ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സങ്കീർണത്തെ ഏത് നിസാര കാര്യത്തിലും ഈ ലോകത്തെ മുഴുവൻ കാണുന്ന രീതിയാണ് യഥാർഥത്തിൽ വൈരുധ്യാത്മകരീതി
✷ ✴ ✷ ✷ ✷
മേൽപറഞ്ഞവയെല്ലാം കൂടി മൂന്നു നിയമങ്ങളുടെ സഹായത്തോടെ നമുക്ക് പഠിക്കാം. സംവർഗങ്ങൽ തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന പ്രസ്താവനകളാണ് നിയമങ്ങൾ. വിപരീതങ്ങൾ തമ്മിലുള്ള ബന്ധം, അളവും ഗുണവും തമ്മിലുള്ള ബന്ധം, പഴയതും പുതിയതും തമ്മിലുള്ള ബന്ധം എന്നിങ്ങനെ അവയെ പരിശോധിക്കാം.
ചോദ്യങ്ങൾ
- വൈരുധ്യാത്മകതയുടെ കാതലാണ് വിപരീതങ്ങളുടെ ഐക്യവും സമരവും, മാറ്റം, പുരോഗതി എന്നിവ. രസതന്ത്രം, ഭൗതികം, ജീവശാസ്ത്രം എന്നിവയിൽ നിന്ന് ഇവ ഓരോന്നിനും രണ്ടു ഉദാഹരണങ്ങൾ വീതം നല്കുക
- മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി എംഗൽസ് പറഞ്ഞത്, പ്രത്യേകിച്ച് മലഞ്ചെരിവുകളിലെ വനനശീകരണം, കേരളത്തിൽ എത്രകണ്ട് പ്രസക്തമാണ്?
- ലളിതത്തിൽ നിന്ന് സങ്കീർണത്തിലേക്ക്, അംശത്തിൽ നിന്ന് പൂർണത്തിലേക്ക് - എന്ന തത്വത്തിന് ജീവശാസ്ത്രത്തിൽ നിന്നും സാമൂഹ്യശാസ്ത്രത്തിൽ നിന്നും ഈരണ്ട് പുതിയ ഉദാഹരണങ്ങൾ നല്കുക.
- കേവലവാദത്തിന്റെ ഉൽപത്തിയെന്ത്?
- വൈരുധ്യാത്മകവാദത്തിന്റെ ഉൽപത്തിയെന്ത്?