വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (നിർദ്ദേശങ്ങൾ)
വാർത്തകൾ (ചർച്ച തുടങ്ങുക) |
നയരൂപീകരണം (ചർച്ച തുടങ്ങുക) |
സാങ്കേതികം (ചർച്ച തുടങ്ങുക) |
നിർദ്ദേശങ്ങൾ (ചർച്ച തുടങ്ങുക) |
സഹായം (ചർച്ച തുടങ്ങുക) |
പലവക (ചർച്ച തുടങ്ങുക) |
നാട്ടറിവുകൾ
[തിരുത്തുക]വാമൊഴികളിലൂടെ, അനുഭവങ്ങളിലൂടെ പകർന്നു കിട്ടിയ നാട്ടറിവുകളും ഒറ്റമൂലികളും മറ്റും സൂക്ഷിച്ചു വയ്ക്കാൻ നാട്ടറിവുകളുടെ താൾ തുടങ്ങിക്കൂടെ ?—ഈ തിരുത്തൽ നടത്തിയത് 112.79.206.22 (സംവാദം • സംഭാവനകൾ)
ഉള്ളൂർ കൃതികൾ
[തിരുത്തുക]ഈ ഗ്രന്ഥശാലയുടെ അണിയറ പ്രവർത്തകർ അത്യന്തം പ്രശംസ അർഹിക്കുന്നു. ഉള്ളൂർ എസ് പരമേശ്വര ഐയ്യരുടെ ഗ്രന്ഥങ്ങൾ സമാഹരിക്കാൻ ഒരു പരിശ്രമം ഉണ്ടായാൽ ഭാഷയുടെ ആരാധകനായ എനിക്കും എന്നെപോലുള്ള മറ്റുള്ളവർക്കും വളരെയധികം പ്രയോജനകരമായിരിക്കും.—ഈ തിരുത്തൽ നടത്തിയത് 99.62.93.46 (സംവാദം • സംഭാവനകൾ)
- ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ചട്ടമ്പിസ്വാമികളുടെ കൃതികളുടെ സമാഹാരണമാണ്. അത് തീർന്നശേഷം ഉള്ളൂരിന്റെ കൃതികളുടെ സമാഹരണം ആരംഭിക്കാവുന്നതാണ്. നിലവിൽ സന്നദ്ധപ്രവർത്തർ വേണ്ടത്രയില്ലാത്തതാണ് പദ്ധതികൾ മുന്നോട്ട് നീങ്ങാനുള്ള കാലതാമസം. ഉള്ളൂരുരിന്റെ കൃതികൾ പിഡീഎഫ് രൂപത്തിൽ ലഭ്യമാക്കാൻ സാധിക്കുമെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാം. --മനോജ് .കെ 11:08, 11 ഓഗസ്റ്റ് 2011 (UTC)
vaikom muhammed basheer works
[തിരുത്തുക]i did not find any works of vaikom muhammed basheer.........—ഈ തിരുത്തൽ നടത്തിയത് Levigo83 (സംവാദം • സംഭാവനകൾ)
- it's protected in Copyright license. Basheers works will be in public domain at (1994+60)=2054 july 4. or the copy right holders need to release that as Copy Left. --മനോജ് .കെ 14:13, 17 സെപ്റ്റംബർ 2011 (UTC)
പ്രത്യേകാവകാശങ്ങൾ
[തിരുത്തുക]വിക്കിപീഡിയ മാതൃകയിൽ സ്വതേ റോന്തുചുറ്റുന്നവർ, റോന്തുചുറ്റുന്നവർ എന്നീ ഉപയോക്തൃസംഘങ്ങൾ ഇവിടെ നടപ്പിലാക്കുന്നത് നന്നായിരിക്കും. --Vssun (സംവാദം) 08:50, 16 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു വിക്കിപീഡിയയിൽ നടപ്പാക്കിയപ്പോൾ ഇവിടെയും കൊണ്ടുവരണമെന്ന് വിചാരിച്ചതായിരുന്നു.പിന്നെ പട്രോൾ ചെയ്യാൻ മാത്രം തിരുത്തലുകൾ ഇവിടെ ഇല്ലാത്തതുകൊണ്ട് പറയാൻ മടിച്ച് നിന്നതാണ്. --മനോജ് .കെ 15:12, 16 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു നല്ല കാര്യം - നടക്കട്ടെ -- Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) (സംവാദം) 09:03, 26 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--Fuadaj (സംവാദം) 09:38, 26 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 10:33, 26 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--ജേക്കബ് (സംവാദം) 15:16, 26 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--സുഗീഷ് |sugeesh (സംവാദം) 17:14, 26 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--Kiran Gopi (സംവാദം) 13:59, 27 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--തച്ചന്റെ മകൻ (സംവാദം) 16:50, 29 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 18:24, 29 മാർച്ച് 2012 (UTC)
സംവാദം
[തിരുത്തുക]ബഗ് കാണുക --Vssun (സംവാദം) 10:35, 26 മാർച്ച് 2012 (UTC) - ഈ ഗ്രൂപ്പുകൾ നിലവിൽ വന്നു. --Vssun (സംവാദം) 16:05, 3 ഏപ്രിൽ 2012 (UTC)
അറബിമലയാളം
[തിരുത്തുക]മലയാളഭാഷയുടെ ഭാഗമാണോ അറബിമലയാളം? അതോ മറ്റൊരു ഭാഷയാണോ? അറബിമലയാളം കൃതികൾ വിക്കിഗ്രന്ഥശാലയിൽ ചേർക്കാമോ? -Prince Mathew
