മുഹ്‌യദ്ദീൻ മാല
{{header2 | title = മുഹ്‌യദ്ദീൻ മാല | genre = | author = | year = | translator = | section = | previous = | next = | notes =
അറബി മലയാള സാഹിത്യത്തിൽ ഇന്ന് നമുക്ക് അറിവുള്ള ഏറ്റവും പഴയ കാവ്യമാണ് മുഹ്‌യദ്ദീൻ മാല. ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ് മുഹ്‌യദ്ദീൻ മാല. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ (ഇറാഖിലെ ജീലാൻ പ്രദേശത്തുകാരനായതിനാല് ജീലാനി എന്നു വിളിക്കപ്പെടുന്നു) ഇസ്‌ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്‌യദ്ദീൻ ശൈഖ് എന്നു വിളിക്കുന്നത്.
മാല ചൊല്ലാൻ ആരംഭിക്കുന്നതിനു ചില ക്രമവും ദുആ അഥവാ പ്രാർത്ഥനയും കുടെയുണ്ട്.
- ആദ്യം പ്രവാചകനായ മുഹമ്മദ് നബിയുടെ പേരിൽ ഫാതിഹ സൂറഃ പാരായണം ചെയ്തു അതിന്റെ പ്രതിഫലത്തെ ഹദിയ (സമ്മാനമായി) നൽകുന്നു !!
- അതിനു ശേഷം പാരായണം ചെയ്യാൻ പോകുന്ന ഖുർ ആൻ സൂക്തങ്ങൾ (അതിന്റെ പ്രതിഫലത്തെ ഹദിയ (സമ്മാനമായി) മുഹ്‌യിദ്ദീൻ ശൈഖിനു വേണ്ടി സമർപ്പിക്കുന്നു
| “ | സുമ്മ ഇലാ ഹള്‌റത്തി ശൈഖിനാ വ ശൈഖിൽ മശ്‌രിഖി വൽ മഗ്‌രിബി ഗൗസുൽ അഅളം ഖുതുബിൽ അഖ്ത്താബി സുൽത്താൻ സയ്യിദ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദറിൽ ജീലാനി ഖദസല്ലാഹു സിർറഹുൽ അസീസ് വനഫ അനല്ലാഹു ബിബറക്കാത്തിഹി ഫിദ്ദാറൈനി }ഫാതിഹ }
മുഹ്‌യുദ്ദീൻ മാല പൂർണ്ണരൂപത്തിൽ താഴെക്കൊടുക്കുന്നു |
” |
മുനാജാത്ത്
മണ്ണിൽ പിറന്ത് ഹയാത്തായി നിൽക്കും നാൾ
മന്നർ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
ദണ്ണം ബലാഉം വ ബാഉംഅണയാമൽ
തരുളർ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
ഊണും ഒജീനം മുതലും ചുരുക്കാതെ
ഉണ്മാ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
എന്നും മവുത്തോളം ജയത്തം കിട്ടുവാൻ..
എങ്കൾ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
അറ്റപ്പെടുന്ന മരണസമയത്തിൽ
അസ്‌ഹാബുൽ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
മുറ്റിയിരുൾ ഖബറിൽ അടങ്ങും നാൾ
മൂപ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
തെറ്റാതെ വിസ്താരം ചെയ്യും സമയത്തിൽ
ധീരർ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
അറ്റത്തിൽ ആകെ ഹശ്‌റത്തിൽ അടുക്കുന്നാൾ
അമ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
ഏറ്റം അടുക്കെ ഈ നേരം ഉദിക്കും നാൾ
ഇമ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
കൂട്ടുകാരില്ലാ ഹിസാബിന്റെ നേരത്ത്
ഗുണത്തർ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
ഏറ്റിഅചോടാകെ തൂക്കുന്ന നേരത്ത്
എങ്കൾ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
കേറ്റി നരകങ്ങൾ കോപിക്കും നേരത്ത്
കേമബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
അതു പോലെ എന്നെയും എൻ ഉമ്മാ ബാപ്പെയും
അറിവെ പഠിപ്പിച്ച ഉസ്താദന്മാരെയും
ഏദമാൽ ഇഖ്‌വാൻ അഖ്‌വാത്തും മറ്റുള്ളെ
ഇറസൂൽ നബിയാരെ ഉമ്മത്തിമാരെയും
ബദ്‌രീങ്ങൾ തോളരെ ഹഖ്‌ഖും വഫള്ലിനാൽ
വലിയോനെ യെന്നും സുവർഗ്ഗത്തിൽ കൂട്ടുള്ള
അവനിയിൽ നിന്നെന്നിൽ മാനക്കേടെത്താതെ
അധികം നിഅമത്തായി നിന്നു മരിക്കുമ്പോൾ
നവലാൻ ശഹാദത്തും ഈമാനും കിട്ടുവാൻ
നാദർ ബദ്‌രീങ്ങൾ കാവലിലേകല്ലാഹ്..
അബദൻ ഇവർകൾകു നിന്റെ റീളാ തന്നാ
അഹദവായേറ്റം ചൊരിഞ്ഞു കൊടുക്കല്ലാഹ്..
നബിയാർ മുഹമ്മദിൻ നിന്റെ സലവാത്തും
നല്ലസലാമും വഴങ്ങേണം യാ അല്ലാഹ്..
ഇത്രയും മുനാജത്തു അതിനു ശേഷം മുഹ്‌യുദ്ദീൻ മാല തുടങ്ങുന്നു..
മുഹ്‌യുദ്ദീൻ മാല
അല്ലാഹ് തിരുപേരും സ്തുതിയും സ്വലാവാത്തും
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ
ആലം ഉടയവൻ ഏകൽ അരുളാലെ
ആയെ മുഹമ്മദാ വർക്കിള ആണോവർ
എല്ലാ കിളയിലും ബങ്കിള ആയോവർ
എല്ലാ തിശയിലും കേളി മികച്ചോവർ
സുൽത്താനുൽ ഔലിയാ എന്ന് പേരുള്ളുവർ
സയ്യിദ് അവർ തായും ബാവയും ആണോവർ
ബാവാ മുതുവിന്ന് ഖുതുബായി വന്നോവർ
ബാനം അതേഴീലും കേളി നിറഞ്ഞൊവർ
ഇരുന്ന ഇരുപ്പിന്നേൾ ആകാശം കണ്ടോവർ
ഏറും മലക്കൂത്തിൽ രാജാളി എന്നോവർ
വലത്ത് ശരീഅത്തെന്നും കടലുള്ളോവർ
ഇടത്ത് ഹഖീഖത്തെന്നും കടലുള്ളവർ
ആകാശത്തും മേലും ഭൂമിക്ക് താഴെയും അവരെ കൊടി നീളം അത്തിരെ ഉള്ളോവർ
