ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
എന്നുടെ ഏകൽ ഉടയവൻ തൻകൽ,
ആകെന്നു ഞാൻ ചൊൽകിൽ ആകും അതെന്നോവർ
ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നും,
എന്നാണു നിന്നെ പറയെന്നും കേട്ടോവർ
ചൊല്ലീല ഞാനൊന്നും എന്നോടു ചൊല്ലാതെ,
ചൊല്ല് നീ എന്റെ അമാനിൽ അതെന്നോവർ
ആരാനും ചോദിച്ചാൽ അവരോടു ചൊല്ലുവാൻ,
അനുവാദം വന്നാൽ പറയാൻ ഞാനെന്നോവർ
എൻകയ്യാൽ ഒന്നുമെ തിന്നേനതെന്നാരെ,
ഏകലാൽ ഹിളകി ബാരിക്കൊടുത്തോവർ
ഭൂമി ഉരുണ്ടപൊൽ എൻകയ്യിൽ എന്നോവർ,
ഭൂമി അതൊക്കെയും ഒരു ചുമടെന്നോവർ
കഅബാനെ ചുറ്റുവാൻ ഖുത്ബാണോരെല്ലാരും,
കഅബം ത്വവാഫന്നു താൻ ചെയ്യും എന്നോവർ
എല്ലായിലും മേലാർശിങ്കൽ ചെന്നോവർ,
എൻ കണ്ണപ്പൊഴും ലൗഹിൽ അതെന്നോവർ
എല്ലാ വലികളും ഓരോ നബി വാശി,
ഞാനെന്റെ സിബാവ കാൽവാശി എന്നോവർ