താൾ:CiXIV285 1851.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

പടിഞ്ഞാറെ അറ്റത്തുനിന്നു അപനീനമലകിഴക്ക തെക്കായിട്ടു ഇതല്യാൎദ്ധദ്വീ
പിലും സികില്യ തുരുത്തിയിലും കൂടി ചെന്നു ൬.൮൦൦൦ കാലടി ഉയരമുള്ള ശിഖരങ്ങളെ
യും വെസ്തൂവ് എത്നാ എന്നീ ൨ അഗ്നിപൎവ്വതങ്ങളെയും ആകാശത്തെക്ക് പൊങ്ങിച്ചു
നില്ക്കുന്നു– സികില്യ ദ്വീപിലെ എത്നാ പൎവ്വതത്തിന്റെ ഉയരം ൧൧൦൦൦ കാലടി ആ
ല്പമല പ്രദെശത്തിന്റെ കിഴക്കെ അംശത്തിൽ നിന്നു ൨ാമത്തെ ശാഖ പുറപ്പെട്ടു അ
ദ്രീയത്യ കടപ്പുറത്തും രൂമിയ വനരാജ്യങ്ങളിലും കൂടി കരിങ്കടലൊളം ചെന്നെത്തി
കിടക്കുന്നു– അദ്രീയത കടപ്പുറത്തുള്ള അംശത്തിന്നു യൂല്യ– ദിനാൎയ്യമലകൾ എന്നും
രൂമി രാജ്യത്തൂടെ വ്യാപിച്ചു കിടക്കുന്നതിന്ന് ബല്ക്കാൻ തുടൎമ്മല എന്നും തെക്കൊട്ടുയ
വനരാജ്യത്തിൽ നിറഞ്ഞു കിടക്കുന്ന അംശത്തിന്നു പിന്തുപൎന്നസ്സ എന്നും മറ്റും
പെരുകൾ നടപ്പായ്വന്നിരിക്കുന്നു– ഈ മലനാട്ടിൽ നിന്നുത്ഭവിച്ചു വരുന്ന നദികളി
ൽ പ്രധാനമായവ മദ്ധ്യതന്യാഴിയിൽ ചെന്നു ചെരുന്ന റൊനയും തീബരും അ
ദ്രീയത്യകടലിൽ ചെന്നു കൂടുന്ന പാദും അതലന്തിക സമുദ്രത്തിൽ പ്രവഹിച്ചു കൊ
ണ്ടിരിക്കുന്ന റൈനും അത്രെ–

F. Muller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/24&oldid=191142" എന്ന താളിൽനിന്ന് ശേഖരിച്ചത്