താൾ:CiXIV285 1851.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪

വീതിയുമായ മലനാടു പലശിഖരങ്ങളൊടും ശാഖകളൊടും കൂട നാലുദിക്കിലും വ്യാ
പിച്ചിരിക്കുന്നു അതിന്റെ ചുറ്റിലും ൪–൫ കാതം വീതിയുള്ള കുന്നു പ്രദെശം പല
ശുഭ താഴ്വരകളൊടും കൂട അതിന്റെ അടിയായി നിന്നു ഒരൊപുഴകളെ കട
പ്പുറത്തെക്ക അയച്ചു വിടുന്നു അതിൻ പുറമെയുള്ള ദെശം താണും ഭിന്നമായും പ
ലവിധെന കടലൊളം എത്തി കിടക്കുന്നു–മലപ്രദെശത്തിലെ മുഖ്യമായ ശിഖര
ങ്ങൾ ൫൫൦൦ കാലടി ഉയരമുള്ള നാമനകൂലി കണ്ടിയും അതിന്റെ സമീപത്തി
ങ്കൽ ൬൫൦൦ കാലടി ഉയൎന്നു നില്ക്കുന്ന സമനെല്ലയും തന്നെ സമനെല്ലെക്ക ശ്രീ പാ
ദം എന്ന പെരും നടപ്പായി വന്നിരിക്കുന്നു അതിന്റെ കാരണം പണ്ടു ലങ്കാദ്വീപി
ൽ അനെക ദുൎഭൂതങ്ങളും ക്രൂരസൎപ്പങ്ങളും നിറഞ്ഞു വാണു കൊണ്ടിരുന്നപ്പൊൾ
വിഷ്ണു ഈ വകെക്കു നീക്കം വരുത്തുവാൻ നിശ്ചയിച്ചു ബുദ്ധനായി അവതരിച്ചു
ഭയങ്കരമായ ഭൂകമ്പത്തൊടും ഇടികളൊടും കൂട ലങ്കയിൽ ഇറങ്ങി ദുൎഭൂതങ്ങ
ളെ ജയിച്ചു രാജ്യഭ്രംശം വരുത്തി ബൌദ്ധമതം ജനങ്ങളൊടു ഘൊഷിച്ചു നട
ത്തി രാജാവിന്റെ പ്രാൎത്ഥനയാലെ സമനെല്ല മലകയറി പാറമെൽ ചവിട്ടി
സ്വമതക്കാൎക്ക തിരുകാലിന്റെ രൂപം ആശ്രയസ്ഥാനമാക്കി കൊടുക്കയും ചെ
യ്തു– ഈ പഴമ അനുസരിച്ചു അനെകബൌദ്ധന്മാർ സംവത്സരം തൊറും ആ മല
കയറി കാഴ്ച വെച്ചു ഉത്സവം കൊണ്ടാടി ലങ്കദ്വീപിൽ വിശുദ്ധ ഭൂമിസമനെ
ല്ല മലതന്നെ എന്നു പ്രമാണിച്ചു കൊണ്ടിരിക്കുന്നു– ആ മല പ്രദെശത്തിൽ നി
ന്നു ഉത്ഭവിച്ചു നാലുദിക്കിലെക്കും ഒഴുകി ചെല്ലുന്ന നദികളിൽ ത്രിക്കൊണമല
സമീപത്തു സമുദ്രത്തിൽ കൂടുന്ന മഹാവെല്ലഗംഗയും കുളമ്പു പട്ടണത്തിൻ അരി
കിൽ വെച്ചു കടലൊടു ചെരുന്ന കലാണി ഗംഗയും കല്തുറനഗര സമീപത്തിങ്ക
ൽ ആഴിയെ പ്രാപിക്കുന്ന കാർ ഗംഗയും പ്രധാനം—

ദ്വീപിലെ ഉല്പത്തികൾ പലവിധമാകുന്നു– മലകളിൽ നിന്നും പുഴമണ്ണിൽ നി
ന്നും പൊൻവെള്ളി ഇരിമ്പു മുതലായ ലൊഹങ്ങളെ വിളഞ്ഞെടുക്കുന്നതുമല്ലാ
തെ പലദിക്കിൽ നിന്നും ഒരൊവിധം രത്നങ്ങളെയും കണ്ടു കിട്ടിവരുന്നു ജിലാ
പു തുടങ്ങി വടക്കൊട്ടു മണ്ണാറുയാഴ്പാണം എന്ന ദ്വീപുകളൊളമുള്ള കടൽ കൈ
കളിൽ നിന്നു സൎവ്വദ്വീപുകാൎക്ക വെണ്ടുന്ന ഉപ്പും വിളയിച്ചെടുക്കുന്നു–രാജാക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/42&oldid=191181" എന്ന താളിൽനിന്ന് ശേഖരിച്ചത്