താൾ:VairudhyatmakaBhowthikaVadam.djvu/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല




നാം വാങ്ങില്ല. അവ ഉപയോഗിക്കാൻ പറ്റില്ല. അപ്പോൾ സാധനങ്ങളുടെ, ചരക്കുകളുടെ, കൈമാറ്റം നടക്കണമെങ്കിൽ ആ ചരക്കുകൾ നമ്മുടെ, എന്തെങ്കിലും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തണം. അവയ്ക്ക് എന്തെങ്കിലും ഉപയോഗം ഉണ്ടായിരിക്കണം. സാങ്കേതികമായി പറയുമ്പോൾ അവയ്ക്ക് 'ഉപയോഗമൂല്യം' ഉണ്ടായിരിക്കണം. നല്ലത്. കിണറ്റിലെ വെള്ളം നമുക്ക് അത്യാവശ്യമാണ്. അതിന് ഉപയോഗമൂല്യമുണ്ട്. അതുകൊടുത്താൽ വല്ലവരും സാരി തരുമോ‍? വെണ്ടക്ക തരുമോ? സാധാരണ സന്ദർഭത്തിൽ തരില്ല. വെറുതെ കിട്ടുന്നതാണ് വെള്ളവും വായുവുമെല്ലാം. (ചില സന്ദർഭങ്ങളിൽ അവയ്കും മൂല്യമുണ്ടാകും)

അപ്പോൾ ചരക്കുകൈമാറ്റം നടക്കണമെങ്കിൽ അവയ്ക്ക് ഉപയോഗമൂല്യം ഉണ്ടായിരിക്കണം. അവയ്ക്ക് കൈമാറ്റമൂല്യം ഉണ്ടായിരിക്കണം.

ശരി, ഉപയോഗമൂല്യമുണ്ടായിട്ടും ചിലതിന് കൈമാറ്റമൂല്യം ഇല്ലാത്തതിന് എന്താ കാരണം‍‍? അവ വെറുതേ കിട്ടുന്നതാണ്, എന്നുവെച്ചാൽ അവ ലഭ്യമാക്കാൻ നാമാരും പണിയെടുക്കേണ്ടതില്ല. അദ്ധ്വാനിക്കേണ്ടതില്ല. അപ്പോൾ പണിയെടുത്ത്, അദ്ധ്വാനിച്ച് ഉണ്ടാകുന്നവക്കേ കൈമാറ്റമൂല്യമുണ്ടാകൂ. മൂല്യത്തിന്റെ നിദാനം അദ്ധ്വാനമാണ്.

ചരക്കുകൾക്ക് ഉപയോഗമൂല്യമുണ്ട്, കൈമാറ്റമൂല്യമുണ്ട്, അവയിൽ അദ്ധ്വാനം ഉള്ളടങ്ങിയിട്ടുണ്ട്. പക്ഷേ, ഇനിയും പ്രശ്നമുണ്ട്. ഇത്ര വെണ്ടക്കക്ക് ഒരു സാരി എന്നു എന്നു പറയുന്നു. എന്താണ് അടിസ്ഥാനം‍? ഒരു സാരി നെയ്തുണ്ടാക്കാൻ നെയ്ത്തുകാരൻ ഇത്ര സമയം ചെലവഴിച്ചു, എന്നു നോക്കി അതിൽ നിന്ന് ഒരു സാരിക്ക് ഇത്ര വെണ്ടക്ക എന്നു കണക്കാക്കുന്നു. അദ്ധ്വാനത്തിന്റെ അളവ്, സാമാന്യമായി, അദ്ധ്വാന സമയമാണ്. പക്ഷേ, നെയ്ത്തുകാരന്റെ അദ്ധ്വാനം നെയ്ത്താണ്, നമ്മുടേത് കിളക്കലാണ്. തികച്ചും രണ്ടുതരത്തിലുള്ള അദ്ധ്വാനം. ആ വ്യത്യാസം തൽക്കാലും നാം മറക്കുകയാണ്. 'അദ്ധ്വാനം' എന്ന് സാമാന്യമായി പറയുകയാണ്. 'അമൂർത്തമായ അദ്ധ്വാനം'

അതിനിടയിൽ മറ്റൊരു സംശയം. നമ്മുടെ അദ്ധ്വാനം ചെല്ലാത്തിടത്ത് കൈമാറ്റമൂല്യമില്ലെന്നു പറഞ്ഞു. എങ്കിൽ പിന്നെ കൃഷിഭൂമിക്കും പറമ്പിനും മൂല്യമുണ്ടാകുന്നതെങ്ങനെ? ചില കൃഷിഭൂമിക്ക് 'ദേഹണ്ഡ' മൂല്യമുണ്ട്, നാമതിൽ കൃഷി ചെയ്ത് സാധനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ മറ്റു പലതിനും ഇല്ല എങ്കിലും ചിലർ അവ കയ്യടക്കി ഇല്ലാത്ത മൂല്യം കൈക്കലാക്കുന്നു. അതുപോകട്ടെ, ഇങ്ങനെ പോയാൽ നമ്മുടെ ചർച്ച അവസാനിക്കില്ല. എന്തേ നാം ചെയ്തത്‍ ? വെറും സാധാരണമായ ചരക്കുകൈമാറ്റം, ഒന്നു പരിശോധിച്ചപ്പോൾ അതിൽ നിന്ന് കൈമാറ്റമൂല്യം, വിനിമയമൂല്യം, പ്രത്യേകങ്ങളായ അദ്ധ്വാനം, സാമാന്യമായ അഥവാ അമൂർത്തമായ അദ്ധ്വാനം അങ്ങനെ പലതും നാം കണ്ടു. ഈ അപഗ്രഥനം കൂടുതൽ ആഴത്തിലും പരപ്പിലും നടത്തിയാൽ നമ്മുടെ സമൂഹത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും അതിലൂടെ വെളിവാകും. മനുഷ്യ സമൂഹത്തിന്റെ ഇത:പര്യന്തമുള്ള ചരിത്രം മുഴുവൻ ഈ അപഗ്രഥനത്തിലൂടെ അനാവരണം ചെയ്യാനാകും. അങ്ങനെ ലളിതത്തിൽ

95
???
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/94&oldid=172140" എന്ന താളിൽനിന്ന് ശേഖരിച്ചത്