- Prince,അറബി മലയാളം തനതായ ഒരു entity ആണ് . അത് ഒരു ഭാഷ ആയി നിർവചിക്കുക പ്രയാസം . മലബാർ മുസ്ലിമ്ങ്ങ്ങ്ങൾ വിപുലമായി ഉപയോഗിച്ചു വന്നിരുന്ന ഒരു textual method എന്ന് വേണമെങ്കിൽ പറയാം.ഓത്തു പള്ളികളിൽ പഠിപ്പിച്ചിരുന്നത് അറബി ലിപ്യായിരുന്നു . നാട്ടിൽ സംസാരിച്സിരുനത് മലയാളവും . ഇത് രണ്ടും കുഉകൂടി സംയോജിപ്പിച്ചു കൊണ്ട്ട് രേഖകൾ ഉണ്ടാക്കാനും , ചരിത്രം എഴുതാനും ശാസ്ത്രം പഠിപ്പിക്കാനും പദ്യ ഗധ്യങ്ങൾ രചിക്കാനും മത പഠനം സാധ്യമാക്കാനും ഒക്കെയായി റുപാന്തരപ്പെട്ടു വന്ന ഒരു രേഖ ശൈലി. തമിഴ് മലയാളം എന്നൊന്ന് ഉണ്ടായിരുന്നല്ലോ . എന്നാൽ അത് ഭാഷ ആയി നാം കരുതുന്നില്ല . അറബ് മലയാളം ക്രില്തികൾ വിക്കി ക്ക് മുതൽ ക്കുഉട്ടാവും . എന്നാൽ അത് ഇതു ഗണത്തിൽ പ്പെടുത്തും എന്ന എനിക്കും വലിയ നിശ്ചയം പോര .-Fuad Jaleel
- ലിപി മലയാളമല്ലാത്തതുകൊണ്ട് മലയാളം വിക്കി ഗ്രന്ഥശാലയിൽ ഉൾപ്പെടുത്താനാകുമോ എന്ന് സംശയം-സുനിൽ (Sunil)
- ലിപി നോക്കേണ്ട ആവശ്യമില്ലെന്ന്. കരുതുന്നു. അറബിമലയാളം കൃതി ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ പിന്നീടാർക്കെങ്കിലും മലയാളം ലിപിയീലേക്ക് മാറ്റാമല്ലോ-Raziman
- അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ വിക്കിയിൽ കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ?-Fuad Jaleel
- അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തിൽ ഉപയോഗിക്കുണ്ടെന്നാണ് എനിക്ക് മനസിലായത്. ഗ്രന്ഥശാലയിൽ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന് യൂണിക്കോഡ് കാരക്ടർ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ.-Manoj K
- ഏതെങ്കിലും ഒരു വിക്കിസോഴ്സിൽ ഉൾപ്പെടുത്താൻ മാത്രം പ്രാധാന്യം
തീർച്ചയായും അറബിമലയാളത്തിൽ എഴുതപ്പെട്ട കൃതികൾക്ക് പലതിനും ഉണ്ട്. മാപ്പിളപ്പാട്ടുകൾ പലതും അറബിമലയാളത്തിലാകും എഴുതപ്പെട്ടിട്ടുണ്ടാകുക. ഭാഷ എന്നത് ലിപിയിലും മേലെയുള്ള കാര്യമാണല്ലോ. എഴുതിയത് അറബിക്ക് സമാനമായ (ഉർദു/പേർഷ്യൻ ലിപികളോടാണ് കൂടുതൽ സാമ്യം) ലിപിയിലാണെങ്കിലും ആ ഭാഷകളിലെ ഗ്രന്ഥശാലകളിലൊന്നുമല്ലല്ലോ ഈ കൃതികൾ ചേരുക. മലയാളം വിക്കിഗ്രന്ഥശാലയുടെ നയങ്ങൾ തീരുമാനിക്കുന്നത്. മലയാളം വിക്കിസമൂഹമാണ്, അറബിമലയാളം ചേർക്കാവുന്നതരത്തിൽ ഗ്രന്ഥശാലയുടെ നയങ്ങൾ മാറ്റേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം.
ഇനി സാങ്കേതികതയുടെ കാര്യം. സ്കാനുകൾ djvu ഫോർമാറ്റിൽ നേരിട്ട് ചേർക്കാമല്ലോ. അത് യൂനികോഡാക്കുന്നത് പ്രശ്നമൊന്നുമല്ല, അറബി ലിപിയിൽ ഇല്ലെങ്കിലും പേർഷ്യൻ ലിപിയിൽ അക്ഷരങ്ങളെല്ലാം ഉണ്ടെന്നാണ് എന്റെ അറിവ്. ഉദാഹരണം : അറബിയിൽ 'ച' ഇല്ല, എന്നാൽ അറബിമലയാളത്തിലുണ്ട്. چ ആണ് എഴുതാനുപയോഗിക്കുന്ന അക്ഷരം. ഇത് U+0686 എന്ന യൂനികോഡ് ചിഹ്നമാണ്, കൂടുതലറിയാൻ http://en.wiktionary.org/wiki/%DA%86 നോക്കുക. ഇങ്ങനെ ഏതെങ്കിലും കൃതി djvu/unicode രീതിയിൽ ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ താല്പര്യമുള്ള ആർക്കും പിന്നീട് മലയാളം ലിപിയിലേക്ക് മാറ്റുകയുമാകാമല്ലോ -റസിമാൻ
- ടൈപ്പ് ചെയ്യാൻ സാങ്കേതികമായി ബുദ്ധിമുട്ടില്ലെങ്കിൽ മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർക്കണം എന്നാണ് എന്റെ അഭിപ്രായം. പകർപ്പാവകാശം കഴിഞ്ഞ പുസ്തകം ലഭ്യമാണെങ്കിൽ സ്കാൻ ചെയ്ത് djvu നിർമ്മിക്കാൻ/ സഹായിക്കാൻ ഞാൻ സന്നദ്ധമാണ്.-Manoj K
തമിഴിലും ഇതെ സംവിധാനം നിലവിലുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്-AbdulAzeez_അബ്ദുല്‌അസീസ്
- ലിപിയുടെ കാര്യം വിട്ടുകഴിഞ്ഞാൽ അറബിമലയാളം എന്നത് മലയാളത്തിന്റെ ഒരു വരമൊഴിഭേദമായിരുന്നു. മണിപ്രവാളമ്പോലെ ഒരു സങ്കരഭാഷ. ഇതുപോലെ മണിപ്രവാളവും മറ്റു ഭാഷകളിലും ഉണ്ടായിരുന്നു അസീസ്.എന്തായാലും അറബിമലയാളസാഹിത്യം മലയാളത്തിന്റെ സമ്പത്തുതന്നെയാണ്. അറബിമലയാളത്തിലെ സുപ്രധാനമായ കൃതി, മുഹ്‌യുദ്ദീൻ മാല ഇപ്പൊത്തന്നെ ഗ്രന്ഥശാലയിലുണ്ട്, മലയാളലിപിയിൽ. ലിപിപാരമ്പര്യത്തെ മാറ്റിനിർത്തി അറബിമലയാളത്തെ എടുക്കുന്നതിൽ ഔചിത്യക്കേടുണ്ടെങ്കിലും എല്ലാ മലയാളിക്കും ലഭ്യമാകേണ്ടതാണ് ഈ ഉള്ളടക്കങ്ങൾ എന്നതുകൊണ്ട് മലയാളലിപിയിൽത്തന്നെയായിരിക്കണം ഗ്രന്ഥശാലയിലെ കൃതികൾ.
