എംഗൽസും ലെനിനും
വൈരുധ്യാത്മകതയെപ്പറ്റി
നേരത്തെ പറഞ്ഞപോലെ മാർക്സോ എംഗൽസോ ലെനിനോ വൈരുധ്യാത്മക രീതിയെക്കുറിച്ച് ഒരു പാഠപുസ്തകമെഴുതിയിട്ടില്ല. പക്ഷെ അവർ ആ രീതി സമർഥമായി ഉപയോഗിച്ചിരിക്കുന്നു. 'വൈരുധ്യാത്മകത'യെക്കുറിച്ച് ഒരു പുസ്തകം എഴുതാനുള്ള എംഗൽസിന്റെ പ്ലാൻ ഏതാണ്ട് ഇപ്രകാരമായിരുന്നു:
കേവലവാദരീതിയും പ്രകൃതിശാസ്ത്രങ്ങളും തമ്മിലുള്ള പൊരുത്തക്കേട് - വൈരുധ്യാത്മക രീതി; സാർവത്രിക ബന്ധത്തിന്റെ ശാസ്ത്രം - അതിന്റെ പ്രധാന നിയമങ്ങൾ; അളവിൽ നിന്ന് ഗുണത്തിലേക്ക്, വിപരീതങ്ങളുടെ ഐക്യവും സമരവും, നിഷേധത്തിന്റെ നിഷേധം -ശാസ്ത്രങ്ങൾ തമ്മിലുള്ള പരസ്പരബന്ധം-ഗണിതം, ഖഗോളബലതന്ത്രം, ഭൗതികം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളിലെ വൈരുധ്യാത്മകത.
ഡയലക്‌റ്റിക്‌സ്-വൈരുധ്യാത്മകത-എന്ന അധ്യായത്തിൽ എംഗൽസ് എഴുതുന്നു:
"പ്രകൃതിയുടേയും മാനവസമൂഹത്തിന്റെയും ചരിത്രത്തിൽ നിന്നാണ് വൈരുധ്യാത്മകതയുടെ നിയമങ്ങൾ നിഷ്പാദിപ്പിക്കുന്നത്. അവ പ്രകൃതിയു-