താൾ:VairudhyatmakaBhowthikaVadam.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




ഡോ. എം പി പരമേശ്വരൻ

മടങ്ങർളി പരമേശ്വരൻ പരമേശ്വരൻ. ജനനം 1935 ജനുവരി 18. തൃശൂരിനടുത്ത് കിരാലൂർ ഗ്രാമത്തിൽ. അച്ഛൻ : മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ : സാവിത്രി അന്തർജനം. വിദ്യാഭ്യാസം : നമ്പൂതിരി വിദ്യാലയം, സിഎംഎസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് : 1956-ൽ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം. 1962-65 ൽ മോസ്കോവിൽ ഉപരിപഠനം, അണു എഞ്ചിനീയറിങ്ങിൽ പി എച്ച് ഡി ബിരുദം. 1957-1975 മുംബൈയിലെ അണുശക്തി ഗവേഷണ സ്ഥാപനത്തിൽ ഗവേഷണം. 1962-മുതൽ മലയാളത്തിൽ ശാസ്ത്രം എഴുതാൻ തുടങ്ങി.

സ്ഥാനീയങ്ങളും തേജോദ്ഗിരണവും (നവ സാക്ഷരർകായുള്ള സാഹിത്യം), നക്ഷത്രങ്ങളും ഗ്രഹങ്ങളും (അടിസ്ഥാന സാംസ്കാരിക സാഹിത്യം), പിരമിഡിന്റെ നാട്ടിൽ (ബാലസാഹിത്യം) എന്നിവക്ക് അവാർഡുകൾ. വൈരുധ്യാത്‌മക ഭൗതികവാദം, ഇംഹോതെപ് മുതൽ ടോളമി വരെ, സിന്ധുവിന്റെ കഥ, മാർക്സിയൻ ജ്ഞാനസിദ്ധാന്തം, പ്രപഞ്ചരേഖ തുടങ്ങിയവ ഇതര കൃതികൾ.

ദീർഘകാലം ചിന്ത പബ്‌ളിഷേഴ്‌സിന്റെ എഡിറ്റർ. 1966 മുതൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകൻ, വിവാഹിതൻ. രണ്ട് ആൺ‌മക്കൾ.

ശാസ്ത്രപ്രചാരണ പ്രവർതനങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്രഗവൺമെന്റ് 1989-ൽ ഒരുലക്ഷം രൂപ അവാർഡ് നൽകി.

"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/3&oldid=172069" എന്ന താളിൽനിന്ന് ശേഖരിച്ചത്