പിൽക്കാലത്ത് വേണ്ട പ്രാധാന്യം ലഭിക്കാതെപോയ ഈ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് അറബിമലയാളം ലിപിയിൽ മറ്റൊരു പതിപ്പുകൂടി ഉണ്ടാക്കുന്നത് ഉചിതമായിരിക്കും. അറബിൿ യൂനികോഡ് അതുമായി ബന്ധപ്പെട്ട പരമാവധി ലിപിവൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ട് അറബിമലയാളം എഴുതാൻ ബുദ്ധിമുട്ടുണ്ടാവില്ല (മലയാളത്തിലെഴുതാനാ പ്രശ്നം). ഇതിനുപറ്റിയ ഒരു കീബോർഡ് നിർമ്മിച്ചാൽ നല്ലതായിരുന്നു.
റസിമാൻ പറഞ്ഞതുപോലെ, അറബിമലയാളം djvu-കൾ ഗ്രന്ഥശാലയിലെത്തട്ടെ. നല്ലൊരു വിക്കിസമൂഹം ഉണ്ടാക്കിയെടുക്കാനായാൽ വിജയിക്കും. ഗ്രന്ഥശാലയ്ക്കുമേലുള്ള ചില അനാവശ്യമായ ദൂഷണങ്ങൾ ഒഴിവാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.-thachu mon
- പേർഷ്യൻ ലിപിയിൽ ടൈപ്പ് ചെയ്യാനുള്ള സൗകര്യം തയ്യാറാക്കാൻ വിഷമമുണ്ടാകില്ല.-Junaid P V
- ഇത് മണ്മറഞ്ഞ സംവിധാനമൊന്നുമല്ല. മദ്രസ്സകളിൽ ഇപ്പോഴും പഠിപ്പിക്കുന്ന രീതി തന്നെയാണ്-AbdulAzeez_അബ്ദുല്‌അസീസ്
- മുഹിയുദ്ദീൻമാല വിക്കിഗ്രന്ഥശാലയിൽ ചേർത്തപ്പോൾ തന്നെ പ്രസ്തുത കൃതിയുടെ
ചരിത്രപരമായ പ്രത്യേകത മൂലം അത് അറബി മലയാളത്തിൽ കൂടെ എവിടെയെങ്കിലും ചേർക്കേണ്ടതല്ലേ എന്ന് തോന്നിയിരുന്നു.
ഭാഷ എന്നത് ലിപിക്ക് അപ്പുറം നിൽക്കുന്ന ഒന്നായതിനാൽ മലയാളഭാഷയോട് ചെർന്ന് നിൽക്കുന്ന അറബി മലയാളം, തമിഴ് ലിപി ഉപയോഗിച്ച് എഴുതിയ മലയാള കൃതികൾ, പിന്നെ വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയവയിലുള്ള മലയാളകൃതികൾ കൂടെ മലയാളം വിക്കി ഗ്രന്ഥശാലയിൽ വരേണ്ടതല്ലേ എന്ന് തോന്നുന്നു.
എല്ലാവർക്കും മനസ്സിലാകും എന്നതിനാൽ ഇങ്ങനെ മറ്റുലിപികളീൽ ഉള്ളതിന്റെ മലയാളലിപിയിലുള്ള ഉള്ളടക്കം എന്തായാലും വേണം. ഇതിന്റെ പ്രദർശനം, ടൈപ്പിങ്ങ് തുടങ്ങിയ സാങ്കേതികപ്രശ്നങ്ങൾ മറികടക്കാൻ വലിയ ബുദ്ധിമുട്ടുണ്ട് എന്ന് തോന്നുന്നില്ല. മലയാളം വിക്കിമീഡിയർക്ക് തന്നെ അതിനുള്ള സാങ്കേതികൾ വികസിപ്പിക്കാൻ ആവും. ഇങ്ങനത്തെ സാങ്കേതികപരിമിതികളെ മലയാള വിക്കിസമൂഹം മുൻപും തരണം ചെയ്ത് മറ്റുള്ളവർക്ക് മാതൃക ആയിട്ടുള്ളതാണല്ലോ.-Shiju Alex
- മലയാളം തന്നെയാണ് അറബി മലയാളം. അതിന്റെ ലിപിയിൽ മാത്രമേ വ്യത്യാസമുള്ളൂ. വാക്കുകൾ മലയാളം തന്നെയാണ്. മലയാള-അക്ഷരം വ്യാപകമാകുന്നതിനു മുമ്പ് മലബാറിൽ പൊതുവേ ഉപയോഗിച്ചിരുന്ന ലിപിയാണിത്. എന്റെ ചെറുപ്പത്തിലെല്ലാം ഈ ലിപിയിലെഴുതിയ കുറെ പുസ്തകങ്ങൾ മലബാറിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു.
അറബി അക്ഷരങ്ങൾ ചെറുപ്പത്തിലെ സ്വായത്തമാക്കുന്ന മുസ്ലിങ്ങൾക്ക് ഇത് അപ്ലം വ്യത്യാസങ്ങൾ മാത്രം വരുത്തിയാൽ മലയാളം കൂടി വരുതിയിലാകുമെന്നതിനാലാകാം ഇത്ര വ്യാപകമായത്.