ശൈഖ് അബ്ദുൽ ഖാദിരി കൈലാനി എന്നോവർ
ശൈഖന്മാർക്കെല്ലാർക്കും ഖുത്തുബായി വന്നോവർ
അള്ളാ സ്നേഹിച്ച മുഹിയിദ്ധീൻ എന്നോവർ
അറ്റം ഇല്ലാതോളം മേൽമ ഉടയോവർ
മേൽമയിൽ സ്വല്പം പറയുന്നു ഞാനിപ്പോൾ
മേൽമ പറകിലോ പലേ വണ്ണം ഉള്ളോവർ
പാലിലെ വെണ്ണപോല് ബൈത്താക്കി ചെല്ലുന്നെന്
പാക്കിയമുള്ളോര് ഇതിനെ പഠിച്ചൊവര്
കണ്ടന് അറിവാളന് കാട്ടിത്തരുമ്പോലെ
ഖാളിമുഹമ്മെദതെന്നു പേരുള്ളോവർ
കോഴിക്കോട്ടത്തുറ തന്നില് പിറന്നോവര്
കോർവയിതൊക്കെയും നോക്കിയെടുത്തോവര്
അവര് ചൊന്ന ബയ്ത്തിനും ബഹ്ജാക്കിത്താബിന്നും
അങ്ങിനെ തക്മില തന്നിന്നും കണ്ടൊവര്
കേപ്പാൻ വിശേളം നമുക്കവര് പോരിഷ
കേപ്പീനെ ലോകരെ മുഹിയുദ്ദീനെന്നോവര്
മൂലമുടയവന് ഏകലരുളാലെ മുഹിയുദ്ദീനെന്നു പേര് ദീൻ താൻ വിളിച്ചോവര്
ആവണ്ണം അല്ലാഹ് പടച്ചവന് താന് തന്നെ
യാ ഔസുൽ അഅ^ളം എന്നള്ളാ വിളിച്ചൊവര്
എല്ലാ മശായിഖന്മാരുടെ തോളിന്മേല്
ഏകലരുളാലെ എന്റെ കാലെന്നോവര്
അന്നേരം മലക്കുകള് മെയ്യെന്നു ചൊന്നൊവര്
അവരെ തലക്കും മേല് ഖല്ക്കു പൊതിഞ്ഞോവര്
അപ്പോളെ ഭൂമീലെ ഷേയ്ക്കന്മാരെല്ലാരും
അവര്ക്കു തല താത്തി ചാച്ചി കൊടുത്തോവര്
ഖാഫു മലഇന്നും ബഹ്റ് മുഹീത്തിന്നും
യഅജൂജ് നാട്ടിനും തലനെ താത്തിചോവർ
അതിയില്ലൊരു ഷെയ്ക്കതെല്ലെന്ന് ചൊന്നാരെ
അവരെ വലിപ്പട്ടം നീക്കിച്ചു വച്ചോവര്
അതിനാല് ചതിയില്പെടുവാന്ന് കേട്ടാരെ
എളുവത് അമാനിനെ ഉസ്സ്താദ് കണ്ടൊവര്
ഞാനെല്ലാ സിർറിന്നും സിർറെന്ന് ചൊന്നോവര്
ഞാനള്ളാ തന്നുടെ അംറെന്ന് ചോന്നോവർ
കല്പന എന്നൊരു സൈഫ് ഞാനെന്നോവർ
കോപമുടയോന്റെ നാറ് ഞാനെന്നോവര്
മറുകര ഇല്ലാകടല് ഞാനെന്നോവര്
മനിഷൻ അറിയാത്ത വസ്തു ഞാനെന്നോവര്
ജിന്നിനും ഇൻസിന്നും മറ്റു മലക്കിന്നും
ഞാനിവയെല്ലാര്ക്കും മെയ്യ് ശൈഖന്നോവർ
എല്ലാ വലീകളും മേലെ ഖുത്തുബാണോരും
എന്നുടെ വീട്ടിലെ പുള്ളരാതെന്നോവര്
ബാശി ഞാനെണ്ണിയെ ഉള്ളവരും ഞാനും
ബാനവും ഭൂമീലും ഏറുമതെന്നോവര്
എന്നെയൊരുത്തരെ കൂട്ടീപറയണ്ട
എന്നെ പടപ്പിന്നറിയരുതെന്നോവര്
എന്നുടെ ഏകല്ലുടയവന് തന്റേകല്
ആകെന്ന് ഞാന് ചൊല്കില്ലാകുമതെന്നോവര്
ഏകല് കൂടാതെ ഞാന് ചെയ്തില്ലാ ഒന്നുമെ
എന്നാണ നിന്റെ പറയെന്നും കേട്ടൊവര്
ചൊല്ലില്ല ഞാനൊന്നും എന്നോട് ചൊല്ലാതെ
ചൊല്ലു നീയെന്റെ അമാനിലതെന്നോവര്
ആരാനും ചോദിച്ചാല് അവരോടു ചൊല്ലുവാർ
അനുവാദം വന്നാല് പറവന് ഞാനെന്നോവര്
എന് കയ്യാലൊന്നുമെ തിന്നേനതെന്നാരെ
ഏകലാല് ഖിള്റേകി ബാരിക്കൊടുത്തോവര്
ഭൂമിയുരുണ്ട പോല് എന് കയ്യില്ലെന്നോവര്
ഭൂമിയതൊക്കെയും ഒരു ചുമടെന്നോവര്
കഅബാനെ ചുറ്റുവാൻ ഖുത്തുബാണൊരെല്ലാരും
കഅബം ത്വവാഫന്ന് താന് ചെയ്യുമെന്നോവര്
എല്ലായിലുമേലറുശിങ്കള് ചെന്നോവര്
എന്റെ കണ്ണേപ്പോഴും ലൗഹില് അതെന്നോവര്
എല്ലാ വലീകളും ഓരോ നബിവശി
ഞാനെന്റെ സീബാവകാല് വശിയെന്നോവര്
എന്റെ മുരീതുകള് തൗബായിലെണ്ണിയെ
എന്നും മരിക്കെരുതെന്ന് കൊതിച്ചോവര്
അതിനെ ഖബൂലാക്കിയാണെന്നു ചൊല്ലിയാര്
അവരൂടെ ഉസ്താദ് ഹമ്മാദദെന്നോവര്
എന്റെ മുരീതുകള് എന് കൂടെ കൂടാതെ
എന്റെ കാലെന്നും പെരുക്കേന് അതെന്നോവര്
കണ് കൂടാവട്ടത്തില് നിന്റെ മുരീതുകള്
സ്വര്ഗ്ഗത്തിൽപ്പൊമെന്ന് അല്ലാ കൊടുത്തോവര്
നരകത്തില് നിന്റേ മുരീദാരുമില്ലെന്ന്
നരകത്തെ കാക്കും മലക്കു പറഞ്ഞോവര്
എന്റെ കോടിന്റെ കീള് എല്ലാ വലീകളും
എന്റെ മുരീതിന് ഞാന് ഷാഫിഅ എന്നോവര്
ഹല്ലാജാ കൊല്ലുന്നാൾ അന്നു ഞാനുണ്ടെങ്കില്
അവർ കൈ പിടിച്ചേനും എന്ന് പറഞ്ഞോവർ
എന്നെ പിടിച്ചവര് ഇടറുന്ന നേരത്ത്
എപ്പോഴും അവർ കൈ പിടിപ്പെൻ ഞാനെന്നോവര്
എന്നെ പിടിച്ചവരേതും പേടിക്കണ്ട
എന്നെ പിടിച്ചോവര്ക്ക് ഞാന് കാവല് എന്നോവര്
എല്ലാ മുരീതുകള് താന് തന്റെ ഷെയിഹ്പോല്
എന്റെ മുറിതുകള് എന്നെ പോലെന്നോവര്
എന്റെ മുരീതുകള് നല്ലവർ അല്ലെങ്കിൽ
എപ്പോഴും നല്ലവന്ഞാനെന്നു ചൊന്നോവര്
യാതല്ലൊരിക്കലും അള്ളാടു തേടുകില്
എന്നെക്കൊണ്ടള്ളാട് തേടുവിനെന്നോവര്
ബല്ലേ നിലത്തിനും എന്നെ വിളിപ്പോര്ക്ക്
ബായ്കൂടാ ഉത്തിരംചെയ്യും ഞാനെന്നോവര്
ഭൂമി തനത്തില് ഞാന് ദീനെ നടത്തുവാന്
ബേദാംബർ തന്നുടെ ആള് ഞാനെന്നോവര്
ആരുണ്ടെതെന്റു മക്കാമിനെയെത്തീട്ടു
ആരാനും ഉണ്ടെങ്കില് ചൊല്ലുവിനെന്നോവര്
എളുവത് ബാതില് തുറന്നാനെനക്കള്ളാഹ്
ആരുമറിയാത്ത ഇല്മാലതെന്നോവര്
ഓരോരോ വാതിലിന് വീതിയതോരോന്ന്..
