താൾ:മുഹിയിദ്ദീൻ മാല.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവരെ തടിയെല്ലാം പല താനത്തായാരെ,
അങ്ങിനെ എത്തീര സങ്കടം തീർത്തോവർ
കശമേറും രാവിൽ നടന്നങ്ങു പോകുംബോൾ,
കയിരൽ ചൂട്ടാക്കി കാട്ടി നടന്നോവർ
കണ്ണിൽ കാണാത്തതും ഖൽബകത്തുള്ളതും,
കൺകൊണ്ട് കണ്ടപോൽ കണ്ടുപറഞ്ഞാവർ
ഉറങ്ങുന്ന നേരത്തും ഖബറകം തന്നിന്നും,
ഉടയവൻ ഏകൽ ഉണരെ പറഞ്ഞാവർ
ഖബറകത്തിന്നു സലാമിനെ കേട്ടോവർ,
ഖബറകതുള്ളവരോടു മൊളിക്കോവർ
ഖബറകത്ത് ഉസ്താദെ കുറവാക്കി കണ്ടാരെ,
ഖബറുങ്ങൽ നിന്നിട്ടു നീക്കിച്ചു വെച്ചോവർ
ഖാഫിലക്കാരെരെ കള്ളർ പുടിച്ചാരെ,
കാണാനിലതിന്ന് ഖബ്ബാബാൽ കൊന്നോവർ
മുട്ടിപ്പാനായി മുതിർന്ന ഷെഖന്മാരെ,
മറപ്പിച്ചു പിന്നെ തിരിച്ചു കൊടുത്തോവർ
കൂടയിൽ കെട്ടി അവർ മുംബിൽ വെച്ചാരെ,
കൂട അഴിക്കുമ്മൻ അതിനെ തിരിച്ചോവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/13&oldid=205596" എന്ന താളിൽനിന്ന് ശേഖരിച്ചത്