മോയിൻ കുട്ടി വൈദ്യർ തുടങ്ങിയവരെല്ലാം ഈ ലിപിയാണ് ഉപയോഗിച്ചിരുന്നത്. -kattipparuthi rasheed
- അങ്ങനെയെങ്കിൽ നമുക്ക് ഇത് ഒരു ചർച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയിൽ....-sugeesh | സുഗീഷ് *
അറബിമലയാളം എന്റെ ചെറുപ്പത്തിൽ ഞാൻ ഉപയോഗിച്ചിരുന്നു. അക്കാലത്തെ മുസ്ലിം സമൂഹത്തിന്റെ ക്രയവിക്രയങ്ങൾ മിക്കവാറും അറബിമലയാളത്തിലായിരുന്നു. മലയാളം മാത്രമല്ല തമിഴ് തെലുങ്ക് പാർസി , ഉറുദു ഭാഷകളുടെ കലർപ്പ് പലപ്പോഴും അതിൽ ഉണ്ടായിട്ടുണ്ട്, മോയിൻകുട്ടി വൈദ്യർ അറബി മലയാളത്തിൽ എഴുതിയിട്ടുള്ള എല്ലാ രചനകളിലും അത് കാണാം. ലിപി പൂർണമായും അറബി അക്ഷരങ്ങളാണെങ്കിലും അറബി അക്ഷരങ്ങളിൽ ഇല്ലാത്ത എന്നാൽ ഉരുദു പാർസി ഭാഷകളിൽ കണ്ടു വരുന്ന കുത്ത് ഉപയോകിച്ചുകൊണ്ട് പ ച തുടങ്ങിയ അറബിയിൽ ഇല്ലാത്ത സ്വരങ്ങളെ സൃഷ്ടിക്കുകയായരുന്നു. അറബി അക്ഷരങ്ങൾ മദ്രസ പഠനത്തിൽ നിന്നും നേടുന്നവർക്ക് എളുപ്പം സ്വായത്തമാകുന്ന വിധത്തിൽ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു ചർച്ചയാക്കേണ്ടതും അത് നിലനിർത്താനുള്ള പരിശ്രമങ്ങൾ നടത്തേണ്ടതും ആവശ്യമാണ്. അന്യം നിന്നുപോകാവുന്ന ഇത്തരം അക്ഷര ഭാഷയെ നിലനിർത്തേണ്ടത് തീർച്ചയായും നല്ല പ്രവർത്തിതന്നെ അതിനാവശ്യമായ രേഖകൾ കോഴിക്കോട്, മലപ്പുറം തൃശൂർ എന്നീ സ്ഥലങ്ങളിലെ പുസ്തക ശാലകളിൽ നിന്നും ലഭ്യവുമാണ്. --കാളത്തോട് (സംവാദം) 06:47, 20 ഏപ്രിൽ 2013 (UTC)
പൂമുഖം തിരുത്തണം
[തിരുത്തുക]ഗ്രന്ഥശാലയുടെ പൂമുഖത്തിൽ താഴെ "സാഹിത്യലോകം" എന്ന ഒരു പെട്ടി ഉണ്ടല്ലോ. അതിലെ "നാടകം", "ചെറുകഥ" എന്നീ വിഭാഗങ്ങളിൽ കാണിച്ചിരിക്കുന്ന മിക്ക കൃതികളും ഇത് വരെ ഗ്രന്ഥശാലയിൽ എത്താത്ത കൃതികളാണ്. അതെന്തിനാ അവിടെ കൊടുക്കുന്നത്?? ഒഴിവാക്കിക്കൂടെ?? എന്നെങ്കിലും ഗ്രന്ഥശാലയിൽ എത്തുമ്പോൾ കൊടുക്കാം.
പിന്നെ വർഗ്ഗീകരണത്തിന്റെ കാര്യമാണ്. വർഗ്ഗീകരണം ഒന്നു നന്നാക്കണമെന്ന് ആഗ്രഹമുണ്ട്. നന്നായി വർഗ്ഗീകരിച്ചാൽ, ആ പേജ് നമുക്ക് ഒരു ഇൻഡക്സ് ആയി ഉപയോഗിച്ചൂടെ?
അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. -ബാലു (സംവാദം) 04:25, 25 ഡിസംബർ 2012 (UTC)
- സഹായം:വർഗ്ഗീകരണം ശ്രദ്ധിയ്ക്കുക. എന്തെങ്കിലുമൊക്കെ പുതുതായി ചേർക്കാനുണ്ടെങ്കിൽ നയമാക്കേണ്ട തിരുമാനമാണെങ്കിൽ ചർച്ച ചെയ്യാം. കൂടാതെ ഒരു പൂമുഖം ഇംഗ്ലീഷ് വിക്കിസോഴ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കി വച്ചിട്ട് നാളുകുറേ ആയി. വിക്കിഗ്രന്ഥശാല_സംവാദം:പൂമുഖം_രൂപകല്പന_2010 പരിശോധിയ്ക്കുക. അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.--മനോജ് .കെ (സംവാദം) 07:36, 25 ഡിസംബർ 2012 (UTC)
വിക്കി നയങ്ങളോട് യോചിക്കാത്ത ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനോട് എതിർപ്പില്ല
