Jump to content

പശ്ചിമൊദയം (1851)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പശ്ചിമൊദയം (1851)

[ 3 ] പശ്ചിമൊദയം

൧– നമ്പ്ര– തലശ്ശെരി ൧൮൫൧

കെരളപഴമ–

൬൪– കൊഴിക്കൊട്ടിൽപുതിയ യുദ്ധവട്ടങ്ങൾ

൧൫൨൩ (ജനുവരി) മെനെസസ് മലയാളത്തിൽ‌എത്തിയപ്പൊൾ എവിടത്തും പ
ടെക്കു കൊപ്പിടുന്നതു കണ്ടും കടല്പിടിക്കാരുടെ അതിക്രമം കെട്ടുംകൊണ്ടുഅ
തിശയിച്ചു വിചാരിച്ചപ്പൊൾപറങ്കികൾ കടൽവഴിയായി എറിയ ഉപദ്രവങ്ങൾ
ചെയ്കയാൽ ചൊനകൎക്ക പൊറുപ്പാൻ ആവതല്ലാഞ്ഞുയുദ്ധഭാവം മുഴുത്തു വ
ന്നുഎന്നറിഞ്ഞുവിസൊറയി കൊഴിക്കൊട്ടിൽഇറങ്ങിയ നെരം താമൂതിരി മരി
ച്ചിരിക്കുന്നു എന്നും അനന്ത്രവൻ വാഴ്ച തുടങ്ങിയന്നു തന്നെ പ്രജകളുടെസ
ങ്കടങ്ങളെ വിചാരിച്ചു പറങ്കികളുടെ ഡംഭത്തിന്നു പ്രതിക്രിയ ചെയ്യും– എന്നുള്ള
പ്രകാരം കല്പിച്ചു എന്നും കെട്ടു വിഷാദിക്കയും ചെയ്തു– വിസൊറയുടെ മന്ത്രി
കളിൽ കസ്ത്രു എന്നവൻ ഒരുനാൾ കൊട്ടയെ വിട്ടു കൊഴിക്കൊട്ടങ്ങാടിയെ കാ
ണ്മാൻ പൊയപ്പൊൾ ചില പീടികക്കാരും മറ്റും ശകാരിച്ചു തുടങ്ങി അവൻ പി
ൻവാങ്ങി പൊകുമ്പൊൾ കല്ലെറിഞ്ഞു ചില പണിക്കാരെ മുറിയെല്പിച്ചും പലി
ശെക്ക അടിച്ചും കുന്തങ്ങൾ എന്തികൊണ്ടും പിന്തുടൎന്നു കൊട്ടയൊളം ചാടി വരി
കയും ചെയ്തു– എങ്ങിനെ എങ്കിലും പട അരുതു എന്നു വിസൊറയി വിചാരി
ച്ചു ഒന്നും കൂട്ടാക്കാതെസകല കപ്പലൊടും കൂട കൊച്ചിക്കൊടി സുഖെന പാൎക്ക
യും ചെയ്തു– അപ്പൊൾ മപ്പിള്ളമാർ ധൈൎയ്യം മുഴുത്തു കൊച്ചിപ്പുഴയിൽ കൂടെ
പ്രവെശിച്ചു പടകുകളെ ആട്ടികവൎന്നും കണ്ട പറങ്കികളെ കൊന്നും കൊണ്ട് ഒടി
ക്കളകയും ചെയ്തു– അതിനെയും മെനെസസ് കരുതാതെ മിക്കവാറും കപ്പ
ലുകളെ കൂട്ടിക്കൊണ്ടും ഹൊൎമ്മുജിൽ ഒടി മലയാള തീരത്തിലെവിചാരണയെ
സഹൊദരനിൽ എല്പിച്ചു വിടുകയും ചെയ്തു– അന്നു കൊഴിക്കൊട്ടുകൊട്ടയി
ൽ ജൂവാൻ ലീമഎന്നഒരു ശൂരൻ പ്രധാനിയാകുന്നു– ആയവൻ മാപ്പിള്ളമാർ പുഴ
തൊറും പടെക്ക വട്ടം കൂട്ടി പടകുകൾ ഒരുങ്ങുന്നതല്ലാതെ മക്കത്തെക്ക എട്ടു പട [ 4 ] ക മുളക കയറ്റി അയച്ചു പൊകുന്നുണ്ടെന്നു കെട്ടുമെനെസസെ ബൊധിപ്പി
ച്ചപ്പൊൾ ആയവൻ തടുത്തില്ല ലീമെക്കതുണ അയയച്ചതുമില്ല (൧൫൨൪) ചിങ്ങ
മാസത്തിൽ താണൂരിലെ കുട്ടിയാലി ൨൦൦റൊളം പടകുകളെ ഒരുക്കി തീൎത്തുനാ
ല്പത് ആ എട്ടിന്നു ചങ്ങാതമായിട്ടു അറവിലെക്ക അയച്ചു ശെഷം ൧൬൦ പട
കൊടും കൂടെ കൊഴിക്കൊട്ട കൊട്ടയുടെ തൂക്കിൽ വന്നു വെടിവെപ്പാൻ തുടങ്ങുകയും
ചെയ്തു– അവനെ ചെതപ്പെടുത്തി നീക്കിയപ്പൊൾ ലീമ താമൂതിരിയൊടു ഇത്
എന്തൊരു നെര ഈ വക ചതിപ്പട യൊഗ്യമൊഎന്നു ചൊദിച്ചപ്പൊൾ നല്ല
ഉത്തരം ഒന്നും ഉണ്ടായില്ല– ഒരു നായർ വന്നു ലീമയെകുത്തി കൊല്ലുവാൻ
ഭാവിച്ചതു വെറുതെയായപ്പൊൾ പരപ്പനങ്ങാടിയിൽ൧൨ പറങ്കികളെയും
താമൂതിരിക്കയച്ച രണ്ടു ദൂതന്മാരെയും മാപ്പിള്ളമാർ ചതിച്ചു കൊന്നു– ആ
യതിനെയും വിഴുങ്ങുവാൻലീമെക്കവിസൊറയിൻ കല്പന നിമിത്തം എക
ദെശം മനസ്സായനെരം ചിലചൊനകർ ക്രിസ്ത്യാനസ്ത്രീകളെ അപഹരിച്ചു
പൊകുന്നസംഗതിയാൽ അവരുടെ രക്ഷെക്കായി പട്ടാളം അയക്കെണ്ടി
വന്നു– അതിനാൽ പട്ടണം അശെഷം കലങ്ങി ചൊനകർ കലഹിച്ചു കൊട്ട
അതിക്രമിച്ചു പൊയപ്പൊൾ താമൂതിരി ചില ദിവസം താമസിച്ചാറെയും അ
വന്റെ ഭാൎയ്യയുടെ ആങ്ങളായ പൂണച്ചൻ പട ഉണ്ടാകും എന്നു സ്വകാൎയ്യം അ
റിയിച്ചു ചുങ്കത്തിൽ സെവിച്ചനായന്മാർ ലീമയെ കാണ്മാൻ വന്നു മുട്ടുകുത്തി
ക്ഷമ ചൊദിച്ചു രാജാജ്ഞയാൽപറങ്കിച്ചെകത്തിൽനിന്നു ഒഴിഞ്ഞു നില്ക്കയും
ചെയ്തു– കൊട്ടയുടെ നെരെ പടയ അന്നുണ്ടായില്ല താനും– ചൊനകർ മുമ്പെ
തന്നെ കൊടുങ്ങലൂരിലെ നസ്രാണികളെനിഗ്രഹിപ്പാൻഒരുപായം വിചാ
രിച്ചു കൊണ്ടു യുദ്ധഭാവം മറെച്ചു പാൎത്തു– ആയതെന്തെന്നാൽ മാപ്പിള്ള
മ്മാർ മുമ്പെ മുളകുവില്ക്കുമ്പൊൾ നല്ലവണ്ണം ഉണക്കാതെ കണ്ടും മണൽകൂട്ടി
വെച്ചും കൊടുക്കയാൽ ഗവൎണർ അവരെ നീക്കി കച്ചവടവിചാരണ ഒക്കെ
യും സുറിയാണികളിൽഎല്പിച്ചിരുന്നുഅതുകൊണ്ടത്രെഅവരിൽ വൈരംഭാവിച്ചത്–

൬൫., ഗാമ മൂന്നാമതും മലയാളത്തിൽ വന്നത്–

ഇങ്ങിനെ ഇരിക്കുമ്പൊൾ വൃദ്ധനായ ഗാമ തന്നെ വിസൊറയി സ്ഥാനം എ [ 5 ] റ്റു (൧൫൨൪ സെപ്തമ്പ്ര) ഗൊവെക്ക വന്നു കടല്പിടിക്കാരെ എവിടത്തും ഒടുക്കു
വാനും കാൎയ്യക്രമം വരുത്തുവാനും പൎയ്യാപ്തന്മാരെ നിയൊഗിച്ചു കണ്ണുനൂൎക്ക ഒ
ടി കൊലത്തിരിയെ കണ്ടു നിങ്ങൾ ബാല ഹസ്സാൻ എന്ന കള്ളനെ ഉടനെഎ
ല്പിക്കെണംഎന്നുചൊദിച്ചു ഭയം വരുത്തി അനുസരിപ്പിച്ചു ആ കള്ളർ
മൂപ്പനെ കണ്ണനൂർ കൊട്ടയിൽ അടച്ചുവെച്ച പൊയി (അക്തമ്പ്ര) കൊച്ചി
യിൽ എത്തുകയും ചെയ്തു– പറങ്കി വീരരിൽ മുമ്പൻ തന്നെ വന്നപ്രകാരം
കെട്ടാറെനാടുതൊറും അതിഭയം ഉണ്ടായി– എങ്കിലും പറങ്കികൾ്ക്ക കൂട ആ വൃദ്ധ
വീരനിൽ പ്രസാദം കുറഞ്ഞിരുന്നു– അവൻ ദയ അറിയാത്ത കഠിന ഭാ
വമുള്ളവൻ എന്നു പ്രസിദ്ധം തന്നെ– ഗൊവയിൽഒരു ആസ്പത്രിയെ കെ
ട്ടീട്ടുണ്ടായിരുന്നു– ഈവക ഒന്നും വെണ്ടാ ആസ്പത്രി ഉണ്ടെങ്കിലെ ചെക
വൎക്കനിത്യവ്യാധി ഉണ്ടാവു എന്നു ഗാമയുടെ പക്ഷം– അതുകൊണ്ടു പറങ്കി
കൾ പലരും ഇവിടെ രക്ഷയില്ല വയറുനിറെപ്പാനും പണിയത്രെഎന്നു
വെച്ചു കൊട്ടകളിൽനിന്നുഒടി ചൊഴമണ്ഡലത്തും മറ്റും വാങ്ങി ചിലർചെലാവി
ൽ കൂടി പൊകയുംചെയ്തു– ഗാമ എത്തുംപൊൾതന്നെ രൊഗിയായാറെയും കൊ
ഴിക്കൊട്ടെക്ക്സൂസയെ ൩00 ആളുമായി തുണെപ്പാൻ അയച്ചുഅവനെകൊ
ണ്ടു കുട്ടിയാലിയെജയിപ്പിച്ചു– കാപ്പുകാട്ടുനിന്നുസൂസ അവനൊടു എറ്റു പന്ത
ലാനിക്കൊല്ലത്തൊളം നീക്കിയശെഷം പിറ്റെദിവസം കണ്ണനൂർവരെ ആട്ടി
യപ്പൊൾ ചൊനകർഅവിടെകരെക്കണഞ്ഞു പടക എല്ലാം വിട്ടുപൊകയൂം
ചെയ്തു– ആയതു കണ്ടാറെ കണ്ണനൂർ മാപ്പിള്ളമാരും അടങ്ങി കൊലത്തിരി
യുദ്ധവിചാരം ഉപെക്ഷിച്ചു കൊട്ടയിലുള്ള പറങ്കികൾ്ക്ക സമ്മാനവും കുശലവാ
ക്കും അയപ്പിച്ചു കൊടുത്തു– ഗൊവയുടെ തൂക്കിൽ ജൊൎജ്ജ തെല്യു എന്ന ഒരു
യുവാവു ചിന്ന കുട്ടിയാലിയൊടു എറ്റു ജയിക്കയും ചെയ്തു– അതുകൊണ്ടുകൊ
ഴിക്കൊട്ടു കൊട്ടയരികിൽ പൊർ ഒന്നും ഉണ്ടായില്ല– – മെനെസസ് ഹൊൎമ്മു
ജെ വിട്ടു ദിശമ്പ്രിൽ കൊച്ചിയിൽ എത്തിയാറെഗാമയുടെ രൊഗം കണ്ടു കാൎയ്യ‌
വിചാരം അവനിൽ എല്പിപ്പാൻ മനസ്സില്ലാഞ്ഞിട്ടും ഗാമ അവനെ നിൎബ്ബന്ധി
ച്ചനുസരിപ്പിച്ചുഞാൻ മരിച്ചാൽ രാജ മുദ്രയുള്ള പത്രം അഴിച്ചു വായിച്ചു നട [ 6 ] ത്തെണം എന്നു സമ്പായു കപ്പിത്താനൊടു കല്പിച്ചു പള്ളി മൎയ്യാദ്രപ്രകാരം അ
ന്ത്യാഭിഷെകം വാങ്ങി (൧൫൨൪. ദശമ്പ്ര. ൨൪.൲) മരിക്കയും ചെയ്തു– കൊച്ചി വ
ലിയ പള്ളിയിൽ അവന്റെ ശവംസ്ഥാപിച്ചശെഷം മകനും മെനെനസും ത
മ്മിൽ വൈരം ഭാവിച്ചു പറങ്കികളിൽ ൨ കൂറുഉണ്ടാക്കി അങ്കം കുറെപ്പാൻ ഭാവി
ച്ചപ്പൊൾ സമ്പായു രാപ്പകൽ പ്രയത്നം ചെയ്തു– രണ്ടു വകക്കാരെ വെറെ പാൎപ്പി
ച്ചു സമാധാനം രക്ഷിച്ചു– രാജ പത്രം തുറന്നു നൊക്കിയാറെഗാമെക്ക അപാ
യം വരികിൽ മെനെസസ് കുഡുംബത്തിൽ ഹെന്രി എന്നവൻ തന്നെ വിസൊ
റയി ആക എന്നു കണ്ടപ്പൊൾ എദ്വൎത്തമെനെസസ് (൧൫൨൫ ജനുവരി ൨൦)
പൊൎത്തുഗലിന്നാമാറുപുറപ്പെട്ടു പൊയി കൊച്ചിയിലുള്ള പറങ്കികൾ്ക്ക അ
ന്തഃഛിദ്രം ഇളെക്കയും ചെയ്തു–

ഭൂമിശാസ്ത്രം

൬., തെക്കുപടിഞ്ഞാറെആസ്യ(തുടൎച്ച)

അറവി അൎദ്ധദ്വീപിൽ പറവാൻ തക്ക ഒരു നദിയും ഇല്ല– പൎവ്വതങ്ങളുടെ
അവസ്ഥയൊ കിഴക്കും തെക്കും പടിഞ്ഞാറും അതിരുകളിലെ കടപ്പുറസമീ
പം ഉയരം കുറഞ്ഞ തുടൎമ്മലകൾ നില്ക്കുന്ന പ്രകാരമെ അറിയുന്നുള്ളു– നദികൾ
ഇല്ലായ്കകൊണ്ടു ദെശം മിക്കവാറും വറണ്ടു കിടക്കുന്നു– വനമൊഹികളായ നിവാ
സികൾ്ക്ക കൃഷിപണി മുതലായ തൊഴിലുകളിൽ രസം തൊന്നായ്കയാൽ ശുഭ
തൊട്ടങ്ങളെയും ജനപുഷ്ടി ഏറിയ നഗരങ്ങളെയും അവിടെ അന്വെഷിക്കെ
ണ്ടാ– പ്രജാഭാവം ദെശാകൃതി അവിടെ നിന്നുത്ഭവിച്ചു വന്ന മുസല്മാൻ മാൎഗ്ഗം
ഈ മൂന്നും തമ്മിൽ ഒത്തുവരുന്നു– നിവാസികൾ ൩വിധം പണ്ടു പണ്ടെ അവിടെവ
സിച്ചുവരുന്ന അറവിഗൊത്രങ്ങളും–കാലക്രമെണ അങ്ങൊട്ടു ചെന്നുകുടിയെ
റിഇരിക്കുന്ന യഹൂദന്മാരും– പല കാപ്രികളും തന്നെ– സൎവ്വനിവാസികളുടെ എ
ണ്ണം ഏകദെശം ൧കൊടിയിൽ പരം ൨൦ലക്ഷം–അറവി അൎദ്ധദ്വീപിൽ വി
സ്താരവും ഉറപ്പുമുള്ള രാജ്യങ്ങൾ ഉണ്ടെന്നു കെവലം പറഞ്ഞു കൂടാ– മിക്കവാറും
ദിക്കുകളിൽ നിവാസികൾ താന്താങ്ങടെ ശിഖരെയും എമീൎമ്മാരെയും അനുസ
രിച്ചു നടക്കുന്നു– മിസ്രപാൎഷാവിന്നും രൂമിസുല്താന്നും ചില അംശങ്ങളിൽ മെ [ 7 ] ൽ കൊയ്മ സ്ഥാനം ഉണ്ടെങ്കിലും അവിടത്തെ എമിൎമ്മാൎക്ക സ്വൈരമായി വാണു
കൊൾ്വാൻ തടവു ഒന്നും ഇല്ല– തെക്കും കിഴക്കുമുള്ള അംശങ്ങളിൽ മാത്രംമെ
ൽ കൊയ്മ ഇല്ലാത്ത ചില സംസ്ഥാനങ്ങൾ ഉണ്ടു– നടുഅംശത്തിൽ എകദെ
ശം ൧൭൫൦ാം ക്രി–അ. വഹബ്യർ എന്ന ഒരുപുതിയ മുസല്മാൻ പക്ഷം ഉദിച്ചു
കുറാനിൽ എഴുതി കിടക്കുന്നതല്ലാതെ കണ്ടു ഒന്നും പ്രമാണിക്കെണ്ടതല്ലെ
ന്നും പ്രപഞ്ചകാൎയ്യങ്ങളിൽ നബിക്ക അധികാരം എതും ഇല്ലെന്നും ഉപദെശി
ച്ചു കൂട്ടം കൂടി ചുറ്റുമുള്ളനാടുകളെ അതിക്രമിച്ചടക്കി മദീനാനഗരങ്ങളെ
യും കൈക്കൽ ആക്കി മിസ്രനാടും പിടിച്ചടക്കുവാൻ ഭാവിച്ചപ്പൊൾ മുഹമ്മ
ദ് ആലി പാൎഷാ സൈന്യങ്ങളെ ചെൎത്തുപുറപ്പെട്ടു ൧൮൧൫ാം ക്രി.അ. അവ
രൊടു പൊരുതു ജയിച്ചു തന്റെ പുത്രനായ ഇബ്രഹിം പാൎഷാ വെകൊണ്ടു
അവരെ മക്ക മദീനാ മുതലായനഗരങ്ങളിൽനിന്നു ആട്ടി കളയിച്ചു ൧൮൧൮ാം
ക്രി–അ– അവരുടെ പ്രധാനപട്ടണമായ ദ്രയ്യാ കൈക്കൽ ആക്കി നശിപ്പി
ച്ചു പുതുമതക്കാരെ മിക്കവാറും നിഗ്രഹിക്കയും ചെയ്തു– അന്നു തൊട്ടുനടു
അംശത്തിന്റെഅവസ്ഥ എങ്ങിനെ എന്നറിയുന്നില്ല—

പടിഞ്ഞാറെ അംശം ചെങ്കടലിന്റെ കിഴക്കെ കടപ്പുറം ആകുന്നു അതി
ന്റെ വടക്കെ പാതിക്ക ഹെജാസ്സ് എന്ന പെർ– മക്ക മദീനാ നഗരങ്ങൾ അതി
ൽ ഇരിക്ക കൊണ്ടു ആ നാടുതന്നെ സൎവ്വമുസല്മാനൎക്കും മുഖ്യം–എല്ലാഖണ്ഡങ്ങ
ളിൽ നിന്നുംകൊല്ലം തൊറും എറിയ നബിസെവികൾ‌ആത്മരക്ഷെയ്ക്കായി
ഭയഭക്തിയൊടെ മുഹമ്മതിന്റെ ജന്മപട്ടണമായ മക്കത്തും അവന്റെ
അസ്ഥികളെ സൂക്ഷിച്ചു വെച്ച മദീനയിലും അള്ളാവെസെവിപ്പാനും
വിശുദ്ധ വിശെഷങ്ങളെ കാണ്മാനും ചെല്ലുമാറുണ്ടു– ആ സംഗതിയാൽ അ
വിടെ നടന്നുവരുന്ന കച്ചവടം അല്പം അല്ല– നിവാസികളുടെ സംഖ്യമക്ക
ത്തു ൪൦൦൦൦–മദീനയിൽ ൨൦൦൦൦ അത്രെ– തെക്കെ പാതിക്ക യെമൻ– എന്ന
പെർ– അതിൽ മുഖ്യ സ്ഥലം ബാബൽ മന്തബ് എന്ന ഇടകടലിന്റെ സമീ
പമുള്ള മൊഖാപട്ടണം ൧൦൦൦൦ നിവാസികൾ അവരുടെ മുഖ്യപ്രവൃത്തിക
പ്പികച്ചവടം ഇങ്ക്ലിഷ്കാർ പിടിച്ചടക്കിയ അദെൻ തെക്കെ കടപ്പുറത്തുള്ള [ 8 ] ഒരു പാറയത്രെ ആകുന്നു— തെക്കുകിഴക്കെ അംശത്തിന്നു ഹദ്രമൌത്ത് എ
ന്നും ഒമൻ എന്നും പെരുകൾ ഉണ്ടു— അതുമിക്കതും മസ്ക്കിയത്ത് നഗരത്തിൽ
വസിച്ചു വരുന്ന ഇമാമിന്റെ സ്വാധീനത്തിൽ ഇരിക്കുന്നു– പാൎസ്യ ഇടക
ടലിലെ ഹൊൎമ്മുസ്ദ മുതലായ ചില തുരുത്തികളും ഇഹൻ ദെശത്തിന്റെ
തെക്കെ കടപ്പുറത്തെ ചില അംശങ്ങളും അഫ്രിക്കാഖണ്ഡത്തിന്റെ കി
ഴക്കെ കടപ്പുറത്തെ ചില ദെശങ്ങളും തുരുത്തികളും അവന്റെ രാജ്യ
ത്തിൽ അടങ്ങിയിരിക്കുന്നു— കിഴക്കെ അംശമായ ലാസാ എന്ന പാൎസ്യ
ഇടകടൽ പുറത്തുഅറവികടൽ കള്ളന്മാരുടെ വാസം അത്രെ ആകു
ന്നു– അതിന്നടുത്ത ബാഹറൈൻ തുരുത്തിയിലെ മുഖ്യമായ ഉല്പത്തി
മുത്തുച്ചിപ്പിതന്നെ—

F. Müller. Editor. [ 9 ] പശ്ചിമൊദയം

൨ാം–൩ാം– നമ്പ്ര തലശ്ശെരി ൧൮൫൧ ഫെബ്രുവരിയും മാൎച്ചും

കെരളപഴമ

൬൬., മെനെസസ്സ കണ്ണനൂരിൽ വ്യാപരിച്ചത്–

ഹെന്രീ മെനെസസ് കൊവയിൽനിന്നു പുറപ്പെട്ടു ഭട്ടക്കളതൂക്കിൽ കൊഴിക്കൊ
ട്ടകാരുടെ പടകു ചിലതുമുക്കികണ്ണനൂരിൽഇറങ്ങിയാറെ കെട്ട വൎത്തമാനം ആവിതു
കപ്പൽ പിടിക്കാരുടെ പ്രമാണിയായ ബാലഹസ്സൻ കൊലത്തിരി ഗാമാവിന്നു എ
ല്പിച്ചനാൾ മുതൽ ഈ കൊട്ടയുടെ തുറുങ്കിൽ തന്നെ ഉണ്ടു– മമ്മാലി വകക്കാരൊ
ടു സംബന്ധം ഉണ്ടാകയാൽ ശിക്ഷിച്ചു കൂടാ മാപ്പിള്ളമാർ അവനെവീണ്ടെടുപ്പാൻ
അറ്റമില്ലാത്ത ദ്രവ്യം കൊടുപ്പാൻ പറഞ്ഞതുകൊണ്ടു കൊലത്തിരി അവനെ
താൻ ശിക്ഷിക്കെണം എന്നു കല്പിച്ചു അങ്ങൊട്ടു എല്പിക്കെണ്ടതിന്നുവളരെ മുട്ടിച്ചു
പൊരുന്നു– അതുകൊണ്ടുഎന്തുവെണം എന്നറിയുന്നില്ല– ആയതു കെട്ടപ്പൊ
ൾ താമസിയാതെ അവനെ തൂക്കിച്ചു– ഭക്ഷണത്തിന്നിരുന്നപ്പൊൾ രാജദൂത
ൻ വന്നുനാളെകൊലത്തിരി കൂടിക്കാഴ്ചെക്കു വരും എന്നറിയിച്ചു എങ്കിലും മരണ
വാൎത്തയെ ഉണൎത്തിച്ചാറെ ചൊനകഭയം ഉണ്ടായിട്ടു രാജാവ് കൊട്ടയിൽ ചെല്ലാ
തെ പാൎത്തു– അതുകൊണ്ടു മെനെസസ്സ് അല്പം ശാസിച്ചു ഈ അപെക്ഷയെ
സാധിപ്പിപ്പാൻ കഴിയാതെ പൊയതല്ല പിന്നെ ഒന്നു ചൊദിച്ചാൽ ഞാൻ തരാ
തെ ഇരിക്കയില്ല എന്നു കല്പിച്ചശെഷം രാജാവ് ഉള്ളു കൊണ്ടു മാനിച്ചുഇനി
കൈക്കൂലികൊണ്ടു യാതൊരു സാദ്ധ്യവും ഇല്ല എന്നു മാപ്പിള്ളമാർ മലനാടു എങ്ങും
അറിയിച്ചു വിസ്മയം പരുത്തുകയും ചെയ്തു– ബാലഹസ്സന്റെ ശെഷക്കാർ ഒക്ക
ത്തക്ക ധൎമ്മടത്തിൽ പൊയി വെറെ കടല്പിടിക്കാരുമായി നിരൂപിച്ചു ഇനി പറങ്കി
യൊടു പൊരുതു പരിഭവം വീളെണം എന്നു കല്പിക്ക ഒഴികെ കൊലത്തിരിയുടെ
നിഴൽ നമുക്ക ഇല്ലായ്കയാൽ അവരുടെ കൊയ്മയും വെണ്ടാ എന്നു നിശ്ചയിച്ചു–
അതുകൊണ്ടു രാജാവ് മെനെസസെ പരീക്ഷിച്ചു ഇങ്ങിനെ ഒർ അപെക്ഷ ഉണ്ടു
നമ്മുടെ തെക്കെ അതിരിൽ വെച്ചു ചൊനകർ മത്സരഭാവം കാണിച്ചിരിക്കുന്നു അ [ 10 ] വരെ കപ്പൽ അയച്ചു ശിക്ഷിക്കുമൊഎന്നു ചൊദിച്ചപ്പൊൾ വിസൊറയി ഉടനെ
സില‌്വെര കപ്പിത്താനെനിയൊഗിച്ചുഅവനുംധൎമ്മപട്ടണത്തെക്ക് ഒടി ഉണ്ടകൾ
പൊഴിയുന്നിടയിൽ കരെക്കിറങ്ങി ജയിച്ചു ഊരിന്നും പടകിന്നും (മയ്യഴി അങ്ങാടി
യും) തീകൊടുത്തു ശിക്ഷ കഴിക്കയും ചെയ്തു– (ജനുവരി ൧൫൨൫).