ആകാശം ഭൂമിയും പോലെയതെന്നോവര്
അള്ളായെനക്കവന് താന് ചെയ്ത പോരിഷ
ആര്ക്കും ഖിയാമെത്തോളം ചെയ്യാതെന്നോവര്
എല്ലാര്ക്കുമെത്തിയ നിലവാടതെപ്പേരും
എന്റെ ബക്കിയത്തില് മിച്ചം അതെന്നോവര്
എല്ലാരും ഓതിയെ ഇൽമുകളൊക്കെയും
എന്നുടെ ഇല്മാലാതൊട്ടെന്ന് ചൊന്നോവര്
എല്ലാ പൊളുതുന്നുദിച്ചാലുറുബാകും
എന്പൊളുതെപ്പോളും ഉണ്ടെന്ന് ചൊന്നോവര്
കുപ്പിയകത്തുള്ള വസ്തുവീനെപ്പോലെ
കാമാന് ഞാന് നിങ്ങളെ ഖൽബകം എന്നോവര്
എന്റെ വചനത്തെ പൊയ്യെന്നു ചൊല്ലുകില്
അപ്പോളെ കൊല്ലുന്നെ നഞ്ഞു ഞാനെന്നോവര്
അവരുടെ ദീനെയും ശേഷം ദുൻയാവെയും
ആഖിറം തന്നെയും പോക്കുമതെന്നോവര്
നല്നിനവ് എന്ന് ഒരുത്തർ നിനച്ചെങ്കില്
നായെന്നാദാബിനെ നയ്താക്കുമെന്നോവര്
ഏകല്ലുടയോവന് ഏകല്ലരുളാലെ
ഇത്തരം എത്തിരാബണ്ണം പറഞ്ഞോവര്
നാലു കിത്താബെയും മറ്റുള്ള സുഹ്ഫയും
നായന് അരുളാലെ ഓതി ഉണർന്നോവര്
ബേദാംബർ ഏകലാല് ഹിർക്കഉടുത്തോവര്
വെളുത്തിട്ട് നോക്കുമ്പോള് അതിനെ മേൽ കണ്ടോവര്
ബേദം വിളങ്കി പറകാന് മടിച്ചാരെ
ബേദാംബർ അവർ ബായിൽ തുപ്പിക്കൊടൂത്തോവര്
നാവാല് മൊളിയുന്ന ഇല്മ് കുറിപ്പാനായ്
നാന്നൂറ് ഹുക്കാമയ് അവര് ചുറ്റുമുള്ളോവര്
നായന് അരുളാലെ ഇല്മ് പറയുമ്പള്
നാവിനു നേരെ ഒളിവിറങ്ങുന്നോവർ
അവർകൈ പിടിച്ചതിൽ തൊപ്പം പേരപ്പോളെ
ആകാശവും മറ്റും പലതെല്ലാം കണ്ടോവര്
അവരൊന്നു നന്നായ് ഒരു നോക്കു നോക്കുകില്
അതിനാല് വലിയ നിലനെ കൊടുത്തോവര്
നാല്പതു വട്ടം ജനാബതുണ്ടായാരെ
നാല്പത് വട്ടം ഒരുരാ കുളിച്ചോവര്
നലവേറും ഇഷാ തൊളുതൊരു വുളുവാലെ
നാല്പതിറ്റാണ്ട് സുബഹി തൊളുതോവര്
ഒരുകാമല്നിന്നിട്ട് ഒരു ഖത്തം തീര്ത്തോവര്
ഒരുചൊല് മുതലായി മൂവ്വാണ്ട് കാത്തോവര്
എന്നാരെ ഖിള്ർത്താം അവര്ക്കിട്ടു ചെന്നിട്ട്
ഏകലരുളാലെ അവര്കൂടെ നിന്നോവര്
ഇരുപത്തായ്യാണ്ടോളം ചുറ്റി നടന്നോവര്
ഇരിയെന്ന ഏകൽകേട്ടാരെ ഇരുന്നോവര്
നാല്പതിറ്റാണ്ടോളം വഅള് പറഞ്ഞോവര്
നന്നായി തൊണ്ണൂറു കാലം ഇരുന്നോവര്
താരിഖു നാന്നൂറ്റി എഴുപതു ചൊന്നെ നാള്
കൈലാനി എന്നുള്ള നാട്ടിൽ പിറന്നോവർ
ഊണും ഉറക്കം അതൊന്നുമെ കൂടാതെ
ഓരാണ്ട് കാലം പൊറുത്ത്നടന്നോവര് ഇബിലീസവരെ ചതിപ്പാനായി ചെന്നാരെ
ഇബിലിസെ ചാച്ചി കിടത്തി അയച്ചോവര്
അമ്പിയാക്കന്മാരും ഔലിയാക്കന്മാരും
അവരുടെ റൂഹും അവിടെ വരുന്നൊവര്
അങ്ങിനെ തന്നെ മലായിക്കത്തന്മാരും
അവരുടെ മജ്ലിസില് ഹാളിറാകുന്നോവര്
ആവണ്ണം നമ്മുടെ ഹോജാ റസൂലുല്ലാ
അവരുടെ റൂഹും അവിടെ വരുന്നൊവര്
അവരുടെ മജ്ലിസിൽ തുകിലിറങ്ങുന്നോവര്
അവരുടെ വഅളാൽ പലരും ചാകുന്നോവര്
ഏറിയകൂറും ഹിള്റെ കാണുന്നോവർ
അവരുടെയറിവും നിലയും നിറഞ്ഞോവര്
ഏറുമവര്ക്കിട്ടെ ഇൻസിലും ജിന്നുകള്
ഈമാനും തൗബയും വാങ്ങുവാന് ചെന്നോവര്
ആകാശത്തുമേൽ അവർചെന്നെതാനത്ത്
ആരുമൊരുഷേക്കും ചെന്നില്ലായൊന്നോവര്
കണ്കൊണ്ട് കാമാൻ അരുതാതെ ലോകരെ
കാമാനവര് ചുറ്റും എപ്പൊളും ഉള്ളൊവര്
കാഫ് മലഇന്നും അപ്പുറം ഉള്ളോവര്
കാണാം അവർ മേൽമ കാമാനായി വന്നോവര്
പലപലേ സ്വഫ്ഫായവര് തലക്കും മേലേ
പാങ്ങോടെ അവിടെ ചെന്നവരെ അയച്ചോവര്
ആകാശം ഭൂമിയും ഒന്നുമേ തട്ടാതെ
അവിടത്തെ ഖുബ്ബാമൽ അവര് പോയി ഇരുന്നോവര്
തേനീച്ച വെച്ച പോല് ഉറുമ്പു ചാലിട്ടെപോല്
തിശ അവരെപ്പോളും ആവണ്ണമുള്ളോവർ
മുതലായെ റമളാനിൽ മുപ്പത് നാളിലും
മുല കുടിക്കും കാലം മുലനെ തൊടാത്തോവർ
പള്ളിയിൽ ഓതും നാൾ മലക്കുകൾ ചൊല്ലുവാർ
പുള്ളരെ താനം കൊടുപ്പീനതെന്നോവർ
ഇതിനോ പടച്ചെന്നു തൂങ്ങുമ്പള് കെട്ടോവര്
എവിടെക്കെന്നെങ്ങാനും പോകുമ്പള് കെട്ടോവര്
ഏറും അറഫാ നാള് പശുവെ പായിച്ചാരെ
ഇതിനോ പടച്ചെന്ന് പശുവു പറഞ്ഞോവര്
ഏതും ഇല്ലാത്തനാള് നിന്നെ ഒന്നാക്കിയെന്
ഇപ്പള് നീ എന്നെ നിനയെന്നും കേട്ടൊവര്
ഇരവും പകലും എളുവത് വട്ടം നീ
എന്നുടെ കാവലില് എന്നേകൽ കേട്ടോവർ
പലരെയിടയിന്ന് നിന്നെ തിരഞ്ഞെൻ ഞാന്
പാങ്ങോടെ ഇചൊല്ലും ഇങ്ങിനെ കേട്ടൊവര് എനക്ക് തനക്കായി നിന്നെ പടച്ചേന് ഞാന്
ഇങ്ങനെ തന്നെയും സദ്ദത്ത കേട്ടോവര്
കളവ് പറയല്ല എന്നുമ്മ ചൊന്നാരെ
കള്ളന്റെ കയ്യീലു പൊന്ന് കൊടുത്തോവര്
അവരെ തടിയെല്ലാം പലെ താനത്തായാരെ
