താൾ:CiXIV285 1851.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

കളൊടും കൂട ഇരിക്കുന്നു കനാൻ രാജ്യത്തിൽ മാത്രമല്ല സൎവ്വഭൂമിയിലും വിശിഷ്ടമായയരു
ശലെം നഗരം ഏകദെശം യഹൂദനാട്ടിന്റെ നടുവിൽ കിടക്കുന്നു ൧൫൦൦0 നിവാസിക
ളിൽ ഏകദെശം ൫൦൦൦ യഹൂദന്മാർ ൫൦൦൦ ക്രിസ്ത്യാനർ ൫൦൦൦ മുസല്മാനരുമാകുന്നു–
പണ്ടെത്ത മാഹാത്മ്യത്തിന്റെ ഒൎമ്മയും വരുവാനുള്ള മഹത്വത്തിന്റെ പ്രതീക്ഷയു
മല്ലാതെ ഇപ്പൊൾ ആ പട്ടണത്തിൽ വിശെഷിച്ചൊന്നും കാണ്മാനില്ല– യഹൊവാല
യം മുമ്പെ ശൊഭിച്ച സ്ഥലത്തു ഇപ്പൊൾ ഒരു മുസല്മാൻ പള്ളികിടക്കുന്നു ക്രിസ്തീയപള്ളി
കളും മഠങ്ങളും രാജ്യത്തിൽ ഉണ്ടെങ്കിലും അതിൽ വസിക്കുന്ന യവനരൊമമഠസ്ഥന്മാ
ർ ക്രിസ്തുമതത്തെ ശുദ്ധനടപ്പുകൊണ്ടു അലങ്കരിക്കുന്ന കൂട്ടരല്ല– സുവിശെഷ വ്യാപന
ത്തിന്നായിട്ടു അവിടെ വസിച്ചു വരുന്ന അദ്ധ്യക്ഷനും–ബൊധകരും സുല്താനൊടനു
വാദം വാങ്ങി സിയ്യൊൻ മലമെൽ സത്യ ദൈവത്തിന്റെ സെവെക്കായി ഒരു പള്ളി
യെ എടുപ്പിച്ചു സുവിശെഷ സത്യം അംഗീകരിച്ചു ക്രിസ്തനിൽ വിശ്വസിക്കുന്ന ചെറുസഭകളെ
നടത്തി കൊണ്ടിരിക്കുന്നു– അതു ഭാവി മാഹാത്മ്യത്തിന്റെ ആരംഭമായി വരുവൂ
താക–

യൎദ്ദന്റെ അക്കര പരയ്യ നാട്ടിൽ മുമ്പെത്ത നഗരശെഷിപ്പുകളെ കാണുന്നുള്ളു–
ചെറുഗ്രാമങ്ങൾ ചിലതു ഇപ്പൊൾ ഉണ്ടെങ്കിലും അവറ്റിന്റെ പെർ പൊലും പ്രശംസി
പ്പാൻ തക്കതല്ല– മുമ്പെത്ത ഇസ്രയെലരെ ചുറ്റും വസിച്ച പുറജാതികളുടെ വാസസ്ഥ
ലങ്ങളെയും വെറുതെ അന്വെഷിക്കുന്നു അവ മിക്കവാറും നശിച്ചു പൊയി ചിലശെഷിപ്പു
കൾ അത്രെയഹൊവയുടെ നീതിയെ സൂചിപ്പിച്ചുവരുന്നു–

കനാനിൽ നിന്നു വടക്കൊട്ടുള്ള സുറിയ നാട്ടിന്റെ ആകൃതി വിശെഷങ്ങളെമു
മ്പെ ചുരുക്കി പറഞ്ഞുവല്ലൊ– മദ്ധ്യ തറന്യ കടപ്പുറം– ലിബനൊൻ മലനാടു സുറിയവനം
ഈ മൂന്നിൽ പറവാനുള്ളതെല്ലാം അടങ്ങിയിരിക്കുന്നു– പട്ടണങ്ങളിൽ വിശിഷ്ട
മായവ കടപ്പുറത്തുള്ള ത്രിപൊലി ഏകദെശം ൧൦൦൦൦ നിവാസികൾ– ബരുത്ത് ൮൦൦൦
നിവാസികൾ– പണ്ടു പൊയ്നീക്യരുടെ പ്രധാനപട്ടണമായ തൂർ എകദെശം ൮൦൦൦
നിവാസികൾ– ചിദൊൻ ൭൦൦൦ നിവാസികൾ ലിബനൊനാദിമല പ്രദെശങ്ങളിലു
ള്ളപട്ടണങ്ങൾ ആവിത്– വടക്കെ സുറിയയിൽ അലെപ്പൊ നഗരം ഏകദെശം ൯൦൦൦൦
നിവാസികൾ– ൧൮൨൨ാം ക്രി.അ. അവിടെ സംഭവിച്ച ഭയങ്കര ഭൂകമ്പത്താൽ


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/21&oldid=191135" എന്ന താളിൽനിന്ന് ശേഖരിച്ചത്