൬൭., കൊഴിക്കൊട്ടിൽപട തുടങ്ങിയതു–

മെനെസസ് കൊഴിക്കൊട്ടിൽ എത്തുമ്പൊൾ താമൂതിരി ചിലനാൾപുലരുന്തൊറും കു
റുമ്പിയാതിരിയെയും തിനയഞ്ചെരി ഇളയതിനെയുംനിയൊഗിച്ചു ൧൫000 നാ
യന്മാരെകൊണ്ടു പൊർകഴിപ്പിച്ചപ്രകാരവും ആവതൊന്നും കാണായ്കയാൽ രാ
ജാവിന്നുപശ്ചാത്താപംവെച്ചു തുടങ്ങി പൂണച്ചണ മറ്റും അയച്ചുലീമകപ്പിത്താ
നൊടു സന്ധിപ്പാൻ പറയിച്ച പ്രകാരവും കൊച്ചിക്കാരനും മഹാ ദ്രൊഹിയുംആയപാ
ത്തുമരക്കാരെഎല്പിച്ചു വെക്കയല്ലാതെ സന്ധിക്കയില്ല എന്നുലീമ മറുപടി അയച്ച
പ്രകാരവും കെട്ടു എല്ലാം സമ്മതിച്ചു പടച്ചെലവ് ഒക്കയും താമൂതിരിഭണ്ണാരത്തിൽ
നിന്നു തന്നാൽ നിരന്നുകൊള്ളാം എന്നു കല്പിച്ചു രാത്രിയും പാൎക്കാതെ ഒടി (൧൫൨൫
ഫെബ്രു–) കൊച്ചിയിൽ ഇറങ്ങുകയും ചെയ്തു– അവിടെനിന്നു അവൻ ഉടനെപൊ
ൎത്തുഗാൽ മാനത്തെ രക്ഷിപ്പാൻ ഉത്സാഹിച്ചു കൊപ്പിട്ടുപൊരുമ്പൊൾ താമൂ
തിരി ദൂതയച്ചുനിങ്ങളൊടു ഇണങ്ങുവാനെ മനസ്സുള്ളുപൊന്നാനിയിൽ ഉള്ള പടക
എല്ലാം എല്പിക്കാം എന്നും മറ്റും ബൊധിപ്പിച്ചത് കെട്ടാറെ ഇതു മഴക്കാലത്തൊ
ളം ഞങ്ങളെ വൈകിപ്പാൻ വിചാരിക്കുന്നഉപായം അത്രെ എന്നു കണ്ടു– പെരി
മ്പടപ്പൊടു തുണ ചൊദിച്ചു പുറക്കാട്ടടികളെ ൧ൻ പടകുമായി ചെൎത്തുകൊണ്ടു ദ്ര൦
പായൊടും കൂട പൊന്നാനിയുടെനെരെ ഒടി ഇവിടെ താമൂതിരിയുടെ പടകു
ള്ളതുഎല്ലാം എല്പിക്കണം അവരുടെ ഒല കാണ്മാൻ ഉണ്ടല്ലൊ എന്നു പടനാ
യകനൊടു കല്പിച്ചാറെ സ്പഷ്ടമായ ഉത്തരം വന്നില്ല ആകയാൽ പറങ്കികൾ
വെള്ളം കൊരുവാനായി ഇറങ്ങുവാൻ തുനിഞ്ഞു മാപ്പിള്ളമാർ ചെറുക്കയും ചെയ്തു–
കൊട്ടക്ക പുതുതായി ഉറപ്പു വരുത്തിയതകൊണ്ടു ഇന്നുനെരം പൊരാ എ
ന്നു കണ്ടു– വിസൊറെയി അന്നടങ്ങി പിറ്റെനാൾ (ഫെബ്രു– ൨൬൹ രാവിലെ
ഇറങ്ങി പൊന്നാനിയിൽ വെച്ചു പൊരുതു കയറിയ തെക്കെ നായന്മാരെ കൊ [ 11 ] ണ്ടു കവൎച്ച കഴിപ്പിച്ചു തീക്കൊടുക്കയും ചെയ്തു– അന്നു ചിന്നകുട്ടിയാലിയുടെ
൩൮ പടകും വെന്തുപൊയി– ചൊനകരുടെ പക്ഷംനിന്നു തൊക്കുവെപ്പിച്ചു
പട നടത്തിയഒരു പറങ്കിച്ചതിയനും മുറിഞ്ഞു ചത്തു–

അനന്തരം കൊഴിക്കൊട്ടിന്റെ എതിരെ വന്നു ചില നാശങ്ങളെ ചെ
യ്ത ശെഷംപന്തലാനിക്കൊല്ലത്തെയും ഭസ്മമാക്കെണം എന്നു നിശ്ചയിച്ചു– അ
തു പൊന്നാനിയൊടു താമൂതിരിയുടെ മുഖ്യതുറമുഖവും അക്കാലത്തു മക്കക്കച്ച
വടത്തിന്നുമൂലസ്ഥാനവും തന്നെ– ഊരുടെ രക്ഷെക്ക കടുന്തൂക്കമുള്ള കുന്നിന്മു
കളിൽ മൂന്നു കൊത്തളവും വളരെതൊക്കും ഉണ്ടു സമുദ്രത്തിൽ നിന്നുപുഴയൊ
ളം ഒരുതൊടുകുഴിച്ചും അതിൽ ചരക്കിടുന്ന പടകുകൾ സുഖെന അണഞ്ഞും ഇ
രിക്കുന്നു– നായന്മാരും ചൊനകരും ൨0000 ആളൊളം തടുപ്പാൻ വട്ടം കൂട്ടുന്നുഎ
ന്ന് ഇങ്ങിനെ ഒറ്റുകാർ അറിയിച്ചു– അതിന്റെ തൂക്കിൽ എത്തിയപ്പൊൾ അ
സ്തമിപ്പാറായി– അന്നു രണ്ടു പുറവും രാത്രിയിൽ ഉറക്കം ഉണ്ടായില്ല– വാദ്യഘൊ
ഷങ്ങളും ആൎപ്പും കളിവാക്കും അത്രെ ഉള്ളൂ– രാവിലെ മൂന്നഅണിയായി പട തുടങ്ങി
യറെപറങ്കികൾവെഗംകരെക്കഇറങ്ങി മറുതലയൊടുഎല്ക്കുമ്പൊൾ പുറക്കാട്ടടിക
ൾ യുദ്ധത്തിൽ ചെരാതെ കവൎച്ചെക്ക തക്കം പാൎത്തു കൈത്താളം പൂട്ടികൊണ്ടുത
ന്റെ പടകിൽ ഇരിക്കുന്നത പിസൊറെയി കണ്ടു ചൊടിച്ചു ആ മടിയനെ ലാക്കാ
ക്കെണം എന്നു തൊക്കുകാരനൊടു കല്പിച്ചു അവൻ വെടിവെച്ചതിനാൽ അടിക
ളുടെകാൽപറിഞ്ഞുപാറിപൊയി– ശെഷം പറങ്കികളും കൊച്ചിക്കാരും നല്ല ജയം
കൊണ്ടു ൨൫൦ വലിയ തൊക്കും ഉണ്ട മരുന്നുമായി കൈക്കലാക്കി ചരക്കിട്ടപട
കും ഊരും അങ്ങാടിയുംഭസ്മീകരിച്ചു ൪൦ പടകു കൂട്ടി കൊണ്ടു പൊകയും ചെയ്തു–
ഇങ്ങിനെ പരാക്രമം കാട്ടിയതു നിമിത്തം പറങ്കി നാമത്തിന്നു മുമ്പെപ്പൊ
ലെ ബഹുമാനവും യശസ്സും സംഭവിച്ചു– പുറക്കാട്ടടികളൊതല്ക്കാലത്തു അരി
ശം വിഴുങ്ങി എങ്കിലും പറങ്കികളിൽ ഉൾവൈരം ഭാവിച്ചു പ്രതിക്രിയെക്ക
അവസരം പാൎക്കയും ചെയ്തു– മെനെസസ് അവിടെ നിന്നുഒടി കണ്ണനൂരിൽ
ഇറങ്ങുകയും ചെയ്തു– (൧൫൨൫ മാൎച്ച ൧൧ ൹–)

൬൮., മെനെസസ്സ് കണ്ണനൂരിൽ വെച്ചു ദ്വീപുകളെചൊല്ലി വ്യാപരിച്ചതു– [ 12 ] കൊല്ലത്തു ജയം കൊണ്ട ശെഷം വിസൊറെയി( ൧൫൨൫ മാൎച്ച) കണ്ണനൂരിലെത്തിമാ
പ്പിള്ളമാരുടെ വിനയവും വിറയലും കണ്ടുസന്തൊഷിച്ചതല്ലാതെ രാജാവെയും കാണ്മാ
നാഗ്രഹിച്ചാറെ കൊലത്തിരിഉടനെ കൊട്ടയിലെക്ക് എഴുന്നെള്ളി വളരെ കുശലം പറ
ഞ്ഞു സമ്മാനങ്ങളെയും കൊടുത്തു വെണ്ടാ എന്നു ചൊല്ലിയതിനാൽ വിസ്മയിച്ചു മുട്ടിച്ചാ
റെ വിസൊറെയി വാങ്ങി ഉടനെ കണ്ണനൂരിലുള്ളരൊഗിശാലെക്ക്കൊടുക്കയും ചെ
യ്തു–പിന്നെ നമ്മുടെ പടകും തൊക്കും എല്ലാം നിങ്ങൾ്ക്കു തരാം എന്നു പറഞ്ഞപ്പൊൾ
വിസൊറെയി പൊൎത്തുഗാൽ രാജസെവക്കായിട്ടു വാങ്ങി ഉപചാരം പറഞ്ഞ
ശെഷം പൊൎത്തുഗാലിൽനിന്നു വന്ന പത്രികയെ കാട്ടി– അതിൽ ചൊല്ലിയതുഎന്തെ
ന്നാൽ– ആണ്ടു തൊറും ഇങ്ങുവെണ്ടുന്ന കയിറ്എല്ലാം കൊലത്തിരിസഹായവി
ലക്കഎത്തിപ്പാൻ കൈയെറ്റാൽ ൧൮ ദ്വീപുകളെ അവരിൽ കല്പിച്ചു കൊടുത്തിരി
ക്കുന്നു– എന്നതിൽപിന്നെകാലത്താലെ ൧൦൦൦ഭാരം കയിറുവെണ്ടി വരും എന്നു
കെട്ടപ്പൊൾ അങ്ങിനെ ആയാൽ ദ്വീപുകൾ എനിക്ക വെണ്ടാ എന്നു കൊലത്തിരി
തീൎത്തു പറഞ്ഞു– പിസൊറെയി ഉള്ളു കൊണ്ടു സന്തൊഷിച്ചു ദ്വീപുകളിൽ അരിചു
ങ്കം കല്പിച്ചു– ർ൦ പൊരാളികളെയും പാൎപ്പിച്ചു ചുങ്കപ്പിരിവു തന്നെ സകലചെലവി
ന്നും ൨൦൦൦ ഭാരം കയിറു മെടിക്കുന്നതിന്നും മതി എന്നു കാണ്കയും ചെയ്തു–കണ്ണനൂ
രിൽ വസിക്കുമ്പൊൾ ഹൊൎമ്മുജിൽ നിന്നുഒരു ദൂതൻ വന്നു അവിടെ ഉള്ള പറങ്കി
പ്രമാണി അതിക്രമം ചെയ്ത പ്രകാരം സങ്കടം ബൊധിപ്പിച്ചാറെമെനെസസ് സത്യ
പ്രകാരം വിസ്തരിച്ചു പറങ്കിക്കു ശിക്ഷ കല്പിച്ചതിനാൽ പക്ഷപാതം ഇല്ലാത്തവൻ എ
ന്നുള്ള ശ്രുതിയെ പരത്തി– അനന്തരം കൊഴിക്കൊട്ടിൽ ക്ഷാമം വരുത്തുവാൻ കടല്ക്കര
യെങ്ങും കാവൽവെച്ചു കപ്പലൊട്ടം വിലക്കുന്നതിൽ ൪കപ്പൽ മംഗലൂർ തൂക്കിൽ പാൎത്തു
അകത്തുള്ളപടകുകളെസൂക്ഷിച്ചുപൊരും കാലം പൊർപ്പടകുകൾ ൭൦ തെക്കിൽ
നിന്നു വന്നുഏല്ക്കയാൽ ആ പറങ്കികപ്പല്ക്കു നില്പാൻ പാടില്ലാതെവന്നു അരികരെറ്റി
യ പടകും അഴിമുഖം വിട്ടു തെറ്റി ഒടുകയും ചെയ്തു–അന്നുപിസൊറെയി കൊ
ച്ചിക്ക ഒടിബന്ധുവായ സീമൊനെ കൊട്ടകളിലെക്ക് വെണ്ടുന്ന കൊറ്റു ഭട്ടക്കള
യിൽ നിന്നു വരുത്തുവാൻനിയൊഗിച്ചിരുന്നു–അവൻ ഏഴിമലെക്കരികിൽ ആ
എഴുപതിനൊടുഎത്തിപട തുടങ്ങി ചിലതിനെ ഒടുക്കി മറ്റവറ്റെ ചിതറിച്ച
ശെഷം പലവും മാടാഴി പുഴയിൽ ഒടി ഒളിച്ചുപൊയി— [ 13 ] സീമൊൻ തൊണികളിൽ ആളെ കരെറ്റി പൊർ തുടൎന്നു കൊണ്ടിരുന്നു– അന്ന൬
പറങ്കികൾ ഉള്ള തൊണി മണലിൽ ഉറെച്ചു പൊയാറെഊൎക്കാർ അവരെ പി
ടിച്ചു കൊന്നു–ആയതു കൊലത്തിരി അറിഞ്ഞ ഉടനെ അവരുടെശവങ്ങളെതിരയി
ച്ചു കൊട്ടയിലുള്ളവൎക്ക സംസ്ക്കരിപ്പാൻ അയച്ചതല്ലാതെ നല്ലവണ്ണംവിസ്തരിച്ചു ചില
നായന്മാരെയും ചൊനകരെയും കൊല്ലിക്കയും ചെയ്തു–

൬൯., കൊഴിക്കൊട്ടു കൊട്ടയുടെ നിരൊധം തുടങ്ങിയതു–

കൊഴിക്കൊട്ടിൽ അരിക്ക ഞെരിക്കം എറിവരികയാൽ ദുഃഖവും കൊപവും
വൎദ്ധിച്ചുണ്ടായി– കൊട്ടയിലുള്ളവൎക്ക സീമൊൻ കൊറ്റു കൊണ്ടുവന്നാറെ
ഈ മഴക്കാലത്തു ഇവിടെ പട അല്ലാതെ ശെഷം സൗഖ്യം എല്ലാംകുറഞ്ഞി
രിക്കും എന്നു പറകയാൽ കപ്പൽക്കാൎക്കുംനായകന്മാൎക്കും കൊട്ടയിൽ പാൎപ്പാ
ൻ മനസ്സായില്ല–സീമൊൻ നിൎബന്ധിച്ചിട്ടത്രെ ൧൨൦ ജനങ്ങൾ കൊട്ടയിലു
ള്ള ബലത്തൊടു ചെൎന്നു വസിക്കയും ചെയ്തു–ശെഷമുള്ളവർ കൊച്ചിക്കു പൊ
യി വെറുതെ ഇരുന്നു–അവിടെ പിസൊറെയെകണ്ടു സന്ധി കാൎയ്യം പറവാ
ൻ താമൂതിരിയുടെ ദൂതനായ ഒരു ധൂൎത്തൻ വന്നു(മെയിമാസം) മുഖസ്തുതിപറകയാ
ൽ പടവിചാരംഎല്ലാം അകറ്റിയാറെ വിസൊറെയി കല്പിച്ചിതു– പൊർപ്പടക്
എല്ലാം താമൂതിരി എല്പിക്കകൊടുങ്ങലൂരിൽ തൊമാപ്പള്ളിയെ ചുട്ടുചിലപറങ്കി
കളെ വധിച്ചുള്ള ചൊനകരെയുംസമൎപ്പിച്ചു കൊടുക്കപള്ളിപ്പണിക്ക മതി
യായ ദ്രവ്യം വെക്ക പെരിമ്പടപ്പിൻ തുണയായ കല്ലുരുത്തി കണാരനൊടു
വൈരംവെടിഞ്ഞു നിന്നു വരിക എന്നിങ്ങിനെസമ്മതിക്കിലെസന്ധിയാവു–
എന്നു കെട്ടു ദൂതൻ പുറപ്പെട്ടു സാമൂതിരിയുടെ അടുക്കെ എത്തി വിസൊരെയ്ക്ക
ഉത്തരം ഒന്നും വന്നതുംഇല്ല– ഇപ്രകാരം കാത്തിരിക്കുമ്പൊൾ പെട്ടെന്നു മ
ഴ പെയ്തു തുടങ്ങി–ചുരക്കൎത്താവായ കുറുമ്പിയാതിരിയും തിനയഞ്ചെരി
ഇളയതുംഉടനെ ൧൨൦൦൦ നായന്മാരുമായി വന്നു കൊട്ടയെ വളഞ്ഞു പാൎത്തു
അതിൽ അന്നു ൩൦൦ പടജ്ജനങ്ങൊളൊട കൂട ലീമ കപ്പിത്താൻ എന്ന ഒ
രുശൂരൻ ഉണ്ടു– മാപ്പിള്ളമാൎക്ക തലവനായതു സിക്കില്യയിൽ ജനിച്ചു– ൧൫൨൨
ആമതിൽ രൊദ യുദ്ധതിൽ കുടുങ്ങി റൂമി പക്ഷം ചെൎന്നു പൊയി ചെ [ 14 ] ലാവിൽ കൂടിയ ഒരു യന്ത്രക്കാരൻ തന്നെ– അവൻ കൊട്ടയുടെ തെക്കെ ഭാ
ഗത്തുവണ്ണത്താൻ പറമ്പിലും ചീനക്കൊട്ടയുടെ തെരുവത്തും കിടങ്ങു കിളെച്ചു
റപ്പിച്ചു തൊക്കു സ്ഥാപിക്കുമ്പൊൾ രാവും പകലും യുദ്ധം ഉണ്ടായി പറങ്കികൾപാ
ണ്ടിശാലകളിൽ നിന്നു ചരക്കും ഉണ്ടയും കിഴിച്ചുകൊട്ടയിൽ ആക്കി പുറത്തുള്ള ത
ങ്ങളുടെ ഭവനങ്ങൾഎല്ലാം ഭസ്മമാക്കി കൊട്ടയെ അടെക്കയും ചെയ്തു– രാജാ
വു താൻ നഗരത്തിൽ വന്നു മാപ്പിള്ളമാർ ഒഴികെ ൯൦൦൦൦ നായന്മാർ കൂടി വന്നു
ആയുധംവഴങ്ങുന്നതു കണ്ടശെഷം കൊട്ടയെ വലം വെച്ചു ഇത്ര ചെറിയ കൊ
ട്ടയെ പിടിപ്പാൻ ചിലനാൾമതി എന്നു പറഞ്ഞാറെഒർ ആണ്ടു കൊണ്ടു കടപ്പാ
ൻ വിഷമമത്രെഎന്നുഇളയതു ഉണൎത്തിച്ച ശെഷം രൊദയിൽ ചെയ്ത പ്രകാ
രം എല്ലാം പ്രയൊഗിക്കെണം എന്നു യന്ത്രക്കാരനൊടു കല്പിച്ചു ഏറിയ സമ്മാ
നം പറഞ്ഞു കൊടുക്കയും ചെയ്തു– ലീമഒർ ആണ്ടെക്ക വെള്ളവുംഅരിയുംഒർ മാസ
ത്തെക്ക കറിയും എണ്ണയും ഉണ്ടെന്നു കണ്ടു വിഷഭയം നിമിത്തം താക്കൊൽ
കൈവിടാതെ പിടിച്ചു കൊണ്ടു ഒരൊരൊ വാക്കുകളെപറഞ്ഞു പറങ്കികൾ്ക്ക
ധൈൎയ്യം കൊളുത്തി മാറ്റാനൊടു എതിൎത്തു നില്ക്കയും ചെയ്തു–

ഭൂമിശാസ്ത്രം

൬., തെക്ക പടിഞ്ഞാറെ ആസ്യാ (തുടൎച്ച)

തെക്ക പടിഞ്ഞാറെ ആസ്യായുടെ വടക്കെ അംശം കിഴക്ക ഫ്രാത്ത് നദീ മിട്ടാൽപ്ര
ദെശം– തെക്ക അറവി അൎദ്ധദ്വീപു പടിഞ്ഞാറ–മദ്ധ്യതറന്യാഴി–വടക്കചിറ്റാസ്യ
ഈ അതിൎക്കകത്തകപ്പെട്ടു കിടക്കുന്നു– അതിൽ പറവാൻ തക്ക ഒരു പുഴയെ ഉ
ള്ളൂ– അന്തിലിബനൊൻ മലയിൽ നിന്നുത്ഭവിച്ചു തെക്കൊട്ടു മെരൊംഗലീലസര
സ്സുകളൂടെ പ്രവഹിച്ചുശവക്കടലിൽ ചെന്നു ചെരുന്ന യൎദ്ദൻ നദി തന്നെ– യൎദ്ദൻന
ദിയിൽ നിന്നു കിഴക്ക ഫ്രാത്ത് നദിയൊളമുള്ള ദെശം മിക്കതും മരുഭൂമിയും
അതിന്റെ വടക്ക പടിഞ്ഞാറെഅംശം മാത്രം പലശുഭതാഴ്വരകളൊടു കൂടിയ
മലനാടും ആകുന്നു– യൎദ്ദൻ നദിയിൽ നിന്നു പടിഞ്ഞാറ വിസ്താരം കുറഞ്ഞ കടപ്പു
റംഒഴികെദെശം മിക്കതും മലഭൂമിതന്നെ– അതിന്റെ തെക്കെ അതിരി [ 15 ] ൽ സീനായി– ഹൊരബ് ശിഖരങ്ങളും വടക്കെ അതിരിൽ ലിബനൊൻ ഹെൎമ്മെൻ
ആദിതുടൎമ്മലകളും – പൎവ്വത മദ്ധ്യത്തിലെ കീഴ്‌സുറിയ എന്നതാണ പ്രദെശവും പര
ന്നു കിടക്കുന്നു–ലിബനൊൻ മലയുടെ ഉയരം ൭൦൦൦–൮൦൦൦ ഹെൎമ്മൊൻ പൎവ്വത
ത്തിന്റെ ഉയരം ൧൦൦൦൦ കാലടി സീനായി മലയുടെ വടക്കെ അറ്റത്തുള്ള എ
ദാമ്യ മലനാട്ടിൽ നിന്നു കനാൻ ദെശം ഏകദെശം ൦൦ കാതം നീളവും ൧൫
കാതം അകലവും ൪൫൦ ചതുരശ്രയൊജന വിസ്താരവുമായി വടക്കൊട്ടു ലിബ
നൊൻ മലയൊളം ചെന്നെത്തിൽ കിടക്കുന്നു– ഇസ്രയെൽ ജാതിയെ തനിക്കാ
യിട്ടു വളൎത്തി തിരുവുള്ളം അറിയിപ്പാനും സ്വൎഗ്ഗരാജ്യം ഭൂമിയിൽ സ്ഥാപിച്ചു
ത‌ൻ പുത്രനായ യെശുക്രിസ്തനെ കൊണ്ടു സൎവ്വ മനുഷ്യവംശത്തിന്റെ രക്ഷെ
ക്കായി മഹാ ത്രാണ ക്രിയയെ നടത്തി നിവൃത്തിപ്പാനും സദാത്മാവിന്റെ വ്യാ
പാരം കൊണ്ടു ക്രിസ്തുസഭയെ ജയിപ്പിച്ചുറപ്പിപ്പാനും ദൈവം സൎവ്വലൊക
രാജ്യങ്ങളിൽ ആ ചെറിയ നാട്ടിനെ വരിച്ചു പല സുഖപദാൎത്ഥങ്ങളെ കൊണ്ടു
നിറക്കയും ചെയ്തു– ഇസ്രയെലരുടെ മനഃകാഠിന്യം ഹെതുവായിട്ടും ക്രിസ്ത്യാനരു
ടെ വിശ്വാസം ഉദാസീനത ഇത്യാദികൾ നിമിത്തവും ആ ദെശം ഇപ്പൊൾ
കള്ള നബിസെവികളുടെ വശത്തിൽ ഉൾപ്പെട്ടു മിക്കതും വനമായി തീൎന്നുഎ
ങ്കിലും ദിവ്യവാഗ്ദത്തങ്ങളുടെ നിവൃത്തി സമയത്തിൽ ദൈവ രാജ്യ മാഹാത്മ്യം
നിറഞ്ഞതായി വരും നിശ്ചയം– മുസല്മാനർ അല്പകാലത്തെക്ക അത് പാല
മ്ലെഛ്ശ പ്രവൃത്തികളെ കൊണ്ടു അപമാനിച്ചു കാടാക്കി പൊരുന്നു– എങ്കിലും അ
ബ്രഹാം മുതലായ വിശ്വാസപിതാക്കന്മാരും വിശുദ്ധപ്രവാചകന്മാരും ദൈവ
പുത്രനായ യെശുക്രിസ്തനും തിരുഅപൊസ്തലന്മാരും സദാത്മാവു നിറഞ്ഞ
ആദ്യക്രിസ്ത്യാനരും പല രക്തസാക്ഷികളും അതിൽ നടന്നു ദിവ്യസാദൃശ്യം തങ്ങ
ളിൽ തന്നെ കാട്ടി മരിച്ചതിനാൽ അതുസകലനാടുകളിൽ വിശിഷ്ടമായത്
തന്നെ–