അങ്ങിനെ എത്തീര സങ്കടം തീര്ത്തോവര്
കശമേറും രാവില് നടന്നങ്ങു പോകുമ്പോള്
കൈവിരൽ ചൂട്ടാക്കി കാട്ടി നടന്നോവര്
കണ്ണില് കാണാത്തതും ഖല്പകത്തുള്ളതും
കണ്കൊണ്ട് കണ്ടപ്പോല് കണ്ട് പറഞ്ഞോവര്
ഉറങ്ങുന്ന നേരത്തും ഖബറകം തന്നിന്നും
ഉടയേവന്നകലുണരെ പറഞ്ഞോവര്
ഖബ്റകത്തിന്ന് സലാമിനെ കേട്ടോവർ
ഖബ്റകത്തുള്ളവരോട് മൊളിന്തോവർ
ഖബ്റകത്ത് ഉസ്താദ് കുറവാക്കി കണ്ടാരെ
ഖബറുങ്ങൽ നിന്നത് നീക്കിച്ച് വെച്ചോവർ ഖാഫിലകാരരെ കള്ളർ പുടിച്ചാരെ
കാണാ നിലത്തിന്ന് ഖബ്ഖാബാൽ കൊന്നോവർ
മുട്ടിപ്പാനായി മുതിർന്ന ശൈഖന്മാരെ
മറപ്പിച്ച് പിന്നെ തിരിച്ച് കൊടുത്തവർ
കൂടയിൽ കെട്ടി അവർ മുമ്പിൽ വെച്ചാരെ
കൂടാ അളിക്കുമുൻ അതിനെ തിരിചോവർ
കുറവുള്ള പൈതലെ നന്നാക്കയും ചെയ്ത്
കുറവില്ലാ പൈതലെ കുറവാക്കി വിട്ടോവർ
ചത്തെ ചകത്തിന്ന് ജീവൻ ഇടിച്ചോവർ
ചാകും കിലഷത്തെ നന്നാക്കി വിട്ടോവർ
കോഴീടെ മുള്ളോട് കൂകെന്ന് ചൊന്നാരെ
കൂശാദേ കൂകി പറപ്പിച്ച് വിട്ടോവർ
എന്നോട് തേടുവീൻ വേണ്ടുന്നതെപ്പേരും
എന്നാരെ തേടിയതെല്ലാം കൊടുത്തവർ
മേലെ നടന്നോരെ താത്തിച്ച് വെച്ചോവർ
മേലാൽ വരുന്ന വിശേളം പറഞ്ഞോവർ
നിലനെ കൊടുപ്പാനും നിലനെ കളവാനും
നായൻ അവർക്കനുവാദം കൊടുത്തവർ
വേണ്ടീട്ട് വല്ലൊരു വസ്തുനെ നോക്കുകിൽ
വേണ്ടിയെ വണ്ണം അതിനെ ആക്കുന്നോവർ
അപ്പൾ കുലം പുക്കെ പുതിയെ ഇസ്ലാമിനെ
അബ്ദാലമ്മാരാക്കി കൽപ്പിച്ച് വെച്ചോവർ
പറക്കും വലിയെ പടിക്കൽ തളച്ചോവർ
പറന്നിട്ട് ചെന്നോരെ തൗബ ചെയ്യിച്ചോവർ
അറിവും നിലയും അതേതും ഇല്ലാതോർക്
അറിവും നിലയും നിറയെ കൊടുത്തവർ
നിലയും അറിവുമതൊക്കെയും ഉള്ളോരെ
നിലയും അറിവും പറിച്ച് കളഞ്ഞോവർ
നിലയേറെ കാട്ടി നടന്നൊരു ശൈഖിനെ
നിലത്തിന്റെ താഴെ നടത്തിച്ച് വെച്ചോവർ
ഉണർച്ചയിൽ ഉണ്ടാവാൻ പോകുന്ന ദോഷത്തെ
ഉറക്കിൽ കിനാവാക്കി കാട്ടി കളഞ്ഞോവർ
പാമ്പിന്റെ കോലത്തിൽ ജിന്നുകൾ ചെന്നാരെ
ഭയമേതും കൂടാതെ പറിച്ചെറിഞ്ഞിട്ടോവർ
ജിന്നൊരു പൈതലെ കൊണ്ട്പോയ് വിട്ടാരെ
ജിന്ന് വിളിപ്പിച്ച് അതിനെ കൊടുത്തോവര്
പലരും പലെ ബണ്ണം തിമ്മാൻ കൊതിച്ചാരെ
പാങ്ങോടെ അങ്ങിനെ തന്നെ തീറ്റിചോവർ
പെയ്യും മഴയോടും ഒഴുകുന്ന ഹാറോടും
പോരും അതെന്നാരെ പോരിച്ച് വെച്ചോവർ
കനിയില്ലാ കാലം കനിയെ കൊടുത്തവർ
കരിഞ്ഞെ മരത്തുമ്മൽ കായായി നിറച്ചോവർ
അവരെ ഒരുത്തൻ പോയ് മസ്ഹറ കണ്ടാരെ
അപ്പോളെ നാടെല്ലാം തീയായ് നിറച്ചോവർ
അവരെ കുറവാക്കി കണ്ടവർക്കെല്ലാർക്കും
അപ്പോളെ ഓരെ ബലാല് കൊടുത്തവർ
അവരെ വെറുപ്പിച്ചെ വസ്തുവിനപ്പോളെ
അവർ ഒരുനോക്കാൽ അതിനെ അമർത്തോവർ
അവരെ മോളിയിൽ പുതുമാ പലതുണ്ട്
ഇത്തിരാ തന്നീന്ന് ഓർത്തിട്ട് കൊള്ളാതോർ
തലയെല്ലാം കൊത്തെഞാന് തോത്തുള്ള പൊന്പോലെ
തടിയെല്ലം പൊന് പോലെ പിരിത്തെന്നറിവീരെ
ഇതിയില് വലിയ വിശേളം പലതുണ്ട്
അറിവില്ലാ ലോകരെ പൊയ്യെന്നു ചൊല്ലാതെ
അധികം അറിവാന് കൊതിയുള്ളാ ലോകരെ
അറിവാക്കന്മാരോടു ചോദിച്ച് കൊൾവീരെ
അവരുടെ പോരീശ കേപ്പാൻ കൊതിച്ചോവർ
അവരെ പുകൾന്നൊരു പോരീശ കേപ്പീരെ
ആമീറന്മാരുടെ എണ്ണവും വണ്ണവും അറിഞ്ഞാലറിയാമെ സുല്ത്താന്മാര് പോരീഷ
ആവണ്ണം നോക്കുകില് ശൈഖന്മാര് പോരിഷ
അപ്പൾ അറിയാമെ മുഹിയിദ്ധീൻ പോരിഷ
കൊല്ലം ഏഴുന്നൂറ്റീ ഏണ്പത്തി രണ്ടില് ഞാന്
കോത്തെൻ ഇമ്മാലനെ
നൂറ്റബത്ത് അഞ്ചുമ്മേൽ
മുത്തും മാണിക്യവും ഒന്നായികോത്തപോല്
മുഹിയുദ്ദീന് മാലേനെ കോത്തെന് ഞാന് ലോകരെ
മൊളിയോന്നും പിളയാതെ കളയാതെ ചൊന്നോവർ
മണിമാടം സ്വർഗത്തിൽ നായന് കൊടുക്കുമേ
ദുഷ്കം കൂടാതെ ഇതിനേ എഴുതുകില്
ദോഷം ഉണ്ടാമെന്ന് നന്നായി അറിവീരെ
അല്ലാടെ റഹ്മത്തു ഇങ്ങനെ ചൊന്നോര്ക്കും
ഇതിനെ പാടുന്നോര്ക്കും മേലെ കേക്ക്ന്നോർക്കും
ഇത്തിരെ പോരിഷ ഉള്ളൊരു ശൈഖിനെ
ഇട്ടേച്ചെവിടേക്ക് പോകുന്നു ലോകരെ
എല്ലാരെ കോഴിയും കൂകി അടങ്ങുമേ
മുഹിയുദ്ദീൻ കോഴി ഖീയാമത്തോളം കൂകൂം
ആഖിറം തന്നെ കൊതിയുള്ള ലോകരെ
അവരെ മുരിതായി കൊള്ളുവീൻ അപ്പോളെ
ഞാങ്ങളെല്ലാരും അവരെ മുരീതാവാൻ
ഞങ്ങള്ക്കു ഉദവി താ ഞങ്ങളെ നായനെ
എല്ലാ മഷാഇഹന്മാരെ ദുആനെ നീ
ഏകണം ഞങ്ങള്ക്ക് അവരെ ദുആ കൂടി
