താൾ:CiXIV285 1851.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൬, തലശ്ശെരി ൧൮൫൧ ജൂൻ,

കെരളപഴമ

൭൨, ഹെന്രീ മെനെസസിന്റെ ശെഷം വസ്സ് ദസമ്പായുവാണു കൊണ്ടതു
കൊഴിക്കൊട്ടു കൊട്ടയെ ഒഴിച്ചു കൊടുത്തതിൽ പിന്നെ ഹെന്രീ കൊച്ചി
ക്ക ഒടി ചിലനാൾ പാൎത്തപ്പൊൾ ജൊൎജ അൾ്ബുകെൎക്ക മലാക്കയിൽ നിന്നുമട
ങ്ങി വന്നു പുറക്കാട്ടിന്റെ തൂക്കിൽ ഉണ്ടായ പടയെ അറിയിച്ചു– അവിടെ പു
റക്കാടടികൾ ൨൫ മഞ്ചുകളുമായി അവന്റെ കപ്പലെ ചുറ്റിക്കൊണ്ടു കാ
റ്റില്ലാത്ത സമയം പട തുടങ്ങി വളരെ ഞെരുക്കം വരുത്തിയ ശെഷം കാറ്റു
വീശിയതിനാൽ മാത്രം തെറ്റുവാൻ സംഗതി വന്നു–താമൂതിരിയും തന്റെ
പടകുകളെ പാത്തുമരക്കാരിൽ ഏല്പിച്ചു കടല്പിടിക്കായി നിയൊഗിച്ച പ്രകാ
രം ശ്രുതി വന്നു–അവരെ ശിക്ഷിപ്പാൻ ഹെന്രീ ഗൊവ മുതൽ പൊന്നാനിവ
രെയും ശത്രുക്കളെ തിരഞ്ഞു പൊന്നു– നാട്ടുകാർ പറങ്കിക്കപ്പലെ കാണും‌നെരം
വലിയ തീ കത്തിച്ചു വൎത്തമാനത്തെ മുമ്പിൽ കൂട്ടി ദൂരത്തൊളം അയക്കയാൽ
പടകുകൾ ഒക്കയും പുഴകളിൽ ഒടി ഒളിച്ചു പാൎപ്പാൻ കഴിവു സംഭവിച്ചു–ചാ
ലിയത്തു മാത്രം കരപ്പുറത്തു ചില പടകും വീടും ഭസ്മമാക്കി അന്നു ഹെന്രീതാൻ
കാല്മെൽ മുറി ഏറ്റു–പിന്നെ മയ്യഴിക്ക് എതിരെ ചില ശത്രുപടകും കണ്ടുഅ
ടങ്ങി നില്പാൻ കഴിയാതെ പൊർ തുടങ്ങി നന്ന ഉത്സാഹിച്ചപ്പൊൾ ജ്വരം വ
ൎദ്ധിച്ചു ചങ്ങാതികൾ ഭയപ്പെട്ടു അവനെ കണ്ണനൂരിൽ ഇറങ്ങി വസിപ്പാൻ നി
ൎബ്ബന്ധിച്ചു (൧൫൨൭ ജനുവരി–) അവിടെ ചികിത്സ ചെയ്യുമ്പൊൾ വടക്കുനിന്നു
ഒരു വൎത്തമാനം വന്നു തുളുനാട്ടിലെ പാക്കനൂർ പുഴയിൽ ൧൫൦ കൊഴിക്കൊട്ടു
പടകു മുളകും കയറ്റി തക്കം പാൎത്തിരിക്കുന്നത തെല്യു കപ്പിത്താൻ അറിഞ്ഞു
പട തുടങ്ങി വളരെ ചെതം വരുത്തിയാറെ കൃഷ്ണരായരുടെ പടജ്ജനം ൫൦൦൦
കാലാൾ വന്നു കരെക്കരികിൽ നിങ്ങൾ്ക്ക പൊരാടുവാൻ സമ്മതമില്ല എന്നു കല്പി
ച്ചു പടനിറുത്തി തെല്യു വാങ്ങികൊണ്ടു ആഴിക്കൽ തന്നെ വസിച്ചു നില്കയും


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/25&oldid=191144" എന്ന താളിൽനിന്ന് ശേഖരിച്ചത്