താൾ:മുഹിയിദ്ദീൻ മാല.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബേദാംബർ ഏകലാൽ ഖിർക്ക ഉടുത്തോവർ,
വെളുത്തിട്ടു നൊക്കുംബോൾ അതിന്മേലെ കണ്ടോവർ
ബേദം വിളങ്കി പറവാൻ മടിച്ചാരെ,
ബേദാംബർ അവർബായിൽ തുപ്പിക്കൊടുത്തോവർ
നാവാൽ മൊഴിയുന്നെ ഇൽമു കുറിപ്പാനായ്,
നാനൂറു ഹുഖാമയ് അവർ ചുറ്റും ഉള്ളാവർ
നായെന്നരുളാലെ ഇൽമു പറയുംബോൾ,
നാവിന്നു നേരെ ഒളിവിറങ്ങുന്നോവർ
അവർകയ് പിടിച്ചതിൽ തൊപ്പം പേരപ്പോളെ,
ആകാശവും മറ്റും പലതെല്ലാം കണ്ടാവർ
അവരൊന്നു നന്നായൊരു നോക്കു നോക്കുകിൽ,
അതിനാൽ വലിയ നിലനെ കൊടുത്തോവർ
നാൽപതു വട്ടം ജനാബത്തുണ്ടായാരെ,
നാൽപതു വട്ടം ഒരുരാക്കുളിച്ചൊവർ
നലവേറും ഇഷാ തൊഴുതൊരു വുളുവാലെ,
നാൽപതിറ്റാണ്ട് സുബ്ഹി തൊഴുതോവർ
ഒരു കാൽമൽ നിന്നിട്ടൊരു ഖത്തം തീർത്തോവർ,
ഒരു ചൊൽ മുതലായി മുവ്വാണ്ട് കാത്തോവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/9&oldid=205611" എന്ന താളിൽനിന്ന് ശേഖരിച്ചത്