താൾ:CiXIV285 1851.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

യുരൊപഖണ്ഡത്തിന്റെ വടക്കെ അംശത്തിൽ ഗൎമ്മന്യാ– ബല്ത്യ കടലു
കളുടെയും അതലാന്തിക സമുദ്രത്തിന്റെയും നടുവിൽസ്ക്കന്തിനാവ്യ അ
ൎദ്ധ ദ്വീപുവടക്കുരുസ്യരാജ്യത്തിന്റെ അതിരിൽ നിന്നു തെക്കൊട്ടു
നീണ്ടു കിടക്കുന്നു– അതിന്റെ വടക്കെ അതിർ മുതൽ തെക്കെ അറ്റ
ത്തൊളവും ഒരു തുടൎമ്മല വ്യാപിച്ചു അൎദ്ധദ്വീപിനെ ശ്വെദൻ. നൊ
ൎവ്വെ എന്നീ രണ്ടംശങ്ങളാക്കി ഏകദെശം ൫൦൦൦–൭൦൦൦ കാലടിയൊളം
ഉയൎന്നു നില്ക്കുന്നു– അതിന്റെ വടക്കെ അംശത്തിന്നുലപ്പമലകൾ എ
ന്നും നടുഅംശത്തിന്നു കിയൊലപൎവ്വതമെന്നും പെരുകൾ പറയുന്നു–
തെക്കെ അംശം പലശാഖകളായി നൊൎവ്വെ ദെശത്തിൽ നിറഞ്ഞുകി
ടക്കുന്നു– ഈ മലകളിൽ നിന്നുഅനെകനദികൾ ഉത്ഭവിച്ചു കിഴ
ക്കൊട്ടുശ്വെദൻ രാജ്യത്തൂടെ ഒഴുകി ബല്ത്യ കടലിൽ ചെന്നു ചെരുന്നു–
അവറ്റിൽ മുഖ്യമായ തശ്വെദൻ ദെശത്തിന്റെ വടക്കെ അതിരായ
തൊൎന്നയ്യ പുഴതന്നെ–സ്ക്കന്തിനാവ്യ അൎദ്ധദ്വീപിന്റെ കിഴക്കെ അം
ശം മിക്കതും താണ ഭൂമിയാക കൊണ്ടു പലസരസ്തലങ്ങൾ്ക്കും ഇരിപ്പി
ടവുമാകുന്നു– പ്രധാനമായവതെക്കെ അംശത്തിൽ ഇരിക്കുന്നവെനർ–
വെത്തർ– മെലാർ ഈ മൂന്നു സരസ്സുകൾ അത്രെ—

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/30&oldid=191152" എന്ന താളിൽനിന്ന് ശേഖരിച്ചത്