താൾ:CiXIV285 1851.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

റ്റു (൧൫൨൪ സെപ്തമ്പ്ര) ഗൊവെക്ക വന്നു കടല്പിടിക്കാരെ എവിടത്തും ഒടുക്കു
വാനും കാൎയ്യക്രമം വരുത്തുവാനും പൎയ്യാപ്തന്മാരെ നിയൊഗിച്ചു കണ്ണുനൂൎക്ക ഒ
ടി കൊലത്തിരിയെ കണ്ടു നിങ്ങൾ ബാല ഹസ്സാൻ എന്ന കള്ളനെ ഉടനെഎ
ല്പിക്കെണംഎന്നുചൊദിച്ചു ഭയം വരുത്തി അനുസരിപ്പിച്ചു ആ കള്ളർ
മൂപ്പനെ കണ്ണനൂർ കൊട്ടയിൽ അടച്ചുവെച്ച പൊയി (അക്തമ്പ്ര) കൊച്ചി
യിൽ എത്തുകയും ചെയ്തു– പറങ്കി വീരരിൽ മുമ്പൻ തന്നെ വന്നപ്രകാരം
കെട്ടാറെനാടുതൊറും അതിഭയം ഉണ്ടായി– എങ്കിലും പറങ്കികൾ്ക്ക കൂട ആ വൃദ്ധ
വീരനിൽ പ്രസാദം കുറഞ്ഞിരുന്നു– അവൻ ദയ അറിയാത്ത കഠിന ഭാ
വമുള്ളവൻ എന്നു പ്രസിദ്ധം തന്നെ– ഗൊവയിൽഒരു ആസ്പത്രിയെ കെ
ട്ടീട്ടുണ്ടായിരുന്നു– ഈവക ഒന്നും വെണ്ടാ ആസ്പത്രി ഉണ്ടെങ്കിലെ ചെക
വൎക്കനിത്യവ്യാധി ഉണ്ടാവു എന്നു ഗാമയുടെ പക്ഷം– അതുകൊണ്ടു പറങ്കി
കൾ പലരും ഇവിടെ രക്ഷയില്ല വയറുനിറെപ്പാനും പണിയത്രെഎന്നു
വെച്ചു കൊട്ടകളിൽനിന്നുഒടി ചൊഴമണ്ഡലത്തും മറ്റും വാങ്ങി ചിലർചെലാവി
ൽ കൂടി പൊകയുംചെയ്തു– ഗാമ എത്തുംപൊൾതന്നെ രൊഗിയായാറെയും കൊ
ഴിക്കൊട്ടെക്ക്സൂസയെ ൩00 ആളുമായി തുണെപ്പാൻ അയച്ചുഅവനെകൊ
ണ്ടു കുട്ടിയാലിയെജയിപ്പിച്ചു– കാപ്പുകാട്ടുനിന്നുസൂസ അവനൊടു എറ്റു പന്ത
ലാനിക്കൊല്ലത്തൊളം നീക്കിയശെഷം പിറ്റെദിവസം കണ്ണനൂർവരെ ആട്ടി
യപ്പൊൾ ചൊനകർഅവിടെകരെക്കണഞ്ഞു പടക എല്ലാം വിട്ടുപൊകയൂം
ചെയ്തു– ആയതു കണ്ടാറെ കണ്ണനൂർ മാപ്പിള്ളമാരും അടങ്ങി കൊലത്തിരി
യുദ്ധവിചാരം ഉപെക്ഷിച്ചു കൊട്ടയിലുള്ള പറങ്കികൾ്ക്ക സമ്മാനവും കുശലവാ
ക്കും അയപ്പിച്ചു കൊടുത്തു– ഗൊവയുടെ തൂക്കിൽ ജൊൎജ്ജ തെല്യു എന്ന ഒരു
യുവാവു ചിന്ന കുട്ടിയാലിയൊടു എറ്റു ജയിക്കയും ചെയ്തു– അതുകൊണ്ടുകൊ
ഴിക്കൊട്ടു കൊട്ടയരികിൽ പൊർ ഒന്നും ഉണ്ടായില്ല– – മെനെസസ് ഹൊൎമ്മു
ജെ വിട്ടു ദിശമ്പ്രിൽ കൊച്ചിയിൽ എത്തിയാറെഗാമയുടെ രൊഗം കണ്ടു കാൎയ്യ‌
വിചാരം അവനിൽ എല്പിപ്പാൻ മനസ്സില്ലാഞ്ഞിട്ടും ഗാമ അവനെ നിൎബ്ബന്ധി
ച്ചനുസരിപ്പിച്ചുഞാൻ മരിച്ചാൽ രാജ മുദ്രയുള്ള പത്രം അഴിച്ചു വായിച്ചു നട

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/51&oldid=191200" എന്ന താളിൽനിന്ന് ശേഖരിച്ചത്