എന്തിന് ദർശനം
ഇത് ദർശനത്തെ അഥവാ തത്വശാസ്ത്രത്തെ സംബന്ധിച്ചുള്ള ഒരു പാഠപുസ്തകമാണ്. കാൾ മാർക്സ് വളർതിയെടുത്ത ദർശനമാണ് വൈരുധ്യാത്മക ഭൗതികവാദം. എന്താണ് അത്? എന്താണ് 'ഭൗതികവാദം' എന്നതുകൊണ്ട് അർഥമാക്കുന്നത്? എന്തിനെ 'വൈരുധ്യാത്മകം' എന്ന് വിശേഷിപ്പിക്കുന്നു? ഇതൊക്കെയാണ് നാം വഴിയെ വിശദമായി പരിശോധിക്കാൻ പോകുന്നത്. എന്നാൽ അതിനുമുമ്പെ, എന്തിനാണ് നാം ദർശനം പഠിക്കുന്നത് എന്ന് സ്വയം ചോദിക്കണം.
എന്തിന്
'പഠിക്കുക' എന്ന വാക്കിന്റെ സന്തതസഹചാരിയാണ് നമ്മുടെ നാട്ടിൽ 'പരീക്ഷ' എന്നത്. 'പരീക്ഷ' എന്നു പറഞ്ഞാൽ ചോദ്യങ്ങൾക് ഉത്തരം 'എഴുതു' കയാണ്. 'പരീക്ഷ എഴുതാൻ' അല്ല നാം ദർശനം പഠിക്കുന്നത്. പിന്നെയോ? 'പരീക്ഷ'കളെ നേരിടാനാണ്. നമ്മുടെ വ്യക്തിപരവും സാമൂഹ്യവും ആയ ജീവിതത്തിൽ ഒട്ടനവധി പരീക്ഷാഘട്ടങ്ങൾ ഉണ്ടാകാറുണ്ട്. അവയെ ഏറ്റവും ഫലപ്രദമായി നേരിടാൻ നമ്മെ സഹായിക്കുന്ന ആയുധമാണ് ദർശനം.
ഓരോ പ്രശ്നം വരുമ്പോഴും നാം അതിനെ നേരിടുന്നത് അതേവരെയുള്ള പ്രായോഗിക അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്, ആ അനുഭവങ്ങളിൽ നിന്ന് പഠിച്ചിട്ടാണ്. അനുഭവങ്ങളിൽ നിന്ന് പഠിക്കുകയെന്നാൽ, ഒട്ടേറെ