അവര്ക്കൊരു ഫാത്തിഹ എപ്പോഴും ഓതുകില്
അവരെ ദുആയും ബറക്കത്തും എത്തുമേ
ഹോജാ ഷഫാഅത്തിൽ മുഹിയുദ്ദീന് തന് കൂടെ
കൂട്ട് സുവർഗത്തില് ആലം ഉടയോനെ
നീ ഞങ്ങൾക്കെല്ലാർക്കും സ്വർഗ്ഗതലത്തിന്ന്
നിന്നുടെ തൃക്കാഴ്ച്ച കാട്ട് പെരിയോനെ
പിശയേറെ ചെയ്ത് നടന്നോരടിയാന്റെ
പിശയും പൊറുത്ത് നീ റഹ്മത്തിൽ കൂട്ടള്ളാഹ്
നല്ലെ സ്വലാവാത്തും നല്ലെ സലാമയും
നിന്റെ മുഹമ്മദിൻ ഏകണം നീ അള്ളാഹ്
മുത്താൽ പടച്ചേദുനിയാവില് നിക്കും നാൾ
മൂഫർ മുഹിയുദ്ദീന് കാവലില് ഏകല്ലാ
കാലം അസ്റാഈൽ മൗത്ത് വാങ്ങും നാളില്
കരുത്തർ മുഹിയുദ്ദീന് കാവലിലേകല്ലാ
പേടി പെരുത്ത ഖബറകം പോകും നാൾ
പേർപ്പെറ്റ മുഹിയുദ്ദീന് കാവലിലേകല്ലാ
സൂര് വിളികേട്ടിട്ട് ഒക്കെ പുറപ്പെട്ടാൽ
സുല്ത്താൻ മുഹിയുദ്ദീന് കാവലിലേകല്ലാ
ഏള് മുകമ്മിട്ടു അടുപ്പിച്ച് ഉദിക്കുന്നാൾ
എങ്കൾ മുഹിയുദ്ദീന് കാവലില് ഏകല്ലാ
ചൂടു പെരുത്ത് തറമ്മൽ ഞാന് നില്ക്കുനാള്
ചൊങ്കർ മുഹിയുദ്ധീന് കാവലില് ഏകല്ലാ
നരകമതേളും കൊരോധം മികച്ചെനാൾ
നലവർ മുഹിയുദ്ദീന് കാവലില് ഏകല്ലാ
തൂക്കം പിടിച്ച് കണക്കെല്ലാം നോക്കും നാള്
തലവര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
അരിപ്പത്തിലിട്ട് സ്വിറാത്ത് കടക്കും നാള്
അരിമാ മുഹിയുദ്ദീന് കാവലില് ഏകല്ലാ
ഹോജാ ഷഫാഅത്തിൽ മുഹിയുദ്ദീന് തന് കൂടെ
കൂട്ട് സുവർഗ്ഗത്തില് ആലം ഉടയോനെ
ഹോജാ ബേദാംബരെ മംഗലം കാണുവാന്
മംഗലവേളകള് കാണുവാൻ ഏകല്ലാ
എന്നെയും എന്നുടെ ഉമ്മയും ബാവയും
അറിവൈ പഠിപ്പിച്ച ഉസ്താദുമാരെയും
എന്നെയും മറ്റുള്ള മുഅമിനെല്ലാരെയും
എങ്കല് നബിന്റെ ഷഫാഅത്തില് കൂട്ടല്ലാ
പിശയേറെ ചെയ്ത് നടന്നോരടിയാന്റെ
പിശയും പൊറുത്ത് നീ റഹ്മത്തില് കൂട്ടല്ലാ
എല്ലാ പിശയും പൊറുക്കുന്ന നായനെ
ഏറ്റം പൊറുത്ത് നീ കൃപാ ചെയ് യാ അല്ലാ
നല്ലെ സ്വലവാത്തും നല്ലെ സലാമയും
നിന്റെ മുഹമ്മദിന് ഏകണം യാ അള്ളാഹ്..
ഒരു പാഠ ഭേദം
[തിരുത്തുക]അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും,
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ
ആലം ഉടയവൻ ഏകൽ അരുളാലെ,
ആയെ മുഹമ്മദവർകിള ആണോവർ
എല്ലാ കിളയിലും ബങ്കീള ആയോവർ,
എല്ലാ തിശയിലും കേളി മികച്ചോവർ
സുൽത്താനുൽ ഔലിയ്യ എന്നു പേരുള്ളാവർ,
സയ്യിദവർതായും ബാവയും ആണോവർ
ബാവ മുതുകിന്ന് ഖുത്ബായി വന്നോവർ,
ബാനം അതേളീലും കേളി നിറഞ്ഞോവർ
ഇരുന്ന ഇരുപ്പിന്നേൾ ആകാശം കണ്ടോവർ,
ഏറും മലക്കൂത്തിൽ രാജാളി എന്നോവർ
ബലത്ത് ശരീഅത്തെന്നും കടലുള്ളാവർ,
ഇടത്തെ ഹഖീഖത്തെന്നും കടലുള്ളാവർ
ആകാശത്തുമ്മേലും ഭൂമിക്കു താഴെയും,
അവരെ കൊടി നീളം അത്തിരെ ഉള്ളാവർ
ഷെഖബ്ദുൽ ഖാദിരി കൈലാനി എന്നോവർ,
ഷെഖമ്മാർക്കെല്ലാർക്കും ഖുത്ബായി വന്നോവർ
അല്ലാഹ് സ്നേഹിച്ച മുഹുയുദ്ദീൻ എന്നോവർ,
അറ്റം ഇല്ലാതോളം മേൽമ ഉടയോവർ
മേൽമയിൽ സ്വൽപം പറയുന്നു ഞാൻ ഇപ്പോൾ,
മേൽമ പറകിൽ പല വണ്ണം ഉള്ളാവർ
പാലിലെ വെണ്ണ പോൽ ബൈതാക്കി ചൊല്ലുന്നെൻ,
ബാകിയം ഉള്ളാവർ ഇതിനെ പടിച്ചോവർ
കണ്ടെന്നറിവാളെൻ കാട്ടിത്തരും പോലെ,
ഖാളി മുഹമ്മദതെന്നു പേരുള്ളാവർ
കൊഴിക്കോട്ടെഅത്തൂര തന്നിൽ പിറന്നോവർ,
കോർവായിതൊക്കെയും നോക്കിയെടുത്തോവർ
അവർ ചൊന്ന ബൈത്തിന്നും ബഹ്ജാക്കിത്താബിന്നും,
അങ്ങിനെ തകീലാ തന്നിന്നും കണ്ടോവർ
കേൾപ്പാൻ വിശേഷം നമക്കവർ പോരിശ,
കേപ്പീനെ ലോകരെ മുഹിയിദ്ദീൻ എന്നോവർ
മൂലം ഉടയവൻ ഏകൽ അരുളാലെ,
മുഹിയിദ്ദീൻ എന്നോ പേർ ദീൻ താൻ വിളിച്ചോവർ
ആവണ്ണം അല്ലാഹ് പടച്ചവൻ താൻ തന്നെ,
യാ ഗൗസുൽ അളം എന്നല്ലാഹ് വിളിച്ചോവർ
എല്ലാ മശായിഖന്മാരുടെ തോളുമ്മേൽ,
ഏകൽ അരുളാലെ എന്റെ കാലെന്നോവർ
അന്നേരം മലക്കുകൾ മെല്ലെന്നു ചൊന്നോവർ,
അവരെ തലക്കുമ്മേൽ ഖൽഖ് പൊതിഞ്ഞാവർ
അപ്പോളെ ഭൂമീലെ ഷെഖന്മരെല്ലാരും,
അവർക്കു തല താത്തി ചാച്ചു കൊടുത്തോവർ
ഖാഫ് മലഇനും ബഹർ മുഹീത്വിന്നും,
യഅജൂജ് നാട്ടിന്നും തലനെ താതിച്ചോവർ
അതിയിൽ ഒരു ഷെഖ് അതല്ലെന്നു ചൊന്നാരെ,
അവരെ വലിപ്പട്ടം നീക്കിച്ചു വെച്ചോവർ
അതിനാൽ ചതിയിൽ പെടുവാന്നു കേട്ടാരെ,
എഴുവതാമാനിനെ ഉസ്താദു കണ്ടോവർ