[തിരുത്തുക]ഒരു ലേഖനം നീക്കം ചെയ്യുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ് എന്നാൽ സൃഷ്ടിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യവും, നിസാര കാര്യങ്ങൾക്ക് പോലും രചയിതാവിന്റെ അനുമതികൂടാതെ നീക്കി പാർപ്പിക്കുന്നതും നീക്കം ചെയ്യുന്നതും നല്ല നടപടിയല്ല. ലേഖനം വിക്കി നയങ്ങളോട് യോചിക്കാത്ത ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനോട് എതിർപ്പില്ല. പൂർണമായും നീക്കം ചെയ്യുന്നത് അനീതിയാണ്. പ്രത്യേകിച്ച് വസ്തുത പരവും മികച്ച ഭാഷയും ഉള്ള സൃഷ്ടികൾ ...--അഷ്‌റഫ് കാളത്തോട് 06:43, 21 ഏപ്രിൽ 2013 (UTC)
- ഏത അർത്ഥത്തിലാണ്/സാഹചര്യത്തിലാണ് ഈ അഭിപ്രായം? ഒന്നും മനസ്സിലാകുന്നില്ല.--സിദ്ധാർത്ഥൻ (സംവാദം) 07:01, 21 ഏപ്രിൽ 2013 (UTC)
- @ അഷ്റഫ്, എനിക്കു തോന്നുന്നത് താങ്കൾ വിക്കിപീഡിയയിൽ എഴുതിയ താളുകളെപ്പറ്റിയാണ് പറയുന്നതെന്നാണ്. ഇത് വിക്കിഗ്രന്ഥശാലയാണ്. ഇവിടെ ലേഖനങ്ങൾ ചേർക്കാൻ കഴിയില്ല. പകർപ്പവകാശകാലാവധി കഴിഞ്ഞ ശ്രദ്ധേയ രചനകൾ സൂക്ഷിക്കുന്ന ഇടമാണിത്. വിക്കിപീഡിയയുടെ കാര്യമാണെങ്കിൽ അവിടെ പഞ്ചായത്തിൽ ഉന്നയിക്കുന്നതായിരിക്കും നല്ലത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:06, 21 ഏപ്രിൽ 2013 (UTC)
സംവാദം:എന്റെ നാടുകടത്തൽ
[തിരുത്തുക]സംവാദം:എന്റെ നാടുകടത്തൽ#അദ്ധ്യായങ്ങൾ തിരിക്കൽ ഇവിടെ അഭിപ്രായങ്ങൾ ആവശ്യമുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 21:59, 25 മേയ് 2013 (UTC)
ന്യൂസ് ലെറ്റർ
[തിരുത്തുക]ഇന്നലെ സുജിത്ത് വക്കീൽ നിർദ്ദേശിച്ച ഒരു ആശയമാണിത്. നല്ല ആശയമാണെന്ന് തോന്നി. ഡിജിറ്റൈസേഷന്റെ വാർത്തകളും സഹായമഭ്യർഥിച്ചുള്ള സന്ദേശങ്ങളും ഉപയോക്താക്കളുടെ സംവാദം താളിലെത്തിക്കാൻ ഒരു മെസേജ് ഡെലിവറിങ് പദ്ധതി തുടങ്ങുക എന്നത്. വിക്കിഡാറ്റയിലും ട്രാൻസിലേഷൻ പരിപാടിയിലുമൊക്കെ ഇതിന്റെ ഗുണഭോക്താവായിട്ടുള്ളതിനാൽ മൊത്തത്തിൽ ഉപകരിക്കുമെന്ന് തന്നെ കരുതുന്നു. ആവശ്യമുള്ളവർക്ക് നമ്മുടെ പദ്ധതി താളിൽ വന്ന് പേരു ചേർത്താൽ അടുത്ത് ടാസ്ക്/ന്യൂസ് അപ്പ് ആകുമ്പോൾ ഒരു ബോട്ട് വച്ച് സന്ദേശങ്ങൾ അവരുടെ സംവാദം താളിലെത്തുന്നു. എങ്ങനെയാണ് പ്രവർത്തിക്കുന്നതിനറിയാൻ മെറ്റ വിക്കിയിലെ വിക്കിഡാറ്റയുടെ ഇതുമായി ബന്ധപ്പെട്ട പേജ് കാണുക. കൂടുതൽ ചർച്ചയ്ക്കായി പഞ്ചായത്തിലവതരിപ്പിക്കുന്നു. --മനോജ് .കെ (സംവാദം) 05:06, 5 ജൂലൈ 2013 (UTC)
- അനുകൂലിക്കുന്നു പക്ഷേ ഇതു ലോഗിൻ ചെയ്ത ഉപയോക്താക്കൾക്കല്ലേ കാണൂ! ഇവിടെ ആളുകൾ വരുന്നുണ്ടെങ്കിൽ ഇതില്ലാതെ തന്നെ ഇവിടെ നടക്കുന്ന ജോലികളെപ്പറ്റി അറിയാൻ പറ്റില്ലേ? ആളുകൾ ഇവിടെ വരാത്തതാണ് ഇവിടെ ആളെക്കിട്ടാത്തതെന്നുതന്നെയാണ് എന്റെ അഭിപ്രായം. പിന്നെ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവർക്കു നോട്ടിഫിക്കേഷൻ വരുന്നത് നല്ല ആശയം തന്നെ. ഞാനും അനുകൂലിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:23, 5 ജൂലൈ 2013 (UTC)
- അതെ, ഇത് ലോഗിൻ ചെയ്ത ഉപയോക്താക്കൾക്കുള്ളതാണ്. നിലവിൽ വിക്കിഗ്രന്ഥശാലയിലേക്ക് മിനിമം 5 എഡിറ്റ് സംഭാവന ചെയ്തവർ കുറഞ്ഞത് നൂറുപേരെങ്കിലും കാണുമെന്ന് പ്രതീക്ഷിക്കുന്നു. അവരിലേക്ക് സ്പാം ചെയ്യാനാണ് ഈ പരിപാടി :).