അതിന്റെ പടിഞ്ഞാറെ അംശം മെൽ പ്രകാരം മദ്ധ്യ തറന്ന്യാഴിയുടെ
കിഴക്കെ കരയിലെ വിസ്താരം കുറഞ്ഞ താണനാടു തന്നെ–പലനദങ്ങൾ അതിൽ
കൂടി ഒഴുകി സമുദ്രത്തിൽ ചെൎന്നു കൊണ്ടിരിക്കുന്നു–അതിൽ നിന്നു കിഴക്കൊ [ 16 ] ട്ടുയൎദ്ദൻ നദിയൊളം പരന്നു കിടക്കുന്ന മലനാടു രണ്ടംശമായി കാണുന്നു–അവ
റ്റിൽ വടക്കുള്ളതു മദ്ധ്യ തറന്ന്യാഴിയിൽ ഒഴുകി വരുന്ന കീസൊൻ– ലയൊന്ത
സ്സ് പുഴകളുടെ നടുവിൽ കിടക്കുന്ന ഗലീല നാടാകുന്നു– തെക്കുള്ളതു കീസൊൻ അ
റിഷ് എന്നീ രണ്ടു നദികളുടെ മദ്ധ്യത്തിൽ ഇരിക്കുന്ന ശമൎയ്യ–യഹൂദ്യമലപ്രദെ
ശം തന്നെ– അതിന്റെ കിഴക്കെ അറ്റത്തുയൎദ്ദൻ നദി മെൽ പ്രകാരം വിസ്താരം
കുറഞ്ഞ താഴ്വരയൂടെ തെക്കൊട്ടൊഴുകി വരുന്നു– യൎദ്ദൻ നദിയുടെ കിഴക്കെ കര
യിലെ മല പ്രദെശത്തിന്നു പരയ്യ എന്ന പെർ– അതുതന്നെ കനാൻ ദെശത്തി
ന്റെ കിഴക്കെ അംശം യാബൊൿ–യൎമ്മുൿ–പുഴകൾ അതിൽ കൂടി ഒഴുകിയ
ൎദ്ദനിലും അൎന്നൊൻ ഹമ്മദാദിപുഴകൾശവക്കടലിലും ചെന്നു കൂടുന്നു–ഈ പറ
ഞ്ഞമല പ്രദെശങ്ങളുടെ ഉയരം ൨൦൦൦–൩൦൦൦ കാലടി അത്രെ–മലകൾ മിക്കതും
കുമ്മായപ്പാറകൾ ആക കൊണ്ടു ദെശത്തിൽ എങ്ങും ഗുഹകൾ നിറഞ്ഞിരിക്കു
ന്നു– പണ്ടു ഇസ്രയെലർ യഹൊവ കല്പിച്ച ധൎമ്മപ്രകാരം നടന്നപ്പൊൾ ദെശ
മെല്ലാം തൊട്ടതിന്നു സമമായി യഹൊവാനുഗ്രഹം ഹെതുവായിട്ടു ജനപുഷ്ടിയും
ഫല വൃക്ഷധാന്യാദികളും അത്ഭുതമാം വണ്ണം വൎദ്ധിച്ചുണ്ടായിരുന്നു– (൨ശമു.
൨൪,൯. ൫മൊ.൮, ൭.൯) നിവാസികൾ ധൎമ്മലംഘികളും താന്തൊന്നികളും ആ
യി അന്യദെവകളെസെവിച്ചമുതൽ യഹൊവയുടെ ശാപം പറ്റീട്ടു നാടു മിക്കതും
കാടായും വരണ്ട വനമായും തീൎന്നിരിക്കുന്നു (൫മൊ–൨൮,൧൬–൨൩.൨൪.൩൮.൪൮–൫മൊ
൨൯, ൨൧–൨൫)– – ഇപ്പൊഴത്തെ നിവാസികൾ മൂന്നു വിധം മുസല്മാനരായ അറവി
കളും– യഹൂദന്മാരും– ക്രിസ്ത്യാനരും തന്നെ–ക്രിസ്ത്യാനർ പകമതഭെദികളായി
ദെശത്തിൽ ചിതറി വസിക്കുന്നു–സൎവ്വനിവാസികളിലും അധികം ദരിദ്രന്മാരാകു
ന്നതു പണ്ടു രാജ്യത്തിന്റെ ഉടമക്കാരായ യഹൂദന്മാർ തന്നെ–സ്വമതക്കാർ
പുറനാടുകളിൽ നിന്നു അയച്ചു വരുന്ന ധൎമ്മം കൊണ്ടൂം ചില്വാനവ്യാപാരം കൊ
ണ്ടും അവർ നാൾ കഴിക്കുന്നു– രാജ്യാധിപത്യം മുസല്മാനായ മിസ്രപാൎഷാവിന്റെ
കയ്യിൽ ആകുന്നു അവൻ നാടുവാഴികളെ കൊണ്ടു കാൎയ്യാദികളെ നടത്തിനിവാ
സികളുടെ സൌഖ്യത്തെ അല്ല തന്റെ ഖജാനയെ വിചാരിച്ചുവരുന്നുള്ളു–

F Muller Editor [ 17 ] പശ്ചിമൊദയം

൪ാം– ൫ാം– നമ്പ്ര തലശ്ശെരി ൧൮൫൧ എപ്രിലും മെയും–

കെരളപഴമ

൭൦– കൊഴിക്കൊട്ട കൊട്ടക്ക തുണ അയച്ചത്–

൧൫൨൫ ജൂൻ ൧൩ാ. ൹ താമൂതിരി കൊട്ടയെക്കൊള്ള പടയെ വരുത്തി കൊടി
യ യുദ്ധം നടത്തുമ്പൊൾ തന്നെ ലീമകപ്പിത്താൻ ഒരു ദൂതനെ തൊണികയറികൊ
ച്ചിക്ക ഒടുവാൻ നിയൊഗിച്ചു– ആയവൻ മഴക്കാലത്തിൽ എങ്കിലും ധൈൎയ്യത്തൊ
ടെ പുറപ്പെട്ടു കാറ്റിനാലും ഒളത്താലും വളരെ പണിപ്പെട്ടു (ജൂലായി ൧൦) ദുഃഖെ
ന കൊച്ചിയിൽ എത്തിയശെഷം ഹെന്രീമനസ്സുള്ളവരെ കൊഴിക്കൊട്ടിൽ തുണെ
പ്പാൻ അയക്കാം എന്നു പരസ്യമാക്കി ൧൪൦ ആൾ കൂടി വന്നു ജൂസൎത്തയെ ആശ്ര
യിച്ചു ൨ പടകിൽ കയറി പുറപ്പെട്ടു ൨൫ ദിവസം കടലിൽ ആടി പൊയതിൽ പി
ന്നെ കൊഴിക്കൊട്ടു തൂക്കിൽ എത്തി– ഇപ്പൊൾ കരെക്ക് ഇറങ്ങുവാൻ നല്ലതക്കംഇ
ല്ല എന്നു ലീമ അടയാളങ്ങളെകൊണ്ടും അറിയിച്ചാറെയും ജൂസൎത്ത ൩൫പടയാളി
കളുമായി ഒരു പടകിൽ നിന്നു കിഴിഞ്ഞു കരയിൽ എത്തിലീമസഹായിച്ചതിനാ
ൽ മാറ്റാന്മാരിൽ കൂടി തെറ്റി കൊട്ടയിൽ എത്തുകയും ചെയ്തു– അന്നു നാല് ആ
ൾ പട്ടുപൊയിഅനെകർ മുറിയെറ്റു കിടന്നു– അതുകൊണ്ടു ൫൦൦ പടയാളിക
ളിൽ കുറയുന്നുഎങ്കിൽ കരെക്ക് അണയെണ്ടതല്ലവിശെഷാൽ കൊറ്റും മരു
ന്നും അയക്കെണ്ടതിന്നു അപെക്ഷിക്കുന്നു എന്നുഎഴുതിപത്രികയെഅമ്പൊടു
കെട്ടി എയ്തു മറ്റെപടകിൽ എത്തിക്കയും ചെയ്തു– അതുകൊണ്ടുരണ്ടാമത് പടകു
തിരികെ കൊച്ചിക്കഒടി താമൂതിരിയും വെറെപിന്തുണവരുമ്മുമ്പെ കൊട്ടയെ
പിടിക്കെണം എന്നു വെച്ചു അത്യന്തം ഉത്സാഹിച്ചു– മരുന്നുള്ള ഗൊപുരം ചുവർ
പിളൎന്നു വീഴുവാൻ അടുത്തപ്പൊൾ‌വെടിമരുന്നു എല്ലാം വെറെസ്ഥലത്തിൽ കൊ
ണ്ടുപൊകെണ്ടി വന്നു– സികില്യകാർ തുരന്നു കന്നം വെച്ചു ഒരു വഴിയെ പ
രീക്ഷിച്ചാറെ മാപ്പിള്ളയായിപ്പൊയഒരു പറങ്കി കൊട്ടക്കരികെ ചെന്നു ഒരു
പാട്ടു പാടുമ്പൊലെ വൎത്തമാനത്തെ നാട്ടുകാരൊടു അറിയിച്ചു അവരും ക [ 18 ] ന്നം വെക്കുന്ന ദിക്കിന്നു നെരെ തുരന്നു മലയാളികളെ നീക്കുകയും ചെയ്തു– പുതി
യ യന്ത്രങ്ങളാലും ആവതു ഒന്നും കണ്ടിട്ടില്ല– എന്നിട്ടും പറങ്കികൾ ഉറക്ക് ഇളച്ചു തടു
ത്തു നില്ക്കും കാലം ഉപ്പില്ലാത്ത ചൊറും കഞ്ഞിയും വെയിച്ചു കൊണ്ടു ദിവസം കഴിച്ചു– മ
ഹാരൊഗം ഒഴിച്ചിരിപ്പാൻ കൊട്ടയുടെ ചുറ്റും പട്ടുപൊകുന്നവരെകൊണ്ടുപൊകു
ന്നതുഒരു നാളും വിരൊധിക്കുമാറില്ല– ഔഗുസ്ത മാസത്തിന്റെ ഒടുവിൽ കാറ്റ് അ
ധികം കൊപിച്ചൊരു രാത്രിയിൽ ചില പടകും അടുത്തു വന്നു കൊട്ടയിലുള്ളവൎക്ക മരു
ന്നും അപ്പം ഉപ്പിറച്ചി മുതലായ കൊറ്റും കൊണ്ടക്കൊടുക്കയും ചെയ്തു– പുലരു
മ്പൊൾ ലീമ മതിലിൽ നിന്നു ചില കെട്ടു പച്ച വെറ്റിലയും മറ്റും ശത്രുക്കൾ്ക്ക ചാടി എല്ലാ
വരും കാൺ്കെ അപ്പവും ഇറച്ചിയും തിന്നുകയും ചെയ്തു– എന്നിട്ടും താമൂതിരി പൊ
രിനെ ഒഴിപ്പിച്ചില്ല– അക്തൊമ്പ്ര– ൧൫ ൹ ഹെന്രി താൻ ൨൦ കപ്പലൊടും കൊഴിക്കൊ
ട്ടിന്റെ നെരെ വന്നു കൊട്ടയിലുളളവൎക്ക തുണയഅയച്ച ശെഷം (൩൧ാ. ൹) എല്ലാപ
ടയുമായി വാദ്യഘൊഷത്തൊടും കൂടെ കരക്കണഞ്ഞു പട തുടങ്ങിയാറെ മലായാ
ളികൾ വെഗം ഒടി തുടങ്ങി സികില്യക്കാരനൊടെ ൨൦൦൦ത്തിലധികം ചത്തുപൊകയും
ചെയ്തു–ജയം തികഞ്ഞു വന്നതു കണ്ടാറെപട്ടണത്തിൽ കടക്കരുതു എന്നു ഹെന്രിക
ല്പിച്ചുകൊട്ടെക്കരികിൽ പാളയം ഇറങ്ങുകയും ചെയ്തു–

൭൧., പറങ്കികൾ കൊഴിക്കൊടിനെ തീരെ ഒഴിച്ചു വിട്ടതു–

അനന്തരം താമൂതിരി ഭയപ്പെട്ടു കൊയപക്കിയെവിളിച്ചു പടയെ നിറുത്തെണ്ടതി
ന്നു പറങ്കികളെ ചെന്നു അപെക്ഷിപ്പാൻ കല്പിച്ചാറെ ആയവൻ വയസ്സു നിമിത്തം
കഴിവില്ല എന്ന പറഞ്ഞാറെ അവന്റെ പുത്രനെ നിയൊഗിച്ചു ൪ ദിവസം വരെ
പടയില്ല എന്നു ഉത്തരം വാങ്ങി അവനെ മന്ത്രിയും കൊഴിക്കൊട്ടു ബന്തരുടപ്ര
മാണിയും ആക്കി– ഇണങ്ങിയാൽ എന്റെ പടകും തൊക്കും യുദ്ധച്ചെലവും ഞാ
ൻ വെച്ചു തരാം എന്നു രാജാവ് ബൊധിപ്പിച്ചാറെ– ഹെന്രി കൊട്ടയെ ഒഴിപ്പാ
ൻ ഒരു വഴിയെ വിചാരിക്കയാൽ സമ്മതിയാതെ ഇണക്കത്തിന്നു തടവു വരുത്തി
അതിന്റെ കാരണം– തുൎക്കർ മിസ്രയെ അടക്കിയശെഷം പിറ്റെ ആണ്ടിൽ ഹിന്തു
സമുദ്രത്തിലെക്ക് അനെകം പടക്കപ്പൽ അയക്കും എന്നു കെൾ്ക്കയാൽ ഇവരൊടു
ചെറുപ്പാൻ തക്കവണ്ണം പറങ്കികൾ ചിതറിയില്ല ഒന്നിച്ചു കൂടിനില്ക്കെണ്ടതാകും— [ 19 ] അതു കൊണ്ടു കൊഴിക്കൊട്ടിനെ തീരെ വിടുകെയാവുഎന്നു മനസ്സിൽ നിരൂപിച്ചു
പുറക്കാട്ടടികളെ നമ്മുടെ കൈയിൽ എല്പിക്കെണം എന്നു ചൊദിച്ചു– ആയവൻ പ
ടക്കങ്കൊല്ലത്തെപ്പടയിൽ പറങ്കി വെടിയാൽ കാൽ അറ്റതിനെ മറക്കാതെ
(൬൭. അദ്ധ്യ) താമൂതിരിയുടെ പക്ഷം ചെൎന്നു പൊയ കാരണത്താൽ പറങ്കികൾക്ക
ദ്രൊഹിയും തൂക്കുവാൻ യൊഗ്യനും എന്നു തൊന്നി– താമൂതിരിയൊ അതു കെട്ട ഉ
ടനെ മിത്ര ദ്രൊഹത്തിന്നു എന്നാൽ കഴികയില്ല എന്നു ഉത്തരം അയച്ചു അതു
കൊണ്ടു ഹെന്രി കപ്പിത്താന്മാരെ കൂട്ടികൊണ്ടു നിരൂപിച്ചു ജൂവാൻ രാജാവി
ന്നു ഗാമാവിന്നും ഇങ്ങിനെ തൊന്നിയിരിക്കുന്നു എന്നു പറഞ്ഞു കൊട്ടയെ ഇടി
ക്കെണ്ടതിന്നു ബുദ്ധി ഉപദെശിച്ചു– ചിലരും വിശെഷാൽ ലീമയും അഭിമാനം
നിമിത്തം വളരെ വിരൊധിച്ചു ലീമഞാനും കുടുംബവും ഈ കൊട്ടയെ രക്ഷി
പ്പാൻ മതി ഞങ്ങളിൽ എല്പിക്കുമൊ എന്നു ചൊദിച്ചതും പഴുതെയായി– മിക്ക
പെരും സമ്മതിക്കയാൽ ഹെന്രീ വസ്തുക്കൾ ഒക്കയും കപ്പലിലാക്കുവാൻ കല്പിച്ചു–പി
ന്നെ പട്ടാളങ്ങളെയും കരെറ്റി കൊട്ടയുടെ കീഴിൽ തുരകു വെച്ചു മരുന്നും മൂടി വി
ട്ടും ഒടുക്കത്തെവരെ കൊണ്ടു കത്തിക്കയും ചെയ്തു–നായന്മാർ പലരും ബദ്ധപ്പെട്ടു
കയറി കൊട്ടയിൽ നിറയുമ്പൊൾ തന്നെ മതിലും അതിന്മെൽ ഉള്ളവരും എല്ലാം
പെട്ടെന്നു പൊട്ടി പാറി പൊയതിനാൽ വളരെ നാശം ഉണ്ടായി–എങ്കിലും വലി
യ ഗൊപുരം വീണിട്ടില്ല–താമൂതിരി കൊപിച്ചു കൊയപക്കിയെ അടികളുടെ വാ
ൎത്തയെ പ്രകാശിപ്പിച്ചനിമിത്തം ശിക്ഷിച്ചു അവന്റെ മക്കളും പ്രാണഭയത്താ
ൽ മണ്ടി കണ്ണനൂരിൽ വാങ്ങി പറങ്കികളെ ആശ്രയിച്ചു പാൎക്കയും ചെയ്തു– അടികൾ
പുറക്കാട്ടിൽ പൊയി കടല്പിടിക്കാരിൽ മൂപ്പനായി ചമഞ്ഞു– താമൂതിരി കൊട്ട
യെ ഇടി തീൎത്തുകെട്ടുവാൻ കല്പിച്ചു– അൾ്ബുകെൎക്ക ൧൨ വൎഷത്തിന്നു മുമ്പെ തുടങ്ങിയതി
ന്നു ഇങ്ങിനെ അറുതി വന്നുവല്ലൊ (൫ാം അദ്ധ്യ) എന്നു ഡംഭിച്ചു പൊയി അദി
ൽശഃ മുതലായ രാജാക്കന്മാൎക്ക് ദൂത് അയച്ചു നിങ്ങളും നിങ്ങളും പറങ്കികളെ പെടിപ്പി
ച്ചു നീക്കുവാൻ സംഗതി വരെണമെ എന്നു അറിയിക്കയും ചെയ്തു–

എന്നതുകൊണ്ടു മുസല്മാനർ ൟ കഥ പറയുന്നവിധം വെറെ അവരുടെ വാ
ക്കാവിതു– പറങ്കികൾ കൊഴിക്കൊട്ടിൽ കൊട്ട കെട്ടിയ ശെഷം നബിയുടെ ആളു [ 20 ] കളെ വളരെ ഹിംസിച്ചു പൊയി– വിശെഷാൽ കാലത്താൽ ൪ പടകു മുളകും ഇ
ഞ്ചിയും മക്കത്തെക്ക അയപ്പാൻ കല്പന ആയെങ്കിലും മാപ്പിള്ളക്കച്ചവടത്തെ
അവർ എല്ലാവിധത്തിലും വിരൊധിച്ചു നടന്നു കൊടുങ്ങലൂരിലെ യഹൂദന്മാരും താ
മൂതിരിക്കബലം ഇല്ല എന്നു കണ്ടു വളരെ മാപ്പിള്ളമാരെ കലഹിച്ചു കൊന്നു–
അതുകൊണ്ടു താമൂതിരിനാണിച്ചുപട കൂട്ടി കൊടുങ്ങലൂരെ കൊള്ളപുറപ്പെട്ടു ജയി
ച്ചു യഹൂദരെ അശെഷം രാജ്യത്തിൽ നിന്നു നീക്കി മുടിക്കയും ചെയ്തു–അനന്ത
രം നമ്മുടെ സ്വരൂപം അല്ലൊ ചൊനകൎക്ക ആശ്രയം എന്നു ചൊല്ലി എവിടനിന്നും
മുസല്മാനരെ വിളിച്ചു ചെൎത്തു പറങ്കികളൊട് പടകൂട്ടി അവരുടെ കൊട്ടയെ പി
ടിച്ചടക്കയും ചെയ്തു– അന്നു മുതൽ കാലത്താലെ നാലു പടകും മക്കക്കച്ചവടത്തിന്നാ
യി ഒടിച്ചു പൊന്നു ഇരിക്കുന്നു എന്നിങ്ങിനെ ഫെരിഷ്ട എഴുതി വെച്ച വൎത്തമാ
നം— കൊടുങ്ങലൂരിൽ അന്നുണ്ടായതിന്റെ വിവരം നിശ്ചയിപ്പാൻ പാടില്ല
(൬൯ അദ്ധ്യാ) ചിലതു സൂചിപ്പിച്ചിരിക്കുന്നു– യരുശലെമിന്റെ നാശം
പൊലെ അവർ അക്കാലം അനുഭവിച്ചു എന്നും കച്ചവടത്തിന്റെ ആധിക്യം ഉ
ള്ള അഞ്ചുവണ്ണം എന്ന ഗൃഹം മുറിഞ്ഞുപൊയി എന്നും ചില യഹൂദന്മാർ പറയുന്നു–

ഭൂമിശാസ്ത്രം

൬., തെക്കപടിഞ്ഞാറെ ആസ്യ (തുടൎച്ച)

കനാൻ ദെശത്തിൽ നഗരങ്ങളെയും ഗ്രാമങ്ങളെയും ഇപ്പൊൾ ദുൎല്ലഭമായിട്ടത്രെ കാ
ണുന്നു– ഒരൊ അംശങ്ങളിൽ മുഖ്യമായവ പറയാം—

ഗലീലനാട്ടിൽ കാനാ ൩൦൦ നിവാസികൾ–നചറത്ത് ഏകദെശം ൩൦൦൦ നിവാ
സികൾ–സരസ്സിന്റെ കരയിലെ തിബൎയ്യ ൪൦൦൦ നിവാസികൾ ഗലീലയിൽ നിന്നു
നെരെ പടിഞ്ഞാറൊട്ടു മദ്ധ്യ തറന്യ കടപ്പുറത്ത് അക്കൊ– കൊട്ട ഒരു ചെറിയതു
റമുഖത്തൊടു കൂട കിടക്കുന്നു– അതിന്റെ മുമ്പെത്ത പെർപ്തൊലമയി–ശമൎയ്യയി
ൽ ആ ബെൽ മെഹൊലാ– ബെഥെൽ-- യെസ്രെൽ–ശമൎയ്യ–ശിഖെം മുതലായ
നഗരങ്ങളും ഗ്രാമങ്ങളും ഉണ്ടു– യഹൂദനാട്ടിൽ ഹെബ്രൊൻ–ബെഥ്ലഹെം യരി
ഖാ മുതലായ സ്ഥലങ്ങൾ ഇപ്പൊൾ വളരെ താണുപൊയി നെരെ പടിഞ്ഞാ
റാട്ടു മദ്ധ്യ തറന്യ കടല്ക്കരയിൽ യൊപ്പ പട്ടണം ഏകദെശം ൫൦൦൦ നിവാസി [ 21 ] കളൊടും കൂട ഇരിക്കുന്നു കനാൻ രാജ്യത്തിൽ മാത്രമല്ല സൎവ്വഭൂമിയിലും വിശിഷ്ടമായയരു
ശലെം നഗരം ഏകദെശം യഹൂദനാട്ടിന്റെ നടുവിൽ കിടക്കുന്നു ൧൫൦൦0 നിവാസിക
ളിൽ ഏകദെശം ൫൦൦൦ യഹൂദന്മാർ ൫൦൦൦ ക്രിസ്ത്യാനർ ൫൦൦൦ മുസല്മാനരുമാകുന്നു–
പണ്ടെത്ത മാഹാത്മ്യത്തിന്റെ ഒൎമ്മയും വരുവാനുള്ള മഹത്വത്തിന്റെ പ്രതീക്ഷയു
മല്ലാതെ ഇപ്പൊൾ ആ പട്ടണത്തിൽ വിശെഷിച്ചൊന്നും കാണ്മാനില്ല– യഹൊവാല
യം മുമ്പെ ശൊഭിച്ച സ്ഥലത്തു ഇപ്പൊൾ ഒരു മുസല്മാൻ പള്ളികിടക്കുന്നു ക്രിസ്തീയപള്ളി
കളും മഠങ്ങളും രാജ്യത്തിൽ ഉണ്ടെങ്കിലും അതിൽ വസിക്കുന്ന യവനരൊമമഠസ്ഥന്മാ
ർ ക്രിസ്തുമതത്തെ ശുദ്ധനടപ്പുകൊണ്ടു അലങ്കരിക്കുന്ന കൂട്ടരല്ല– സുവിശെഷ വ്യാപന
ത്തിന്നായിട്ടു അവിടെ വസിച്ചു വരുന്ന അദ്ധ്യക്ഷനും–ബൊധകരും സുല്താനൊടനു
വാദം വാങ്ങി സിയ്യൊൻ മലമെൽ സത്യ ദൈവത്തിന്റെ സെവെക്കായി ഒരു പള്ളി
യെ എടുപ്പിച്ചു സുവിശെഷ സത്യം അംഗീകരിച്ചു ക്രിസ്തനിൽ വിശ്വസിക്കുന്ന ചെറുസഭകളെ
നടത്തി കൊണ്ടിരിക്കുന്നു– അതു ഭാവി മാഹാത്മ്യത്തിന്റെ ആരംഭമായി വരുവൂ
താക–

