താൾ:മുഹിയിദ്ദീൻ മാല.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവരുടെ മജിസിൽ തുകിൽ ഇറങ്ങുന്നോവർ,
അവരുടെ വഅ:ളാൽ പലരും ചാകുന്നോവർ
ഏറിയ കൂറും ഹിളുറെ കാണുന്നോവർ,
അവരുടെ അറിവും നിലയും നിറഞ്ഞാവർ
ഏറും അവർക്കിട്ടെ ഇൻസിലും ജിന്നുകൾ,
ഈമാനും തൗബയും വാങ്ങുവാൻ ചെന്നോവർ
ആകാശത്തുമ്മേൽ അവർ ചെന്ന സ്ഥാനത്ത്,
ആരും ഒരു ഷെഖും ചെന്നില്ല എന്നോവർ
കൺകൊണ്ടു കാമാൻ അരുതാതെ ലോകരെ,
കാമാൻ അവർ ചുറ്റും എപ്പോളും ഉള്ളാവർ
ഖാഫ് മലഇന്നും അപ്പുറം ഉള്ളാവർ,
കാണാനവർ മേൽമ കാണാനായ് വന്നോവർ
പലപല സ്വഫ്ഫായ് അവർതലക്കുമ്മേലെ,
പാങ്ങോടെ അവിടെ ചെന്നവരെ അയച്ചോവർ
ആകാശം ഭൂമിയും ഒന്നുമെ തട്ടാതെ,
അവിടത്തെ ഖുബ്ബാൽ അവർ പൊയി ഇരുന്നോവർ
തേനീച്ച വെച്ചപോൽ ഉറുംബു ചാലിട്ട പോൽ,
തിശ അവർ എപ്പോഴും ആവണ്ണം ഉള്ളാവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/11&oldid=205613" എന്ന താളിൽനിന്ന് ശേഖരിച്ചത്