എല്ലാവരിലേക്കും ശ്രദ്ധയെത്തിക്കാൻ കഴിഞ്ഞാൽ ഇവിടുത്തെ പണികൾ കുറച്ചൂടെ ഉഷാറാകുമെന്ന് കരുതുന്നു. കൂടാതെ ഇതിന്റെ ഓരോ കോപ്പി മെയിലിങ്ങ് ലിസ്റ്റിലേക്കും സോഷ്യൽ നെറ്റ് വർക്കിലേക്കും പോകണം. (മുമ്പ് ഇത് ഞാനാണ് ചെയ്തിരുന്നത്. ആരെങ്കിലും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു). ലോഗിൻ ചെയ്യാത്തവർക്ക് വേണ്ടി പൂമുഖതാളിൽ ഇതിനായി ഒരു സെഷൻ തുടങ്ങുകയാണ് വേണ്ടത്. നിലവിൽ വാർത്തകൾ എന്ന വിഭാഗത്തിൽ കൊടുക്കുന്നതിനാൽ അത് മതിയാകുമെന്ന് കരുതുന്നു. പുതിയ പൂമുഖം നടപ്പിലാക്കുമ്പോൾ ഇത് കൂടെ കാര്യമായി ശ്രദ്ധിക്കണം.--മനോജ് .കെ (സംവാദം) 06:36, 5 ജൂലൈ 2013 (UTC)
- പൂമുഖം ഒന്ന് നേരേയാക്കി ഇതിന് ഒരു തുടക്കമിടണമെന്ന് അഭ്യർത്ഥിക്കുന്നു. "പുതുതായി വന്ന സ്കാനുകൾ" ചേർത്താൽ മിക്കവർക്കും ഉപകാരമാകും.--ബാലു (സംവാദം) 12:30, 5 ജൂലൈ 2013 (UTC)
- ഒരു താളിന്റെ പണി തുടങ്ങിയിട്ടുണ്ട്. വിക്കിഗ്രന്ഥശാല:വാർത്താപത്രിക. നമ്മളിപ്പൊൾ വാർത്തകൾ എന്ന ഭാഗത്ത് സമാഹരിക്കുന്ന കാര്യങ്ങളുടെ പുതിയ കൃതികളുടെ റിലീസും സ്കാനുകളുടെ സ്റ്റാറ്റസും നടക്കുന്ന ഇവന്റുകളുമെല്ലാം ഉൾക്കൊള്ളിക്കുന്ന ഒരു നല്ലൊരു ബദലീകരിച്ച ടെംമ്പ്ലേറ്റ് ഉണ്ടാക്കണം. ആദ്യഘട്ടമെന്ന നിലയിൽ ഗ്രന്ഥശാലയിലെയും വേണമെങ്കിൽ വിക്കിപീഡിയയുടേയും ഒരു നിശ്ചിത എഡിറ്റിനു മുകളിലുള്ളവർക്കൊയും ഇത് എത്തിക്കണം. ആശയം മാത്രമേ ആയുള്ളൂ. കുറേ കാര്യങ്ങൾ അതിനു മുമ്പ് ചെയ്ത് തീർക്കാനുണ്ട് :)--മനോജ് .കെ (സംവാദം) 15:41, 12 ജൂലൈ 2013 (UTC)
വിക്കിഗ്രന്ഥശാല പൊതുപരിപാടി
[തിരുത്തുക]സമകാലീന കൃതികളുടെ പകർപ്പാവകാശം സ്വതന്ത്രമാക്കി പ്രസിദ്ധീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ഒരു പൊതു പരിപാടി നടത്തണമെന്ന് ആലോചിക്കുന്നു. ഇതുവരെ ഈ വിധത്തിൽ കൃതികൾ പ്രസിദ്ധീകരിച്ച രചയിതാക്കളുടെ ഒരു സംഗമവും സ്വതന്ത്രലൈസൻസിൽ കൃതികൾ പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ടതിന്റെ ആവശ്യകഥയുമൊക്കെയായിരു ഒരു ദിവസത്തെ പരിപാടിയാണ് ഉദ്ദ്യേശിക്കുന്നത്. മറ്റു എഴുത്തുകാരിലേക്കും ജനങ്ങളിലേക്കും ഇതെത്തിക്കുകയും ആവശ്യമായ മാധ്യമശ്രദ്ധ നേടുകയുമാണ് ഇതിന്റെ ലക്ഷ്യം. ഈ മേഖലയിൽ കൂടുതൽ സംഭാവനകളെത്താൻ ഇത് ഉപകരിക്കുമെന്ന് കരുതുന്നു. പ്രാരംഭചർച്ച എന്ന നിലയിലുള്ള ഒന്ന് ഇവിടെ തുടങ്ങുന്നു.
ഇതുവരെ cc-by-sa ലൈസൻസിൽ കൃതികൾ പ്രസിദ്ധീകരിക്കാൻ/താല്പര്യം പ്രകടിപ്പിച്ച രചയിതാക്കൾ (എന്റെ അറിവിൽ ഉള്ളവ)
- ജെ. ദേവിക - 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?
- എസ്. ശിവദാസ് - വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
- കുരീപ്പുഴ ശ്രീകുമാർ - ഇഷ്ടമുടിക്കായൽ, ജെസ്സി, വീണ വിൽപ്പനക്കാരൻ
- കെ. വേണു - പ്രപഞ്ചവും മനുഷ്യനും
- എം.പി. പരമേശ്വരൻ - വൈരുധ്യാത്മക ഭൗതികവാദം, മറ്റു കൃതികളും
- ബി. ഇക്ബാൽ - കേരളീയരായ ശാസ്ത്രഞ്ജർ, ഇന്ത്യൻ ഔഷധ മേഖല:ഇന്നലെ ഇന്ന്
- സച്ചിദാനന്ദൻ - താല്പര്യം പറഞ്ഞിരുന്നു.
- വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് - കോപ്പിറൈറ്റ് അവകാശികൾ താല്പര്യം പറഞ്ഞിരുന്നു.
- വൈലോപ്പിള്ളി ശ്രീധരമേനോൻ - ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കുറച്ച് കവിതകളെങ്കിലും കിട്ടിയേക്കും.
- കെ. പാനൂർ - കേരളത്തിലെ ആഫ്രിക്ക.