യൎദ്ദന്റെ അക്കര പരയ്യ നാട്ടിൽ മുമ്പെത്ത നഗരശെഷിപ്പുകളെ കാണുന്നുള്ളു–
ചെറുഗ്രാമങ്ങൾ ചിലതു ഇപ്പൊൾ ഉണ്ടെങ്കിലും അവറ്റിന്റെ പെർ പൊലും പ്രശംസി
പ്പാൻ തക്കതല്ല– മുമ്പെത്ത ഇസ്രയെലരെ ചുറ്റും വസിച്ച പുറജാതികളുടെ വാസസ്ഥ
ലങ്ങളെയും വെറുതെ അന്വെഷിക്കുന്നു അവ മിക്കവാറും നശിച്ചു പൊയി ചിലശെഷിപ്പു
കൾ അത്രെയഹൊവയുടെ നീതിയെ സൂചിപ്പിച്ചുവരുന്നു–

കനാനിൽ നിന്നു വടക്കൊട്ടുള്ള സുറിയ നാട്ടിന്റെ ആകൃതി വിശെഷങ്ങളെമു
മ്പെ ചുരുക്കി പറഞ്ഞുവല്ലൊ– മദ്ധ്യ തറന്യ കടപ്പുറം– ലിബനൊൻ മലനാടു സുറിയവനം
ഈ മൂന്നിൽ പറവാനുള്ളതെല്ലാം അടങ്ങിയിരിക്കുന്നു– പട്ടണങ്ങളിൽ വിശിഷ്ട
മായവ കടപ്പുറത്തുള്ള ത്രിപൊലി ഏകദെശം ൧൦൦൦൦ നിവാസികൾ– ബരുത്ത് ൮൦൦൦
നിവാസികൾ– പണ്ടു പൊയ്നീക്യരുടെ പ്രധാനപട്ടണമായ തൂർ എകദെശം ൮൦൦൦
നിവാസികൾ– ചിദൊൻ ൭൦൦൦ നിവാസികൾ ലിബനൊനാദിമല പ്രദെശങ്ങളിലു
ള്ളപട്ടണങ്ങൾ ആവിത്– വടക്കെ സുറിയയിൽ അലെപ്പൊ നഗരം ഏകദെശം ൯൦൦൦൦
നിവാസികൾ– ൧൮൨൨ാം ക്രി.അ. അവിടെ സംഭവിച്ച ഭയങ്കര ഭൂകമ്പത്താൽ [ 22 ] ൮൦൦൦ മനുഷ്യർ നശിച്ചുപൊയി– അലെപ്പൊനഗരത്തിൽ നിന്നു നെരെ പടിഞ്ഞാ
റൊട്ടു അന്ത്യൊക്യ പട്ടണം ഏറൊന്തെസ്സ് പുഴയുടെ കരമെൽ ൧൮൦൦൦ നിവാസികളൊടും
കൂട കിടക്കുന്നു ക്രിസ്ത്യാനർ എന്ന പെർ ജനിച്ച സ്ഥലം– മല പ്രദെശത്തിൽ നിന്നു കിഴ
ക്കൊട്ടുള്ള സമഭൂമിയിൽ ദമഷ്കപട്ടണം തന്നെ പ്രധാന സ്ഥലം ൧꠱ ലക്ഷം നിവാസി
കൾ ഈ പറഞ്ഞ സകല പട്ടണങ്ങളിലെ നിവാസികൾ നടത്തിവരുന്ന കച്ചവടം അ
ല്പമല്ല– എങ്കിലും മുസല്മാനൎക്ക തന്നെ– ആധിക്യം ഉണ്ടാകകൊണ്ടു മുമ്പെ ആധനപുഷ്ടി
ക്ഷയിച്ചു കിടക്കുന്നു—

യുരൊപഖണ്ഡം

ആകൃതിവിശെഷങ്ങൾ–

൧., അതിരുകളും വിസ്താരവും–

യുരൊപഖണ്ഡത്തിന്റെ അതിരുകളാവത് കിഴക്ക ഉരാൻ പൎവ്വതവും നദിയും
വൊല്ത–കുബാൻ–പുഴകളും–മൎമ്മരാ കരിങ്കടലുകളും– തെക്കമദ്ധ്യ തറന്യാഴിയും അ
തിന്റെ വടക്കെ അംശങ്ങളും പടിഞ്ഞാറ അതലാന്തിക സമുദ്രവും അതിന്റെ കി
ഴക്കെ അംശങ്ങളും– വടക്ക ഹിമസമുദ്രവും അത്രെ– ഈ അതിരുകൾ്ക്ക കത്തകപ്പെ
ട്ടഖണ്ഡത്തിന്റെ നീളം ഏകദെശം ൧൦൦൦ കാതം അകലം എകദെശം ൬൫൫
കാതം വിസ്താരം എകദെശം ൨ലക്ഷം ചതുരശ്രയൊജന–

൨., പൎവ്വതനദ്ദ്യാദികൾ

യുരൊപഖണ്ഡത്തിന്റെ തെക്ക പടിഞ്ഞാറെ അംശം മിക്കവാറും മലപ്രദെശവും
വടക്കകിഴക്കെ അംശം താണ സമഭൂമിയും ആകുന്നു– ചിലതുരുത്തികളിലും വട
ക്കെ അംശത്തിലെ അൎദ്ധദ്വീപുകളിലും മെൽ പറഞ്ഞ ൨ അംശങ്ങളിൽ ചെൎച്ച ഇ
ല്ലാതെ ചിലമല പ്രദെശങ്ങളും കുഴിനാടുകളും ഇരിക്കുന്നു– ഒരൊരൊ അംശവിശെ
ഷങ്ങളെ ഇതിന്റെ താഴെ പറയുന്നു–

൧., പിറനയ്യാൎദ്ധദ്വീപിലെ മലകൾ–

ആ അൎദ്ധദ്വീപിന്റെ വടക്കെ അതിരിൽ കിഴക്ക മദ്ധ്യ തറന്യാഴിയിൽ നിന്നു പടി
ഞ്ഞാറ അതലന്തിക സമുദ്രത്തൊളം ൧൦൦൦൦ കാലടി ഉയരമുള്ള ശിഖരങ്ങളൊ [ 23 ] ടു കൂട ഒരു തുടൎമ്മല ചെന്നെത്തി കിടക്കുന്നു-- അതിന്റെ കിഴക്കെ അംശത്തിന്നു പിറ
നയ്യ എന്നും പടിഞ്ഞാറെ അംശത്തിന്നു അസൂൎയ്യമലനാടെന്നും പറയുന്നു– ആമ
ലയിൽ നിന്നു തെക്കൊട്ടു ദ്വൊരൊ–തെജൊ–ഗദിയാന–ഗദല്ക്കിവിർ എന്നീ൪
പുഴകൾ അൎദ്ധദ്വീപിന്റെ കിഴക്കെ അംശത്തിൽ നിന്നുത്ഭവിച്ചു പടിഞ്ഞാറെ അത
ലന്തിക സമുദ്രത്തിൽ ഒഴുകികൊണ്ടിരിക്കുന്നു– ദ്വെരൊ–തെജൊനദികളുടെ ന
ടുവിൽ നിന്നുള്ള ഒരു തുടൎമ്മല കിഴക്ക നിന്നു പടിഞ്ഞാറസമുദ്രത്തൊളം നീണ്ടു കിടക്കു
ന്നു– അതിന്റെ കിഴക്കെ അംശത്തിന്നു ഗദരാമ എന്നും പടിഞ്ഞാറെ അംശത്തിന്നു
എസ്ത്രെല്ഖ എന്നും പെരുകൾ നടക്കുന്നു– ഗദിയാന– ഗദല്ക്കിവിർ പുഴകളുടെ നടുമെൽ മൊ
രെനമല ഏകദെശം മെൽ പറഞ്ഞതിന്നു സമമായി കിടക്കുന്നു അൎദ്ധദ്വീപിന്റെ
തെക്കെ അതിരിൽ നൊവാദ പൎവ്വതം ൧൧൦൦ കാലടി ഉയൎന്നു ഗ്രനദനാട്ടിൽ നിറ
ഞ്ഞുകിടക്കുന്നു–അതിന്റെ വടക്കെ അതിരിൽ നിന്നുമെൽ പറഞ്ഞ പിറനയ്യമല
യൊളം പലഗിരി സഞ്ചയങ്ങളും ശാഖകളും പരന്നുമെൽ പറഞ്ഞനദികളെയും
മദ്ധ്യതറന്യാഴിയിൽ ചെന്നു ചെരുന്ന എബ്രൊമുതലായ കിഴക്കെ പുഴകളെയും
പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു–

൨., ആല്പമലയും അതിന്റെ ശാഖകളും

കിഴക്കദനുവ–തെക്കപാദ്(പൊ) പടിഞ്ഞാറ–റൊന–വടക്കറൈൻ–ദനുവഈന
ദികൾ ഒഴുകുന്ന മിട്ടാൽ പ്രദെശങ്ങളുടെ നടുവിൽ ഒരു മഹാമല ഭൂമി വില്ലിന്റെ ആ
കൃതി പൂണ്ടു മദ്ധ്യതന്യാഴിയുടെ വടക്കെ കരയിൽ നിന്നു വടക്കിഴക്കായിട്ടു ഫ്രാഞ്ചിസ്വി
ച്ച് ഗൎമ്മാന്യരാജ്യങ്ങളൂടെ വിശാലമായി പരന്നു കിടക്കുന്നു– അതിന്റെ സാധാരണ
നാമം മലകൾ എന്നൎത്ഥമുള്ള ആല്പ എന്നാകുന്നു– അതിന്റെ അംശങ്ങൾ്ക്ക വെവ്വെ
റെ പെരുകൾ ഉണ്ടു– പടിഞ്ഞാറെ അംശത്തിൽ യുരൊപ്യഗിരിശ്രെഷ്ഠനായമൊന്ത്
ബ്ലാങ്ക് ൧൪൭൦൦ കാലടി ഉയൎന്നു നില്ക്കുന്നു–ശെഷം ശിഖരങ്ങളുടെ ഉയരം ൬൦൦൦–൧൨൦൦൦
കാലടി സ്വിച്ച് രാജ്യത്തിൽ നിറഞ്ഞു കിടക്കുന്ന നടു അംശത്തിലെ ശിഖരങ്ങളുടെ
ഉയരം മൊന്ത് ബ്ലാങ്ക് പൎവ്വതത്തിന്റെതിൽ അല്പമെകുറയും ഗൎമ്മാന്യരാജ്യത്തി
ന്റെ തെക്കെ അതിരിൽ കൂടി വ്യാപിച്ചു കിടക്കുന്ന കിഴക്കെ അംശത്തിൽ ൧൦–൧൨൦൦൦
കാലടി ഉയരമുള്ള ശിഖരങ്ങൾ ദുൎല്ലഭമല്ല മഹാമലപ്രദെശത്തിന്റെ തെക്ക
[ 24 ] പടിഞ്ഞാറെ അറ്റത്തുനിന്നു അപനീനമലകിഴക്ക തെക്കായിട്ടു ഇതല്യാൎദ്ധദ്വീ
പിലും സികില്യ തുരുത്തിയിലും കൂടി ചെന്നു ൬.൮൦൦൦ കാലടി ഉയരമുള്ള ശിഖരങ്ങളെ
യും വെസ്തൂവ് എത്നാ എന്നീ ൨ അഗ്നിപൎവ്വതങ്ങളെയും ആകാശത്തെക്ക് പൊങ്ങിച്ചു
നില്ക്കുന്നു– സികില്യ ദ്വീപിലെ എത്നാ പൎവ്വതത്തിന്റെ ഉയരം ൧൧൦൦൦ കാലടി ആ
ല്പമല പ്രദെശത്തിന്റെ കിഴക്കെ അംശത്തിൽ നിന്നു ൨ാമത്തെ ശാഖ പുറപ്പെട്ടു അ
ദ്രീയത്യ കടപ്പുറത്തും രൂമിയ വനരാജ്യങ്ങളിലും കൂടി കരിങ്കടലൊളം ചെന്നെത്തി
കിടക്കുന്നു– അദ്രീയത കടപ്പുറത്തുള്ള അംശത്തിന്നു യൂല്യ– ദിനാൎയ്യമലകൾ എന്നും
രൂമി രാജ്യത്തൂടെ വ്യാപിച്ചു കിടക്കുന്നതിന്ന് ബല്ക്കാൻ തുടൎമ്മല എന്നും തെക്കൊട്ടുയ
വനരാജ്യത്തിൽ നിറഞ്ഞു കിടക്കുന്ന അംശത്തിന്നു പിന്തുപൎന്നസ്സ എന്നും മറ്റും
പെരുകൾ നടപ്പായ്വന്നിരിക്കുന്നു– ഈ മലനാട്ടിൽ നിന്നുത്ഭവിച്ചു വരുന്ന നദികളി
ൽ പ്രധാനമായവ മദ്ധ്യതന്യാഴിയിൽ ചെന്നു ചെരുന്ന റൊനയും തീബരും അ
ദ്രീയത്യകടലിൽ ചെന്നു കൂടുന്ന പാദും അതലന്തിക സമുദ്രത്തിൽ പ്രവഹിച്ചു കൊ
ണ്ടിരിക്കുന്ന റൈനും അത്രെ–

F. Muller. Editor. [ 25 ] പശ്ചിമൊദയം

൬, തലശ്ശെരി ൧൮൫൧ ജൂൻ,

കെരളപഴമ

൭൨, ഹെന്രീ മെനെസസിന്റെ ശെഷം വസ്സ് ദസമ്പായുവാണു കൊണ്ടതു
കൊഴിക്കൊട്ടു കൊട്ടയെ ഒഴിച്ചു കൊടുത്തതിൽ പിന്നെ ഹെന്രീ കൊച്ചി
ക്ക ഒടി ചിലനാൾ പാൎത്തപ്പൊൾ ജൊൎജ അൾ്ബുകെൎക്ക മലാക്കയിൽ നിന്നുമട
ങ്ങി വന്നു പുറക്കാട്ടിന്റെ തൂക്കിൽ ഉണ്ടായ പടയെ അറിയിച്ചു– അവിടെ പു
റക്കാടടികൾ ൨൫ മഞ്ചുകളുമായി അവന്റെ കപ്പലെ ചുറ്റിക്കൊണ്ടു കാ
റ്റില്ലാത്ത സമയം പട തുടങ്ങി വളരെ ഞെരുക്കം വരുത്തിയ ശെഷം കാറ്റു
വീശിയതിനാൽ മാത്രം തെറ്റുവാൻ സംഗതി വന്നു–താമൂതിരിയും തന്റെ
പടകുകളെ പാത്തുമരക്കാരിൽ ഏല്പിച്ചു കടല്പിടിക്കായി നിയൊഗിച്ച പ്രകാ
രം ശ്രുതി വന്നു–അവരെ ശിക്ഷിപ്പാൻ ഹെന്രീ ഗൊവ മുതൽ പൊന്നാനിവ
രെയും ശത്രുക്കളെ തിരഞ്ഞു പൊന്നു– നാട്ടുകാർ പറങ്കിക്കപ്പലെ കാണും‌നെരം
വലിയ തീ കത്തിച്ചു വൎത്തമാനത്തെ മുമ്പിൽ കൂട്ടി ദൂരത്തൊളം അയക്കയാൽ
പടകുകൾ ഒക്കയും പുഴകളിൽ ഒടി ഒളിച്ചു പാൎപ്പാൻ കഴിവു സംഭവിച്ചു–ചാ
ലിയത്തു മാത്രം കരപ്പുറത്തു ചില പടകും വീടും ഭസ്മമാക്കി അന്നു ഹെന്രീതാൻ
കാല്മെൽ മുറി ഏറ്റു–പിന്നെ മയ്യഴിക്ക് എതിരെ ചില ശത്രുപടകും കണ്ടുഅ
ടങ്ങി നില്പാൻ കഴിയാതെ പൊർ തുടങ്ങി നന്ന ഉത്സാഹിച്ചപ്പൊൾ ജ്വരം വ
ൎദ്ധിച്ചു ചങ്ങാതികൾ ഭയപ്പെട്ടു അവനെ കണ്ണനൂരിൽ ഇറങ്ങി വസിപ്പാൻ നി
ൎബ്ബന്ധിച്ചു (൧൫൨൭ ജനുവരി–) അവിടെ ചികിത്സ ചെയ്യുമ്പൊൾ വടക്കുനിന്നു
ഒരു വൎത്തമാനം വന്നു തുളുനാട്ടിലെ പാക്കനൂർ പുഴയിൽ ൧൫൦ കൊഴിക്കൊട്ടു
പടകു മുളകും കയറ്റി തക്കം പാൎത്തിരിക്കുന്നത തെല്യു കപ്പിത്താൻ അറിഞ്ഞു
പട തുടങ്ങി വളരെ ചെതം വരുത്തിയാറെ കൃഷ്ണരായരുടെ പടജ്ജനം ൫൦൦൦
കാലാൾ വന്നു കരെക്കരികിൽ നിങ്ങൾ്ക്ക പൊരാടുവാൻ സമ്മതമില്ല എന്നു കല്പി
ച്ചു പടനിറുത്തി തെല്യു വാങ്ങികൊണ്ടു ആഴിക്കൽ തന്നെ വസിച്ചു നില്കയും [ 26 ] ചെയ്തു– ആയ്തു കെട്ടിട്ടു ഹെന്രീ ഒരൊന്നു ആദെശിക്കുമ്പൊൾ പനി കലശലായി
അവൻ (൧൫൨൬ ഫെബ്രു– ൨.) മരിക്കയുംചെയ്തു– കണ്ണനൂർ പള്ളിയിൽ അ
വന്റെ ശവം കുഴിച്ചിട്ടിരിക്കുന്നു–ദ്രവ്യം ഒട്ടും അവന്റെ പക്കൽ വെച്ചു
കാണാത്തതു എത്രയും വലിയ അതിശയമായി തൊന്നി–

ഉപരാജാവു മരിച്ചാൽ മുദ്രയിട്ട രാജപത്രത്തെ തുറന്നു വായിച്ചു അതിൽ കുറി
ച്ച ആളെ വാഴിക്കെണം എന്നുള്ളത പൊൎത്തുഗാലിൽ ഒരു സമ്പ്രദായം– അപ്ര
കാരം തന്നെ കപ്പിത്താന്മാരും മറ്റും (ഫെബ്രു ൩.) കണ്ണനൂർ പള്ളിയിൽ
കൂടി രാജപത്രത്തെ തുറന്നാറെ വിസൊറെയ്ക്ക അപായം വന്നാൽ മസ്കരെ
ഞ്ഞാ വാഴുക എന്നുള്ള ആജ്ഞയെ കണ്ടു– ഇവൻ മലാക്കയിൽ ഉള്ളവ
നാകയാൽ തുൎക്കയുദ്ധം നിമിത്തം അടുക്കെ ഉള്ളവനെ തന്നെ വെണ്ടു എന്നു
നിശ്ചയിച്ചു മഹാജനങ്ങൾ രണ്ടാമതു രാജപത്രത്തെ തുറന്നു മസ്കരെ
ഞ്ഞാ മരിച്ചു എങ്കിൽ ലൊപുവസ്സ് ദസമ്പായു വാഴുക എന്നു വായിച്ചു അ
വനെ അറിയിപ്പാൻ കൊച്ചിക്ക വൎത്തമാനം അയക്കയും ചെയ്തു– വസ്സ്ഉ
ടനെ കൊച്ചിയെ വിട്ടു കണ്ണനൂരിൽനിന്ന് കണ്ടവരെ കൂട്ടിക്കൊണ്ടു പാക്കനൂ
ർ തൂക്കിൽ എത്തിയാറെ കുട്ടിയാലിമരക്കാർ ൭൦ പടകുമായി പുഴയിൽ സു
ഖെന പാൎക്കുന്നു ആരും ആക്രമിക്കാതെ ഇരിപ്പാൻ അവർ തെങ്ങുകളെ ത
റപ്പിച്ചും ആലാസ്സു കെട്ടിക്കൊണ്ടും പുഴയെ അടെച്ചിരിക്കുന്നു എന്നു കെ
ട്ടാറെ രാത്രിയിൽ തന്നെ തൊണികളെ അയച്ചു ആലാസ്സു മുറിപ്പിച്ചു– പി
ന്നെ പുലരുമ്പൊൾ പട തുടങ്ങിയയുടനെ രായരുടെ പടജ്ജനം ചെറുത്തു എ
ങ്കിലും കപ്പിത്താന്മാർ ചിലരിതു ബന്ധുരാജ്യമാകയാൽ ആക്രമിച്ചു കൂ
ടാത്തതെന്നു സംശയിച്ചു നിന്നു എങ്കിലും വസ്സ് പൊർ തുടൎന്നു ജയിച്ചു ഊ
രും നാടും ചെതം വരുത്താതെ ൭൦ പടകും എരിച്ചു വളരെ തൊക്കും പിടിച്ചട
ക്കുകയും ചെയ്തു– പിന്നെ വസ്സ് ഗൊവയിൽ ഒടി കടല്പിടിക്കാരെ അമൎത്തു
കൊള്ളുമ്പൊൾ മക്കത്തുനിന്നു വരുന്ന പടകിനെ പിടിച്ചു സമാചാരം ചൊദി
ച്ചാറെ തുൎക്കർ മിസ്രയിൽ നിന്നു നിയൊഗിച്ച കപ്പൽബലം ഇപ്പൊൾ വരു
മാറുണ്ടു എന്നു കെട്ടു കണ്ണനൂർ കൊട്ടയെ അധികം ഉറപ്പിച്ചു പുറത്തുള്ള [ 27 ] കിണറുവരെയും മതിലെ നീട്ടി കെമമാക്കി കൊച്ചിയിൽ പൊയി യുദ്ധസന്നാഹ
ങ്ങളെ കൂട്ടി പടിഞ്ഞാറെ ഭാഗത്തും കൊത്തളങ്ങളെ പണികയും ചെയ്തു– ഇ
ങ്ങിനെ പ്രയത്നം കഴിക്കുമ്പൊൾ മസ്കരെഞ്ഞാ വെഗം വരുമെന്നു കെട്ടു പൊ
ൎത്തുഗാലിൽ നിന്നു മസ്കരെഞ്ഞാവെ നീക്കിയപ്രകാരം ഒരു ശ്രുതിയുംകെട്ടു വി
ചാരിക്കുമ്പൊൾ കൊച്ചിയിൽ പറങ്കികൾ എല്ലാവരും തങ്ങളിൽ ഇടഞ്ഞു
ഹാരൊ എന്ന ദൊമിനിക്യ പാതിരി (൧൫൨൭. ജനു ൧.) പള്ളി പ്രാൎത്ഥന
യിൽ തന്നെ വസ്സ് അത്രെ പ്രമാണം എന്നു പരസ്യമാക്കി മസ്കരെഞ്ഞാവി
ൻ പക്ഷം എടുക്കുന്നവർ മഹാപാപികളും നരകയൊഗ്യരും എന്നും അറി
യിച്ചാറെ വസ്സ് മനസ്സ് ഉറപ്പിച്ചു അന്യപക്ഷക്കാരെ നാട്ടിൽ നിന്ന് കളവൂ
തും ചെയ്തു– അത് കൊണ്ട് ഇടച്ചൽ മുഴുത്തുവന്നാറെ തുൎക്കരുടെ നെരെ ഒ
ടുവൻ കപ്പല്ക്ക ആൾ പൊരാതെവന്നു– എങ്കിലും പറങ്കികൾ്ക്കു സംഭവിച്ച
പൊലെ തുൎക്കൎക്കും കൂടെ തങ്ങളിൽ അസൂയാ മത്സരങ്ങൾ അകപ്പെട്ടതിനാ
ൽ അവൎക്കു അദൻകൊട്ടയെ പിടിപ്പാൻ കഴിയാതെ യുദ്ധം എല്ലാം അബ
ദ്ധമായി പൊകയും ചെയ്തു– അതുകൊണ്ടു പറങ്കികൾ സന്തൊഷിച്ചു രാജാ
വെ അറിയിപ്പാൻ വെഗത വെണമെന്നു നിശ്ചയിച്ചു ഒരുത്തൻ ഹൊൎമ്മുജിൽ
നിന്നു യാത്രയായി റൂമിരാജ്യത്തിൽ കൂടി കടന്നു ൩ മാസത്തിലധികം പൊ
ൎത്തുഗാലിൽ എത്തി വൎത്തമാനം ബൊധിപ്പിക്കയും ചെയ്തു– ആയാ
ത്ര അന്നു വലിയ അതിശയമായി തൊന്നി– ഇപ്പൊൾ തീക്കപ്പൽവഴി
യായി പൊകുവാൻ ഒരു മാസമെ പൊരും–

