താൾ:മുഹിയിദ്ദീൻ മാല.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അമീറമ്മാരുടെ എണ്ണവും വണ്ണവും,
അറിഞ്ഞാൽ അറിയാമെ സുൽത്താന്മാർ പോരീശ
ആവണ്ണം നോക്കുവിൻ ഷെഖമ്മാർ പോരിശ,
അപ്പോൾ അറിയമെ മുഹ്യിദ്ദീൻ പോരിശ
കൊല്ലം എഴുന്നൂറ്റി എൺപത്തിരണ്ടിൽ ഞാൻ,
കോത്തെൻ ഇമ്മാലനെ നൂറ്റംബത്തിയൻജുമ്മൽ
മുത്തും മാണിക്കവും ഒന്നായി കാത്തപോൽ,
മുഹ്യിദ്ദീൻ മാലനെ കോത്തൻ ഞാൻ ലോകരെ
മൊളിയൊന്നും പിളയാതെ കളയാതെ ചൊന്നോർക്ക്,
മണിമാടം സ്വർഗ്ഗത്തിൽ നായെൻ കൊടുക്കുമെ
ദുഷ്കം കൂടാതെ ഇതിനെ എഴുതുകിൽ,
ദോഷം ഉണ്ടാവില്ലെന്നന്നായി അറിവീരെ
അല്ലാടെ രഹ്മത്ത് ഇങ്ങിനെ ചൊന്നോർക്കും,
ഇതിനെ പാടുന്നോർക്കും മേലെ കേക്കുന്നോർക്കും
ഇത്തിരെ പോരീശ ഉള്ളാരു ഷേഖിനെ,
ഇട്ടേച്ചെവിടേക്ക് പോകുന്നു ലോകരെ
എല്ലാരെ കോഴിയും കൂകി അടങ്ങുമെ,
മുഹ്യിദ്ദീൻ കോഴി ഖിയാമത്തോളം കൂകും

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/17&oldid=205601" എന്ന താളിൽനിന്ന് ശേഖരിച്ചത്