ഞാനെല്ലാ സിറിന്നും സിറെന്നു ചൊന്നോവർ,
ഞാനല്ലാഹ് തന്നുടെ അമെന്നു ചൊന്നോവർ
കൽപനയെന്നൊരു സ്ഫു ഞാനെന്നോവർ,
കോപം ഉടയോൻ നാറു ഞാനെന്നോവർ
മറുകരയില്ലാ കടലു ഞാനെന്നോവർ,
മനുഷ്യനറിയാത്ത വസ്തു ഞാനെന്നോവർ
ജിന്നിന്നും ഇൻസിന്നും മറ്റു മലക്കിന്നും,
ഞാനിവയെല്ലാർക്കും മെല്ലെ ഷെഖന്നോവർ
എല്ലാ വലികളും മേലെ ഖുത്ബാണോരും,
എന്നുടെ വീട്ടിലെ പുള്ളതെന്നോവർ
ബാശി ഞാൻ എണ്ണിയെ ഉള്ളവരും ഞാനും,
ബാനവും ഭൂമീലും ഏറും അതെന്നോവർ
എന്നെ ഒരുത്തരെ കൂട്ടിപ്പറയേണ്ട,
എന്നെ പടപ്പിനറിയരുതെന്നോവർ
എന്നുടെ ഏകൽ ഉടയവൻ തൻകൽ,
ആകെന്നു ഞാൻ ചൊൽകിൽ ആകും അതെന്നോവർ
ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നും,
എന്നാണു നിന്നെ പറയെന്നും കേട്ടോവർ
ചൊല്ലീല ഞാനൊന്നും എന്നോടു ചൊല്ലാതെ,
ചൊല്ല് നീ എന്റെ അമാനിൽ അതെന്നോവർ
ആരാനും ചോദിച്ചാൽ അവരോടു ചൊല്ലുവാൻ,
അനുവാദം വന്നാൽ പറയാൻ ഞാനെന്നോവർ
എൻകയ്യാൽ ഒന്നുമെ തിന്നേനതെന്നാരെ,
ഏകലാൽ ഹിളകി ബാരിക്കൊടുത്തോവർ
ഭൂമി ഉരുണ്ടപൊൽ എൻകയ്യിൽ എന്നോവർ,
ഭൂമി അതൊക്കെയും ഒരു ചുമടെന്നോവർ
കഅബാനെ ചുറ്റുവാൻ ഖുത്ബാണോരെല്ലാരും,
കഅബം ത്വവാഫന്നു താൻ ചെയ്യും എന്നോവർ
എല്ലായിലും മേലാർശിങ്കൽ ചെന്നോവർ,
എൻ കണ്ണപ്പൊഴും ലൗഹിൽ അതെന്നോവർ
എല്ലാ വലികളും ഓരോ നബി വാശി,
ഞാനെന്റെ സിബാവ കാൽവാശി എന്നോവർ
എന്റെ മുരീദുകൾ തൗബായിൽ എത്താതെ,
എന്നും മരിക്കരുതെന്നു കൊതിച്ചോവർ
അതിനെ ഖബൂലാക്കീയാനെന്ന് ചൊല്ലിയാർ,
അവരുടെ ഉസ്താദ് ഹമ്മാദതെന്നോവർ
എന്റെ മുരീദുകൾ എൻകൂടെ കൂടാതെ,
എൻറ കാലെന്നും പരിക്കെനതെന്നോവർ
കൺകൂടാ വട്ടത്തിൽ നിന്റെ മുരീദുകൾ,
സ്വർഗത്തിൽ പോമെന്നു അല്ലാഹ് കൊടുത്തോവർ
നരകത്തിൽ നിന്റെ മുരീദാരും ഇല്ലെന്ന്,
നരകത്തെ കാക്കും മലക്ക് പറഞ്ഞാവർ
എന്റെ കൊടീൻ കീൾ എല്ലാ വലീകളും,
എൻ മുരീദിൻ ഞാൻ ഷാഫിഅ: എന്നോവർ
ഹല്ലാജെ കൊല്ലും നാൾ അന്നു ഞാനുണ്ടെങ്കിൽ,
അപ്പോൾ അവർകയ് പിടിപ്പേനതെന്നോവർ
എന്നെ പിടിച്ചവർ ഇടറുന്ന നേരത്തു,
എപ്പോഴും അവർ കയ് പിടിപ്പേൻ ഞാനെന്നോവർ
എന്നെ പിടിച്ചവർ ഏതും പേടിക്കേണ്ട,
എന്നെ പിടിച്ചൊർക്ക് ഞാൻ കാവൽ എന്നോവർ
എല്ലാ മുരീദുകൾ താൻ താൻ ഷെഖപ്പൊൾ,
എന്റെ മുരീദുകൾ എന്റെപോൽ എന്നോവർ
എൻ മുരീദുകൾ നല്ലവരല്ലെങ്കിൽ,
എപ്പോഴും നല്ലവൻ ഞാനെന്നു ചൊന്നോവർ
യാതാലൊരിക്കലും അല്ലാട് തേടുകിൽ,
എന്നെക്കൊണ്ടല്ലാട് തേടുവിൻ എന്നോവർ
ബല്ലെ നിലത്തിന്നും എന്നെ വിളിച്ചോർക്ക്,
വായ്ക്കടാ ഉത്തിരം ചെയ്യും ഞാനെന്നോവർ
ഭൂമി തനത്തിൽ ഞാൻ ദീനെ നടത്തുവാൻ,
ബേദാംബർ നമമുടെ ആളു ഞാനെന്നോവർ
ആരുണ്ടതെൻ മഖാമിനെ എത്തീട്ടു,
ആരാനും ഉണ്ടെങ്കിൽ ചൊല്ലുവീനെന്നോവർ
എഴുവതു വാതിൽ തുറന്നാനെനിക്കല്ലാഹ്,
ആരും അറിയാത്ത ഇൽമാൽ അതെന്നോവർ
ഓരോരോ വാതിലിൻ വീതി അതോരോന്നു,
ആകാശം ഭൂമിയും പൊലെ അതെന്നോവർ
അല്ലാഹ് എനക്കവൻ താൻ ചെയ്ത പോരിശ,
ആർക്കും ഖിയാമത്തോളം ചെയ്യാതെന്നോവർ
എല്ലാർക്കും എത്തിയ നിലപാടതെപ്പോഴും,
എന്റെ ബഖിയത്തിൽ മിഞ്ചം അതെന്നോവർ
എല്ലാരും ഓതിയെ ഇൽമുകളൊക്കെയും,
എന്നുടെ ഇൽമാൽ അതൊട്ടെന്നു ചൊന്നോവർ
എല്ലാ പൊളുതും ഉദിച്ചാൽ ഉറൂബാകും,
എൻപളുതെപ്പൊഴും ഉണ്ടെന്നു ചൊന്നോവർ
കുപ്പിയ്ക്കുമുള്ള വസ്തുവിനെപോലെ,
കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ
എന്റെ വചനത്തെ പൊയെന്നു ചൊല്ലുകിൽ,
അപ്പൊളെ കൊല്ലുന്ന നെൻജു ഞാനെന്നോവർ
അവരുടെ ദീനെയും ശേഷം ദുനിയാവെയും,
ആഖിറം തന്നെയും പോക്കും അതെന്നോവർ
നൽനിനവ് എന്നു ഒരുത്തർ നിനച്ചെങ്കിൽ,
നായെൻ അദാബിനെ നെയ്താക്കും എന്നോവർ
ഏകൽ ഉടയവൻ ഏകലരുളാലെ,
ഇത്തരം എത്തിര ബണ്ണം പറഞ്ഞാവർ
നാലു കിതാബെയും മറ്റുള്ള സുഹ്ഫയും,
നായെൻ അരുളാലെ ഓതി ഉണർന്നോവർ
ബേദാംബർ ഏകലാൽ ഖിർക്ക ഉടുത്തോവർ,
വെളുത്തിട്ടു നൊക്കുംബോൾ അതിന്മേലെ കണ്ടോവർ
ബേദം വിളങ്കി പറവാൻ മടിച്ചാരെ,
ബേദാംബർ അവർബായിൽ തുപ്പിക്കൊടുത്തോവർ
നാവാൽ മൊഴിയുന്നെ ഇൽമു കുറിപ്പാനായ്,
നാനൂറു ഹുഖാമയ് അവർ ചുറ്റും ഉള്ളാവർ
നായെന്നരുളാലെ ഇൽമു പറയുംബോൾ,
നാവിന്നു നേരെ ഒളിവിറങ്ങുന്നോവർ
അവർകയ് പിടിച്ചതിൽ തൊപ്പം പേരപ്പോളെ,