ഭൂമിശാസ്ത്രം

യുരൊപഖണ്ഡം

ആകൃതിവിശെഷങ്ങൾ

൩, സെവെന്ന മലയിൽ നിന്നു വടക്കകിഴക്കായിട്ടു കൎപ്പാഥ മലയൊ
ളം നീണ്ടുകിടക്കുന്ന മാലാമല

മെൽ പറഞ്ഞ ആല്പകളുടെ പടിഞ്ഞാറെ അതിൽ റൊനമിട്ടാൽ പ്രദെ
ശം എന്നു പറഞ്ഞുവല്ലൊ– അതിൽ നിന്നു അല്പം പടിഞ്ഞാറും പിരനയ്യ [ 28 ] മലയിൽ നിന്നു വടക്കും സെവെന്ന മലപ്രദെശം ഫ്രാഞ്ചി രാജ്യത്തിൽ
കൂടി വടക്കൊട്ടു ചെന്നെത്തികിടക്കുന്നു–ഉയരം ഏകദെശം ൬൦൦൦ കാലടി–
ഫ്രാഞ്ചി രാജ്യത്തിൽ കൂടി ഒഴുകി അതലാന്തിക സമുദ്രത്തിൽ ചെന്നുചെ
രുന്ന ലീഗർ. ദൊൎദൊന്യ മുതലായ നദികളുടെ ഉല്പത്തി സ്ഥാനം ആമല
നാടു തന്നെ–

സെവെന്നയുടെ വടക്കെ അറ്റത്തുനിന്നു അല്പം കിഴക്കറൊന.റൈൻ ന
ദികളുടെ നടുവിൽ യൂരാമല ൫൦൦൦ കാലടി ഉയരമുള്ള ശിഖരങ്ങളൊടൂകൂ
ട ഉയൎന്നു നില്ക്കുന്നു— അതിന്നു വടക്കുറൈൻ നദിയുടെ കിഴക്കെ കരസമീ
പത്തു കരിങ്കാടു മല ൪൬൦൦ കാലടി ഉയൎന്നു വടക്കൊട്ടു പരന്നു കിടക്കുന്നു–
റൈനിൽ നിന്നു അല്പകാതം പടിഞ്ഞാറു വസ്ഗമലകരിങ്കാട്ടിന്നു സമമാ
യി വടക്കൊട്ടു ചെന്നു ൪൦൦൦ കാലടിയൊളം ഉയൎന്നു നില്ക്കുന്നു– വസ്ഗമ
ലയുടെ തെക്കെ അതിരിൽ നിന്നു അൎദ്ദെന്ന മലഫ്രാഞ്ചി രാജ്യത്തിന്റെ
അതിരിൽ കൂടി വടക്കു പടിഞ്ഞാറായിട്ടു ചെന്നെത്തി കിടക്കുന്നു–ഉ
യരം ൨൫൦൦ കാലടിയത്രെ–കരിങ്കാടു–വസ്ഗമലകളുടെ വടക്കെ അറ്റ
ത്തുനിന്നു പലശാഖാഗിരികൾ വെവ്വെറെ പെരുകൾ ധരിച്ചു ഗർമ്മന്യാ–ബ
ല്ത്യ രാജ്യങ്ങളൂടെ വടക്കിഴക്കായിട്ടു നീണ്ടുകിടക്കുന്നു–അവറ്റിന്റെ
ഉയരം ൪൦൦൦ കാലടിയിൽ മെല്പെട്ടു കാണുന്നില്ല– ഈ ശാഖകളുടെ
കിഴക്കെ അതിരിൽ ബൊഹെമ്യദെശം ഒരു വലിയ കുഴിനാടായ്കിടക്കുന്നു–അ
തിന്റെ വടക്കെ അറ്റത്തു എൎച്ച കിഴക്കറീസർ തെക്കെമൊറവ്യ പടിഞ്ഞാറു
ബാഹെമ്യങ്കാടു എന്നീ ശാഖകൾ വ്യാപിച്ചു നില്ക്കുന്നു ഉയരം ൩൦൦൦–൬൦൦൦
കാലടി–അതിൽ നിന്നു അല്പം കിഴക്ക കൎപ്പാഥ മല വില്ലിന്റെ രൂപം ധ
രിച്ചു ഉംഗ്രനാട്ടിന്റെ അതിരായി കിഴക്ക തെക്കായിട്ടു നീണ്ടു സിബമ്പുൎഗ്ഗൻ
നാട്ടിൽ പലശാഖകളായി നിറഞ്ഞു കിടക്കുന്നു ഇയരം ൮൦൦൦–൯൦൦൦ കാലടി
ഈ മല പ്രദെശത്തിൽ നിന്നു അനെക നദികൾ ഉത്ഭവിച്ചു വടക്കു കൂടി
ഗൎമ്മാന്യ ബല്ത്യ കടലുകളിലും കിഴക്കും തെക്കും കൂടി കരിങ്കടലിലും ചെന്നു
കൂടുന്നു– ചിലത ഉപനദികളായി വലിയ പുഴകളെ പ്രാപിക്കുന്നുള്ളു [ 29 ] കരിങ്കടലെ പ്രാപിക്കുന്നവറ്റിൽ പ്രധാനമായവ കൎപ്പാഥയിൽ നിന്നു കിഴ
ക്കതെക്കായി ഒഴുകുന്ന ദ്നെസ്തരും കരിങ്കാടുമലയിൽ നിന്നു കിഴക്കൊട്ടു പ്ര
വഹിക്കുന്ന ദനുവയും അത്രെ– ബല്ത്യ കടലിൽ ചെന്നു ചെരുന്നവ കൎപ്പാ
ഥയിൽ നിന്നു വടക്കൊട്ടൊഴുകുന്ന വിസ്തുലയും മൊറവ്യമലകളിൽ നി
ന്നു ജനിച്ചു വരുന്ന ഓദരും തന്നെ– എല്ബനദി ഗൎമ്മാന്യ കടലിൽ ചെല്ലു
ന്നു– അതിന്റെ ഉല്പത്തി ബൊഹെമ്യ നാട്ടിലെ റീസൻ മലതന്നെ–

൪, ഇങ്ക്ലിഷ് രാജ്യത്തിലെ മലകൾ

ഫ്രാഞ്ചിരാജ്യത്തിന്റെ വടക്കെ അതിരിൽ വിസ്താരം കുറഞ്ഞ ഒരു ഇട
കടൽ ഉണ്ടു– അതിന്റെ അക്കര ബ്രീതന്യ– ഐരലന്ത് എന്നുപെ
രുള്ള രണ്ടു വലിയ ദ്വീപുകളും– ഹെബ്രീതൻ. ശെത്ലന്ത് മുതലായ
ചെറുതുരുത്തികളും അത്ലന്തിക സമുദ്രത്തിൽ നിന്നു പൊങ്ങികിടക്കുന്നു–
അത് തന്നെ ഇങ്ക്ലിഷ് രാജ്യം ബ്രീതന്യ ദ്വീപിലെ പ്രധാന മലകൾ തെ
ക്കവെലസ്സ് മലപ്രദെശം– അതിൽ സ്നൊദൻ ശിഖരം ൩൪൦൦ കാലടി ഉ
യൎന്നു നില്ക്കുന്നു– അതിന്നുവടക്കൊട്ടു പീക് മലസ്ക്കൊതദെശത്തൊളം
പരന്നു കിടക്കുന്നു– അതിൽ ൩൭൦൦ കാലടി ഉയരമുള്ള വാരൻ ശിഖ
രം പ്രധാനം– ഇങ്ക്ലന്ത്– സ്കൊത്ലന്ത് ഈ രണ്ടിന്നും അതിരാകുന്നത പെന്ത്
ലന്ത് മലതന്നെ– അതിന്റെ അംശങ്ങൾ്ക്കു ഒരൊ പെരുകളെ പറയുന്നു–
സ്കൊത്ലന്ത് ദെശത്തിന്റെ നടു അംശത്തിൽ തന്നെ ഗ്രമ്പ്യൻ മല ൪൦൦൦ കാ
ലടിയൊളം ഉയൎന്നു നില്ക്കുന്നു– ഐരലന്ത് ദ്വീപിൽ ലൊങ്ക് ഫീല്ദ് മലവ
ടക്കെ അംശത്തിൽ വ്യാപിച്ചു കിടക്കുന്നു– ഉയരം ൩൦൦൦ കാലടി– നദിക
ളിൽ പ്രധാനമായവ തെക്കെ അംശത്തിൽ കിഴക്കൊട്ടൊഴുകി ഇടകടലി
ൽ ചെരുന്ന തെമസും– പീൿ മലയിൽ നിന്നുത്ഭവിച്ചു ഗൎമ്മാന്യ കടലിൽ
കൂടുന്ന ഹംബരും സ്കൊതദെശത്തിന്നു അതി നദിയാകുന്ന ദ്വീദും
വെലസ് ദെശത്തിൽ നിന്നു തെക്കൊട്ടൊഴുകി ബ്രീസ്തൽ പട്ടണസമീപ
ത്ത് സമുദ്രം‌പ്രാപിക്കുന്ന സെവരനും തന്നെ—

൫, സ്ക്കന്തിനാവ്യ മലപ്രദെശം [ 30 ] യുരൊപഖണ്ഡത്തിന്റെ വടക്കെ അംശത്തിൽ ഗൎമ്മന്യാ– ബല്ത്യ കടലു
കളുടെയും അതലാന്തിക സമുദ്രത്തിന്റെയും നടുവിൽസ്ക്കന്തിനാവ്യ അ
ൎദ്ധ ദ്വീപുവടക്കുരുസ്യരാജ്യത്തിന്റെ അതിരിൽ നിന്നു തെക്കൊട്ടു
നീണ്ടു കിടക്കുന്നു– അതിന്റെ വടക്കെ അതിർ മുതൽ തെക്കെ അറ്റ
ത്തൊളവും ഒരു തുടൎമ്മല വ്യാപിച്ചു അൎദ്ധദ്വീപിനെ ശ്വെദൻ. നൊ
ൎവ്വെ എന്നീ രണ്ടംശങ്ങളാക്കി ഏകദെശം ൫൦൦൦–൭൦൦൦ കാലടിയൊളം
ഉയൎന്നു നില്ക്കുന്നു– അതിന്റെ വടക്കെ അംശത്തിന്നുലപ്പമലകൾ എ
ന്നും നടുഅംശത്തിന്നു കിയൊലപൎവ്വതമെന്നും പെരുകൾ പറയുന്നു–
തെക്കെ അംശം പലശാഖകളായി നൊൎവ്വെ ദെശത്തിൽ നിറഞ്ഞുകി
ടക്കുന്നു– ഈ മലകളിൽ നിന്നുഅനെകനദികൾ ഉത്ഭവിച്ചു കിഴ
ക്കൊട്ടുശ്വെദൻ രാജ്യത്തൂടെ ഒഴുകി ബല്ത്യ കടലിൽ ചെന്നു ചെരുന്നു–
അവറ്റിൽ മുഖ്യമായ തശ്വെദൻ ദെശത്തിന്റെ വടക്കെ അതിരായ
തൊൎന്നയ്യ പുഴതന്നെ–സ്ക്കന്തിനാവ്യ അൎദ്ധദ്വീപിന്റെ കിഴക്കെ അം
ശം മിക്കതും താണ ഭൂമിയാക കൊണ്ടു പലസരസ്തലങ്ങൾ്ക്കും ഇരിപ്പി
ടവുമാകുന്നു– പ്രധാനമായവതെക്കെ അംശത്തിൽ ഇരിക്കുന്നവെനർ–
വെത്തർ– മെലാർ ഈ മൂന്നു സരസ്സുകൾ അത്രെ—

F. Müller. Editor. [ 31 ] പശ്ചിമൊദയം

൭. തലശ്ശെരി ൧൮൫൧ ജൂലായി

കെരളപഴമ

൭൩., വസ്സ് മസ്കരെഞ്ഞാവെ പിഴുക്കിയതു

അനന്തരം മസ്കരെഞ്ഞാ കിഴക്കെ ദ്വീപുകളിൽ ജയങ്ങളെ സമൎപ്പി
ച്ചു പുറപ്പെട്ടു മുമ്പെ കൊല്ലത്തിൽ എത്തിയപ്പൊൾ പറങ്കികൾ അ
വനെ ഉപരാജാവെന്നു കൈകൊണ്ടു പിന്നെ കൊച്ചിത്തൂ
ക്കിൽ എത്തിയാറെ (൧൫൨൭ ഫെബ്രു ൨൮) ഭണ്ഡാരപ്രമാണിയാ
യ മെശിയ പടജ്ജനത്തെ അയച്ചു കടപ്പുറത്തിരുത്തി– ഞാൻ ആ
രാധിപ്പാൻ മാത്രം പള്ളി പ്രവെശിക്കട്ടെ എന്ന മസ്കരെഞ്ഞാ
അപെക്ഷിച്ചു നിരായുധനായി തൊണിയിൽ വന്നണഞ്ഞാറെ
മെശിയ അവനെ ഒന്നു വെട്ടിച്ചു അവനും മുറിപ്പെട്ടു കപ്പൽ ഏറി
ഗൊവയിലെക്കു ഒടി– അവിടെ നിന്നു വസ്സ് അവനെ കാണാതെ
കണ്ണനൂൎക്ക ഒടുവാൻ കല്പിച്ചു അവൻ വിരൊധം പറഞ്ഞാറെ ച
ങ്ങല ഇടുവിച്ചു കപ്പലെറ്റി കണ്ണനൂർ തുറുങ്കിൽ ആക്കി വെ
പ്പിക്കയും ചെയ്തു– അവിടെ ഇടച്ചൽ പരന്നു മുഴുത്തപ്പൊൾ ഫ്ര
ഞ്ചിസ്ക്കാനരുടെ മൂപ്പൻ പള്ളിയിൽനിന്നു തന്നെ വസ്സിന്റെ
പക്ഷത്തെ ഉറപ്പിച്ചു മറുപക്ഷത്തെ ശപിക്കയും ചെയ്തു– എന്നാ
റെപലൎക്കും ഇതസഹ്യം എന്നു തൊന്നി–വസ്സ് നടക്കുന്നത് എല്ലാം
സാഹസം അത്രെ എന്നു വെച്ചു മുമ്പെ കണ്ണനൂർ തലവന്മാർ എ
ല്ലാം മസ്കരെഞ്ഞാവെ തടവിൽനിന്നു വരുത്തി ഉപരാജാവെന്നു
മാനിച്ചു പള്ളിയിലും കൂടി അവനൊടു സത്യവും സമയവും ചെ
യ്തു കൊലത്തിരി കൂടി കാഴ്ചെക്കായി വരികയും ചെയ്തു– (ജൂലാ
യി)– ഒടുക്കം കലശലും ദൂഷണവും നാടെങ്ങും മാനഹാനിയും
അധികം പെരുകി വന്നാറെ മഹാജനങ്ങൾ ഇരുവരും ൧൩ മ [ 32 ] ദ്ധ്യസ്ഥരെ കൊണ്ടു നടു പറയിക്കെണം എന്നു വെച്ചു കൊച്ചി
യിൽ കൂടി ഇരുപുറവും പലർ പടെക്കു കൊപ്പിട്ടും തൊക്കുകളെ
നിറെച്ചും പൊർവിളി കെൾ്പിച്ചും പൊരുന്ന കാലം മദ്ധ്യസ്ഥർ പ
ള്ളിയിൽ കൂടി മിക്കവരും കൊച്ചിക്കാരെ ഭയപ്പെട്ടു വസ്സിന്നു
തന്നെ വാഴുവാൻ അവകാശം എന്നു വിധിക്കയും ചെയ്തു– ഇവ്വ
ണ്ണം തീൎച്ചയാകുമെന്നു മസ്ക്കരെഞ്ഞാ മുമ്പിൽ കൂട്ടി ഊഹിച്ചു
തന്റെ സാമാൻ ഏല്ലാം ഒരു കപ്പലിൽ അടുക്കി പാൎത്തു വിധി
യെ കെട്ട ഉടനെ പൊൎത്തുഗാലിന്നാ മാറു യാത്രയാകയും ചെയ്തു–
(ദശ. ൨൧)–

ഇങ്ങിനെ ഉണ്ടായതെല്ലാം താമൂതിരി അറിഞ്ഞു പറങ്കികൾ അ
ന്യൊന്യം കൊന്നു അറുതിവരുത്തും എന്നു വിചാരിച്ചു വെണാട്ടി
ലും കൊലനാട്ടിലും പട്ടരെ നിയൊഗിച്ചു കൊല്ലവും കണ്ണനൂരും
പിടിച്ചടക്കുവാൻ ഇത് സമയം എന്നു ബൊദ്ധ്യം വരുത്തുവാൻ
ശ്രമിച്ചു– കണ്ണനൂരിലെ ചൊനകരും മടിയാതെ താമൂതിരിക്കു
തുണയാവാൻ നൊക്കി– അതു കൊണ്ടു ദെസാകപ്പിത്താൻ മംഗ
ലൂരൊളം ഒടി അവിടെ ചില നാശങ്ങളെ ചെയ്തു–കൊഴി
ക്കൊട്ടു പടകുകളെ കണ്ടെടുത്തു ചുടുകയും ചെയ്തു– ചിന്നകുട്ടിയാ
ലി ൬൦ പടകുമായി എതിൎത്താറെ ദെസാതാൻ അവന്റെ ഉരുവി
ൽ ഏറി അവനെ മുറി ഏല്പിച്ചു അവനും കടലിൽ ചാടിയാറെവ
ലിച്ചെടുപ്പിച്ചു ശെഷം പടകുകളെ മിക്കതും പിടിച്ചടക്കി (൧൫൨൮
മാൎച്ച) കുട്ടിയാലിയെ വിടുവിപ്പാൻ ൫൦൦ പൊൻപത്താക്കും മറ്റും
കണ്ണനൂർ മാപ്പിള്ളമാർ കൊടുക്കെണ്ടി വന്നു– അവനും കുറാ
നെ തൊട്ടു ഇനി പറങ്കികളൊടു പട വെട്ടുകയില്ല ഏന്ന സത്യം
ചെയ്കയും ചെയ്തു– ചൊനകർ അരിശം ഏറി ധൎമ്മ പട്ടണക്കാരനാ
യ ഹജ്ജി കുട്ടിയാലിയെ ആശ്രയിച്ചു മഴക്കാലം കൊണ്ടു ൧൩൦
പടകൊളം ചെൎത്തുകൊൾ്കയാൽ വസ്സ് തന്നെ പുറപ്പെട്ടു (അക്ത [ 33 ] ൨൮) ഏഴിമലെക്ക നെരെ മാറ്റാനെ കണ്ടു കാറ്റു ശമിച്ച ഉടനെ
ആ പടകും തണ്ടു വലിച്ചു കപ്പലുകളെ ചുറ്റികൊണ്ടു കൊടിയ
പട വെട്ടി വസ്സ് കപ്പിത്താന്മാരുടെ ഉപെക്ഷയാൽ ചിലപ്പൊൾ പ
ണിപ്പെട്ടു ശത്രുവെ മടക്കി ഒടുക്കം ൨൨ പടകിനെ പിടിച്ചു ചില
തിനെ മുക്കി ശെഷിച്ചവറ്റെ ഒടിച്ചു– അന്നു കണ്ണനൂർ ചൊ
നകരിലും ചിലർ പട്ടുപൊയതിനാൽ വടക്കെ മലയാളത്തിൽ
യുദ്ധഭാവങ്ങൾ ശമിച്ചു പൊയി—

ഭൂമിശാസ്ത്രം

യുരൊപഖണ്ഡം

ആകൃതിവിശെഷങ്ങൾ

൨, താണനാടുകൾ

യുരൊപയിലെ താണ നാടുകളുടെ വിസ്താരം ൧ ലക്ഷം ചതുരശ്ര
യൊജനയിൽ അധികമാകുന്നു– ആ ഖണ്ഡത്തിൽ മുക്കാലംശം
തന്നെ താണഭൂമിതെക്കു പടിഞ്ഞാറെ അംശത്തിൽ മുഖ്യമായ
താണദെശങ്ങൾ പാദുനദിയുടെ മിട്ടാൽ പ്രദെശമായ ലംഗബൎദ്ദ
നാടും ദനുവനദിയൊഴുകുന്ന ഉംഗ്രമൊ ല്ദെന പലക്യനാടുകളുംത
ന്നെ– ഇവയല്ലാതെ സ്പാന്യ–ഇതല്യ–ഗൎമ്മാന്യരാജ്യങ്ങളിൽ പല
നദീപ്രവാഹങ്ങളും താഴ്വരകളും കുഴിനാടുകളുമായി ചിതറികിട
ക്കുന്നു– യുരൊപഖണ്ഡത്തിന്റെ അതിവിസ്താരമായ താണഭൂ
മി ഈ പറഞ്ഞ അംശങ്ങളിൽ നിന്നു വടക്കിഴക്കൊട്ടുഹിമസ
മുദ്രം ബല്ത്യ കരിങ്കടലുകൾ ഗൎമ്മാന്യകടൽ മലപ്രദെശം ഇങ്ക്ലിഷ്
ഇടകടൽ അൎദ്ദെന്നമലകൾ പിസ്കയ്യ സമുദ്രം സെവെന്നാദിപ
ൎവ്വതങ്ങൾ ഇവയെല്ലാം അതിരുകളാക്കി ഊരാൽ മലയിൽ നി
ന്നുരുസ്യ– വടക്കെ ഗൎമ്മാന്യ– ദെന– ഹൊല്ലന്ത്– ഫ്രാഞ്ചിരാജ്യ
ങ്ങളുടെ തെക്കു പടിഞ്ഞാറായി പിരനയ്യമലകളൊളം ചെ
ന്നെത്തികിടക്കുന്നു– രുസ്യരാജ്യത്തിൽ ഉയരം കുറഞ്ഞ ഒരു കു [ 34 ] ന്നു പ്രദെശമല്ലാതെ ഈ മഹാവിശാലമായ താണ ഭൂമിയിൽ ഒ
രു മലകാണ്മാൻ ഇല്ല— ആകുന്നു പ്രദെശത്തിൽ നിന്നു അനെ
ക നദികൾ ഉത്ഭവിച്ചു അവറ്റിൽ വൊല്ഗ–ദൊൻ–ദ്നെപർ
മുതലായവ കിഴക്ക തെക്കൊട്ടൊഴുകി സ്പ്യകരിങ്കടലുകളി
ലും നീമൻ–ദീന–ദ്വീന നദികൾ വടക്കു പടിഞ്ഞാറൊട്ടു പ്രവ
ഹിച്ചു ബല്യൂ–ഹിമകടലുകളിലും ചെന്നു കൂടുന്നു– യുരൊപ്യ
സരസ്തലങ്ങളിൽ പ്രധാനമായ വരുസ്യ രാജ്യത്തിലെലദൊ
ഗാ–ഒനെഗാസരസ്സുകളും ഗൎമ്മാന്യരാജ്യത്തിന്റെ തെക്കെഅ
തിരിലെ ബൊദൻ സരസ്സും സ്വിച്ച് ദെശത്തിലെ ഗെനെവ–ചു
രിൿ മുതലായ സരസ്തലങ്ങളും തന്നെ– യുരൊപ്യ ദ്വീപാവസ്ഥയെ
അതത് രാജ്യവിവരങ്ങളൊടു ചെൎത്തു പറയും—

൩, യുരൊപഖണ്ഡത്തിന്റെ വിഭാഗം

രാജ്യവിവരത്തിന്നു വെണ്ടിയുരൊപ ഖണ്ഡത്തെ ചില അംശ
ങ്ങളായ്വിഭാഗിക്കുന്നതത്യാവശ്യം തന്നെ– ആ അംശങ്ങളാവിതു–

൧, തെക്കെയുരൊപ

അതിൽ സ്പാന്യ– ഇതല്യ–യവന അൎദ്ധ ദ്വീപുകളും അവറ്റൊ
ടു ചെൎന്നതുരുത്തികളും അടങ്ങിയിരിക്കുന്നു–

൨, നടു യുരൊപ

അതിൽ ഉൾ്പെട്ടു രാജ്യങ്ങൾ ഔസ്ത്രീയ കൈസരുടെ സ്വാധീനത്തി
ലെ ഉംഗ്ര– തല്മാത്യ– ബൊഹെമ്യ മുതലായ നാടുകളും– ഗൎമ്മന്യാ–
സ്വീച്ച്–ഹൊല്ലന്ത്–ബെല്ല്യ– ഫ്രാഞ്ചി രാജ്യങ്ങളും തന്നെ–

