താൾ:മുഹിയിദ്ദീൻ മാല.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവരെ ഒരുത്തൻ പോയ് മസ്കറ കണ്ടാരെ,
അപ്പോളെ നാടെല്ലാം തിയ്യായി നിറച്ചോവർ
അവരെ കുറവാക്കി കണ്ടവർക്കെല്ലാർക്കും,
അപ്പോളെ ഒരോ ബലാലെ കൊടുത്തോവർ
അവരെ വെറുപ്പിച്ച് വസ്തുവിനപ്പോളെ,
അവരൊരു നോക്കാൽ അതിനെ അമർത്തോവർ
അവരെ ദുആയും ബർക്കത്തും കൊണ്ടോവർ,
ആഖിറവും ദുനിയാവും നിറഞ്ഞാവർ
അവരെ മൊഴിയിൽ പുതുമ പലതുണ്ട്,
ഇത്തിരെ തന്നേന്നു ഓർത്തിട്ടു കൊള്ളാതെ
തലയെല്ലാം കോത്തൻഞാൻ തൊത്തോളൊ പൊൻപോലെ,
തടിയെല്ലാം പൊൻപോലെ പിരിതെന്നറിവീണു
ഇതിയിൽ വലിയെ വിശേഷം പലതുണ്ട്,
അറിവില്ലാ ലോകരെ പൊയെന്ന് ചൊല്ലാതെ
അധികം അറിവാൻ കൊതിയുള്ള ലോകരെ,
അറിവാക്കന്മാരോട് ചോദിച്ച് കൊൾവീരെ
അവരുടെ പോരീശ കേപ്പാൻ കൊതിച്ചാരെ,
അവരെ പുകൾപ്പോരെ പോരിശ കേപ്പീരെ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/16&oldid=205600" എന്ന താളിൽനിന്ന് ശേഖരിച്ചത്