താൾ:CiXIV285 1851.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൪ാം– ൫ാം– നമ്പ്ര തലശ്ശെരി ൧൮൫൧ എപ്രിലും മെയും–

കെരളപഴമ

൭൦– കൊഴിക്കൊട്ട കൊട്ടക്ക തുണ അയച്ചത്–

൧൫൨൫ ജൂൻ ൧൩ാ. ൹ താമൂതിരി കൊട്ടയെക്കൊള്ള പടയെ വരുത്തി കൊടി
യ യുദ്ധം നടത്തുമ്പൊൾ തന്നെ ലീമകപ്പിത്താൻ ഒരു ദൂതനെ തൊണികയറികൊ
ച്ചിക്ക ഒടുവാൻ നിയൊഗിച്ചു– ആയവൻ മഴക്കാലത്തിൽ എങ്കിലും ധൈൎയ്യത്തൊ
ടെ പുറപ്പെട്ടു കാറ്റിനാലും ഒളത്താലും വളരെ പണിപ്പെട്ടു (ജൂലായി ൧൦) ദുഃഖെ
ന കൊച്ചിയിൽ എത്തിയശെഷം ഹെന്രീമനസ്സുള്ളവരെ കൊഴിക്കൊട്ടിൽ തുണെ
പ്പാൻ അയക്കാം എന്നു പരസ്യമാക്കി ൧൪൦ ആൾ കൂടി വന്നു ജൂസൎത്തയെ ആശ്ര
യിച്ചു ൨ പടകിൽ കയറി പുറപ്പെട്ടു ൨൫ ദിവസം കടലിൽ ആടി പൊയതിൽ പി
ന്നെ കൊഴിക്കൊട്ടു തൂക്കിൽ എത്തി– ഇപ്പൊൾ കരെക്ക് ഇറങ്ങുവാൻ നല്ലതക്കംഇ
ല്ല എന്നു ലീമ അടയാളങ്ങളെകൊണ്ടും അറിയിച്ചാറെയും ജൂസൎത്ത ൩൫പടയാളി
കളുമായി ഒരു പടകിൽ നിന്നു കിഴിഞ്ഞു കരയിൽ എത്തിലീമസഹായിച്ചതിനാ
ൽ മാറ്റാന്മാരിൽ കൂടി തെറ്റി കൊട്ടയിൽ എത്തുകയും ചെയ്തു– അന്നു നാല് ആ
ൾ പട്ടുപൊയിഅനെകർ മുറിയെറ്റു കിടന്നു– അതുകൊണ്ടു ൫൦൦ പടയാളിക
ളിൽ കുറയുന്നുഎങ്കിൽ കരെക്ക് അണയെണ്ടതല്ലവിശെഷാൽ കൊറ്റും മരു
ന്നും അയക്കെണ്ടതിന്നു അപെക്ഷിക്കുന്നു എന്നുഎഴുതിപത്രികയെഅമ്പൊടു
കെട്ടി എയ്തു മറ്റെപടകിൽ എത്തിക്കയും ചെയ്തു– അതുകൊണ്ടുരണ്ടാമത് പടകു
തിരികെ കൊച്ചിക്കഒടി താമൂതിരിയും വെറെപിന്തുണവരുമ്മുമ്പെ കൊട്ടയെ
പിടിക്കെണം എന്നു വെച്ചു അത്യന്തം ഉത്സാഹിച്ചു– മരുന്നുള്ള ഗൊപുരം ചുവർ
പിളൎന്നു വീഴുവാൻ അടുത്തപ്പൊൾ‌വെടിമരുന്നു എല്ലാം വെറെസ്ഥലത്തിൽ കൊ
ണ്ടുപൊകെണ്ടി വന്നു– സികില്യകാർ തുരന്നു കന്നം വെച്ചു ഒരു വഴിയെ പ
രീക്ഷിച്ചാറെ മാപ്പിള്ളയായിപ്പൊയഒരു പറങ്കി കൊട്ടക്കരികെ ചെന്നു ഒരു
പാട്ടു പാടുമ്പൊലെ വൎത്തമാനത്തെ നാട്ടുകാരൊടു അറിയിച്ചു അവരും ക


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/17&oldid=191126" എന്ന താളിൽനിന്ന് ശേഖരിച്ചത്