താൾ:VairudhyatmakaBhowthikaVadam.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



ടെയും സമൂഹത്തിന്റെയും ചിന്തയുടെയും വികാസത്തിന്റെ ഏറ്റവും സാമാന്യമായ നിയമങ്ങളാണ്. മുഖ്യമായി മൂന്നെണ്ണമുണ്ട്

a) അളവ് ഗുണമായും തിരിച്ചും രൂപാന്തരപ്പടുന്നതിന്റെ നിയമം
b) വിപരീതങ്ങളുടെ ഐക്യനിയമം
c) നിഷേധത്തിന്റെ നിഷേധനിയമം

അളവ് ഗുണമായി മാറുന്നതിന്റെ നിയമം : അളവിൽ - ദ്രവ്യത്തിന്റെയോ ചലനത്തിന്റെയോ ( ഊർജ്ജത്തിന്റെ ) അളവിൽ - വരുന്ന ഏറ്റക്കുറച്ചിൽ കൊണ്ടു മാത്രമേ ഗുണത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകൂ.

പ്രകൃതിയിലെ എല്ലാ ഗുണപരമായ വ്യത്യാസങ്ങൾക്കും അടിസ്ഥാനം ഒന്നുകിൽ രാസചേരുവയിലുള്ള വ്യത്യാസം അല്ലെങ്കിൽ ചലനത്തിന്റെ അളവിലോ രൂപത്തിലോ ഉള്ള വ്യത്യാസം - ചിലപ്പോൾ രണ്ടും - ആണ്. അവസ്ഥാ മാറ്റങ്ങളും ( ഖര - ദ്രാവകം ) അപരൂപങ്ങളും ( കരി, വൈരം ) തന്മാത്രാ സംവിധാനത്തിലുള്ള വ്യത്യാസത്താലാണ് - ഊർജ്ജത്തിലുള്ള വ്യത്യാസത്താലാണ് - ഉണ്ടാകുന്നത്.

താപത്തെ യാന്ത്രികചലനമായോ, തിരിച്ചോ മാറ്റുമ്പോൾ അളവിൽ മാറ്റം വരാതെ ഗുണത്തിൽ മാറ്റം വരുന്നില്ലേ എന്നു ചോദിച്ചേക്കാം. ഇവിടെ ഒരേ വസ്തുവിലല്ല ഇത് സംഭവിക്കുന്നത്. ഒന്നിനു ഒരു തരത്തിലുള്ള കുറെ ചലനം നഷ്ടമാകുന്നു. മറ്റേതിനു മറ്റൊരു രൂപത്തിലുള്ള കുറെ ചലനം ലഭിക്കുന്നു. ഒരേ വസ്തുവിനുള്ളിൽതന്നെ ഇത് നടത്താൻ പറ്റില്ല.

ഒരു അചേതന വസ്തുവെ നാം രണ്ടായും വീണ്ടും രണ്ടായും അങ്ങനെ വിഭജിക്കുകയാണെന്ന് കരുതുക. ഒരു പരിധിവരെയേ ഇത് സാധിക്കൂ. വെള്ളത്തിന്റെ ഒരു തന്മാത്ര വരെ എത്തിയെന്ന് കരുതുക. വീണ്ടും വിഭജിച്ചാൽ അത് വെള്ളം അല്ലാതായി തീരുന്നു. ഹൈഡ്രജനും ഓക്സിജനും.

ഒരു വസ്തുവിലെ തന്മാത്രകൾ ആ വസ്തുവിൽ നിന്ന് ഗുണാത്മകമായി വിഭിന്നമാണു - അതിനു കുറെയൊക്കെ സ്വതന്ത്രമായ ചലനമുണ്ട്. തന്മാത്രകളുടെ സ്ഥാനവും തമ്മിൽ തമ്മിലുള്ള കെട്ടിന്റെ രൂപവും മാറുമ്പോൾ ഒരു വസ്തു മറ്റൊന്നായി തീരുന്നു ( കാർബൺ-ഗ്രാഫൈറ്റ്-വൈരം )

ബലതന്ത്രത്തിൽ സന്തുലനം, ചലനം, സ്ഥിതി, ഊർജ്ജം മുതലായ പരിണാത്മക രാശികളാണു നാം കൈകാര്യം ചെയ്യുന്നത്. ഭൌതികത്തിൽ രാസപരമായ മാറ്റങ്ങൾ നാം കണക്കിലെടുക്കുന്നില്ല. ചലനരൂപം, തന്മാത്രാവസ്ഥ തുടങ്ങിയവയാണു നാം പരിഗണിക്കുന്നത്. ഇവിടെയും മാറ്റം എന്നത് അളവ് ഗുണമായി മാറുന്നതാണ്. "വെള്ളത്തിൽ എത്ര ചൂടുണ്ടെന്നത്, അതിന്റെ താപനില എന്താണെന്നത്, ഒരു പരിധിവരെ അതിന്റെ ദ്രവത്വത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. പക്ഷേ ഒരു പരിധിവരെ മാത്രം. അതു വിട്ടാൽ വെള്ളം ആവിയോ ഐസോ ആകും." (ഹെഗൽ ) അതു പോലെ ഒരു നിശ്ചിത അളവ് കറന്റ് ഒഴുകുന്നതുവരെ വൈദ്യുതവിളക്കിലെ കമ്പി തിളങ്ങുന്നതല്ല. ഓരോ വാതകത്തിനും അതിന്റെതായ ഒരു ക്രാന്തിക ബിന്ദു ഉണ്ട്. അതിന്

85
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/84&oldid=172129" എന്ന താളിൽനിന്ന് ശേഖരിച്ചത്