Jump to content

താൾ:മുഹിയിദ്ദീൻ മാല.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുതലായ രമളാനിൽ മുപ്പതു നാളീലും,
മുലകുടിക്കും കാലം മുലനെ തൊടാത്തോവർ
പള്ളിയിൽ ഓതും നാൾ മലക്കുകൾ ചൊല്ലുവാർ,
പുള്ളരെ താനം കൊടുപ്പീനതെന്നോവർ
ഇതിനെ പടച്ചെന്നു തൂങ്ങുംബോൾ കേട്ടോവർ,
എവിടേക്കെന്ന് എങ്ങാനും പോകുംബോൾ കേട്ടോവർ
ഏറും അറഫ നാൾ പശുവെ പായിച്ചാരെ,
ഇതിനൊ പടച്ചെന്നു പശുവ് പറഞ്ഞാവർ
ഏതും ഇല്ലാത്ത നാൾ നിന്നെ ഒന്നാക്കിയെൻ,
ഇപ്പോൾ നീയെന്നെ നിനയെന്നും കേട്ടോവർ
ഇരവും പകലും എഴുപതുവട്ടം നീ,
എന്നുടെ കാവലിൽ എന്നേകൽ കേട്ടോവർ
പലരെ ഇടയിന്ന് നിന്നെ തിരഞ്ഞൻ ഞാൻ,
പാങ്ങോടെ ഇച്ചൊല്ലും ഇങ്ങനെ കേട്ടോവർ
എനക്കു തനക്കായി നിന്നെ പടച്ചെന്ന് ഞാൻ,
ഇങ്ങിനെ തന്നെയും സദ്ദത്തെ കേട്ടോവർ
കളവു പറയല്ല എന്നുമ്മ ചൊന്നാരെ,
കള്ളന്റെ കയ്യീലു പൊന്ന് കൊടുത്തോവർ.

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/12&oldid=205595" എന്ന താളിൽനിന്ന് ശേഖരിച്ചത്