൩, വടക്കെയുരൊപ

അതിന്റെ ൨ അംശങ്ങൾ ഇങ്ക്ലിഷ് – ദെന– ശ്വെദൻ രാജ്യങ്ങ
ൾ അത്രെ–

൪, കിഴക്കെ യുരൊപ

അതിൽ മഹാരുസ്യരാജ്യം മാത്രം അടങ്ങിയിരിക്കുന്നു—

F. Müller. Editor. [ 35 ] പശ്ചിമൊദയം

൮– നമ്പ്ര തലശ്ശെരി ൧൮൫൧ ആഗുസ്ത്

കെരളപഴമ

൭൪., പുറക്കാട്ടടികളെ ശിക്ഷിച്ചതു

ഏഴിമലയരികിൽ ജയിച്ച ശെഷം വസ്സ് തെക്കൊട്ട് ഒടി– ചെറ്റുവായിൽ കുറയ
മുമ്പെ ഉണ്ടായ അതിക്രമത്തിന്നുത്തരം ചെയ്തുകൊണ്ടു– അവിടെ ചില കപ്പിത്താ
ന്മാർ അഴിമുഖത്തെ സൂക്ഷിച്ചു താമൂതിരിയുടെ പടകുകാരെ പെടിപ്പിച്ചു പൊരു
മ്പൊൾ (൧൫൨൮ സെപ്ത.) അസംഗതിയായിട്ടു കിഴക്കൻ കാറ്റു കെമമായടിച്ചു
ചില പടകും മുറിഞ്ഞു മുങ്ങി ചിലതു കരെക്ക അണഞ്ഞു പൊയാറെഅതിൽ കണ്ട
പറങ്കികളെ ഒക്കയും നാട്ടുകാർ കൊന്നുകളഞ്ഞു– അതുകൊണ്ടു വസ്സ് ചെറ്റുവാ
യിൽ കരെക്കിറങ്ങി ഊരെ ഭസ്മമാക്കി– പിന്നെ പെരിമ്പടപ്പു കൊടുങ്ങലൂ
രെ അടക്കുവാൻ പ്രയാസപ്പെടുന്നതിനൊടു താമൂതിരി ചെറുത്തു വലിയ പട
യെ ചെൎക്കയാൽ വസ്സും കൂടെ അവിടെ ഒടി ശത്രുക്കളെ തടുപ്പാൻ ഒരൊന്നി
നെ ഉപദെശിച്ചു താൻ പുറക്കാട്ടിലെക്കയാത്രയാകയും ചെയ്തു–അവിടെ വാഴുന്ന
അടികൾ പറങ്കികൾ്ക്കു വൈരിയായ്ചമഞ്ഞപ്രകാരം മീത്തൽ പറഞ്ഞുവല്ലൊ(
൬൬. ൭൧.) ദ്രൊഹിയെശിക്ഷിപ്പാൻ നല്ല തഞ്ചം വന്നതു വസ്സ്അറിഞ്ഞു അ
ടികളും നായന്മാരും ഒരു പടെക്കായി കിഴക്കൊട്ടു പുറപ്പെട്ട ശെഷം പട്ടാള
ത്തെ കരെക്കിറക്കി നഗരത്തിന്നു വെള്ളവും ചളിയും നല്ലഉറപ്പും വരുത്തിഎങ്കിലും
പറങ്കികൾ കടന്നു കയറി കൊട്ടാരത്തെ വളഞ്ഞു ആ കടല്പിടിക്കാർ കവൎന്നുച
രതിച്ച പൊന്നും വെള്ളിയും തൊക്കും മറ്റും ഭണ്ഡാരങ്ങളെ ഒക്കെയും കൈക്ക
ലാക്കി അടികളുടെ ദാരങ്ങളെയും പെങ്ങളെയും പിടിച്ചു കൊണ്ടുപൊകയും
ചെയ്തു (൧൫൨൮ അക്ത൧൫) അന്നു പൊരാടിയ ൧൦൦൦ വെള്ളക്കാരിൽ ഒരൊ
രുവന്നു ൮൦൦ പൊൻപത്താക്കു കൊള്ളയുടെ അംശമായി കിട്ടി മൂപ്പന്നു ഒരു ല
ക്ഷത്തൊളം സാധിച്ചു എന്നു കെൾ്ക്കുന്നു–നഗരത്തിന്നു തീ കൊടുത്തു തെങ്ങും മുറിച്ച
തിൽ പിന്നെ പറങ്കികൾ കപ്പലെറി കണ്ണനൂൎക്ക ഒടുകയ്യും ചെയ്തു– അവിടെ നി [ 36 ] ന്നുവസ്സ് തന്റെമരുമകനായ മെല്യു എന്നവനെ നിയൊഗിച്ചു മാടായിയെഴിയി
ൽ ൧൨ പടകു താമൂതിരിക്കു ഉള്ളതിനെ അടക്കിച്ചു എഴിക്കരികിലും പടകുക
ളെ നായാടിച്ചു ആളുകളെ നിഗ്രഹിച്ചു മാടായി എന്ന ഊരെദഹിപ്പിക്കയും ചെയ്തു–

ഇങ്ങിനെമലയാളതീരത്ത പൊരാടുമ്പൊൾ വസ്സ്കച്ചവടത്തെമറക്കാതെവി
ശെഷാൽകുതിരകളെ ഗൊവയിൽകടത്തിച്ചുഅവിടുന്നു മുസല്മാൻ രാജാക്കന്മാ
ൎക്കുംരായൎക്കും വിറ്റു വളരെ ദ്രവ്യം സമ്പാദിച്ചു കൊട്ടകളെയും മറ്റും കെമമായുറ
പ്പിച്ചു പൊരുമ്പൊൾ (൧൫൨൯) നൂഞ്ഞുദാകുഞ്ഞാ പൊൎത്തുഗാലിൽ നിന്നു ക
ണ്ണനൂരിൽ എത്തി (നവമ്പ്ര ൧൮)കൊട്ടയിൽ വരാതെ മൂപ്പസ്ഥാനം തനിക്കുള്ള
പ്രകാരം വസ്സിനെഅറിയിച്ചാറെ അവൻ ഉടനെ തൊണിയിൽകയറികുശ
ലം ചൊദിപ്പാൻ കപ്പലിൽ ചെന്നു– കുഞ്ഞാ ൨൨ വൎഷത്തിന്നു മുമ്പെ തന്റെ അ
ഛ്ശനൊടു കൂട കണ്ണനൂരിലും പൊന്നാനിയിലും ഉണ്ടായ പടകളിൽ ചെൎന്നു യ
ശസ്സു ഉണ്ടാക്കിയവൻ തന്നെ– ആയവൻ വസ്സിന്റെ ചില കുറവുകളെഅറി
ഞ്ഞു രാജകല്പനപ്രകാരം വിസ്തരിച്ചു ഒടുക്കം അവനെ തടവിലാക്കുകയും ചെ
യ്തു– മസ്കരെഞ്ഞാവെപിഴുക്കി തുറുങ്കിലാക്കിയതിന്നു ഈ വണ്ണംശിക്ഷ സംഭവിച്ചു
(൧൫൩൦ ജനുവരി) അവനെ പൊൎത്തുഗാലിലെക്കയച്ചു അവിടെയും വിസ്താരം ക
ഴിച്ചശെഷം മൂന്നു വൎഷത്തെക്ക മൂപ്പന്നുള്ള മാസപ്പടി ഒക്കെയും മസ്കരഞ്ഞാവിന്നു
കൊടുക്കെണമെന്നു വിധിഉണ്ടായി– അന്നു മൂപ്പന്റെ ശമ്പളം ഒരാണ്ടെക്ക ൧൦൦൦
വരാഹൻ‌അത്രെ– പുറക്കാട്ടിൽ നിന്നു സാധിച്ച കൊള്ളയാൽ ആ പണം കൊടു
ക്കുന്നതിന്നൊട്ടും വിഷമം ഉണ്ടായില്ല താനും– അനന്തരം പുറക്കാട്ടടികൾ കുഞ്ഞാ
വൊടു ക്ഷമയപെക്ഷിച്ചു വളരെ ദ്രവ്യവും കൊടുത്തു ദാരങ്ങളെയും പെ
ങ്ങളെയും വീണ്ടു കൊണ്ടു അന്നു മുതൽ ഭെദം വരാതെ പൊൎത്തുഗാലിന്നു
മിത്രമായിപാൎത്തു– ൧൩൩ വൎഷത്തിൽപിന്നെ ഹൊല്ലന്തർ കൊച്ചിയെ പിടിച്ചു
മലയാളത്തിൽ പൊൎത്തുഗാൽ വാഴ്ചയെമുടിക്കുംകാലത്തിലും പുറക്കാട്ടുകാർ പ
റങ്കികൾ്ക്ക പിന്തുണയായി പൊരാടിയ പ്രകാരം ഒരൊ വൃത്താന്തങ്ങൾ ഉണ്ടു–

ഭൂമിശാസ്ത്രം [ 37 ] രാജ്യവിഭാഗം

൧, തെക്കെ യുരൊപ

സ്പാന്യ– (പിരനയ്യ)അൎദ്ധദ്വീപു

അതിന്റെഅതിരുകൾകിഴക്കുംതെക്കുംപടിഞ്ഞാറും മദ്ധ്യതറന്ന്യ—അതലന്തി
കസമുദ്രങ്ങൾ– വടക്കഫ്രാഞ്ചി രാജ്യം വിസ്താരംഎകദെശം ൧൨൪൦൦ ചതുരശ്രയൊ
ജന—അതിൽ സ്പാന്യ പൊൎത്തുഗാൽ എന്നീ ൨ രാജ്യങ്ങളുംതെക്കഅതിരിലെ
ജെബൽ അൽധാരിൿ(ജിബ്രാല്താർ) എന്ന ഇങ്ക്ലിഷ്ക്കാൎക്ക സ്വാധീനമായ കൊ
ട്ടയും അടങ്ങിയിരിക്കുന്നു– ആകൃതി വിശെഷങ്ങളെ മീത്തൽ പറഞ്ഞുവ െ
ല്ലാ —

൧, സ്പാന്യരാജ്യം

ഇപ്പൊളത്തെസ്പാന്യരാജ്യം ൧൬൦൦ാം ക്രി– അമുതൽക്രമത്താലെ കസ്തില്യ—അ
റഗൊൻ—നവറ ഈ൩ രാജ്യങ്ങൾഒന്നായി ചെൎന്നുവന്നതിനാൽ അത്രെ ഉണ്ട
ായത്—അതിന്റെ വിസ്താരം ൧൦൪൬ചതുരശ്രയൊജന—ഏകദെശം ൨൦വൎഷത്തി
ന്നു മുമ്പെരാജാവ് മുമ്പെത്തെരാജ്യവിഭാഗം മാറ്റി രാജ്യമെല്ലാം ൪൭ഖണ്ഡങ്ങ
ളാക്കുകയും ചെയ്തു—നിവാസികളുടെ സംഖ്യ ൧ കൊടിയിൽപരം ൨൫ ലക്ഷത്ത്
൭൦൦൦൦ആകുന്നു— അവർ പുരാണനിവാസികളാലും കാലക്രമെണഅൎദ്ധദ്വീപി
ൽ വന്നുകുടിയെറിയകെല്ത—റൊമ—ഗൎമ്മാന അറവിജാതികളാലും ഇടകലൎന്നു
വന്നതു കൊണ്ടു അവരുടെ ഭാഷലത്തീനഭാഷയുടെ ഒരുശാഖ എങ്കിലും മെൽ
പറഞ്ഞ ജാതികളുടെ ഭാഷകളിൽ നിന്നു പലവാക്കുകൾ കൂടി ചെൎന്നമിശ്ര
ഭാഷ തന്നെ—ചിലയഹൂദന്മാർ ഒഴികെ സ്പാന്യരെല്ലാവരും രൊമക്രിസ്ത്യാനർ
തന്നെ—സഭാവാഴ്ചയെനടത്തുന്ന ൮ മെലദ്ധ്യക്ഷന്മാർ തൊലെദൊ—സന്യ
ഗൊ—ബുൎഗ്ഗൊസ്—ജരഗൊജ—തറഗൊന—വലെഞ്ച്യ—സെവില്ല—മലഗാഎന്നീ
൮ പട്ടണങ്ങളിൽ വസിച്ചു ആവൊളം ജനങ്ങ രൊമദാസ്യത്തിലും മൌ
ഡ്യത്തിലും വളൎത്തി രാജധനവും പ്രജാസ്വാതന്ത്ര്യവും സ്വാധീനമാക്കി കൊ
ണ്ടിരുന്നു—അല്പം ചിലവൎഷം മുമ്പെ മാത്രം സ്പാന്യർ രൊമപാപ്പാവി
ന്റെ അടിമയിൽ നിന്നുവിട്ടുപൊവാൻവട്ടം കൂട്ടി ചിലതിൽ സാധ്യംവരു [ 38 ] ത്തുകയുംചെയ്തു—രാജ്യനിലംമിക്കവാറും സഭാസ്വവും കുലീനസ്വവും ആക
കൊണ്ടു കൃഷിപ്പണി അഴിനില പൂണ്ടുകിടക്കുന്നു—പ്രയത്നക്കാർ ദിവസെനന
ശിച്ചുകൊണ്ടു അന്യന്മാരുടെമുതൽ വൎദ്ധിപ്പിപ്പാൻ വിശെഷിച്ചു ആഗ്രഹി
ക്കയില്ലല്ലൊ— ചില അംശങ്ങളിൽ മാത്രംപലവിധധാന്യങ്ങളിലും ഫലവൃ
ക്ഷാദികളിലും ദ്രാക്ഷാവള്ളികളിലും ക്ഷാമം ഇല്ലപൊൽ ഗൊരക്ഷ രാജ്യ
ത്തിലെങ്ങുംക്ഷയിച്ചുകിടക്കുന്നു—സാരമുള്ള കുതിരകൾ്ക്കുപകരം ഇപ്പൊൾ
കൊവർ കഴുതപ്രധാനമായ്വന്നു—പലദിക്കുകളിൽ കന്നുകാലികളെര
ക്ഷിയാതെ പ്രജകൾ ആടുകളെമാത്രമെ പൊറ്റുന്നുള്ളു—കടപ്പുറ വാസി
കൾ മീൻപിടികൊണ്ടു അല്പം ഒരുലാഭം ഉണ്ടാക്കിവരുന്നു—ഈയംചെ
മ്പ് ഇരിമ്പ് ഈ ൩ ലൊഹങ്ങളെ വിളഞ്ഞെടുക്കുന്ന സ്ഥലം രാജ്യത്തിൽ
പണ്ടു വളരെഉണ്ടായിരുന്നു—എങ്കിലും അമെരിക്കാഖണ്ഡംഅറിഞ്ഞു
വളരെ സ്വൎണ്ണഭൂമികൾ സ്പാന്യരുടെ സ്വാധീനത്തിൽ വന്നനാൾമുതൽമെ
ൽ പറഞ്ഞ ലൊഹങ്ങളെകുഴിച്ചെടുപ്പാൻ ജനങ്ങൾ്ക്കതാല്പൎയ്യം കുറ
ഞ്ഞുപൊയി—അമെരിക്കനാടുകൾമിക്കതും സ്പാന്യകൈവശംവിട്ടുപൊ
യതിനാൽഇപ്പൊൾ ആവകപണിക്കഅൎദ്ധദ്വീപിൽ പിന്നെയും അല്പം
ഉത്സാഹം കാണ്മാനുണ്ടു— കൈത്തൊഴിൽ സ്പാന്യയിൽ ക്ഷയിച്ചിരിക്ക െ
കാണ്ടു പ്രജകൾ പല ആവശ്യങ്ങളെ പുറനാട്ടിൽ നിന്നു വരുത്തെണ്ടി
വരുന്നു—ഈ കഴിഞ്ഞ ൩൦—൪൦ സംവത്സരങ്ങളിൽ കൂടക്കൂട അതിക്രമി
ച്ചുവന്നരാജ്യഛിദ്രങ്ങളും അമെരിക്കനാടുകളുടെ നഷ്ടവും നിമിത്തം പ
ണ്ടു സൎവ്വരാജ്യങ്ങളിലും വ്യാപിച്ച വൻകച്ചവടം താണു തുറമുഖങ്ങളുള്ള
ചില പട്ടണങ്ങളിൽ മാത്രം കുറെ ശൊഭിച്ചുനടക്കുന്നു—സ്പാന്യയിൽ ൧൭വിദ്യാശാ
ലകൾ ഉണ്ടെങ്കിലുംരൊമപട്ടണക്കാരുടെവാഴ്ചഹെതുവായി പ്രജകളിൽഏക െ
ദശംമുക്കാലംശംവിദ്യകൾ ഒന്നും പഠിക്കാതെ മൂഢന്മാരായി പാൎക്കുന്നു—അ
തകൊണ്ടുപലദൊഷങ്ങളും രാജ്യത്തിൽ അതിക്രമിച്ചു നടക്കുന്നു ൧൦൦൦ സ്പാ
ന്യരിൽഒരുവൻ കുലപാതകൻ തന്നെ—

സ്പാന്യരാജ്യധൎമ്മത്തിൽ രാജ്യ സംഘത്തൊടും ചെൎന്ന ഏകശാസന [ 39 ] പ്രധാനം—രാജ്യ സംഘത്തിൽഒരംശംരാജാവു നിയൊഗിക്കു
ന്ന കുലശ്രെഷ്ഠന്മാർ—മറ്റെ അംശം പ്രജാനിയുക്തന്മാർആ
കുന്നു—രാജാവിൻ കല്പനയാലെ അവർ ആവശ്യംപൊ െ
ല മദ്രീദിൽ യൊഗം കൂടി കാൎയ്യാദികളെ നിരൂപിച്ചു രാജ്യ
വ്യവസ്ഥാപ്രകാരം ആവശ്യം തൊന്നാത്ത വെപ്പുകളെ നീക്കി
പുതിയത് ഒരൊന്നു കല്പിച്ചു വ്യവസ്ഥയാക്കുകയും ചെയ്യുന്നു—
സംഘവിധികളെ ൬ മന്ത്രികളെകൊണ്ടു രാജ്യത്തിലെങ്ങുംന
ടത്തുവാനും—നെരും ന്യായവും– പരിപാലിപ്പാനും– പുറനാടുക െ
ളാടുയുദ്ധവും സന്ധിയും കഴിപ്പാനും രാജാവിന്നു ന്യായം—
രാജ്യംശങ്ങളിൽ വ്യവസ്ഥകളെ ക്രമം പൊലെ നടത്തെണ്ടണ്ടതി
ന്നു ൧൨ നാടുവാഴികളും അവരുടെ താഴെ പല സ്ഥാനികളും ഉ
ണ്ടു— ആയവർ മന്ത്രികൾക്കും മന്ത്രികൾ രാജ്യസംസംഘത്തിന്നുംത
ങ്ങളുടെ ക്രിയകളുടെ കണക്കു ബൊധിപ്പിപ്പിക്കെണ്ടു—

ആയവ്യയങ്ങളുടെ വിശെഷങ്ങൾ സ്പാന്യരാജ്യത്തിൽ
വളരെ സങ്കടമായി കിടക്കുന്നു– ഒരു വൎഷത്തിലെ വരവു ഏക
ദെശംഎഴു കൊടിയിൽപരം ൭൫൦൦൦൦൦ രൂപ്പിക ചിലവു
ണ്ടു— രാജ്യ കടം സംവത്സരംതൊറും വൎദ്ധിച്ചു വരുന്നതെഉള്ളു
അതിപ്പൊൾ ഏകദെശം ൧൮൦ കൊടിയിൽ പരം ൭൫൦൦൦൦൦
രൂപ്പികയൊളം വൎദ്ധിച്ചു വന്നിരിക്കുന്നു— രാജ്യ പരിപാ
ലനത്തിന്നു വെണ്ടുന്ന സൈന്യസംഖ്യ ൯൦൦൦൦— അവർ വടക്കും
പടിഞ്ഞാറും അതിരുകളിൽ കിടക്കുന്ന കൊട്ടകളിലും മറ്റും
ചിതറി വസിക്കുന്നു—സ്പാന്യരുടെ കപ്പൽബലം ക്ഷയിച്ചു
൨൫ പടകപ്പലുകളെ ഉള്ളു— ഫെറൊൽ— കൎത്തഗെന എ
ന്നീ രണ്ടു തുറമുഖങ്ങളിൽ വിഭാഗിച്ചു കിടക്കുന്നു—

സ്പാന്യ രാജ്യത്തിൽ ൧൪൫ വലിയ പട്ടണണങ്ങളും ൪൩൫൦
നഗരങ്ങളും ഊരുകളും ൧൨൫൦൦ ഗ്രാമങ്ങളും ഉണ്ടു—പട്ടണ [ 40 ] ങ്ങളിൽവിശിഷ്ടമായവരാജ്യത്തിന്റെനടുവിൽകിടക്കുന്ന
മദ്രിദ്൧൦൮൦൦൦ നിവാസികൾ—അതിൽതന്നെരാജധാനി—
കിഴക്കെ കടപ്പുറത്തുള്ള ബൎജലൊന ൧൨൦൦൦ നിവാസികൾ—
വലെഞ്ച്യ—൬൬൦൦൦ നിവാസികൾ—തെക്കെ അംശത്തിൽ
ഉള്ള സെവില്ല ൯൧൦൦൦ നിവാസികൾ—മലഗാ—൫൮൦൦൦
നിവാസികൾ മറ്റുമാകുന്നു—

സ്പാന്യരാജ്യത്തൊടു ചെൎന്ന തുരുത്തികളിൽ ബലയാര
പിതിയൂസ്—ഈ ൨കൂട്ടം കിഴക്കെകരസമീപത്ത‌് മദ്ധ്യതറ
ന്ന്യാഴിയിലും– കാനാൎയ്യതുരുത്തികൾ അതലാന്തികസമുദ്രത്തി
ലും കിടക്കുന്നു—ബയലാര പിതിയൂസ് ദ്വീപുകളുടെ വിസ്താരം
ഏകദെശം ൯൦ചതുരശ്രയൊജന—നിവാസികളുടെ സംഖ്യ ഏ
കദെശം ൨൩൦൦൦—കാനാൎയ്യ തുരുത്തികളുടെ വിസ്താരം ഏകദെശം
൧൬൦ ചതുരശ്രയൊജന—നിവാസികൾ ൨൦൦൦൦൦—

F. Müller. Editor. [ 41 ] നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨ പൈസ്സ വില

൧൫ നമ്പ്ര തലശ്ശെരി ൧൮൪൮ ദിസമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണ ഖണ്ഡവും ലങ്കാദ്വീപും (തുടൎച്ച)

൨ ലങ്കാദ്വീപുഭാരതഖണ്ഡത്തിന്റെ തെക്കെതു തുടൎച്ചയത്രെ ആകുന്നു രാമനാഥ
പുരത്ത നിന്നു കിഴക്ക രാമെശ്വരം മുതലായ തുരുത്തികൾ ആ ദ്വീപിനെ ദക്ഷിണഖ
ണ്ഡത്തൊടു ഒരു പാലം പൊലെ ചെൎത്തിരിക്കുന്നു എകദെശം ൮ കാതം വിസ്താര
മുള്ള മണ്ണാറു ഈ പറഞ്ഞ ചെറുതുരുത്തികളുടെയും ലങ്കാദ്വീപിന്റെയും നടുവി
ലെ രണ്ടു ഭൂമികളെ വെർതിരിച്ചുള്ള ഇടക്കടലാകുന്നു കന്യാകുമാരിയിൽ നിന്നൊ
ലങ്കാദ്വീപൊളം ൩൮ കാതം ദൂരം ഉണ്ടു ഇങ്ങിനെ ഈ ദ്വീപു ബങ്കാളസമുദ്രത്തി
ന്റെ തെക്കെ പ്രവെശനത്തിൽ ഒരു കൊഴിമുട്ടയുടെ ആകൃതി പൂണ്ടു ഏകദെശം ൭൮
കാതം നീളവും ൩൬ കാതം വീതിയും ൨൦൦ കാതം ചുറ്റളവും ൧൫൬0 ചതുരശ്ര
യൊജന വിസ്താരവുമായി ൧൦ ലക്ഷം നിവാസികളൊടും കൂട ഹിന്തു സമുദ്രത്തിൽ
നിന്നു പൊങ്ങി നില്ക്കുന്നു—

ദ്വീപിന്റെ കടപ്പുറങ്ങൾ പലവിധമാകുന്നു തെക്ക കിഴക്കും തെക്ക പടിഞ്ഞാറും
മലകളും പാറകളും കടല്കരയൊളം നീണ്ടു നില്ക്കുക കൊണ്ടു തെക്കെ അംശത്തിൽ
വിശെഷമായതുറമുഖങ്ങൾ ചുരുക്കമെയുള്ളു വടക്കെ അംശത്തിലുള്ള കടപ്പുറങ്ങ
ളുടെ അവസ്ഥ വെറെ– ദെശം മിക്കതും താണഭൂമിയാകകൊണ്ടു പലദിക്കിലും കട
ല്കൈകൾ നാട്ടകം പുക്കു വലിയ കപ്പലുകൾ്ക്ക പ്രവെശത്തിന്നു ഉചിത തുറമുഖങ്ങളായിരി
ക്കുന്നു– മഹാവല്ലി ഗംഗ മുതലായ നദികൾ സമുദ്രത്തിൽ ചെരുന്ന അഴിമുഖങ്ങളിലും
കപ്പലുകൾ അണഞ്ഞു നില്ക്കെണ്ടതിന്നു ചിലസ്ഥലങ്ങൾ ഉണ്ടു അവറ്റിൽ ത്രിക്കൊണ
മലതുറമുഖം വിശെഷമായത– ദ്വീപിന്റെ വടക്ക കരസമീപത്തുള്ള ചെറുതുരുത്തി
കളിൽ കല്പന്തി–മണ്ണാറു–യാഴ്പാണം എന്നീ മൂന്നു പ്രധാനം–

