താൾ:CiXIV285 1851.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

കൊല്ലത്തു ജയം കൊണ്ട ശെഷം വിസൊറെയി( ൧൫൨൫ മാൎച്ച) കണ്ണനൂരിലെത്തിമാ
പ്പിള്ളമാരുടെ വിനയവും വിറയലും കണ്ടുസന്തൊഷിച്ചതല്ലാതെ രാജാവെയും കാണ്മാ
നാഗ്രഹിച്ചാറെ കൊലത്തിരിഉടനെ കൊട്ടയിലെക്ക് എഴുന്നെള്ളി വളരെ കുശലം പറ
ഞ്ഞു സമ്മാനങ്ങളെയും കൊടുത്തു വെണ്ടാ എന്നു ചൊല്ലിയതിനാൽ വിസ്മയിച്ചു മുട്ടിച്ചാ
റെ വിസൊറെയി വാങ്ങി ഉടനെ കണ്ണനൂരിലുള്ളരൊഗിശാലെക്ക്കൊടുക്കയും ചെ
യ്തു–പിന്നെ നമ്മുടെ പടകും തൊക്കും എല്ലാം നിങ്ങൾ്ക്കു തരാം എന്നു പറഞ്ഞപ്പൊൾ
വിസൊറെയി പൊൎത്തുഗാൽ രാജസെവക്കായിട്ടു വാങ്ങി ഉപചാരം പറഞ്ഞ
ശെഷം പൊൎത്തുഗാലിൽനിന്നു വന്ന പത്രികയെ കാട്ടി– അതിൽ ചൊല്ലിയതുഎന്തെ
ന്നാൽ– ആണ്ടു തൊറും ഇങ്ങുവെണ്ടുന്ന കയിറ്എല്ലാം കൊലത്തിരിസഹായവി
ലക്കഎത്തിപ്പാൻ കൈയെറ്റാൽ ൧൮ ദ്വീപുകളെ അവരിൽ കല്പിച്ചു കൊടുത്തിരി
ക്കുന്നു– എന്നതിൽപിന്നെകാലത്താലെ ൧൦൦൦ഭാരം കയിറുവെണ്ടി വരും എന്നു
കെട്ടപ്പൊൾ അങ്ങിനെ ആയാൽ ദ്വീപുകൾ എനിക്ക വെണ്ടാ എന്നു കൊലത്തിരി
തീൎത്തു പറഞ്ഞു– പിസൊറെയി ഉള്ളു കൊണ്ടു സന്തൊഷിച്ചു ദ്വീപുകളിൽ അരിചു
ങ്കം കല്പിച്ചു– ർ൦ പൊരാളികളെയും പാൎപ്പിച്ചു ചുങ്കപ്പിരിവു തന്നെ സകലചെലവി
ന്നും ൨൦൦൦ ഭാരം കയിറു മെടിക്കുന്നതിന്നും മതി എന്നു കാണ്കയും ചെയ്തു–കണ്ണനൂ
രിൽ വസിക്കുമ്പൊൾ ഹൊൎമ്മുജിൽ നിന്നുഒരു ദൂതൻ വന്നു അവിടെ ഉള്ള പറങ്കി
പ്രമാണി അതിക്രമം ചെയ്ത പ്രകാരം സങ്കടം ബൊധിപ്പിച്ചാറെമെനെസസ് സത്യ
പ്രകാരം വിസ്തരിച്ചു പറങ്കിക്കു ശിക്ഷ കല്പിച്ചതിനാൽ പക്ഷപാതം ഇല്ലാത്തവൻ എ
ന്നുള്ള ശ്രുതിയെ പരത്തി– അനന്തരം കൊഴിക്കൊട്ടിൽ ക്ഷാമം വരുത്തുവാൻ കടല്ക്കര
യെങ്ങും കാവൽവെച്ചു കപ്പലൊട്ടം വിലക്കുന്നതിൽ ൪കപ്പൽ മംഗലൂർ തൂക്കിൽ പാൎത്തു
അകത്തുള്ളപടകുകളെസൂക്ഷിച്ചുപൊരും കാലം പൊർപ്പടകുകൾ ൭൦ തെക്കിൽ
നിന്നു വന്നുഏല്ക്കയാൽ ആ പറങ്കികപ്പല്ക്കു നില്പാൻ പാടില്ലാതെവന്നു അരികരെറ്റി
യ പടകും അഴിമുഖം വിട്ടു തെറ്റി ഒടുകയും ചെയ്തു–അന്നുപിസൊറെയി കൊ
ച്ചിക്ക ഒടിബന്ധുവായ സീമൊനെ കൊട്ടകളിലെക്ക് വെണ്ടുന്ന കൊറ്റു ഭട്ടക്കള
യിൽ നിന്നു വരുത്തുവാൻനിയൊഗിച്ചിരുന്നു–അവൻ ഏഴിമലെക്കരികിൽ ആ
എഴുപതിനൊടുഎത്തിപട തുടങ്ങി ചിലതിനെ ഒടുക്കി മറ്റവറ്റെ ചിതറിച്ച
ശെഷം പലവും മാടാഴി പുഴയിൽ ഒടി ഒളിച്ചുപൊയി—

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/12&oldid=191116" എന്ന താളിൽനിന്ന് ശേഖരിച്ചത്