താൾ:VairudhyatmakaBhowthikaVadam.djvu/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



വിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് കാണാം.

ഇങ്ങനെ ഒരുവശത്ത് ലളിതമായ ഒരു സംഭവമെടുത്ത് അതിന്റെ ഉള്ളറകളെ ചൂഴ്ന്ന് ചൂഴ്ന്ന് പരിശോധിക്കുന്നതുവഴി നൂറായിരം മറ്റ് സംഭവങ്ങളും അതും തമ്മിലുള്ള ബന്ധം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. ഈ രീതിയിലാണ് കാര്യങ്ങൾ പരിശോധിക്കേണ്ടത്. ഇതാണ് വൈരുദ്ധ്യാത്മകരീതി. അല്ലാതെ ഓരോ സംഭവത്തെയും ഒറ്റപ്പെട്ട രീതിയിൽ അതിനെ മാത്രമായി പഠിക്കൽ അല്ല. മുതലാളിയെ ഒന്ന് കാച്ചിക്കളയാം. എങ്കിൽ പ്രശ്നം തീർന്നല്ലൊ അന്ന് വിചാരിച്ച് പുറപ്പെട്ടിട്ട് കാര്യമില്ല. മുതലാളിയല്ല, മുതലാളിത്തമാണ് പ്രശ്നം എന്ന് നമ്മൾ മനസ്സിലാക്കണം. അതെ, നമുക്ക് ചുറ്റുമുള്ള ലോകത്തെ, അതിലെ വസ്തുക്കളെയും സംഭവങ്ങളെയും യാഥാർഥ്യമായി അംഗീകരിച്ചാൽ മാത്രം പോരാ, അവക്കോരോന്നിനും മറ്റുള്ളവയോടുള്ള പരസ്പരബന്ധത്തിന്റെയും ആ ബന്ധത്തിൽ സദാ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെയും അടിസ്ഥാനത്തിൽ വേണം അവ പരിശോധിക്കുക. ഇത് പ്രധാനമാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ നിഗമനങ്ങൾ തെറ്റിപ്പോകും. നമ്മുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാകും.

ഒരു ഉദാഹരണം കൂടി എടുക്കാം. നാം ഒരു കടയിൽ പോയി ഒരു സാരി വാങ്ങുന്നു. അഞ്ചുമീറ്റർ നീളമുള്ള ഒരു കൈത്തറി സാരിക്ക് 38 രൂപ വില കൊടുക്കുന്നു എന്ന് കരുതുക (38 രൂപക്ക് നല്ല സാരിയൊന്നും കിട്ടില്ല. എന്തുചെയ്യാം. അത്ര പണമേ കയ്യിലുള്ളു) ഈ പണം നമുക്കെവിടെനിന്ന് കിട്ടിയതാണ്? നാം വീട്ടുപറമ്പിൽ കുറച്ച് മലക്കറി കൃഷി ചെയ്തിരുന്നു. വെണ്ടക്കയും വഴുതനങ്ങയും. അത് വിറ്റ് കിട്ടിയ പണമാണ്. ഇത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ പ്രവർത്തനമാണ്. അതിൽ ഗഹനമായി ഒന്നും കാണാൻ ഒക്കില്ല. പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് ആളുകൾ ഇന്നും ഇന്നലെയും ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമാണിത്. പണ്ട് കുറച്ച് വ്യത്യാസമുണ്ടായിരുന്നു. മലക്കറി വിറ്റ് പണം മേടിച്ച് പണം കൊടുത്ത് സാരി മേടിക്കുകയല്ല പതിവ്. മലക്കറി കൊടുത്ത് ചാലിയന്റെ കയ്യിൽ നിന്ന് നേരിട്ട് തുണി വാങ്ങും. അങ്ങനെ മനുഷ്യരുടെ ഇടയിൽ ചെറിയ തോതിലുള്ള തൊഴിൽ വിഭജനം തുടങ്ങിയ കാലം മുതൽക്കുള്ളതാണ് ഈ 'ചരക്ക് കൈമാറ്റം'- അതാണതിന് പറയുക. ഇന്ന് നാമോരോരുത്തരും ദിവസേന അസംഖ്യം തവണ ചെയ്യുന്ന ഒരു കാര്യമാണത്. അതിനെപ്പറ്റി നാം കൂടുതൽ ഒന്നും ആലോചിക്കാറില്ല. ശരി, നമുക്കിപ്പോൾ ഒന്നാലോചിച്ചു നോക്കുക:

നാം കൃഷി ചെയ്തുണ്ടാക്കിയ വെണ്ടക്കായ് കൊടുത്തപ്പോൾ (ഇടയിലുള്ള പണത്തിന്റെ കാര്യം തൽക്കാലം വിസ്മരിക്കാം.) സാരി കിട്ടി. സാരി കൊടുത്തപ്പോൾ നെയ്ത്തുകാരന് വെണ്ടക്ക കിട്ടി. വെണ്ടക്കക്കും സാരിക്കും രണ്ടിനും പൊതുവായ ഒരു ഗുണമുണ്ട്. ഒന്ന് കൊടുത്താൽ മറ്റൊന്ന് കിട്ടും. ഒന്നിനെ മറ്റൊന്നുമായി കൈമാറാം. ഇതിന് നാം പറയുന്നു, അവക്ക് ഓരോന്നിനും ഒരു 'കൈമാറ്റമൂല്യം' ഉണ്ടെന്ന്. ഈ കൈമാറ്റമൂല്യം എങ്ങനെയാണുണ്ടാകുന്നത്? കീറിപ്പറിഞ്ഞ സാരി നാം വാങ്ങില്ല. പഴകിയളിഞ്ഞ വെണ്ടക്ക

94
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/93&oldid=172139" എന്ന താളിൽനിന്ന് ശേഖരിച്ചത്