- കേരള സാഹിത്യ അക്കാദമി
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- കോസ്റ്റ്ഫോഡ്
- എം.വി. ബെന്നി - മതം മാദ്ധ്യമം അധികാരം (ലേഖനങ്ങൾ)
- ദേവദാസ് വി.എം - ഡിൽഡോ
പല കാര്യങ്ങളിലും വേണ്ടത്ര ഫോളോഅപ്പ് ഇല്ലാത്തത് മൂലവും OTRS അയക്കുന്നതിലെ അവ്യക്തതയും മൂലം പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല. കുറഞ്ഞത് ഇവരെയെല്ലാം ക്ഷണിച്ച് പൊതുസമക്ഷത്തിൽ ഇത് സ്വതന്ത്രലൈസൻസിൽ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നു എന്ന പ്രഖ്യാപനവും, കൂടുതൽ കൃതികൾ ഈ വിധത്തിലെത്തിക്കാൻ സപ്പോർട്ട് ചെയ്യുകയുമാണ് ഉദ്ദ്യേശിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ഈ പരിപാടിയ്ക്കായി നിർദ്ദേശിക്കുന്നു. കേരളത്തിലെ മറ്റുഭാഗങ്ങളിൽ നിന്നും എത്തിച്ചേരാനും ഇത് എളുപ്പമാകുമെന്നാണ് കരുതുന്നത്. കേരള സാഹിത്യ അക്കാദമി ഇതിനു പറ്റിയ വേദിയാണ്. കൂടുതൽ സമാനതാല്പര്യമുള്ള ആളുകളിലേക്ക് ശ്രദ്ധയെത്തിക്കാനും ഇത് കഴിയും.
സംഘാടനവും സാമ്പത്തികവുമൊക്കെയായി വളരെയേറെ പ്രശ്നങ്ങൾ മുമ്പിൽ കാണുന്നുണ്ട്. സമയം ആവശ്യത്തിനുള്ളതിനാൽ ആലോചിക്കാൻ സമയമുണ്ട്. എല്ലാ വിധത്തിലുള്ള സഹായങ്ങളും പ്രതീക്ഷിച്ചുകൊണ്ട്. --മനോജ് .കെ (സംവാദം) 08:29, 5 ജൂലൈ 2013 (UTC)
- നല്ല പരിപാടിയാണ്. കോട്ടയത്ത് വെച്ച് നടത്താം എന്നാണെന്റെ അഭിപ്രായം. അവിടേക്ക് നാം അങ്ങിനെ എത്തിപ്പെട്ടിട്ടില്ലല്ലോ... --Sivahari (സംവാദം) 11:55, 5 ജൂലൈ 2013 (UTC)
തൃശ്ശൂർ തന്നെയാണ് എന്റെയും അഭിപ്രായം. സാഹിത്യപുലികളെ പിടിക്കാൻ അക്കാദമി തന്നെയായിരിക്കും നല്ല സ്ഥലം. കൂട്ടത്തിൽ ഒരു കാര്യം. OTRSന്റെ സാമാന്യരൂപം ഗ്രന്ഥശാലയിൽ എവിടെയെങ്കിലും ഇടുന്നത് നന്നായിരിക്കും. മെയിലിന്റെ ഉള്ളടക്കം ഒക്കെ പ്രതിപാദിച്ചു കൊണ്ട് ഒരെണ്ണം.--ബാലു (സംവാദം) 13:20, 5 ജൂലൈ 2013 (UTC)
- നടത്തേണ്ടതാണു്. തൃശ്ശൂരോ കോഴിക്കോടോ വെച്ചു വേണം ഇതു നടത്താൻ എന്നു തോന്നുന്നു. സഹിത്യലോകത്തെ ഇമ്പാക്റ്റിനു് അതാണു് നല്ലതു് . ഇതുപോലെ താല്പര്യം പറഞ്ഞ മറ്റൊരാൾ ആറ്റൂർ രവിവർമ്മയാണു്. സംസാരിച്ചു നോക്കാം . അതുപോലെ ഫ്രീ ലൈസൻസ് ചെയ്ത എഴുത്തുകാരെ കൊണ്ടുവരാനും പറ്റുമെങ്കിൽ നല്ലതാണു്. ദേവികയോടും വേണുവേട്ടനോടും വേണമെങ്കിൽ ഞാൻ സംസാരിക്കാം --AniVar (സംവാദം) 15:42, 5 ജൂലൈ 2013 (UTC)
- കെ. വേണു, എം.പി പരമേശ്വരൻ, ബി. ഇക്ബാൽ, ജെ ദേവിക, എസ്. ശിവദാസ് തുടങ്ങി മുകളിൽ പറഞ്ഞവർ എന്തായാലും ഉണ്ടാകേണ്ടതുണ്ട്. കെ. വേണുവിനെ ഞങ്ങൾ അടുത്തായി തന്നെ കാണാൻ പോകുന്നുണ്ട്. ജെ.ദേവികയുടെ അടുത്തും ഒന്ന് സൂചിപ്പിച്ചേക്കൂ. ബാക്കി ഈ രംഗത്തെ പ്രമുഖരെയൊക്കെ പങ്കെടുപ്പിച്ചാൽ നന്നായിരിക്കും. കൂടാതെ പരിപാടിയ്ക്ക് വേണ്ട മറ്റു കാര്യങ്ങളും ആലോചിക്കണം. മുകളിൽ പറഞ്ഞവരുടെ പേരുകൾ നോകുമ്പോൾ മിക്കവരും തൃശ്ശൂർ അടുത്തുള്ളവരായതിനാൽ അക്കാദമി തന്നെയാണ് നല്ലതെന്ന് തോന്നുന്നു. പലരും പ്രായാധിക്യത്താൽ ദൂരയാത്ര ഒഴിവാക്കുന്നവരാണ്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് അപ്ഡേറ്റ് ചെയ്യാം.--മനോജ് .കെ (സംവാദം) 15:49, 5 ജൂലൈ 2013 (UTC)