ആകാശവും മറ്റും പലതെല്ലാം കണ്ടാവർ
അവരൊന്നു നന്നായൊരു നോക്കു നോക്കുകിൽ,
അതിനാൽ വലിയ നിലനെ കൊടുത്തോവർ
നാൽപതു വട്ടം ജനാബത്തുണ്ടായാരെ,
നാൽപതു വട്ടം ഒരുരാക്കുളിച്ചൊവർ
നലവേറും ഇഷാ തൊഴുതൊരു വുളുവാലെ,
നാൽപതിറ്റാണ്ട് സുബ്ഹി തൊഴുതോവർ
ഒരു കാൽമൽ നിന്നിട്ടൊരു ഖത്തം തീർത്തോവർ,
ഒരു ചൊൽ മുതലായി മുവ്വാണ്ട് കാത്തോവർ
എന്നാരെ ഖിളർതാം അവർക്കിടെ ചെന്നിട്ടു,
ഇരുപത്തയ്യാണ്ടോളം ചുറ്റി നടന്നോവർ,
നാൽപ്പതിറ്റാണ്ടോളം വയളു പറഞ്ഞാവർ,
താരീഖു നാനൂറ്റി എഴുപതു ചൊന്നനാൾ,
ഊണും ഉറക്കും അതൊന്നുമെ കൂടാതെ,
ഇബ്ലീസവരെ ചതിപ്പാനായ് ചെന്നാരെ,
അംബിയാക്കന്മാരും ഔലിയാക്കന്മാരും,
അങ്ങിനെത്തന്നെ മലായിക്കത്തന്മാരും,
ആവണ്ണം നമ്മുടെ ഖോജ രസൂലുല്ലാഹ്,
അവരുടെ മജിസിൽ തുകിൽ ഇറങ്ങുന്നോവർ,
അവരുടെ വഅ:ളാൽ പലരും ചാകുന്നോവർ
ഏറിയ കൂറും ഹിളുറെ കാണുന്നോവർ,
അവരുടെ അറിവും നിലയും നിറഞ്ഞാവർ
ഏറും അവർക്കിട്ടെ ഇൻസിലും ജിന്നുകൾ,
ഈമാനും തൗബയും വാങ്ങുവാൻ ചെന്നോവർ
ആകാശത്തുമ്മേൽ അവർ ചെന്ന സ്ഥാനത്ത്,
ആരും ഒരു ഷെഖും ചെന്നില്ല എന്നോവർ
കൺകൊണ്ടു കാമാൻ അരുതാതെ ലോകരെ,
കാമാൻ അവർ ചുറ്റും എപ്പോളും ഉള്ളാവർ
ഖാഫ് മലഇന്നും അപ്പുറം ഉള്ളാവർ,
കാണാനവർ മേൽമ കാണാനായ് വന്നോവർ
പലപല സ്വഫ്ഫായ് അവർതലക്കുമ്മേലെ,
പാങ്ങോടെ അവിടെ ചെന്നവരെ അയച്ചോവർ
ആകാശം ഭൂമിയും ഒന്നുമെ തട്ടാതെ,
അവിടത്തെ ഖുബ്ബാൽ അവർ പൊയി ഇരുന്നോവർ
തേനീച്ച വെച്ചപോൽ ഉറുംബു ചാലിട്ട പോൽ,
തിശ അവർ എപ്പോഴും ആവണ്ണം ഉള്ളാവർ
മുതലായ രമളാനിൽ മുപ്പതു നാളീലും,
മുലകുടിക്കും കാലം മുലനെ തൊടാത്തോവർ
പള്ളിയിൽ ഓതും നാൾ മലക്കുകൾ ചൊല്ലുവാർ,
പുള്ളരെ താനം കൊടുപ്പീനതെന്നോവർ
ഇതിനെ പടച്ചെന്നു തൂങ്ങുംബോൾ കേട്ടോവർ,
എവിടേക്കെന്ന് എങ്ങാനും പോകുംബോൾ കേട്ടോവർ
ഏറും അറഫ നാൾ പശുവെ പായിച്ചാരെ,
ഇതിനൊ പടച്ചെന്നു പശുവ് പറഞ്ഞാവർ
ഏതും ഇല്ലാത്ത നാൾ നിന്നെ ഒന്നാക്കിയെൻ,
ഇപ്പോൾ നീയെന്നെ നിനയെന്നും കേട്ടോവർ
ഇരവും പകലും എഴുപതുവട്ടം നീ,
എന്നുടെ കാവലിൽ എന്നേകൽ കേട്ടോവർ
പലരെ ഇടയിന്ന് നിന്നെ തിരഞ്ഞൻ ഞാൻ,
പാങ്ങോടെ ഇച്ചൊല്ലും ഇങ്ങനെ കേട്ടോവർ
എനക്കു തനക്കായി നിന്നെ പടച്ചെന്ന് ഞാൻ,
ഇങ്ങിനെ തന്നെയും സദ്ദത്തെ കേട്ടോവർ
കളവു പറയല്ല എന്നുമ്മ ചൊന്നാരെ,
കള്ളന്റെ കയ്യീലു പൊന്ന് കൊടുത്തോവർ.
അവരെ തടിയെല്ലാം പല താനത്തായാരെ,
അങ്ങിനെ എത്തീര സങ്കടം തീർത്തോവർ
കശമേറും രാവിൽ നടന്നങ്ങു പോകുംബോൾ,
കയിരൽ ചൂട്ടാക്കി കാട്ടി നടന്നോവർ
കണ്ണിൽ കാണാത്തതും ഖൽബകത്തുള്ളതും,
കൺകൊണ്ട് കണ്ടപോൽ കണ്ടുപറഞ്ഞാവർ
ഉറങ്ങുന്ന നേരത്തും ഖബറകം തന്നിന്നും,
ഉടയവൻ ഏകൽ ഉണരെ പറഞ്ഞാവർ
ഖബറകത്തിന്നു സലാമിനെ കേട്ടോവർ,
ഖബറകതുള്ളവരോടു മൊളിക്കോവർ
ഖബറകത്ത് ഉസ്താദെ കുറവാക്കി കണ്ടാരെ,
ഖബറുങ്ങൽ നിന്നിട്ടു നീക്കിച്ചു വെച്ചോവർ
ഖാഫിലക്കാരെരെ കള്ളർ പുടിച്ചാരെ,
കാണാനിലതിന്ന് ഖബ്ബാബാൽ കൊന്നോവർ
മുട്ടിപ്പാനായി മുതിർന്ന ഷെഖന്മാരെ,
മറപ്പിച്ചു പിന്നെ തിരിച്ചു കൊടുത്തോവർ
കൂടയിൽ കെട്ടി അവർ മുംബിൽ വെച്ചാരെ,
കൂട അഴിക്കുമ്മൻ അതിനെ തിരിച്ചോവർ
കുറവുള്ള പൈതലെ നന്നാക്കയും ചെയ്തു,
കുറവില്ല പൈതലെ കുറവാക്കി വിട്ടോവർ
ചത്തെ ചകത്തിനെ ജീവൻ ഇടീച്ചോവർ,
ചാകും കിളേശത്തെ നന്നാക്കി വിട്ടോവർ
കോഴീടെ മുള്ളാട് കൂകെന്നു ചൊന്നാരെ,
കൂശാതെ കൂകി പറപ്പിച്ചു വിട്ടോവർ
എന്നോട് തേടുവിൻ വേണ്ടുന്നതപ്പോരും,
എന്നാരെ തേടി അതെല്ലാം കൊടുത്തോവർ
മേലെ നടന്നോരെ താത്തിച്ചു വെച്ചോവർ,
മേലാൽ വരുന്ന വിശേഷം പറഞ്ഞാവർ
നിലനെ കൊടുപ്പാനും നിലനെ കളവാനും,
നായെൻ അവർക്കാനുവാദം കൊടുത്തോവർ
വേണ്ടീട്ടു വല്ലോരു വസ്തുനെ നോക്കൂകിൽ,
വെണ്ടിയെ വണ്ണം അതിനെ ആക്കുന്നോവർ
അപ്പൾ കുലം പുക്കെ പുതിയ ഇസ്ലാമിനെ,
അബ്ദാലമ്മാരാക്കി കൽപ്പിച്ചു വെച്ചോവർ
പറക്കും വലിയെ പടിക്കൽ തളച്ചോവർ,
പറന്നിട്ടു ചൊന്നാരെ തൗബ ചെയ്യിച്ചോവർ
അറിവും നിലയും അതേതും ഇല്ലാതോർക്കു,
അറിവും നിലയും നിറയെ കൊടുത്തോവർ
നിലയും അറിവും അതൊക്കെയും ഉള്ളാരെ,
