താൾ:VairudhyatmakaBhowthikaVadam.djvu/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
8

വിപരീതങ്ങളുടെ

ഐക്യവും സമരവും


തൊരു വസ്തുവിലും ഏതൊരു പ്രക്രിയയിലും രണ്ട് വിപരീതങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നാം കണുകയുണ്ടായി. അവയുടെ പരസ്പരം വേർതിരിക്കാനകായ്മയാണ് 'ഐക്യം' എന്ന പദം കൊണ്ട് അർഥമാക്കുന്നത്. ഒരു പ്രത്യേകതരത്തിലുള്ള ഐക്യമാണിത്. വിപരീതങ്ങൾ തികച്ചും സമാധാനപരമായി വേർതിരിക്കുകയല്ല ചെയ്യുന്നത്. അത്തരം സഹവർതിത്വം സൂചിപ്പിക്കുന്നത് പരസ്പര ബന്ധരാഹിത്യത്തെയാണ്. അപ്പോൾ പിന്നെ വിപരീതം എന്ന വാക്കിനു തന്നെ അർഥമില്ലാതാകുകയും ചെയ്യുന്നു. വിപരീതങ്ങൾ തമ്മിലുള്ള യഥാർഥബന്ധം സംഘർഷത്തിന്റെത്, സമരത്തിന്റെത്, ആണ്. ഈ സമരത്തിന്റെ ഫലമാണ് വളർച, ചലനം, ഉണ്ടാകുന്നത്.

ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും ചരിത്രത്തിൽ വിപരീതങ്ങളുടെ സമരമാണ് വളർചക്ക് നിദാനമെന്ന് തെളിയിക്കുന്ന ഒട്ടേറെ കാര്യങ്ങൾ കാണാം. വളരെ വളരെ വ്യത്യസ്തമായ രൂപങ്ങളിലാണ് ഓരോ തുറയിലും ഓരോ സന്ദർഭത്തിലും ഈ സമരം പ്രകാശിതമാകുക.

ആദ്യമായി നമുക്ക് ഭൗതികശാസ്ത്രങ്ങളിൽ നിന്ന് ചില ഉദാഹരണങ്ങൾ എടുക്കാം, വിരുദ്ധ ബലങ്ങളായ ആകർഷണ-വികർഷണങ്ങൾ എല്ലാം അചേ

97
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/96&oldid=172142" എന്ന താളിൽനിന്ന് ശേഖരിച്ചത്