താൾ:മുഹിയിദ്ദീൻ മാല.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അറിവും നിലയും അതേതും ഇല്ലാതോർക്കു,
അറിവും നിലയും നിറയെ കൊടുത്തോവർ
നിലയും അറിവും അതൊക്കെയും ഉള്ളാരെ,
നിലയും അറിവും പറിച്ചു കളഞ്ഞാവർ
നിലയേറെ കാട്ടി നടന്നൊരു ഷേഖിനെ,
നിലത്തിന്റെ താഴെ നടത്തിച്ചു വെച്ചോവർ
ഉണർച്ചയിൽ ഉണ്ടാവാൻ പോകുന്ന ദോശത്തെ,
ഉറക്കിൽ കിനാവാക്കി കാട്ടി കളഞ്ഞാവർ
പാംബിന്റെ കോലത്തിൽ ജിന്നുകൾ ചെന്നാരെ,
ഭയമേതും കൂടാതെ പറിച്ചെറിഞ്ഞിട്ടോവർ
ജിന്നു ഒരു പൈതലെ കൊണ്ടുപൊയ് വിട്ടാരെ,
ജിന്നെ വിളിപ്പിച്ച് അതിനെ കൊടുത്തോവർ
പലരും പലെബണ്ണം തിമ്മാൻ കൊതിച്ചാരെ,
പാങ്ങോടെ അങ്ങിനെ തന്നെ തീറ്റിച്ചോവർ
പെയ്യും മഴയോടും ഒഴുകുന്ന ഹാറോടും,
പോരും അതെന്നാരെ പോയിച്ചു വെച്ചോവർ
കനിയില്ലാ കാലം കനിയെ കൊടുത്തോവർ,
കരിഞ്ഞ മരത്തുമ്മൽ കായാ:ഇ നിറച്ചോവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/15&oldid=205599" എന്ന താളിൽനിന്ന് ശേഖരിച്ചത്