ദ്വീപിന്റെ തെക്കെ അംശത്തിൽ എകദെശം ൧൮ കാതം നീളവും ൧൫ കാതം [ 42 ] വീതിയുമായ മലനാടു പലശിഖരങ്ങളൊടും ശാഖകളൊടും കൂട നാലുദിക്കിലും വ്യാ
പിച്ചിരിക്കുന്നു അതിന്റെ ചുറ്റിലും ൪–൫ കാതം വീതിയുള്ള കുന്നു പ്രദെശം പല
ശുഭ താഴ്വരകളൊടും കൂട അതിന്റെ അടിയായി നിന്നു ഒരൊപുഴകളെ കട
പ്പുറത്തെക്ക അയച്ചു വിടുന്നു അതിൻ പുറമെയുള്ള ദെശം താണും ഭിന്നമായും പ
ലവിധെന കടലൊളം എത്തി കിടക്കുന്നു–മലപ്രദെശത്തിലെ മുഖ്യമായ ശിഖര
ങ്ങൾ ൫൫൦൦ കാലടി ഉയരമുള്ള നാമനകൂലി കണ്ടിയും അതിന്റെ സമീപത്തി
ങ്കൽ ൬൫൦൦ കാലടി ഉയൎന്നു നില്ക്കുന്ന സമനെല്ലയും തന്നെ സമനെല്ലെക്ക ശ്രീ പാ
ദം എന്ന പെരും നടപ്പായി വന്നിരിക്കുന്നു അതിന്റെ കാരണം പണ്ടു ലങ്കാദ്വീപി
ൽ അനെക ദുൎഭൂതങ്ങളും ക്രൂരസൎപ്പങ്ങളും നിറഞ്ഞു വാണു കൊണ്ടിരുന്നപ്പൊൾ
വിഷ്ണു ഈ വകെക്കു നീക്കം വരുത്തുവാൻ നിശ്ചയിച്ചു ബുദ്ധനായി അവതരിച്ചു
ഭയങ്കരമായ ഭൂകമ്പത്തൊടും ഇടികളൊടും കൂട ലങ്കയിൽ ഇറങ്ങി ദുൎഭൂതങ്ങ
ളെ ജയിച്ചു രാജ്യഭ്രംശം വരുത്തി ബൌദ്ധമതം ജനങ്ങളൊടു ഘൊഷിച്ചു നട
ത്തി രാജാവിന്റെ പ്രാൎത്ഥനയാലെ സമനെല്ല മലകയറി പാറമെൽ ചവിട്ടി
സ്വമതക്കാൎക്ക തിരുകാലിന്റെ രൂപം ആശ്രയസ്ഥാനമാക്കി കൊടുക്കയും ചെ
യ്തു– ഈ പഴമ അനുസരിച്ചു അനെകബൌദ്ധന്മാർ സംവത്സരം തൊറും ആ മല
കയറി കാഴ്ച വെച്ചു ഉത്സവം കൊണ്ടാടി ലങ്കദ്വീപിൽ വിശുദ്ധ ഭൂമിസമനെ
ല്ല മലതന്നെ എന്നു പ്രമാണിച്ചു കൊണ്ടിരിക്കുന്നു– ആ മല പ്രദെശത്തിൽ നി
ന്നു ഉത്ഭവിച്ചു നാലുദിക്കിലെക്കും ഒഴുകി ചെല്ലുന്ന നദികളിൽ ത്രിക്കൊണമല
സമീപത്തു സമുദ്രത്തിൽ കൂടുന്ന മഹാവെല്ലഗംഗയും കുളമ്പു പട്ടണത്തിൻ അരി
കിൽ വെച്ചു കടലൊടു ചെരുന്ന കലാണി ഗംഗയും കല്തുറനഗര സമീപത്തിങ്ക
ൽ ആഴിയെ പ്രാപിക്കുന്ന കാർ ഗംഗയും പ്രധാനം—

ദ്വീപിലെ ഉല്പത്തികൾ പലവിധമാകുന്നു– മലകളിൽ നിന്നും പുഴമണ്ണിൽ നി
ന്നും പൊൻവെള്ളി ഇരിമ്പു മുതലായ ലൊഹങ്ങളെ വിളഞ്ഞെടുക്കുന്നതുമല്ലാ
തെ പലദിക്കിൽ നിന്നും ഒരൊവിധം രത്നങ്ങളെയും കണ്ടു കിട്ടിവരുന്നു ജിലാ
പു തുടങ്ങി വടക്കൊട്ടു മണ്ണാറുയാഴ്പാണം എന്ന ദ്വീപുകളൊളമുള്ള കടൽ കൈ
കളിൽ നിന്നു സൎവ്വദ്വീപുകാൎക്ക വെണ്ടുന്ന ഉപ്പും വിളയിച്ചെടുക്കുന്നു–രാജാക്ക [ 43 ] ന്മാൎക്കും മഹാലൊകൎക്കും മുഖ്യ ആഭരണങ്ങളായി ശൊഭിക്കുന്ന മുത്തുകളും ലങ്കാദ്വീ
പിന്റെ വടക്ക പടിഞ്ഞാറെ കടലിൽ നിന്നു എടുത്തുവരുന്നു– ഫലവൃക്ഷങ്ങളി
ൽ തെങ്ങ്–കഴുങ്ങ് പിലാവു മറ്റും പ്രധാനം വിശെഷ ധാന്യം നെല്ലു തന്നെ പല
വിധം കിഴങ്ങുകൾ്ക്കും കുറവില്ല ഈ വക അല്ലാതെ വിലാത്തിക്കാർ ദ്വീപിൽ വന്ന
സമയം മുതൽ കപ്പി–കറുപ്പ–പുകയില–നാരങ്ങ–ജാതിക്കായി–മുളകു മുതലാ
യ ഫലങ്ങളും പല സുഗന്ധ ദ്രവ്യങ്ങളും അത്യന്തം വൎദ്ധിച്ചു വന്നിരിക്കുന്നു–പട്ടു
നൂൽ–പരുത്തി–വക്കു എന്ന വസ്ത്രസാധനങ്ങളെ കൊണ്ടു കച്ചൊടം വളര അവി
ടെ നടക്കുന്നു–കാട്ടുമൃഗങ്ങളിൽ ആന–പൊത്തു–കാട്ടുപന്നി മുതലായതും നാട്ടി
ൽ ആടു പശ്വാദികളും പ്രധാനം പുഴകളിൽ ചീങ്കണ്ണിയും നാട്ടിൽ സൎപ്പജാ
തികളും പെരുകി വസിക്കുന്നതുമല്ലാതെ ഒരു വക അട്ട എങ്ങും പരന്നു പ്രത്യെകം
വഴി പൊക്കരെ അത്യന്തം ഉപദ്രവിക്കുന്നു–

ലങ്കാദ്വീപിലെ വിശിഷ്ടനഗരങ്ങളും ഊരുകളും മിക്കവാറും ചുറ്റുമുള്ള കട
പ്പുറങ്ങളിൽ തന്നെ ആകുന്നു–

മണ്ണാറു– കുതിര മല എന്ന ചെറുതുരുത്തികളിൽ നിന്നു അല്പം വടക്കൊട്ടു എകദെ
ശം ൧൫ കാതം നീളമുള്ള കല്പന്തി എന്ന അൎദ്ധദ്വീപു ചിലതുറമുഖങ്ങളൊടും കൂ
ട വടക്കൊട്ടു തന്നെ നീണ്ടു കിടക്കുന്നു നിവാസികളുടെ മുഖ്യ പ്രവൃത്തി കൃഷിയും
മീൻപിടിയും തന്നെ ചിലർ തെങ്ങ ഉണക്കമീൻ മുതലായ ചരക്കുകളെ കുളമ്പു
പട്ടണത്തിലെക്കും മറ്റും തൊണി വഴിയായി കൊണ്ടുപൊയി കച്ചൊടം നടത്തുന്നു–
പുട്ടലം എന്ന കൊട്ടയിലും അങ്ങാടിയിലും ഉള്ള ജനങ്ങൾ മിക്കതും മലയാളികളും
തമിഴരും തന്നെ അവർ കാപ്പി മുളകു അടക്കയും മറ്റും തൊണികളിൽ കയ
റ്റി തിരുനെല്വെലി മുതലായ ദെശങ്ങളിൽ കൊണ്ടു പൊയി വിറ്റും അവി
ടെ നിന്നു പലചരക്കുകളെ വാങ്ങി കൊണ്ടു വന്നും കച്ചവടം ചെയ്തു ഉപജീവനം ക
ഴിക്കുന്നു—

അവിടെ നിന്നു അല്പം തെക്ക ചളി സ്ഥലങ്ങളുടെ നടുവിലുള്ള താണ അൎദ്ധദ്വീ
പിന്മെൽ ജിലാവു എന്ന ചെറിയ നഗരം മലയാളികൾ പാൎക്കുന്ന ദെശത്തിന്റെ
തെക്കെ അതിരായി കിടക്കുന്നു– നിവാസികൾ മിക്കവാറും ദരിദ്രന്മാരാകുന്നു [ 44 ] ബ്രാഹ്മണരൊ കൊട്ടയരികിലുള്ള പുരാണക്ഷെത്രങ്ങളിൽ വസിച്ചു ഭിക്ഷ എടുത്തു ഉപ
ജീവനംകഴിച്ചുകൊണ്ടിരിക്കുന്നു– കായമെല്ല നദിയുടെ തെക്കെകരമെൽ നാഗം ഭൂ
കൊട്ട തെങ്ങകഴുങ്ങ മുളകു കാപ്പി കറുപ്പ ഇത്യാദികൾ പെരുകി നതൊട്ടങ്ങളുടെ നടു
വിൽ വിളങ്ങി നില്ക്കുന്നു നിവാസികൾ മിക്കവാറും ഹൊല്ലന്തരുടെ സന്തതികൾ അവരു
ടെ പ്രവൃത്തി ക്രയ വിക്രയങ്ങൾ തന്നെ–

മലപ്രദെശത്തിൽ നിന്നു പടിഞ്ഞാറൊട്ടു ഒഴുകുന്ന കലാണി ഗംഗയുടെ അഴിമുഖത്ത
തന്നെ ശുഭതൊട്ടത്തിന്നു സമമായ ഭൂമിയിൽ കുളമ്പു എന്ന പ്രധാനപട്ടണം ഇങ്ക്ലി
ഷ ഗൊവൎണ്ണർ അദ്ധ്യക്ഷൻ മുതലായ സ്ഥാനികളുടെ വാസമായും വിലാത്തിന
ഗരത്തിന്നു സദൃശ്യമായും നില്ക്കുന്നു അവിടെ വസിക്കുന്ന ഹൊല്ലന്തർ പൊൎത്തു
ഗീസർ ഇങ്ക്ലിഷ്കാർ എന്നീ വകക്കാരെയും പട്ടാളങ്ങളെയും മറ്റും എല്ലാം കൂട്ടിയാ
ൽ നിവാസികളുടെ സംഖ്യ എകദെശം ൬൦൦൦൦ ആയിരിക്കും വിസ്താരമുള്ളതു
റമുഖത്തിൽ സംവത്സരം തൊറും ൬൦൦–൭൦൦ കപ്പലുകളും പത്തമാരികളും അണ
ഞ്ഞു വന്നു ചരക്കുകളെ ഇറക്കി കയറ്റി ഒടുകയും ചെയ്യുന്നത കൊണ്ടു അവിടെ ന
ടക്കുന്ന കച്ചവടം അല്പം അല്ല എന്നറിയാം സിംഹളർ പാൎക്കുന്ന പട്ടണാംശത്തി
ന്നും അങ്ങാടികൾ്ക്കും പെട്ട എന്നപെർ–

കുളമ്പിൽ നിന്നു എകദെശം ൧൫ കാതം വഴി തെക്കൊട്ടു പുന്തൊഗാലകൊട്ട
ദ്വീപിന്റെ തെക്കെ കടപ്പുറത്ത തന്നെ നില്ക്കുന്നു എത്രയും തുറമുഖം അവി
ടെ ഉണ്ടാകകൊണ്ടു ആ കൊട്ടെക്ക വളരകീൎത്തിവന്നതു അവിടെ പാൎക്കുന്ന ചില
ഹൊല്ലന്തർ അല്ലാതെ നിവാസികൾ എല്ലാവരും സിംഹളർ തന്നെ–

പുന്തൊഗാലയിൽ നിന്നു ദ്വീപിന്റെ തെക്കെ മുനയൊളവും കിഴക്കെ കടപ്പുറ
ത്ത ത്രികൊണ മലപൎയ്യന്തവുമുള്ള ഭൂമി പലവിധ ഫലവൃക്ഷങ്ങൾ ആന മുതലാ
യ മൃഗങ്ങൾ നിറഞ്ഞ കാടുകൾ പല ബൌദ്ധക്ഷെത്രങ്ങൾ ഊരുകൾ കൊട്ടക
ൾ തുറമുഖങ്ങൾ എന്നിവറ്റെ കൊണ്ടു ശൊഭിക്കുന്ന വിശിഷ്ട നഗരങ്ങൾ മധു
രയും ദെവനൂരും തങ്കനയും പറ്റി ഗാലൊവും തന്നെ

ആകാശനീന്തം (തുടൎച്ച)

ജലവായു എന്ന് ഒർ ആകാശം ഉണ്ടു- അതു തൂക്കുവാന്തക്ക സകല സാധനങ്ങ [ 45 ] ളിലും ഘനം കുറഞ്ഞതു– സാധരണാകാശത്തിന്റെ ഘനം എന്തെനു ചൊദിച്ചാൽ
ഒരു കുപ്പി നിറയ വെള്ളം ൮൨൦ കുപ്പിയിലെ ആകാശത്തൊട് ഒക്കുന്നു പിന്നെ ആകാ
ശം നിറഞ്ഞ ഒരു കുപ്പി ൧൪ കുപ്പി ജലവായുവൊടു സമമായി നില്ക്കും – ഇങ്ങനെഉള്ള
ജലവായു൮൦ വൎഷത്തിന്നു മുമ്പെ രസവാദികൾക്കുകണ്ടു കിട്ടിയതിന്റെശെഷം കുട്ടിക
ൾ കടലാവണക്കിന്റെ ചാറുകൊണ്ടു പൊക്കുളഊതിഉണ്ടാക്കുന്നതുപൊലെഒരുത്ത
ൻ ജലവായുംവെഊതി പൊക്കുളയിൽ നിറെച്ചാൽ അതിവെഗത്തിൽ ആകാശത്തി
ൽകയറിപൊകും എന്നും കണ്ടിരിക്കുന്നു— അതിന്റെ ശെഷം പരിന്ത്രീസ്സായ മൊം
ഗൊൽഫ്യതുണികൊണ്ട ൧൦൦മുളം ചുറ്റളവുള്ളപന്തുണ്ടാക്കി കടലാസ്സുകൊണ്ടുപൊ
തിഞ്ഞ പുൽതീയുടെ പുകയും നിറച്ചടച്ചപ്പൊൾ പന്തുകെട്ടിയ കയറ് അറുത്ത ഉടനെ
അത് ആറായിരം അടി ഉയരത്തൊളം കരെറി എങ്കിലും തുണിയുടെ പഴുതുകൾ
സൂക്ഷ്മമായി അടഞ്ഞിട്ടില്ലായ്കകൊണ്ടുപുറമെഉള്ള ആകാശം ഉള്ളിൽ കടന്നുനിറ
ഞ്ഞപ്പൊൾഅതു ക്രമത്താലെ ഘനം കൂടി വീണുപൊയി—

ആയത എല്ലാ രാജ്യക്കാരും അറിയെണ്ടതിന്നുവൎത്തമാനക്കടലാസ്സുകളിൽ വിവര
മായി വൎണ്ണിച്ചെഴുതിയതിന്റെ ഷം ശാലൎസ എന്നപരീസിലെ ശാസ്ത്രി പട്ടുകൊ
ണ്ട ഒരു ചെറിയപന്ത്‌ഉണ്ടാക്കി അരക്കുകഷായത്തിൽ ഗൊന്തുചെൎത്തരച്ചുപുറമെ
തെച്ചുഉള്ളിൽജലവായുവെനിറെച്ചുപരീസിൽനിന്നുപറപ്പിച്ചു (൧൭൮൩ ക്രിസ്താബ്ദം)
ആയ്തുൾവിനാഴികയകം൩൦൦൦ അടി ഉയരംഉള്ളമെഘങ്ങളിൽകരെറി മറഞ്ഞുചി
ലനാഴികകഴിഞ്ഞശെഷം ൪ കാതം ദൂരത്തുചെന്നുവീണു— അതിനാൽ ശാസ്ത്രികൾക്ക
അല്പം സന്തൊഷം വന്നപ്പൊൾ പഴുതുകൾ എല്ലാംഎത്രയുംസൂക്ഷിച്ചടയുന്ന ഒരു തെപ്പു
അന്വെഷിച്ച അപ്രകാരം ഒരുത്തൻഉണ്ടാക്കി ഒരുചെറിയപന്തിന്മെൽതെച്ചു ജലവാ
യു വെനിറെച്ചെടെച്ചപ്പൊൾ പന്തു വീട്ടിന്റെ അകത്തുനിന്നുയൎന്നുമച്ചൊടുചെന്നുമു
ട്ടി ൩ മാസംവീഴാതെപാൎത്തു— എന്നാറെപരീക്ഷയ്ക്കായിപന്തിനെപുറത്തുകൊണ്ടുവ
ന്നപ്പൊൾഅതിനെകെട്ടിയകയറ് അറ്റപ്പൊൾപന്തുമെല്പെട്ടയ്ക്കുപറന്നുപൊയിമടങ്ങി
വീണു കണ്ടതും ഇല്ല—

അതിന്നു മുമ്പിൽ ഒരു ജീവിയും പന്തൊടു കൂട ആകാശത്തിൽ കരെറി പൊയില്ല– അ
പ്പൊൾമൊംഗൊൽഫ്യ ഫ്രാഞ്ചിരാജാവിൻ‌സന്തൊഷത്തിന്നായി ഒരു ദിവസം [ 46 ] ഒരാടു കൊഴി പത്ത് ഈ മൂന്നിനെയും ഒരു കൊട്ടയിൽ ആക്കി പന്തൊടു ചെൎത്തു കെട്ടി പ
രപ്പിച്ചു അവമൂന്നും പരീസപട്ടണത്തിന്നഒരുകാതംദൂരെവീണു ഹാനിഒന്നുംകൂടാതെ
വരികയുംചെയ്തു—വഴിയിൽ വെച്ചു കണ്ടതും ഗ്രഹിച്ചതുംമാത്രം ഒന്നുംഅറിവാറായില്ല
–അതുകൊണ്ടു രൊശ്യർ എന്നവിദ്വാൻ ഘനം ചുരുങ്ങിയ ഒരു പാത്തിയെപന്തൊടുചെൎത്തു
കെട്ടി താൻഅതിൽ ഇരുന്നു മെല്പെട്ടു കയറുവാൻതുനിഞ്ഞു–എങ്കിലും൧൦൦അടി ഉയര
ത്തിൽ അധികം കയറളിക്കരുത എന്നുകല്പിക്കയാൽകുരഞ്ഞൊരു നെരം പാൎത്തുകയറു
വലിപ്പിച്ചതിനാൽ ഇറങ്ങി വരികയും ചെയ്തു–ഇതുവും പൊരാ എന്നു വെച്ചു രൊശ്യരും
ധൈൎയ്യമുള്ളൊരു പ്രഭുവും കൂടി പിന്നെയും പാത്തിയിൽ കയറി ഇരുന്നു പന്തിനെ
നിലത്തൊടു ചെൎത്തു കെട്ടാതെമെല്പെട്ടു പറപ്പിച്ചപ്പൊൾ–അവർ ഒരു നാഴികെ
ക്കുള്ളിൽ ശീതംഅധികമുള്ളമാൎഗ്ഗത്തൊളം കരെറി കാറ്റിനാൽ കിഴക്കൊട്ടു ൩കാ
തംവഴിദൂരം ഒടിസുഖെന ഇറങ്ങി വരികയും ചെയ്തു— ഇതുസാധിച്ചതു. ൧൭൮൩
ആമത് നവമ്പ്ര ൨൧ തിയ്യതിയിൽതന്നെ—

കെരള പഴമ

൨൭. മാനുവെൽ രാജാവഅൾമെദഎന്ന ഒന്നാം
രാജ്യാധികാരിയെകെരളത്തിലെക്കു നിയൊഗിച്ചതു—

പശെകുസുവറസ് മുതലായവർ മടങ്ങിവന്നു കെരളവൎത്തമാനംഅറിയിച്ചുകാൎയ്യബൊ
ധംവരുത്തിയപ്പൊൾ–മാനുവെൽരാജാവ് വിചാരിച്ചു കൊഴിക്കൊടു മൂലസ്ഥാനമാ
യിട്ടു നടക്കുന്ന പങ്കച്ചവടത്തിന്നു മൂന്നു ആശ്രയസ്ഥാനങ്ങൾ ഉണ്ട എന്നു കണ്ടുമൂന്നിനെ
യുംപിടിച്ചടക്കി മുസല്മാൻ കപ്പലൊട്ടം ഹിന്തുക്കടലിൽ മുടക്കെണം എന്നു നിശ്ചയി
ച്ചു–ആ മൂന്ന് എന്തെന്നാൽ കൊഴിക്കൊട്ടു നിന്നു പടിഞ്ഞാറൊട്ടു പൊകുന്ന ചരക്കു
കൾക്കു രണ്ടു തുറമുഖം ഒന്ന അറവിതെക്കുമുനയിലുള്ള അദൻപാറ –മറ്റെതുപാ
ൎസികടൽവായിലുള്ള ഹൊൎമ്മുജ് തുരുത്തി— യുരൊപയിൽ വരുന്നസകല ഹിന്തുചീ
നചരക്കുകളും ആ രണ്ടുവഴിയായിട്ടു തന്നെ ചിലതുഅദനെവിട്ടു ചെങ്കടലൂടെഅ
ലക്ഷന്ത്ര്യനഗരത്തൊളവും ചിലതുഹൊ‌‌‌‌ൎമ്മുജ് ബസറയിലും കൂടി ബെരുത്തൊളവും
മുസല്മാനർ കൊണ്ടു പൊന്നു വെച്ചുആ രണ്ടു സ്ഥലങ്ങളിൽ വന്നു കൂടുന്ന വെനെത്യ
മുതലായ ഇതല്യ കപ്പല്ക്കാൎക്കു തന്നെവിറ്റു കൊടുക്കും—ശെഷം കച്ചവടവഴി കൊ [ 47 ] ഴിക്കൊടിനെവിട്ടുൟഴത്തിൽവഴിയായി മലാക്കയിൽ ചെല്ലുക മലാക്കയിൽ വരുന്ന
ചീനക്കാരൊടുചരക്കുകളെവാങ്ങിചൊഴമണ്ഡലസിംഹളകെരളമുതലായദെശങ്ങ
ൾക്കുംകൊണ്ടുപൊക—അതുകൊണ്ടുകൊഴിക്കൊട്ടിന്നുപടിഞ്ഞാറ് അദൻ പട്ടണവും വ
ടക്ക് ഹൊൎമ്മുജും കിഴക്കു മലാക്കയുംതാമസംകൂടാതെകൈക്കൽആക്കിയാൽ മുസല്മാനരു
ടെവങ്കച്ചവടത്തിന്നുകലാപംവന്നുകൂടും എന്നു രാജസഭയിങ്കൽ തന്നെ തൊന്നി—

തങ്ങളുടെ ലാഭങ്ങൾക്കു നഷ്ടം വന്നു പൊകും എന്നുകണ്ടാറെ അറവികൾ മിസ്രയിൽ വാഴു
ന്നസുല്ത്താൻ ഖാൻ ഹസ്സനെചെന്നുകണ്ടുതാമൂതിരിനിങ്ങൾക്കു പണം വെണ്ടുവൊളംഅ
യച്ചെക്കും നിങ്ങൾ തൊക്കും പടജ്ജനവും അയച്ചുതന്നു മക്കത്തിന്നുള്ളകച്ചവടം രക്ഷി
ച്ചു പറങ്കികളെ നീക്കെണമെനീങ്ങൾ അല്ലൊകാബത്തെകാക്കുന്നവർ എന്നുയാചി
ച്ചപ്പൊൾ— സുല്ത്താൻ യുദ്ധത്തിന്നായി ഒരുമ്പെട്ടുപറങ്കികൾ മക്കയാത്രക്കു മുടക്കംവ
രുത്തുന്നുവല്ലൊ നാമൊയരുശലെം യാത്രക്കമുടക്കം വരുത്താം പറങ്കികൾ വിരൊധം
തീരുന്നില്ല എങ്കിൽ നാംയരുശലെമിലുള്ളക്രൂശപള്ളിയെനിലത്തൊടുസമമാക്കി
ഈനാടുകളിലെസകലനസ്രാണികളെയും നിൎബന്ധിച്ച ഇസ്ലാമിൽ ചെൎക്കും എന്നു
ഭയപ്പെടുത്തി പാപ്പാ സന്നിധാനത്തിൽ അറിയിച്ചു–അതുകൊണ്ടുപാപ്പാമാനുവെ
ൽ രാജാവൊടുചൊദിച്ചതല്ലാതെവെനെത്യക്കാർ തങ്ങളുടെ വ്യാപാരത്തിന്നു [ 48 ] ള്ളചെതം വിചാരിച്ചുമാപ്പിള്ളമാൎക്കു ഗൂഢമായി സഹായം അയച്ചു ശെഷം വെള്ളക്കാ
രുംപൊൎത്തുഗീസരുടെ ശ്രീത്വം നിമിത്തംഅസൂയഭാവിക്കയുംചെയ്തു—

അതുകൊണ്ടുമാനുവെൽ രാജാവ് മുസല്മാനരൊടുപൊർ തുടരെണ്ടതിന്നു ൨ കൂട്ടം ക
പ്പൽഒന്നുചെങ്കടലിലെക്കും ഒന്നുകെരളത്തെക്കും ആകെ ൨൨– കപ്പലുകളെഅയച്ചു
ഇവരെനടത്തുവാൻഒ രുകപ്പിത്താനുംപൊരാഎന്നുകണ്ടു കേരളത്തിലെ പറങ്കിക
ൾക്കു ഒന്നാം രാജ്യാധികാരിയായി പ്രാഞ്ചീസ്അൾമൈദഎന്നവീരനെനിയൊ
ഗിച്ചു (൧൫൦൫ മാൎച്ച ൨൫ ) ഓരൊരൊതുറമുഖങ്ങളെകൈക്കലാക്കികൊട്ടകളെഎ
ടുപ്പിച്ചു പറങ്കിനാമത്തിന്റെകീൎത്തിയും ക്രിസ്തസത്യവും പരത്തെണം എന്നു കല്പി
ച്ചുവിട്ടയക്കയുംചെയ്തു—

