താൾ:മുഹിയിദ്ദീൻ മാല.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആഖിറം തന്നെ കൊതിയുള്ള ലോകരെ,
അവരെ മുരീദായി കൊള്ളുവീൻ ഇപ്പോളെ
ഞങ്ങൽ എല്ലാരും അവരെ മുരീദാവാൻ,
ഞാങ്ങൾക്ക് ഉദവി താ ഞാങ്ങളെ നായനെ
എല്ലാ മശായിഖന്മാരെ ദുആനെ നീ,
ഏകണം ഞങ്ങൾക്ക് അവരെ ദുആ കൂടെ
അവർക്കൊരു ഫാതിഹ എപ്പോഴും ഓതുകിൽ,
അവരെ ദുആയും ബർക്കത്തും എത്തുമെ
ഖാജാ ഷഫാ:അത്തിൽ മുഹ്യിദ്ദീൻ തൻകൂടെ,
കൂട്ട് സുവർക്കത്തിൽ ആലം ഉടയോനെ
നീ ഞങ്ങൾക്കെല്ലാർക്കും സ്വർഗാത്താലത്തിന്ന്,
നിന്നുടെ തിക്കാഴ്ച്ച കാട്ട് പെരിയോനെ
പിശയേറെ ചെയ്ത് നടന്നൊരടിയാൻ,
പിശയും പൊറുത്ത് നീ രഹ്മത്തിൽ കൂട്ടല്ലാഹ്
നല്ല സ്വലവാത്തും നല്ല സലാമയും,
നിൻ മുഹമ്മദിൻ ഏകണം നീ അല്ലാഹ്

മുനാജാത്ത്

മുത്താൽ പടച്ച് ദുനിയാവിൽ നിക്കും നാൾ,

18


"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/18&oldid=205614" എന്ന താളിൽനിന്ന് ശേഖരിച്ചത്