Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



താഴെ തണുപ്പിച്ചും അമർത്തിയും അതിനെ ഘനീഭവിപ്പിക്കാം.....ഭൗതികത്തിൽ നമുക്കു പരിചയമുള്ള സ്ഥിരാങ്കങ്ങളുണ്ടല്ലൊ. (തിളനില, ഉരുകൽനില, ക്രാന്തികമർദം, ഇലാസ്തികബിന്ദു മുതലായവയൊക്കെ) അളവിലുള്ള മാറ്റം ഗുണത്തിലുള്ള മാറ്റമാകുന്ന ആ സവിശേഷ ഘട്ടത്തെക്കുറിക്കുന്ന സ്ഥാനങ്ങളാണ്. രസതന്ത്രത്തിൽ ഇത് കൂടുതൽ വ്യക്തമാണ്. ഗുണാത്മകമാറ്റങ്ങളുടെ പഠനമാണ് രസതന്ത്രമെന്ന് പറയാം....ഓക്സിജന്റെ തൻമാത്രയിൽ ഒരണു കൂടിയാൽ അത് തികച്ചും വ്യത്യസ്തമായ ഓസോണായി. നൈട്രജനും ഓക്സിജനും പല അനുപാതങ്ങളിലും ചേരുന്ന ഉൽപന്നങ്ങളും വൈവിധ്യമാർനതാണ്...

     


"ചലനത്തിന്റെ അളവ്-പ്രവൃത്തി" എന്ന ലേഖനത്തിൽ ചലനത്തിന്റെ അളവിനെക്കുറിച്ച് ലൈബ്‌നിത്‌സിയൻമാരും ദ്കാർതിയൻമാരും (ലൈബ്‌നിത്‌സും ദ്കാർതെയും രണ്ടുപേരും ഗണിതജ്ഞരും ദാർശനികരും ആയിരുന്നു) തമ്മിൽ നടന്നിരുന്ന തർകത്തിൽ ഇടപെട്ട് രണ്ട് കൂട്ടരുടേയും, തർകത്തിന് പരിഹാരം നിർദേശിച്ച് ദ്കാർതിന്റെയും ആലംബർതിന്റെയും ധാരണകളിലെ മൗലികമായ തെറ്റ് എംഗൽസ് ചൂണ്ടിക്കാണിക്കുന്നു. mv, mv2, ⅛mv2 ഇവയിൽ ഏതായിരിക്കണം ചലനത്തിന്റെ അളവ്? ഇന്ന് നമുക്ക് ചിരി വരും തർകം കേട്ടാൽ. അന്ന് പ്രശ്നം ഗുരുതരമായിരുന്നു. സ്ഥിതിജ ഊർജം ഗതിജ ഊർജമായി മാറുന്നത് അന്ന് അറിയാമായിരുന്നില്ല. സംവേഗവും ഊർജവും തമ്മിലുള്ള വ്യത്യാസവും അന്ന് ശാസ്ത്രജ്ഞർക് അറിയാൻ പാടില്ലായിരുന്നു. അന്ന് ശാസ്ത്രജ്ഞരുടെ ഇടയിൽ നിലനിന്നിരുന്ന പല തർകങ്ങളിലും വൈരുധ്യാത്മക അപഗ്രഥന രീതിയുടെ സഹായത്തോടെ എംഗൽസ് ഇടപെടുകയുണ്ടായി. കലനത്തിന്റെ (കാൽകുലസ്) ഉപജ്ഞാതാക്കളായ ന്യൂട്ടണെയും ലൈബ്‌നിത്‌സിനെയും കൂടി തിരുത്താൻ മാർക്‌സും എംഗൽസും ധൈര്യപ്പെട്ടു. പ്രകൃതിശാസ്ത്രങ്ങളിലെ അവരുടെ ധാരണകളും സങ്കൽപനകളും കാലഘട്ടത്തിന്റെ അരനൂറ്റാണ്ടിലധികം മുന്നിലായിരുന്നു.

വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർതനത്തിൽ അധ്വാനത്തിന്റെ പങ്ക് എന്ന ലേഖനത്തിൽ മനുഷ്യൻ പ്രകൃതിയുടെമേൽ നടത്തുന്ന പ്രവർതനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എംഗൽസ് എഴുതുന്നത് നോക്കുക.

പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ വിജയത്തെപ്പറ്റി കൊട്ടിഘോഷിച്ച് നമുക്ക് ഊറ്റം കൊള്ളേണ്ടതില്ല. ഓരോ ജയത്തിലും അത് നമുക്കുനേരെ പ്രതികാരം വീട്ടിയിട്ടുണ്ട്. പുതിയ കൃഷിസ്ഥലങ്ങൾ നേടുന്നതിനായി മെസപൊട്ടോമിയയിലെയും ഗ്രീസിലെയും ഏഷ്യാമൈനറിലെയും അതുപോലുള്ള മറ്റു പ്രദേശങ്ങളിലെയും വനങ്ങൾ മുഴുക്കെ നശിപ്പിച്ച മനുഷ്യർ, വനങ്ങളോടൊപ്പം, ഈർപം തങ്ങിനിൽകാനാവശ്യമായ സംഭരണ കേന്ദ്രങ്ങളും നശിപ്പിച്ചുകൊണ്ട്, ഈ രാജ്യങ്ങളിൽ ഇന്നത്തേതുപോലുള്ള നശിച്ച ഒരവസ്ഥക്ക് അടിത്തറപാകുകയാണ് തങ്ങൾ ചെയ്യു-
???
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/85&oldid=172130" എന്ന താളിൽനിന്ന് ശേഖരിച്ചത്