Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2

എന്താണ് ദർശനം


നുഷ്യൻ തനിക്കു ചുറ്റും നോക്കുമ്പോൾ ഊഹിക്കാൻപോലും സാധ്യമല്ലാത്ത വിധം വൈവിധ്യമാർനതും എണ്ണമറ്റതുമായ വസ്തുക്കൾ കാണുന്നു. അവയിൽ ചിലവ അചേതനങ്ങൾ, അതായത് ജീവനില്ലാത്തവയാണ്. അണുവിലെ അതിസൂക്ഷ്മമായ കണികകൾ മുതൽ അതിഭീമങ്ങളായ ബ്രഹ്മാണ്ഡ വസ്തുക്കൾ വരെ ഇതിൽപെടുന്നു. മറ്റു ചിലവ സചേതനങ്ങളാണ്. അവയ്ക്ക് ജീവൻ ഉണ്ട്. ഏറ്റവും ലളിതമായ ഏകകോശ ജീവികൾ മുതൽ അങ്ങേയറ്റം സങ്കീർണമായ മനുഷ്യൻ എന്ന ജീവി വരെ ഇക്കൂട്ടത്തിൽപെടും. ചിലവ നമുക്ക് വളരെ അടുത്താണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവ തമ്മിൽ സ്വാധീനിച്ചിരിക്കുന്നു. മറ്റു ചിലവയാകട്ടെ ചിന്തിക്കാൻ കൂടി പറ്റാത്തത്ര ദൂരത്തിലാണ്. ചിലവ അതി വേഗത്തിൽ ചലിക്കുന്നതായി തോന്നുന്നു. മനുഷ്യനടക്കമുള്ള സകല ജന്തുക്കളും സസ്യങ്ങളും ജനിക്കുന്നതും വളരുന്നതും നശിക്കുന്നതും നാം കണ്ടിട്ടുണ്ട്. അചേതന വസ്തുക്കളെ സാത്മീകരിച്ച് സചേതന വസ്തുക്കൾ വളരുന്നു. സചേതന വസ്തുക്കൾ ദ്രവിച്ച് അചേതന വസ്തുക്കളായി മാറുന്നു. ഐസ് വെള്ളമാകുന്നു. വെള്ളം ആവിയാകുന്നു. സചേതനങ്ങളും അചേതനങ്ങളുമായ എല്ലാ വസ്തുക്കളിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം മനുഷ്യൻ കണുന്നുണ്ട്. മാത്രമല്ല, ഇനിയും മറ്റു പലതും കാണുന്നുണ്ട്.

14
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/13&oldid=172050" എന്ന താളിൽനിന്ന് ശേഖരിച്ചത്