താൾ:മുഹിയിദ്ദീൻ മാല.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാവ മുതുകിന്ന് ഖുത്ബായി വന്നോവർ,
ബാനം അതേളീലും കേളി നിറഞ്ഞോവർ
ഇരുന്ന ഇരുപ്പിന്നേൾ ആകാശം കണ്ടോവർ,
ഏറും മലക്കൂത്തിൽ രാജാളി എന്നോവർ
ബലത്ത് ശരീഅത്തെന്നും കടലുള്ളാവർ,
ഇടത്തെ ഹഖീഖത്തെന്നും കടലുള്ളാവർ
ആകാശത്തുമ്മേലും ഭൂമിക്കു താഴെയും,
അവരെ കൊടി നീളം അത്തിരെ ഉള്ളാവർ
ഷെഖബ്ദുൽ ഖാദിരി കൈലാനി എന്നോവർ,
ഷെഖമ്മാർക്കെല്ലാർക്കും ഖുത്ബായി വന്നോവർ
അല്ലാഹ് സ്നേഹിച്ച മുഹുയുദ്ദീൻ എന്നോവർ,
അറ്റം ഇല്ലാതോളം മേൽമ ഉടയോവർ
മേൽമയിൽ സ്വൽപം പറയുന്നു ഞാൻ ഇപ്പോൾ,
മേൽമ പറകിൽ പല വണ്ണം ഉള്ളാവർ
പാലിലെ വെണ്ണ പോൽ ബൈതാക്കി ചൊല്ലുന്നെൻ,
ബാകിയം ഉള്ളാവർ ഇതിനെ പടിച്ചോവർ
കണ്ടെന്നറിവാളെൻ കാട്ടിത്തരും പോലെ,
ഖാളി മുഹമ്മദതെന്നു പേരുള്ളാവർ

"https://ml.wikisource.org/w/index.php?title=താൾ:മുഹിയിദ്ദീൻ_മാല.djvu/2&oldid=205604" എന്ന താളിൽനിന്ന് ശേഖരിച്ചത്