താൾ:CiXIV285 1851.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

കിണറുവരെയും മതിലെ നീട്ടി കെമമാക്കി കൊച്ചിയിൽ പൊയി യുദ്ധസന്നാഹ
ങ്ങളെ കൂട്ടി പടിഞ്ഞാറെ ഭാഗത്തും കൊത്തളങ്ങളെ പണികയും ചെയ്തു– ഇ
ങ്ങിനെ പ്രയത്നം കഴിക്കുമ്പൊൾ മസ്കരെഞ്ഞാ വെഗം വരുമെന്നു കെട്ടു പൊ
ൎത്തുഗാലിൽ നിന്നു മസ്കരെഞ്ഞാവെ നീക്കിയപ്രകാരം ഒരു ശ്രുതിയുംകെട്ടു വി
ചാരിക്കുമ്പൊൾ കൊച്ചിയിൽ പറങ്കികൾ എല്ലാവരും തങ്ങളിൽ ഇടഞ്ഞു
ഹാരൊ എന്ന ദൊമിനിക്യ പാതിരി (൧൫൨൭. ജനു ൧.) പള്ളി പ്രാൎത്ഥന
യിൽ തന്നെ വസ്സ് അത്രെ പ്രമാണം എന്നു പരസ്യമാക്കി മസ്കരെഞ്ഞാവി
ൻ പക്ഷം എടുക്കുന്നവർ മഹാപാപികളും നരകയൊഗ്യരും എന്നും അറി
യിച്ചാറെ വസ്സ് മനസ്സ് ഉറപ്പിച്ചു അന്യപക്ഷക്കാരെ നാട്ടിൽ നിന്ന് കളവൂ
തും ചെയ്തു– അത് കൊണ്ട് ഇടച്ചൽ മുഴുത്തുവന്നാറെ തുൎക്കരുടെ നെരെ ഒ
ടുവൻ കപ്പല്ക്ക ആൾ പൊരാതെവന്നു– എങ്കിലും പറങ്കികൾ്ക്കു സംഭവിച്ച
പൊലെ തുൎക്കൎക്കും കൂടെ തങ്ങളിൽ അസൂയാ മത്സരങ്ങൾ അകപ്പെട്ടതിനാ
ൽ അവൎക്കു അദൻകൊട്ടയെ പിടിപ്പാൻ കഴിയാതെ യുദ്ധം എല്ലാം അബ
ദ്ധമായി പൊകയും ചെയ്തു– അതുകൊണ്ടു പറങ്കികൾ സന്തൊഷിച്ചു രാജാ
വെ അറിയിപ്പാൻ വെഗത വെണമെന്നു നിശ്ചയിച്ചു ഒരുത്തൻ ഹൊൎമ്മുജിൽ
നിന്നു യാത്രയായി റൂമിരാജ്യത്തിൽ കൂടി കടന്നു ൩ മാസത്തിലധികം പൊ
ൎത്തുഗാലിൽ എത്തി വൎത്തമാനം ബൊധിപ്പിക്കയും ചെയ്തു– ആയാ
ത്ര അന്നു വലിയ അതിശയമായി തൊന്നി– ഇപ്പൊൾ തീക്കപ്പൽവഴി
യായി പൊകുവാൻ ഒരു മാസമെ പൊരും–

ഭൂമിശാസ്ത്രം

യുരൊപഖണ്ഡം

ആകൃതിവിശെഷങ്ങൾ

൩, സെവെന്ന മലയിൽ നിന്നു വടക്കകിഴക്കായിട്ടു കൎപ്പാഥ മലയൊ
ളം നീണ്ടുകിടക്കുന്ന മാലാമല

മെൽ പറഞ്ഞ ആല്പകളുടെ പടിഞ്ഞാറെ അതിൽ റൊനമിട്ടാൽ പ്രദെ
ശം എന്നു പറഞ്ഞുവല്ലൊ– അതിൽ നിന്നു അല്പം പടിഞ്ഞാറും പിരനയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/27&oldid=191147" എന്ന താളിൽനിന്ന് ശേഖരിച്ചത്