താൾ:മുഹിയിദ്ദീൻ മാല.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എല്ലാർക്കും എത്തിയ നിലപാടതെപ്പോഴും,
എന്റെ ബഖിയത്തിൽ മിഞ്ചം അതെന്നോവർ
എല്ലാരും ഓതിയെ ഇൽമുകളൊക്കെയും,
എന്നുടെ ഇൽമാൽ അതൊട്ടെന്നു ചൊന്നോവർ
എല്ലാ പൊളുതും ഉദിച്ചാൽ ഉറൂബാകും,
എൻപളുതെപ്പൊഴും ഉണ്ടെന്നു ചൊന്നോവർ
കുപ്പിയ്ക്കുമുള്ള വസ്തുവിനെപോലെ,
കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ
എന്റെ വചനത്തെ പൊയെന്നു ചൊല്ലുകിൽ,
അപ്പൊളെ കൊല്ലുന്ന നെൻജു ഞാനെന്നോവർ
അവരുടെ ദീനെയും ശേഷം ദുനിയാവെയും,
ആഖിറം തന്നെയും പോക്കും അതെന്നോവർ
നൽനിനവ് എന്നു ഒരുത്തർ നിനച്ചെങ്കിൽ,
നായെൻ അദാബിനെ നെയ്താക്കും എന്നോവർ
ഏകൽ ഉടയവൻ ഏകലരുളാലെ,
ഇത്തരം എത്തിര ബണ്ണം പറഞ്ഞാവർ
നാലു കിതാബെയും മറ്റുള്ള സുഹ്ഫയും,
നായെൻ അരുളാലെ ഓതി ഉണർന്നോവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/8&oldid=205610" എന്ന താളിൽനിന്ന് ശേഖരിച്ചത്