താൾ:VairudhyatmakaBhowthikaVadam.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



ന്നത് എന്നകാര്യം സ്വപ്നത്തിൽപോലും കണ്ടിരിക്കില്ല. ആൽപ്സ് പർവതനിരകളുടെ തെക്കൻ ചെരിവുകിൽ സമൃദ്ധമായി വളർനിരുന്ന പൈൻമരക്കാടുകൾ മുഴുവൻ വെട്ടി നശിപ്പിച്ച ഇറ്റലിക്കാർ, തങ്ങളുടെ പ്രദേശത്തെ ഡയറി വ്യവസായത്തിന്റെ ആണിവേരുകളാണ് തങ്ങൾ പുഴുതെറിയുന്നതെന്നോ കൊല്ലത്തിന്റെ വലിയൊരു ഭാഗത്തേക്കാവശ്യമായ ജലം സംഭരിച്ചുവെക്കാൻ സഹായകരമായ അരുവികൾ തങ്ങൾ നശിപ്പിച്ചു കളയുകയാണെന്നോ വർഷകാലത്ത് താഴ്വരപ്രദേശങ്ങൾ കുത്തിയൊലിക്കുന്ന ജലപ്രവാഹത്തിന്റെ രൂക്ഷമായ ആക്രമണത്തിന് വിധേയമാകാൻ ഇടവരുത്തുകയാണെന്നോ ധരിച്ചിരുന്നില്ല. യൂറോപ്പിൽ ഉരുളക്കിഴങ്ങുകൃഷി വ്യാപിപ്പിച്ചവർ, ധാരാളമായി സ്റ്റാർച് അടങ്ങിയിട്ടുള്ള ഈ കിഴങ്ങുകളോടൊപ്പം കണ്ഠമാല രോഗവും പരക്കാനിടവരുമെന്ന കാര്യം അറിഞ്ഞിരുന്നില്ല, അങ്ങനെ, ഒരു ജേതാവ് ഏതെങ്കിലുമൊരു വൈദേശികജനതയെ അടക്കിവാണതുപോലെ, പ്രകൃതിക്കതീതമായ ഒരു ശക്തിയെപ്പോലെ, പ്രകൃതിയെ അടക്കിവാഴുകയല്ല, മറിച്ച്, നാം നമ്മുടെ മാംസവും ചോരയും തലച്ചോറുമെല്ലാമടക്കം, പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയിലാണ് നമ്മുടെ അസ്തിത്വമെന്നും പ്രകൃതിയുടെ മേലുള്ള നമ്മുടെ അധീശത്വത്തിന് കാരണം, മറ്റെല്ലാ ജീവജാലങ്ങളെയും അപേക്ഷിച്ച് അതിന്റെ നിയമങ്ങൾ മനസിലാക്കാനും യുക്തിപൂർവം പ്രയോഗിക്കാനും ഉള്ള കഴിവ് നമുക്കുണ്ടെന്നതാണെന്നും ഉള്ള വസ്തുത ഓരോ ഘട്ടത്തിലും ഓർമിപ്പിക്കപ്പെടുന്നു.

യഥാർത്ഥത്തിൽ, ഒരോ ദിവസവും കഴിയുംതോറും നാം പ്രകൃതിനിയമങ്ങളും പ്രകൃതിയുടെ നിലവിലുള്ള ഗതിയുമായുള്ള നമ്മുടെ ഇടപെടൽ കൊണ്ടുണ്ടാകാവുന്ന, ഉടനെയുള്ളതും വിദൂരവുമായ ഭവിഷ്യത്തുകളും കൂടുതൽ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്. പ്രകൃതിശാസ്ത്രത്തിലുണ്ടായിട്ടുള്ള വമ്പിച്ച മുന്നേറ്റങ്ങളുടെ ഫലമായി ദൈനംദിന ഉൽപാദന പ്രവർത്തനങ്ങളിലൂടെയെങ്കിലും വിദൂരമായ ഫലങ്ങൾ പഠിക്കാനും നിയന്ത്രിക്കാനും നമ്മുക്ക് കഴിയുമെന്നായിട്ടുണ്ട്. പക്ഷേ, ഈ കഴിവ് വർദ്ധിച്ചുവരുന്നതോടെ മനുഷ്യന് പ്രകൃതിയുമായുള്ള അവന്റെ ഐക്യരൂപം കൂടുതൽ കൂടുതൽ അനുഭവപ്പെടുക മാത്രമല്ല, മനസ്സിലാവുകയും ചെയ്യും. അതോടെ മനസ്സും പദാർത്ഥവും തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലും, ആത്മാവും ശരീരവും തമ്മിലും ഉണ്ടെന്ന് പറയപ്പെടുന്ന വൈരുദ്ധ്യത്തെക്കുറിച്ചുള്ള തികച്ചും ബുദ്ധിശൂന്യവും പ്രകൃതിക്ക് നിരക്കാത്തതുമായ ആശയത്തിന്റെ - യൂറോപ്പിൽ ക്ലാസിക്കൽ യുഗത്തിന്റെ പതനശേഷമാണ് ഈ ആശയഗതി ഉയർന്നുവന്നത്. ക്രിസ്തുമതത്തിൽ ഇതിന് വമ്പിച്ച പ്രാമുഖ്യം ലഭിക്കുകയുണ്ടായി - നിലനില്പ് കൂടുതൽ അസാദ്ധ്യമായിത്തീരും
ഉല്പാദനം ലക്ഷ്യമാക്കിക്കൊണ്ടുള്ള നമ്മുടെ പ്രവർത്തനങ്ങളുടെ ഭൗതികഫലങ്ങളെക്കുറിച്ച് മുൻകൂട്ടിക്കാണാൻ ഒരു പരിധിവരെയെങ്കിലും
87
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/86&oldid=206835" എന്ന താളിൽനിന്ന് ശേഖരിച്ചത്