താൾ:മുഹിയിദ്ദീൻ മാല.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാരെ ഖിളർതാം അവർക്കിടെ ചെന്നിട്ടു,

ഏകൽ അരുളാലെ അവർകൂടെ നിന്നോവർ


ഇരുപത്തയ്യാണ്ടോളം ചുറ്റി നടന്നോവർ,

ഇരിയെന്നയേകൽ കേട്ടാരെ ഇരുന്നോവർ


നാൽപ്പതിറ്റാണ്ടോളം വയളു പറഞ്ഞാവർ,

നന്നായി തൊണ്ണൂറു കാലം ഇരുന്നോവർ


താരീഖു നാനൂറ്റി എഴുപതു ചൊന്നനാൾ,

കൈലാനിയെന്ന നാട് തന്നിൽ പിറന്നോവർ


ഊണും ഉറക്കും അതൊന്നുമെ കൂടാതെ,

ഓരാണ്ടു കാലം പൊറുത്തു നടന്നോവർ


ഇബ്ലീസവരെ ചതിപ്പാനായ് ചെന്നാരെ,

ഇബ്ലീസെ ചാച്ചു കിടത്തി അയച്ചോവർ


അംബിയാക്കന്മാരും ഔലിയാക്കന്മാരും,

അവരുടെ റൂഹും അവിടെ വരുന്നോവർ


അങ്ങിനെത്തന്നെ മലായിക്കത്തന്മാരും,

അവരുടെ മജ്ലിസിൽ ഹാളിറാകുന്നോവർ


ആവണ്ണം നമ്മുടെ ഖോജ രസൂലുല്ലാഹ്,

അവരുടെ റൂഹും അവിടെ വരുന്നോവർ
"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/10&oldid=206858" എന്ന താളിൽനിന്ന് ശേഖരിച്ചത്