താൾ:CiXIV285 1851.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

കളെ വളരെ ഹിംസിച്ചു പൊയി– വിശെഷാൽ കാലത്താൽ ൪ പടകു മുളകും ഇ
ഞ്ചിയും മക്കത്തെക്ക അയപ്പാൻ കല്പന ആയെങ്കിലും മാപ്പിള്ളക്കച്ചവടത്തെ
അവർ എല്ലാവിധത്തിലും വിരൊധിച്ചു നടന്നു കൊടുങ്ങലൂരിലെ യഹൂദന്മാരും താ
മൂതിരിക്കബലം ഇല്ല എന്നു കണ്ടു വളരെ മാപ്പിള്ളമാരെ കലഹിച്ചു കൊന്നു–
അതുകൊണ്ടു താമൂതിരിനാണിച്ചുപട കൂട്ടി കൊടുങ്ങലൂരെ കൊള്ളപുറപ്പെട്ടു ജയി
ച്ചു യഹൂദരെ അശെഷം രാജ്യത്തിൽ നിന്നു നീക്കി മുടിക്കയും ചെയ്തു–അനന്ത
രം നമ്മുടെ സ്വരൂപം അല്ലൊ ചൊനകൎക്ക ആശ്രയം എന്നു ചൊല്ലി എവിടനിന്നും
മുസല്മാനരെ വിളിച്ചു ചെൎത്തു പറങ്കികളൊട് പടകൂട്ടി അവരുടെ കൊട്ടയെ പി
ടിച്ചടക്കയും ചെയ്തു– അന്നു മുതൽ കാലത്താലെ നാലു പടകും മക്കക്കച്ചവടത്തിന്നാ
യി ഒടിച്ചു പൊന്നു ഇരിക്കുന്നു എന്നിങ്ങിനെ ഫെരിഷ്ട എഴുതി വെച്ച വൎത്തമാ
നം— കൊടുങ്ങലൂരിൽ അന്നുണ്ടായതിന്റെ വിവരം നിശ്ചയിപ്പാൻ പാടില്ല
(൬൯ അദ്ധ്യാ) ചിലതു സൂചിപ്പിച്ചിരിക്കുന്നു– യരുശലെമിന്റെ നാശം
പൊലെ അവർ അക്കാലം അനുഭവിച്ചു എന്നും കച്ചവടത്തിന്റെ ആധിക്യം ഉ
ള്ള അഞ്ചുവണ്ണം എന്ന ഗൃഹം മുറിഞ്ഞുപൊയി എന്നും ചില യഹൂദന്മാർ പറയുന്നു–

ഭൂമിശാസ്ത്രം

൬., തെക്കപടിഞ്ഞാറെ ആസ്യ (തുടൎച്ച)

കനാൻ ദെശത്തിൽ നഗരങ്ങളെയും ഗ്രാമങ്ങളെയും ഇപ്പൊൾ ദുൎല്ലഭമായിട്ടത്രെ കാ
ണുന്നു– ഒരൊ അംശങ്ങളിൽ മുഖ്യമായവ പറയാം—

ഗലീലനാട്ടിൽ കാനാ ൩൦൦ നിവാസികൾ–നചറത്ത് ഏകദെശം ൩൦൦൦ നിവാ
സികൾ–സരസ്സിന്റെ കരയിലെ തിബൎയ്യ ൪൦൦൦ നിവാസികൾ ഗലീലയിൽ നിന്നു
നെരെ പടിഞ്ഞാറൊട്ടു മദ്ധ്യ തറന്യ കടപ്പുറത്ത് അക്കൊ– കൊട്ട ഒരു ചെറിയതു
റമുഖത്തൊടു കൂട കിടക്കുന്നു– അതിന്റെ മുമ്പെത്ത പെർപ്തൊലമയി–ശമൎയ്യയി
ൽ ആ ബെൽ മെഹൊലാ– ബെഥെൽ-- യെസ്രെൽ–ശമൎയ്യ–ശിഖെം മുതലായ
നഗരങ്ങളും ഗ്രാമങ്ങളും ഉണ്ടു– യഹൂദനാട്ടിൽ ഹെബ്രൊൻ–ബെഥ്ലഹെം യരി
ഖാ മുതലായ സ്ഥലങ്ങൾ ഇപ്പൊൾ വളരെ താണുപൊയി നെരെ പടിഞ്ഞാ
റാട്ടു മദ്ധ്യ തറന്യ കടല്ക്കരയിൽ യൊപ്പ പട്ടണം ഏകദെശം ൫൦൦൦ നിവാസി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/20&oldid=191133" എന്ന താളിൽനിന്ന് ശേഖരിച്ചത്