അൾമൈദ (സപ്ത–൧൩) അഞ്ചുദ്വീപിൽ എത്തിയഉടനെ രാജകല്പനപ്രകാരംകൊ
ട്ടകെട്ടുവാൻതുടങ്ങി– കണ്ണനൂർ കൊച്ചി കൊല്ലം ഇങ്ങനെ അഞ്ചുദ്വീപൊടുകൂട ൪
കൊട്ടകളെകെട്ടിയതിന്റെശെഷം അത്രെ വിസൊരെയി (രാജസ്ഥാനത്തുള്ള
വൻ) എന്നപെർധരിപ്പാൻ അനുവാദംഉണ്ടായിരുന്നു— അഞ്ചുദ്വീപിൽമണ്ണകിളെ
ക്കുമ്പൊൾ ക്രൂശടയാളമുള്ളകല്ലുകൾ കണ്ടുകിട്ടിയതിനാൽ പണ്ടുഇവിടെയുംക്രി
സ്തവിശ്വാസികൾ ഉണ്ടായിരുന്നു എന്നുപറങ്കികൾക്കുതൊന്നി— പിന്നെ അൾമൈദ
കൊങ്കണതീരത്തുള്ളമുസല്മാൻ കപ്പലുകളെഓടിച്ചുംപിടിച്ചുംകൊണ്ടിരിക്കുമ്പൊൾ
അടുക്കെഉള്ളരാജാക്കന്മാർ ഭയപ്പെട്ടുവളരെസ്നെഹവും ബഹുമാനവുംകാട്ടി കൊണ്ടി
രുന്നു— അഞ്ചുദ്വീപിന്റെ എതിരെ ഹള്ളിഗംഗയുടെ അഴിമുഖംഉണ്ടു— ആനദിത
ന്നെമുസല്മാനരുടെ ദക്ഷിണ രാജ്യത്തിന്നുംആനഗുന്തിരായരുടെ ഭൂമിക്കും അതി
രായിരുന്നു–അഴിമുഖത്തുതന്നെചിന്താക്കൊല (ചിന്താക്കൊട–ചിന്താപൂർ)കുന്നും
കൊട്ടയുംഉണ്ടു–ആയതിനെ ഗൊവയിൽ വാഴുന്നസബായി വളരെ ഉറപ്പിച്ചപ്പൊൾ
നരസിംഹരായരുടെഇടവാഴ്ചക്കാരനായ മെൽരാവും കടല്പിടിക്കാർ പ്രമാണിയാ
യതി മ്മൊയ്യയുംഅതിനെപിടിപ്പാൻഭാവിച്ചു മുസല്മാനരൊടുആവതില്ലഎന്നുകണ്ട
ഉടനെഅൾമൈദയെഅഭയംപ്രാപിച്ചുകാലത്താലെ ൪൦൦൦ വ്രാഹൻ കപ്പംതരാംനിങ്ങൾഅ
ത്രെഇങ്ങെഅതിരിനെ രക്ഷിക്കെണംഎന്നഅപെക്ഷിച്ചുഅതുകൊണ്ടുഅൾമൈദ ഹൊന്നാവ
രവാഴിയായമെൽ രാവിന്നായിചാതിക്കാരം പിടിച്ചുസമാധാനം വരുത്തുകയും ചെയ്തു—

F. Müller. Editor. [ 49 ] പശ്ചിമൊദയം

൧– നമ്പ്ര– തലശ്ശെരി ൧൮൫൧

കെരളപഴമ–

൬൪–, കൊഴിക്കൊട്ടിൽപുതിയ യുദ്ധവട്ടങ്ങൾ

൧൫൨൩ (ജനുവരി) മെനെസസ് മലയാളത്തിൽ‌എത്തിയപ്പൊൾ എവിടത്തും പ
ടെക്കു കൊപ്പിടുന്നതു കണ്ടും കടല്പിടിക്കാരുടെ അതിക്രമം കെട്ടുംകൊണ്ടുഅ
തിശയിച്ചു വിചാരിച്ചപ്പൊൾപറങ്കികൾ കടൽവഴിയായി എറിയ ഉപദ്രവങ്ങൾ
ചെയ്കയാൽ ചൊനകൎക്ക പൊറുപ്പാൻ ആവതല്ലാഞ്ഞുയുദ്ധഭാവം മുഴുത്തു വ
ന്നുഎന്നറിഞ്ഞുവിസൊറയി കൊഴിക്കൊട്ടിൽഇറങ്ങിയ നെരം താമൂതിരി മരി
ച്ചിരിക്കുന്നു എന്നും അനന്ത്രവൻ വാഴ്ച തുടങ്ങിയന്നു തന്നെ പ്രജകളുടെസ
ങ്കടങ്ങളെ വിചാരിച്ചു പറങ്കികളുടെ ഡംഭത്തിന്നു പ്രതിക്രിയ ചെയ്യും– എന്നുള്ള
പ്രകാരം കല്പിച്ചു എന്നും കെട്ടു വിഷാദിക്കയും ചെയ്തു– വിസൊറയുടെ മന്ത്രി
കളിൽ കസ്ത്രു എന്നവൻ ഒരുനാൾ കൊട്ടയെ വിട്ടു കൊഴിക്കൊട്ടങ്ങാടിയെ കാ
ണ്മാൻ പൊയപ്പൊൾ ചില പീടികക്കാരും മറ്റും ശകാരിച്ചു തുടങ്ങി അവൻ പി
ൻവാങ്ങി പൊകുമ്പൊൾ കല്ലെറിഞ്ഞു ചില പണിക്കാരെ മുറിയെല്പിച്ചും പലി
ശെക്ക അടിച്ചും കുന്തങ്ങൾ എന്തികൊണ്ടും പിന്തുടൎന്നു കൊട്ടയൊളം ചാടി വരി
കയും ചെയ്തു– എങ്ങിനെ എങ്കിലും പട അരുതു എന്നു വിസൊറയി വിചാരി
ച്ചു ഒന്നും കൂട്ടാക്കാതെസകല കപ്പലൊടും കൂട കൊച്ചിക്കൊടി സുഖെന പാൎക്ക
യും ചെയ്തു– അപ്പൊൾ മപ്പിള്ളമാർ ധൈൎയ്യം മുഴുത്തു കൊച്ചിപ്പുഴയിൽ കൂടെ
പ്രവെശിച്ചു പടകുകളെ ആട്ടികവൎന്നും കണ്ട പറങ്കികളെ കൊന്നും കൊണ്ട് ഒടി
ക്കളകയും ചെയ്തു– അതിനെയും മെനെസസ് കരുതാതെ മിക്കവാറും കപ്പ
ലുകളെ കൂട്ടിക്കൊണ്ടും ഹൊൎമ്മുജിൽ ഒടി മലയാള തീരത്തിലെവിചാരണയെ
സഹൊദരനിൽ എല്പിച്ചു വിടുകയും ചെയ്തു– അന്നു കൊഴിക്കൊട്ടുകൊട്ടയി
ൽ ജൂവാൻ ലീമഎന്നഒരു ശൂരൻ പ്രധാനിയാകുന്നു– ആയവൻ മാപ്പിള്ളമാർ പുഴ
തൊറും പടെക്ക വട്ടം കൂട്ടി പടകുകൾ ഒരുങ്ങുന്നതല്ലാതെ മക്കത്തെക്ക എട്ടു പട [ 50 ] ക മുളക കയറ്റി അയച്ചു പൊകുന്നുണ്ടെന്നു കെട്ടുമെനെസസെ ബൊധിപ്പി
ച്ചപ്പൊൾ ആയവൻ തടുത്തില്ല ലീമെക്കതുണ അയയച്ചതുമില്ല (൧൫൨൪) ചിങ്ങ
മാസത്തിൽ താണൂരിലെ കുട്ടിയാലി ൨൦൦റൊളം പടകുകളെ ഒരുക്കി തീൎത്തുനാ
ല്പത് ആ എട്ടിന്നു ചങ്ങാതമായിട്ടു അറവിലെക്ക അയച്ചു ശെഷം ൧൬൦ പട
കൊടും കൂടെ കൊഴിക്കൊട്ട കൊട്ടയുടെ തൂക്കിൽ വന്നു വെടിവെപ്പാൻ തുടങ്ങുകയും
ചെയ്തു– അവനെ ചെതപ്പെടുത്തി നീക്കിയപ്പൊൾ ലീമ താമൂതിരിയൊടു ഇത്
എന്തൊരു നെര ഈ വക ചതിപ്പട യൊഗ്യമൊഎന്നു ചൊദിച്ചപ്പൊൾ നല്ല
ഉത്തരം ഒന്നും ഉണ്ടായില്ല– ഒരു നായർ വന്നു ലീമയെകുത്തി കൊല്ലുവാൻ
ഭാവിച്ചതു വെറുതെയായപ്പൊൾ പരപ്പനങ്ങാടിയിൽ൧൨ പറങ്കികളെയും
താമൂതിരിക്കയച്ച രണ്ടു ദൂതന്മാരെയും മാപ്പിള്ളമാർ ചതിച്ചു കൊന്നു– ആ
യതിനെയും വിഴുങ്ങുവാൻലീമെക്കവിസൊറയിൻ കല്പന നിമിത്തം എക
ദെശം മനസ്സായനെരം ചിലചൊനകർ ക്രിസ്ത്യാനസ്ത്രീകളെ അപഹരിച്ചു
പൊകുന്നസംഗതിയാൽ അവരുടെ രക്ഷെക്കായി പട്ടാളം അയക്കെണ്ടി
വന്നു– അതിനാൽ പട്ടണം അശെഷം കലങ്ങി ചൊനകർ കലഹിച്ചു കൊട്ട
അതിക്രമിച്ചു പൊയപ്പൊൾ താമൂതിരി ചില ദിവസം താമസിച്ചാറെയും അ
വന്റെ ഭാൎയ്യയുടെ ആങ്ങളായ പൂണച്ചൻ പട ഉണ്ടാകും എന്നു സ്വകാൎയ്യം അ
റിയിച്ചു ചുങ്കത്തിൽ സെവിച്ചനായന്മാർ ലീമയെ കാണ്മാൻ വന്നു മുട്ടുകുത്തി
ക്ഷമ ചൊദിച്ചു രാജാജ്ഞയാൽപറങ്കിച്ചെകത്തിൽനിന്നു ഒഴിഞ്ഞു നില്ക്കയും
ചെയ്തു– കൊട്ടയുടെ നെരെ പടയ അന്നുണ്ടായില്ല താനും– ചൊനകർ മുമ്പെ
തന്നെ കൊടുങ്ങലൂരിലെ നസ്രാണികളെനിഗ്രഹിപ്പാൻഒരുപായം വിചാ
രിച്ചു കൊണ്ടു യുദ്ധഭാവം മറെച്ചു പാൎത്തു– ആയതെന്തെന്നാൽ മാപ്പിള്ള
മ്മാർ മുമ്പെ മുളകുവില്ക്കുമ്പൊൾ നല്ലവണ്ണം ഉണക്കാതെ കണ്ടും മണൽകൂട്ടി
വെച്ചും കൊടുക്കയാൽ ഗവൎണർ അവരെ നീക്കി കച്ചവടവിചാരണ ഒക്കെ
യും സുറിയാണികളിൽഎല്പിച്ചിരുന്നുഅതുകൊണ്ടത്രെഅവരിൽ വൈരംഭാവിച്ചത്–

൬൫., ഗാമ മൂന്നാമതും മലയാളത്തിൽ വന്നത്–

ഇങ്ങിനെ ഇരിക്കുമ്പൊൾ വൃദ്ധനായ ഗാമ തന്നെ വിസൊറയി സ്ഥാനം എ [ 51 ] റ്റു (൧൫൨൪ സെപ്തമ്പ്ര) ഗൊവെക്ക വന്നു കടല്പിടിക്കാരെ എവിടത്തും ഒടുക്കു
വാനും കാൎയ്യക്രമം വരുത്തുവാനും പൎയ്യാപ്തന്മാരെ നിയൊഗിച്ചു കണ്ണുനൂൎക്ക ഒ
ടി കൊലത്തിരിയെ കണ്ടു നിങ്ങൾ ബാല ഹസ്സാൻ എന്ന കള്ളനെ ഉടനെഎ
ല്പിക്കെണംഎന്നുചൊദിച്ചു ഭയം വരുത്തി അനുസരിപ്പിച്ചു ആ കള്ളർ
മൂപ്പനെ കണ്ണനൂർ കൊട്ടയിൽ അടച്ചുവെച്ച പൊയി (അക്തമ്പ്ര) കൊച്ചി
യിൽ എത്തുകയും ചെയ്തു– പറങ്കി വീരരിൽ മുമ്പൻ തന്നെ വന്നപ്രകാരം
കെട്ടാറെനാടുതൊറും അതിഭയം ഉണ്ടായി– എങ്കിലും പറങ്കികൾ്ക്ക കൂട ആ വൃദ്ധ
വീരനിൽ പ്രസാദം കുറഞ്ഞിരുന്നു– അവൻ ദയ അറിയാത്ത കഠിന ഭാ
വമുള്ളവൻ എന്നു പ്രസിദ്ധം തന്നെ– ഗൊവയിൽഒരു ആസ്പത്രിയെ കെ
ട്ടീട്ടുണ്ടായിരുന്നു– ഈവക ഒന്നും വെണ്ടാ ആസ്പത്രി ഉണ്ടെങ്കിലെ ചെക
വൎക്കനിത്യവ്യാധി ഉണ്ടാവു എന്നു ഗാമയുടെ പക്ഷം– അതുകൊണ്ടു പറങ്കി
കൾ പലരും ഇവിടെ രക്ഷയില്ല വയറുനിറെപ്പാനും പണിയത്രെഎന്നു
വെച്ചു കൊട്ടകളിൽനിന്നുഒടി ചൊഴമണ്ഡലത്തും മറ്റും വാങ്ങി ചിലർചെലാവി
ൽ കൂടി പൊകയുംചെയ്തു– ഗാമ എത്തുംപൊൾതന്നെ രൊഗിയായാറെയും കൊ
ഴിക്കൊട്ടെക്ക്സൂസയെ ൩00 ആളുമായി തുണെപ്പാൻ അയച്ചുഅവനെകൊ
ണ്ടു കുട്ടിയാലിയെജയിപ്പിച്ചു– കാപ്പുകാട്ടുനിന്നുസൂസ അവനൊടു എറ്റു പന്ത
ലാനിക്കൊല്ലത്തൊളം നീക്കിയശെഷം പിറ്റെദിവസം കണ്ണനൂർവരെ ആട്ടി
യപ്പൊൾ ചൊനകർഅവിടെകരെക്കണഞ്ഞു പടക എല്ലാം വിട്ടുപൊകയൂം
ചെയ്തു– ആയതു കണ്ടാറെ കണ്ണനൂർ മാപ്പിള്ളമാരും അടങ്ങി കൊലത്തിരി
യുദ്ധവിചാരം ഉപെക്ഷിച്ചു കൊട്ടയിലുള്ള പറങ്കികൾ്ക്ക സമ്മാനവും കുശലവാ
ക്കും അയപ്പിച്ചു കൊടുത്തു– ഗൊവയുടെ തൂക്കിൽ ജൊൎജ്ജ തെല്യു എന്ന ഒരു
യുവാവു ചിന്ന കുട്ടിയാലിയൊടു എറ്റു ജയിക്കയും ചെയ്തു– അതുകൊണ്ടുകൊ
ഴിക്കൊട്ടു കൊട്ടയരികിൽ പൊർ ഒന്നും ഉണ്ടായില്ല– – മെനെസസ് ഹൊൎമ്മു
ജെ വിട്ടു ദിശമ്പ്രിൽ കൊച്ചിയിൽ എത്തിയാറെഗാമയുടെ രൊഗം കണ്ടു കാൎയ്യ‌
വിചാരം അവനിൽ എല്പിപ്പാൻ മനസ്സില്ലാഞ്ഞിട്ടും ഗാമ അവനെ നിൎബ്ബന്ധി
ച്ചനുസരിപ്പിച്ചുഞാൻ മരിച്ചാൽ രാജ മുദ്രയുള്ള പത്രം അഴിച്ചു വായിച്ചു നട [ 52 ] ത്തെണം എന്നു സമ്പായു കപ്പിത്താനൊടു കല്പിച്ചു പള്ളി മൎയ്യാദ്രപ്രകാരം അ
ന്ത്യാഭിഷെകം വാങ്ങി (൧൫൨൪. ദശമ്പ്ര. ൨൪.൲) മരിക്കയും ചെയ്തു– കൊച്ചി വ
ലിയ പള്ളിയിൽ അവന്റെ ശവംസ്ഥാപിച്ചശെഷം മകനും മെനെനസും ത
മ്മിൽ വൈരം ഭാവിച്ചു പറങ്കികളിൽ ൨ കൂറുഉണ്ടാക്കി അങ്കം കുറെപ്പാൻ ഭാവി
ച്ചപ്പൊൾ സമ്പായു രാപ്പകൽ പ്രയത്നം ചെയ്തു– രണ്ടു വകക്കാരെ വെറെ പാൎപ്പി
ച്ചു സമാധാനം രക്ഷിച്ചു– രാജ പത്രം തുറന്നു നൊക്കിയാറെഗാമെക്ക അപാ
യം വരികിൽ മെനെസസ് കുഡുംബത്തിൽ ഹെന്രി എന്നവൻ തന്നെ വിസൊ
റയി ആക എന്നു കണ്ടപ്പൊൾ എദ്വൎത്തമെനെസസ് (൧൫൨൫ ജനുവരി ൨൦)
പൊൎത്തുഗലിന്നാമാറുപുറപ്പെട്ടു പൊയി കൊച്ചിയിലുള്ള പറങ്കികൾ്ക്ക അ
ന്തഃഛിദ്രം ഇളെക്കയും ചെയ്തു–

ഭൂമിശാസ്ത്രം

൬., തെക്കുപടിഞ്ഞാറെആസ്യ(തുടൎച്ച)

അറവി അൎദ്ധദ്വീപിൽ പറവാൻ തക്ക ഒരു നദിയും ഇല്ല– പൎവ്വതങ്ങളുടെ
അവസ്ഥയൊ കിഴക്കും തെക്കും പടിഞ്ഞാറും അതിരുകളിലെ കടപ്പുറസമീ
പം ഉയരം കുറഞ്ഞ തുടൎമ്മലകൾ നില്ക്കുന്ന പ്രകാരമെ അറിയുന്നുള്ളു– നദികൾ
ഇല്ലായ്കകൊണ്ടു ദെശം മിക്കവാറും വറണ്ടു കിടക്കുന്നു– വനമൊഹികളായ നിവാ
സികൾ്ക്ക കൃഷിപണി മുതലായ തൊഴിലുകളിൽ രസം തൊന്നായ്കയാൽ ശുഭ
തൊട്ടങ്ങളെയും ജനപുഷ്ടി ഏറിയ നഗരങ്ങളെയും അവിടെ അന്വെഷിക്കെ
ണ്ടാ– പ്രജാഭാവം ദെശാകൃതി അവിടെ നിന്നുത്ഭവിച്ചു വന്ന മുസല്മാൻ മാൎഗ്ഗം
ഈ മൂന്നും തമ്മിൽ ഒത്തുവരുന്നു– നിവാസികൾ ൩വിധം പണ്ടു പണ്ടെ അവിടെവ
സിച്ചുവരുന്ന അറവിഗൊത്രങ്ങളും–കാലക്രമെണ അങ്ങൊട്ടു ചെന്നുകുടിയെ
റിഇരിക്കുന്ന യഹൂദന്മാരും– പല കാപ്രികളും തന്നെ– സൎവ്വനിവാസികളുടെ എ
ണ്ണം ഏകദെശം ൧കൊടിയിൽ പരം ൨൦ലക്ഷം–അറവി അൎദ്ധദ്വീപിൽ വി
സ്താരവും ഉറപ്പുമുള്ള രാജ്യങ്ങൾ ഉണ്ടെന്നു കെവലം പറഞ്ഞു കൂടാ– മിക്കവാറും
ദിക്കുകളിൽ നിവാസികൾ താന്താങ്ങടെ ശിഖരെയും എമീൎമ്മാരെയും അനുസ
രിച്ചു നടക്കുന്നു– മിസ്രപാൎഷാവിന്നും രൂമിസുല്താന്നും ചില അംശങ്ങളിൽ മെ [ 53 ] ൽ കൊയ്മ സ്ഥാനം ഉണ്ടെങ്കിലും അവിടത്തെ എമിൎമ്മാൎക്ക സ്വൈരമായി വാണു
കൊൾ്വാൻ തടവു ഒന്നും ഇല്ല– തെക്കും കിഴക്കുമുള്ള അംശങ്ങളിൽ മാത്രംമെ
ൽ കൊയ്മ ഇല്ലാത്ത ചില സംസ്ഥാനങ്ങൾ ഉണ്ടു– നടുഅംശത്തിൽ എകദെ
ശം ൧൭൫൦ാം ക്രി–അ. വഹബ്യർ എന്ന ഒരുപുതിയ മുസല്മാൻ പക്ഷം ഉദിച്ചു
കുറാനിൽ എഴുതി കിടക്കുന്നതല്ലാതെ കണ്ടു ഒന്നും പ്രമാണിക്കെണ്ടതല്ലെ
ന്നും പ്രപഞ്ചകാൎയ്യങ്ങളിൽ നബിക്ക അധികാരം എതും ഇല്ലെന്നും ഉപദെശി
ച്ചു കൂട്ടം കൂടി ചുറ്റുമുള്ളനാടുകളെ അതിക്രമിച്ചടക്കി മദീനാനഗരങ്ങളെ
യും കൈക്കൽ ആക്കി മിസ്രനാടും പിടിച്ചടക്കുവാൻ ഭാവിച്ചപ്പൊൾ മുഹമ്മ
ദ് ആലി പാൎഷാ സൈന്യങ്ങളെ ചെൎത്തുപുറപ്പെട്ടു ൧൮൧൫ാം ക്രി.അ. അവ
രൊടു പൊരുതു ജയിച്ചു തന്റെ പുത്രനായ ഇബ്രഹിം പാൎഷാ വെകൊണ്ടു
അവരെ മക്ക മദീനാ മുതലായനഗരങ്ങളിൽനിന്നു ആട്ടി കളയിച്ചു ൧൮൧൮ാം
ക്രി–അ– അവരുടെ പ്രധാനപട്ടണമായ ദ്രയ്യാ കൈക്കൽ ആക്കി നശിപ്പി
ച്ചു പുതുമതക്കാരെ മിക്കവാറും നിഗ്രഹിക്കയും ചെയ്തു– അന്നു തൊട്ടുനടു
അംശത്തിന്റെഅവസ്ഥ എങ്ങിനെ എന്നറിയുന്നില്ല—

പടിഞ്ഞാറെ അംശം ചെങ്കടലിന്റെ കിഴക്കെ കടപ്പുറം ആകുന്നു അതി
ന്റെ വടക്കെ പാതിക്ക ഹെജാസ്സ് എന്ന പെർ– മക്ക മദീനാ നഗരങ്ങൾ അതി
ൽ ഇരിക്ക കൊണ്ടു ആ നാടുതന്നെ സൎവ്വമുസല്മാനൎക്കും മുഖ്യം–എല്ലാഖണ്ഡങ്ങ
ളിൽ നിന്നുംകൊല്ലം തൊറും എറിയ നബിസെവികൾ‌ആത്മരക്ഷെയ്ക്കായി
ഭയഭക്തിയൊടെ മുഹമ്മതിന്റെ ജന്മപട്ടണമായ മക്കത്തും അവന്റെ
അസ്ഥികളെ സൂക്ഷിച്ചു വെച്ച മദീനയിലും അള്ളാവെസെവിപ്പാനും
വിശുദ്ധ വിശെഷങ്ങളെ കാണ്മാനും ചെല്ലുമാറുണ്ടു– ആ സംഗതിയാൽ അ
വിടെ നടന്നുവരുന്ന കച്ചവടം അല്പം അല്ല– നിവാസികളുടെ സംഖ്യമക്ക
ത്തു ൪൦൦൦൦–മദീനയിൽ ൨൦൦൦൦ അത്രെ– തെക്കെ പാതിക്ക യെമൻ– എന്ന
പെർ– അതിൽ മുഖ്യ സ്ഥലം ബാബൽ മന്തബ് എന്ന ഇടകടലിന്റെ സമീ
പമുള്ള മൊഖാപട്ടണം ൧൦൦൦൦ നിവാസികൾ അവരുടെ മുഖ്യപ്രവൃത്തിക
പ്പികച്ചവടം ഇങ്ക്ലിഷ്കാർ പിടിച്ചടക്കിയ അദെൻ തെക്കെ കടപ്പുറത്തുള്ള [ 54 ] ഒരു പാറയത്രെ ആകുന്നു— തെക്കുകിഴക്കെ അംശത്തിന്നു ഹദ്രമൌത്ത് എ
ന്നും ഒമൻ എന്നും പെരുകൾ ഉണ്ടു— അതുമിക്കതും മസ്ക്കിയത്ത് നഗരത്തിൽ
വസിച്ചു വരുന്ന ഇമാമിന്റെ സ്വാധീനത്തിൽ ഇരിക്കുന്നു– പാൎസ്യ ഇടക
ടലിലെ ഹൊൎമ്മുസ്ദ മുതലായ ചില തുരുത്തികളും ഇഹൻ ദെശത്തിന്റെ
തെക്കെ കടപ്പുറത്തെ ചില അംശങ്ങളും അഫ്രിക്കാഖണ്ഡത്തിന്റെ കി
ഴക്കെ കടപ്പുറത്തെ ചില ദെശങ്ങളും തുരുത്തികളും അവന്റെ രാജ്യ
ത്തിൽ അടങ്ങിയിരിക്കുന്നു— കിഴക്കെ അംശമായ ലാസാ എന്ന പാൎസ്യ
ഇടകടൽ പുറത്തുഅറവികടൽ കള്ളന്മാരുടെ വാസം അത്രെ ആകു
ന്നു– അതിന്നടുത്ത ബാഹറൈൻ തുരുത്തിയിലെ മുഖ്യമായ ഉല്പത്തി
മുത്തുച്ചിപ്പിതന്നെ—

F. Müller. Editor.

"https://ml.wikisource.org/w/index.php?title=പശ്ചിമൊദയം_(1851)&oldid=210933" എന്ന താളിൽനിന്ന് ശേഖരിച്ചത്