താൾ:CiXIV285 1851.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

൮൦൦൦ മനുഷ്യർ നശിച്ചുപൊയി– അലെപ്പൊനഗരത്തിൽ നിന്നു നെരെ പടിഞ്ഞാ
റൊട്ടു അന്ത്യൊക്യ പട്ടണം ഏറൊന്തെസ്സ് പുഴയുടെ കരമെൽ ൧൮൦൦൦ നിവാസികളൊടും
കൂട കിടക്കുന്നു ക്രിസ്ത്യാനർ എന്ന പെർ ജനിച്ച സ്ഥലം– മല പ്രദെശത്തിൽ നിന്നു കിഴ
ക്കൊട്ടുള്ള സമഭൂമിയിൽ ദമഷ്കപട്ടണം തന്നെ പ്രധാന സ്ഥലം ൧꠱ ലക്ഷം നിവാസി
കൾ ഈ പറഞ്ഞ സകല പട്ടണങ്ങളിലെ നിവാസികൾ നടത്തിവരുന്ന കച്ചവടം അ
ല്പമല്ല– എങ്കിലും മുസല്മാനൎക്ക തന്നെ– ആധിക്യം ഉണ്ടാകകൊണ്ടു മുമ്പെ ആധനപുഷ്ടി
ക്ഷയിച്ചു കിടക്കുന്നു—

യുരൊപഖണ്ഡം

ആകൃതിവിശെഷങ്ങൾ–

൧., അതിരുകളും വിസ്താരവും–

യുരൊപഖണ്ഡത്തിന്റെ അതിരുകളാവത് കിഴക്ക ഉരാൻ പൎവ്വതവും നദിയും
വൊല്ത–കുബാൻ–പുഴകളും–മൎമ്മരാ കരിങ്കടലുകളും– തെക്കമദ്ധ്യ തറന്യാഴിയും അ
തിന്റെ വടക്കെ അംശങ്ങളും പടിഞ്ഞാറ അതലാന്തിക സമുദ്രവും അതിന്റെ കി
ഴക്കെ അംശങ്ങളും– വടക്ക ഹിമസമുദ്രവും അത്രെ– ഈ അതിരുകൾ്ക്ക കത്തകപ്പെ
ട്ടഖണ്ഡത്തിന്റെ നീളം ഏകദെശം ൧൦൦൦ കാതം അകലം എകദെശം ൬൫൫
കാതം വിസ്താരം എകദെശം ൨ലക്ഷം ചതുരശ്രയൊജന–

൨., പൎവ്വതനദ്ദ്യാദികൾ

യുരൊപഖണ്ഡത്തിന്റെ തെക്ക പടിഞ്ഞാറെ അംശം മിക്കവാറും മലപ്രദെശവും
വടക്കകിഴക്കെ അംശം താണ സമഭൂമിയും ആകുന്നു– ചിലതുരുത്തികളിലും വട
ക്കെ അംശത്തിലെ അൎദ്ധദ്വീപുകളിലും മെൽ പറഞ്ഞ ൨ അംശങ്ങളിൽ ചെൎച്ച ഇ
ല്ലാതെ ചിലമല പ്രദെശങ്ങളും കുഴിനാടുകളും ഇരിക്കുന്നു– ഒരൊരൊ അംശവിശെ
ഷങ്ങളെ ഇതിന്റെ താഴെ പറയുന്നു–

൧., പിറനയ്യാൎദ്ധദ്വീപിലെ മലകൾ–

ആ അൎദ്ധദ്വീപിന്റെ വടക്കെ അതിരിൽ കിഴക്ക മദ്ധ്യ തറന്യാഴിയിൽ നിന്നു പടി
ഞ്ഞാറ അതലന്തിക സമുദ്രത്തൊളം ൧൦൦൦൦ കാലടി ഉയരമുള്ള ശിഖരങ്ങളൊ


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/22&oldid=191138" എന്ന താളിൽനിന്ന് ശേഖരിച്ചത്