Jump to content

താൾ:മുഹിയിദ്ദീൻ മാല.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂപ്പർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
കാലം അസ്റാഈൽ മൗത്ത് വാങ്ങുന്നാളിൽ,
കരുത്തർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
പേടി പെരുത്ത ഖബ്കം പോകും നാൾ,
പേർപെറ്റെ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
സൂർബിളി കേട്ടിട്ട് ഒക്കെ പുറപ്പെട്ടാൽ,
സുൽത്താൻ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
ഏളുമുളമിട്ട് അടുപ്പിച്ചുദിക്കും നാൾ,
എൻകൾ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
ചൂട് പെരുത്തെ തറമ്മൽ ഞാൻ നിക്കും നാൾ,
ചൊക്കർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
നരകം അതേളൂം ക്രോധം മികച്ചനാൾ,
നലവർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
തൂക്കം പിടിച്ചു കണക്കെല്ലാം നോക്കും നാൾ,
തലവർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
അരിപ്പത്തിൽ ഇട്ടെ സിറാത്ത് കടക്കും നാൾ,
അരിമാ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/19&oldid=205615" എന്ന താളിൽനിന്ന് ശേഖരിച്ചത്