താൾ:VairudhyatmakaBhowthikaVadam.djvu/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലകയുണ്ടായല്ലോ. എല്ലാ ജീവന്റെയും വികാസത്തിന്റെ അടിസ്ഥാനം ഈ രണ്ടു പ്രക്രിയകൾ ആണ്; സംഘർഷം ആണ്; പരസ്പര പ്രതിപ്രവർതനം ആണ്. ഒരിക്കലും അവ നൂറ് ശതമാനവും സന്തുലിതമായിരിക്കില്ല. ജീവിയുടെ ഇളം പ്രായത്തിൽ ചയപ്രക്രിയകൾക് അപചയ പ്രക്രിയയെ അപേക്ഷിച്ച് മുൻതൂക്കം കാണും. വളർചയുടെ കാരണമിതാണ്. പ്രായമാകുമ്പോൾ അപചയ പ്രക്രിയക്ക് ക്രമേണ ക്രമേണ മുൻതൂക്കം കൂടിവരുന്നു. ജീവിയുടെ ക്ഷയത്തിന്, ഇത് കാരണമാകുന്നു. ചയാപചയ പ്രക്രിയകൾ തമ്മിലുള്ള പ്രതിപ്രവർതനമില്ലെങ്കിൽ ജീവൻ നിൽക്കുന്നു.

ഏതൊരു സമൂഹത്തിനും അതിന്റെ നിലനിൽപിനാവശ്യമായ സാധനങ്ങൾ ഉല്പാദിപ്പിക്കണമല്ലൊ. ഉൽ‌പാദനത്തിന് കരുക്കളും അധ്വാനശക്തിയും, ചുരുക്കത്തിൽ ഉൽപാദനശക്തികൾ, ആവശ്യമാണ്. മാത്രമല്ല, സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ ഉൽപാദനം നടത്തുന്നതിനുവേണ്ട ചില പരസ്പര ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കയും വേണം. ഈ ഉൽപാദനബന്ദങ്ങളും ഉൽപാദനശക്തികളും തമ്മിലുള്ള വൈരുധ്യം, അവ തമ്മിലുള്ള സമരം, ആണ് അടിമ വ്യവസ്ഥയിൽനിന്ന് ഫ്യൂഡൽ വ്യവസ്ഥയിലേക്കും (നാടുവാഴിവ്യവസ്ഥ) അതിൽനിന്ന് മുതലാളിത്തത്തിലേക്കും പിന്നീട് സോഷ്യലിസത്തിലേക്കും മനുഷ്യസമൂഹത്തെ നയിച്ചത്. ഈ പരിവർതനങ്ങൾ നമ്മുടെ സവിശേഷശ്രദ്ധ അർഹിക്കുന്നതിനാൽ, കൂടുതൽ വിശദമായി പരിശോധിക്കാം.

എന്തെല്ലാമാണ് ഇന്ന് സമൂഹത്തിൽ കാണുന്ന വൈപരീത്യങ്ങൾ അഥവാ വൈരുദ്ധ്യങ്ങൾ? വ്യക്തികൾ തമ്മിലോ ഗ്രൂപ്പുകൾ തമ്മിലോ ഉള്ള സ്പർധ എന്ന നിലയിലല്ല നാമിത് പിരശോധിക്കേണ്ടത്. ഇന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ അനിവാര്യഫലമെന്ന നിലക്ക് കാണുന്ന വൈരുധ്യങ്ങൾ എന്ത്? അതാണ് നാം നോക്കുന്നത്. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വൈരുധ്യം അങ്ങനെയുള്ള ഒന്നാണ്. മുതലാളി ആഗ്രഹിച്ചാലും തൊഴിലാളി ആഗ്രഹിച്ചാലും രണ്ടുപേരും ഒരുമിച്ച് ശ്രമിച്ചാലും അതില്ലാതാക്കാൻ പറ്റില്ല. രണ്ടുപേരും ഇല്ലാതായാൽ അവർ തമ്മിലുള്ള വൈരുധ്യം ഇല്ലാതാകില്ല. ഒരു മുതലാളിയും ഒരു തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിന്റെ കാര്യമല്ല ഇത്. മുതലാളിമാർ പൊതുവിലും തൊഴിലാളികൾ പൊതുവിലും തമ്മിലുള്ള ബന്ധത്തിന്റെ കാര്യമാണത്.

മുതലാളി, തൊഴിലാളി എന്നീ വാക്കുകൾക് വളരെ നിഷ്കൃഷ്ടമായ അർഥമുണ്ടെന്ന് നാം നേരത്തെ കണ്ടല്ലൊ. തൊഴിലാളിയുടെ പക്കൻ ഉൽപാദന ഉപകരണങ്ങൾ ഒന്നുമില്ല, അതെല്ലാം മുതലാളിയുടെതാണ്. മുതലാളിക്കാകട്ടെ ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ഉൽപാദനം നടത്തണമെങ്കിൽ തൊഴിലാളിയുടെ സഹായം കൂടാതെയും നിവൃത്തിയില്ല. മുതലാളിമാർ എണ്ണത്തിൽ വളരെ കുറവും തൊഴിലാളികൾ വളരെ കൂടുതലുമാണ്, സമൂഹത്തിൽ മുതലാളിമാരും തൊഴിലാളികളുമല്ലാത്തവർ ഉണ്ടെങ്കിലും അവരിൽ ന്യൂനപക്ഷം മുതലാളിമാരും (ഉൽപാദന ഉപകരണങ്ങളുടെ ഉടമകളും) ഭൂരിപക്ഷം തൊഴിലാളികളുമായി മാറിക്കൊണ്ടിരിക്കയാണ്.

99
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/98&oldid=172144" എന്ന താളിൽനിന്ന് ശേഖരിച്ചത്