താൾ:CiXIV285 1851.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

അതു കൊണ്ടു കൊഴിക്കൊട്ടിനെ തീരെ വിടുകെയാവുഎന്നു മനസ്സിൽ നിരൂപിച്ചു
പുറക്കാട്ടടികളെ നമ്മുടെ കൈയിൽ എല്പിക്കെണം എന്നു ചൊദിച്ചു– ആയവൻ പ
ടക്കങ്കൊല്ലത്തെപ്പടയിൽ പറങ്കി വെടിയാൽ കാൽ അറ്റതിനെ മറക്കാതെ
(൬൭. അദ്ധ്യ) താമൂതിരിയുടെ പക്ഷം ചെൎന്നു പൊയ കാരണത്താൽ പറങ്കികൾക്ക
ദ്രൊഹിയും തൂക്കുവാൻ യൊഗ്യനും എന്നു തൊന്നി– താമൂതിരിയൊ അതു കെട്ട ഉ
ടനെ മിത്ര ദ്രൊഹത്തിന്നു എന്നാൽ കഴികയില്ല എന്നു ഉത്തരം അയച്ചു അതു
കൊണ്ടു ഹെന്രി കപ്പിത്താന്മാരെ കൂട്ടികൊണ്ടു നിരൂപിച്ചു ജൂവാൻ രാജാവി
ന്നു ഗാമാവിന്നും ഇങ്ങിനെ തൊന്നിയിരിക്കുന്നു എന്നു പറഞ്ഞു കൊട്ടയെ ഇടി
ക്കെണ്ടതിന്നു ബുദ്ധി ഉപദെശിച്ചു– ചിലരും വിശെഷാൽ ലീമയും അഭിമാനം
നിമിത്തം വളരെ വിരൊധിച്ചു ലീമഞാനും കുടുംബവും ഈ കൊട്ടയെ രക്ഷി
പ്പാൻ മതി ഞങ്ങളിൽ എല്പിക്കുമൊ എന്നു ചൊദിച്ചതും പഴുതെയായി– മിക്ക
പെരും സമ്മതിക്കയാൽ ഹെന്രീ വസ്തുക്കൾ ഒക്കയും കപ്പലിലാക്കുവാൻ കല്പിച്ചു–പി
ന്നെ പട്ടാളങ്ങളെയും കരെറ്റി കൊട്ടയുടെ കീഴിൽ തുരകു വെച്ചു മരുന്നും മൂടി വി
ട്ടും ഒടുക്കത്തെവരെ കൊണ്ടു കത്തിക്കയും ചെയ്തു–നായന്മാർ പലരും ബദ്ധപ്പെട്ടു
കയറി കൊട്ടയിൽ നിറയുമ്പൊൾ തന്നെ മതിലും അതിന്മെൽ ഉള്ളവരും എല്ലാം
പെട്ടെന്നു പൊട്ടി പാറി പൊയതിനാൽ വളരെ നാശം ഉണ്ടായി–എങ്കിലും വലി
യ ഗൊപുരം വീണിട്ടില്ല–താമൂതിരി കൊപിച്ചു കൊയപക്കിയെ അടികളുടെ വാ
ൎത്തയെ പ്രകാശിപ്പിച്ചനിമിത്തം ശിക്ഷിച്ചു അവന്റെ മക്കളും പ്രാണഭയത്താ
ൽ മണ്ടി കണ്ണനൂരിൽ വാങ്ങി പറങ്കികളെ ആശ്രയിച്ചു പാൎക്കയും ചെയ്തു– അടികൾ
പുറക്കാട്ടിൽ പൊയി കടല്പിടിക്കാരിൽ മൂപ്പനായി ചമഞ്ഞു– താമൂതിരി കൊട്ട
യെ ഇടി തീൎത്തുകെട്ടുവാൻ കല്പിച്ചു– അൾ്ബുകെൎക്ക ൧൨ വൎഷത്തിന്നു മുമ്പെ തുടങ്ങിയതി
ന്നു ഇങ്ങിനെ അറുതി വന്നുവല്ലൊ (൫ാം അദ്ധ്യ) എന്നു ഡംഭിച്ചു പൊയി അദി
ൽശഃ മുതലായ രാജാക്കന്മാൎക്ക് ദൂത് അയച്ചു നിങ്ങളും നിങ്ങളും പറങ്കികളെ പെടിപ്പി
ച്ചു നീക്കുവാൻ സംഗതി വരെണമെ എന്നു അറിയിക്കയും ചെയ്തു–

എന്നതുകൊണ്ടു മുസല്മാനർ ൟ കഥ പറയുന്നവിധം വെറെ അവരുടെ വാ
ക്കാവിതു– പറങ്കികൾ കൊഴിക്കൊട്ടിൽ കൊട്ട കെട്ടിയ ശെഷം നബിയുടെ ആളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/19&oldid=191131" എന്ന താളിൽനിന്ന് ശേഖരിച്ചത്