നിലയും അറിവും പറിച്ചു കളഞ്ഞാവർ
നിലയേറെ കാട്ടി നടന്നൊരു ഷേഖിനെ,
നിലത്തിന്റെ താഴെ നടത്തിച്ചു വെച്ചോവർ
ഉണർച്ചയിൽ ഉണ്ടാവാൻ പോകുന്ന ദോശത്തെ,
ഉറക്കിൽ കിനാവാക്കി കാട്ടി കളഞ്ഞാവർ
പാംബിന്റെ കോലത്തിൽ ജിന്നുകൾ ചെന്നാരെ,
ഭയമേതും കൂടാതെ പറിച്ചെറിഞ്ഞിട്ടോവർ
ജിന്നു ഒരു പൈതലെ കൊണ്ടുപൊയ് വിട്ടാരെ,
ജിന്നെ വിളിപ്പിച്ച് അതിനെ കൊടുത്തോവർ
പലരും പലെബണ്ണം തിമ്മാൻ കൊതിച്ചാരെ,
പാങ്ങോടെ അങ്ങിനെ തന്നെ തീറ്റിച്ചോവർ
പെയ്യും മഴയോടും ഒഴുകുന്ന ഹാറോടും,
പോരും അതെന്നാരെ പോയിച്ചു വെച്ചോവർ
കനിയില്ലാ കാലം കനിയെ കൊടുത്തോവർ,
കരിഞ്ഞ മരത്തുമ്മൽ കായാ:ഇ നിറച്ചോവർ
അവരെ ഒരുത്തൻ പോയ് മസ്കറ കണ്ടാരെ,
അപ്പോളെ നാടെല്ലാം തിയ്യായി നിറച്ചോവർ
അവരെ കുറവാക്കി കണ്ടവർക്കെല്ലാർക്കും,
അപ്പോളെ ഒരോ ബലാലെ കൊടുത്തോവർ
അവരെ വെറുപ്പിച്ച് വസ്തുവിനപ്പോളെ,
അവരൊരു നോക്കാൽ അതിനെ അമർത്തോവർ
അവരെ ദുആയും ബർക്കത്തും കൊണ്ടോവർ,
ആഖിറവും ദുനിയാവും നിറഞ്ഞാവർ
അവരെ മൊഴിയിൽ പുതുമ പലതുണ്ട്,
ഇത്തിരെ തന്നേന്നു ഓർത്തിട്ടു കൊള്ളാതെ
തലയെല്ലാം കോത്തൻഞാൻ തൊത്തോളൊ പൊൻപോലെ,
തടിയെല്ലാം പൊൻപോലെ പിരിതെന്നറിവീണു
ഇതിയിൽ വലിയെ വിശേഷം പലതുണ്ട്,
അറിവില്ലാ ലോകരെ പൊയെന്ന് ചൊല്ലാതെ
അധികം അറിവാൻ കൊതിയുള്ള ലോകരെ,
അറിവാക്കന്മാരോട് ചോദിച്ച് കൊൾവീരെ
അവരുടെ പോരീശ കേപ്പാൻ കൊതിച്ചാരെ,
അവരെ പുകൾപ്പോരെ പോരിശ കേപ്പീരെ
അമീറമ്മാരുടെ എണ്ണവും വണ്ണവും,
അറിഞ്ഞാൽ അറിയാമെ സുൽത്താന്മാർ പോരീശ
ആവണ്ണം നോക്കുവിൻ ഷെഖമ്മാർ പോരിശ,
അപ്പോൾ അറിയമെ മുഹ്യിദ്ദീൻ പോരിശ
കൊല്ലം എഴുന്നൂറ്റി എൺപത്തിരണ്ടിൽ ഞാൻ,
കോത്തെൻ ഇമ്മാലനെ നൂറ്റംബത്തിയൻജുമ്മൽ
മുത്തും മാണിക്കവും ഒന്നായി കാത്തപോൽ,
മുഹ്യിദ്ദീൻ മാലനെ കോത്തൻ ഞാൻ ലോകരെ
മൊളിയൊന്നും പിളയാതെ കളയാതെ ചൊന്നോർക്ക്,
മണിമാടം സ്വർഗ്ഗത്തിൽ നായെൻ കൊടുക്കുമെ
ദുഷ്കം കൂടാതെ ഇതിനെ എഴുതുകിൽ,
ദോഷം ഉണ്ടാവില്ലെന്നന്നായി അറിവീരെ
അല്ലാടെ രഹ്മത്ത് ഇങ്ങിനെ ചൊന്നോർക്കും,
ഇതിനെ പാടുന്നോർക്കും മേലെ കേക്കുന്നോർക്കും
ഇത്തിരെ പോരീശ ഉള്ളാരു ഷേഖിനെ,
ഇട്ടേച്ചെവിടേക്ക് പോകുന്നു ലോകരെ
എല്ലാരെ കോഴിയും കൂകി അടങ്ങുമെ,
മുഹ്യിദ്ദീൻ കോഴി ഖിയാമത്തോളം കൂകും
ആഖിറം തന്നെ കൊതിയുള്ള ലോകരെ,
അവരെ മുരീദായി കൊള്ളുവീൻ ഇപ്പോളെ
ഞങ്ങൽ എല്ലാരും അവരെ മുരീദാവാൻ,
ഞാങ്ങൾക്ക് ഉദവി താ ഞാങ്ങളെ നായനെ
എല്ലാ മശായിഖന്മാരെ ദുആനെ നീ,
ഏകണം ഞങ്ങൾക്ക് അവരെ ദുആ കൂടെ
അവർക്കൊരു ഫാതിഹ എപ്പോഴും ഓതുകിൽ,
അവരെ ദുആയും ബർക്കത്തും എത്തുമെ
ഖാജാ ഷഫാ:അത്തിൽ മുഹ്യിദ്ദീൻ തൻകൂടെ,
കൂട്ട് സുവർക്കത്തിൽ ആലം ഉടയോനെ
നീ ഞങ്ങൾക്കെല്ലാർക്കും സ്വർഗാത്താലത്തിന്ന്,
നിന്നുടെ തിക്കാഴ്ച്ച കാട്ട് പെരിയോനെ
പിശയേറെ ചെയ്ത് നടന്നൊരടിയാൻ,
പിശയും പൊറുത്ത് നീ രഹ്മത്തിൽ കൂട്ടല്ലാഹ്
നല്ല സ്വലവാത്തും നല്ല സലാമയും,
നിൻ മുഹമ്മദിൻ ഏകണം നീ അല്ലാഹ്
മുനാജാത്ത്
മുത്താൽ പടച്ച് ദുനിയാവിൽ നിക്കും നാൾ,
മൂപ്പർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
കാലം അസ്റാഈൽ മൗത്ത് വാങ്ങുന്നാളിൽ,
കരുത്തർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
പേടി പെരുത്ത ഖബ്കം പോകും നാൾ,
പേർപെറ്റെ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
സൂർബിളി കേട്ടിട്ട് ഒക്കെ പുറപ്പെട്ടാൽ,
സുൽത്താൻ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
ഏളുമുളമിട്ട് അടുപ്പിച്ചുദിക്കും നാൾ,
എൻകൾ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
ചൂട് പെരുത്തെ തറമ്മൽ ഞാൻ നിക്കും നാൾ,
ചൊക്കർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
നരകം അതേളൂം ക്രോധം മികച്ചനാൾ,
നലവർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
തൂക്കം പിടിച്ചു കണക്കെല്ലാം നോക്കും നാൾ,
തലവർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
അരിപ്പത്തിൽ ഇട്ടെ സിറാത്ത് കടക്കും നാൾ,
അരിമാ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്