താൾ:VairudhyatmakaBhowthikaVadam.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലതന പദാർഥങ്ങളിലും കാണാം. ഗുരുത്വാകർഷണ ബലം, വൈദ്യൂതബലം, അണുകേന്ദ്രബലം എന്നിവ കൊണ്ടുണ്ടാകുന്ന ആകർഷണ-വികർഷണങ്ങളാണ് അണുകേന്ദ്രത്തിന്റെ നിലനിൽപിനും അണുവിന്റെയും തൻമാത്രകളുടേയും രൂപീകരണത്തിനും ആധാരിമായിട്ടുള്ളത്. ഈ ബലങ്ങൾ തമ്മിലുള്ള സംഘർഷമാണ് നമ്മുടെ സൗരയൂതത്തിന്റെ രൂപീകരണത്തിനുതന്നെ പ്രധാന കാരണങ്ങളിൽ ഒന്ന്. അനന്തമായ ബാഹ്യപ്രപഞ്ചത്തിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങൾകും നിദാനം ഈ ബലങ്ങൾ തന്നെ. പ്രപഞ്ചത്തിൽ ഒരിടത്തും ഇവ പൂർണ്ണമായി സന്തുലിതമായിരിക്കില്ല. ഒന്ന് മറ്റേതിനെക്കാൾ കൂടുതലായിരിക്കും. എവിടെ വികർഷണം മുന്നിൽ നിൽകുന്നുവോ അവിടെ ദ്രവ്യവും ഈർജവും സാന്ദ്രീകൃതമാകുന്നു, പുതിയ നക്ഷത്രങ്ങൾ ജനിക്കുന്നു. പരസ്പരം വിരുദ്ധങ്ങളായ ആകർഷണ-വികർഷണ ബലങ്ങളുടെ സംഘർഷത്തിൽപെട്ട് ദ്രവ്യവും ഊർജവും അനന്തപ്രപഞ്ചത്തിൽ നിതാന്ത ചലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അതേസമയം ദ്രവ്യവും ഊർജവും തന്നെയാണ് ഈ ബലങ്ങളുടെ ഉറവിടം എന്ന കാര്യവും ഓർകുക.

അനന്തപ്രപഞ്ചത്തിന്റെ കാര്യം വിട്ട് നമുക്ക്, ഈ ഭൂമിയിൽ നിത്യജീവിതത്തിൽ കാണുന്ന കാര്യങ്ങൾ തന്നെ എടുക്കുക. പരുക്കൻ പറമ്പിൽ നിലത്തിൽ കൂടെ തട്ടിയ ഒരു പന്ത് കുറച്ചുദൂരം സഞ്ചരിച്ച് നിൽകുന്നു. അതേ ശക്തിയിൽ മുകളിലൂടെ തട്ടിയാൽ ആ പന്ത് കുറെക്കൂടി ദൂരം പോകും. എന്താണ് ഈ വ്യത്യാസത്തിന് കാരണം? നിലം പരുപരുത്തതാകയാൽ ഉരസൽ, ഘർഷണം, വായുവിലേതിനേക്കാൾ കൂടുതലാണ് എന്നത്. അപ്പോൾ ഘർഷണമെന്നു പറയുന്നത് ചലനത്തിന് തടസമുണ്ടാക്കുന്ന ഒരു സ്വഭാവമാണല്ലൊ. അതെ, സംശയമില്ല. ഈ ഘർഷണം കുറക്കാനാണ് ചക്രങ്ങൾക് ബെയ്റിങുകൾ കൊടുക്കുന്നതും ഉയരുന്ന പ്രതലങ്ങൾകിടയിൽ എണ്ണയിടുന്നതും എല്ലാം. ഇനി നമുക്കൊരു പരീക്ഷണം സങ്കൽപിക്കാം. (സങ്കൽപിച്ചാൽ മതി, അല്ലെങ്കിൽ തകരാറാണ്!). നല്ലപോലെ മിനുസപ്പെടുത്തിയ സിമന്റിട്ട നിലം. അതിന്റെ മിനുസം വർധിപ്പിക്കാനായി കുറെ നല്ല താളിയും പിഴിഞ്ഞൊഴിച്ചിട്ടുണ്ടെന്നു കുരുതുക. ഘർഷണം തീരെ കുറഞ്ഞ, ചലനത്തിന് ഏറ്റവും സഹായകരമായ, ഒരു പ്രതലമായിരിക്കും അത്. ശരി, അതിലൂടെ ഒന്നുവേഗം നടന്നു നോക്കൂ! (സങ്കൽപത്തിൽ മതി എന്നു പറഞ്ഞല്ലോ) ഒരടിപോലും മുന്നോട്ടുവെക്കാൻ പറ്റില്ല. വഴുക്കിവീണ് മണ്ട പൊട്ടും. പ്രതലത്തിൽ ഘർഷണമില്ലെങ്കിൽ നടക്കാൻപറ്റില്ല. അപ്പോൾ ഘർഷണം ചലനത്തിന് തടസമാകുന്നതുപോലെ ചലനത്തിന് ആവശ്യവുമായിത്തീരുന്നു.

വൈദ്യൂതമോട്ടോർ തിരിയുന്നത് വൈദ്യുതിയുടെ ആകർഷണ-വികർഷണബലങ്ങളുടെ സംഘർഷഫലമായാണ്. പ്രവർതന-പ്രതിപ്രവർതന ഫലമായാണ് റോക്കറ്റുകൾ ചലിക്കുന്നത്.

എല്ലാ ജീവികളിലുമുള്ള വിപരീത പ്രക്രിയകളാണ് ചയവും (സ്വാംശീകരണം) അപചയവും (വിഘടിച്ചു വിസർജിക്കൽ) എന്ന് നാം നേരത്തെ കാണു-

98
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/97&oldid=172143" എന്ന താളിൽനിന്ന് ശേഖരിച്ചത്