- നല്ല നിർദ്ദേശമാണു്. എന്നോടും ഒന്നു രണ്ടു പേർ പുസ്തകം സ്വതന്ത്രമാക്കി തരാമെന്നു സമ്മതിച്ചിട്ടുണ്ടായിരുന്നു. മറ്റു ചിലരോടു് സംസാരിച്ചപ്പോൾ പുസ്തകം സ്വതന്ത്രമാക്കുന്നതു മൂലം അവർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുമോ എന്നൊരു ഭയം പ്രകടിപ്പിച്ചിരുന്നു. ഇമ്മാതിരി ഭയമുള്ളവർക്കൊക്കെ ഈ പരിപാടി പ്രയോജനം ചെയ്യും. പരിപാടി ഗ്രന്ഥശാലയുടെ ബാനറിൽ ചെയ്യുന്നതു മൂലം അതിനൊരു ബുസ്റ്റപ്പും കിട്ടുമെന്നു പ്രതീക്ഷിക്കാം. തൃശ്ശൂരായാൽ സാഹിഹ്യഅക്കാദമിയുടെ സാമീപ്യം മുതലാക്കുകയുമാവാം. --അഖിലൻ 04:57, 10 ജൂലൈ 2013 (UTC)
- കെ. വേണു, എം.പി പരമേശ്വരൻ, ബി. ഇക്ബാൽ, ജെ ദേവിക, എസ്. ശിവദാസ് തുടങ്ങി മുകളിൽ പറഞ്ഞവർ എന്തായാലും ഉണ്ടാകേണ്ടതുണ്ട്. കെ. വേണുവിനെ ഞങ്ങൾ അടുത്തായി തന്നെ കാണാൻ പോകുന്നുണ്ട്. ജെ.ദേവികയുടെ അടുത്തും ഒന്ന് സൂചിപ്പിച്ചേക്കൂ. ബാക്കി ഈ രംഗത്തെ പ്രമുഖരെയൊക്കെ പങ്കെടുപ്പിച്ചാൽ നന്നായിരിക്കും. കൂടാതെ പരിപാടിയ്ക്ക് വേണ്ട മറ്റു കാര്യങ്ങളും ആലോചിക്കണം. മുകളിൽ പറഞ്ഞവരുടെ പേരുകൾ നോകുമ്പോൾ മിക്കവരും തൃശ്ശൂർ അടുത്തുള്ളവരായതിനാൽ അക്കാദമി തന്നെയാണ് നല്ലതെന്ന് തോന്നുന്നു. പലരും പ്രായാധിക്യത്താൽ ദൂരയാത്ര ഒഴിവാക്കുന്നവരാണ്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് അപ്ഡേറ്റ് ചെയ്യാം.--മനോജ് .കെ (സംവാദം) 15:49, 5 ജൂലൈ 2013 (UTC)
- ഓടിആർഎസിലെ അവ്യക്തത വളരെ വലിയ ഒരു പ്രശ്നം തന്നെയാണ്, ശരിയായ രീതിയിൽ അനുമതി പത്രം പലപ്പോഴും ലഭിക്കാതതുകൊണ്ട് അവപ്രൊസസ്സ് ചെയ്യാൻ കാലതാമസമെടുക്കും, അതുപോലെ തന്നെ രചയിതാക്കൾ മെയിലിംഗിലും മറ്റും ആക്ടീവല്ലാത്തതുകൊണ്ട് മറുപടി ലഭിക്കാൻ കാലതാമസം പിടിക്കുന്നു. ഒരു ബോധവൽക്കരണം നടത്തുന്നത് നന്നായിരിക്കും. തൃശൂരോ കോട്ടയമോ നല്ലത്--Kiran Gopi (സംവാദം) 19:37, 10 ജൂലൈ 2013 (UTC)
- നടത്തേണ്ട പരിപാടിയാണ്. പിന്താങ്ങുന്നു. --Drajay1976 (സംവാദം) 08:38, 24 ജൂലൈ 2013 (UTC)
പൂമുഖം രൂപകൽപന
[തിരുത്തുക]2010ൽ ആലോചിച്ചു തുടങ്ങിയ പൂമുഖം രൂപകല്പന പദ്ധതി വീണ്ടും പൊടി തട്ടിയെടുക്കുന്നു. ഗ്രന്ഥശാലയിലെത്തുന്നവർക്ക് എളുപ്പത്തിനായി ഇപ്പോൾ നടക്കുന്ന ഡിജിറ്റൈസേഷൻ/തെറ്റുതിരുത്തൽ വായന ഏതൊക്കെയാണെന്ന് പൂമുഖം താളിൽ കുറിച്ചിടുന്നത് നന്നായിരിക്കും. അതുകൂടി മനസ്സിൽ കണ്ടുകൊണ്ടാണ് ഈ പദ്ധതി വീണ്ടും പഞ്ചായത്തിൽ വെക്കുന്നത്. യോജിപ്പുള്ളവർ താഴെ അനുകൂലം എന്ന് വോട്ട് ചെയ്യുക. എതിർപ്പുള്ളവർ, മാറ്റം വരുത്തേണ്ട ഭാഗങ്ങൾ/സജഷൻസ് സൂചിപ്പിച്ചാൽ നന്നായിരിക്കും. വേറെ രൂപകല്പനകൾ ഉണ്ടെങ്കിൽ അവയിലേക്കുള്ള ലിങ്കുകളും താഴെ നൽകാം.
- മനോജ് ഇംഗ്ലീഷ് വിക്കിസോഴ്സിനെ അടിസ്ഥാനമാക്കി രൂപകല്പന ചെയ്ത പൂമുഖം കുറച്ച് മാറ്റങ്ങൾ (ഇപ്പോൾ പുരോഗമിക്കുന്ന ഡിജിറ്റൈസേഷനുകൾ,ഇപ്പോൾ നടക്കുന്ന തെറ്റുതിരുത്തൽ വായന തുടങ്ങിയ ഭാഗങ്ങൾ) കൂടി ഉൾക്കൊള്ളിച്ചത് ഇവിടെ കാണാം. ശരിക്ക് കാണാൻ ഉപയോക്താവ്:Manojk/common.css എന്ന സ്റ്റൈൽഷീറ്റ് സ്വന്തം ഉപയോക്തൃതാളിൽ സ്ഥാപിക്കേണ്ടതാണ്. അല്ലെങ്കിൽ പൂമുഖത്തിന്റെ പുതുക്കിയ ഒരു സ്ക്രീൻഷോട്ട് ഇവിടെ കാണാം.
അനുകൂലം
[തിരുത്തുക]- അനുകൂലിക്കുന്നു:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:56, 8 ജൂലൈ 2013 (UTC)
- അനുകൂലിക്കുന്നു--തച്ചന്റെ മകൻ (സംവാദം) 07:40, 13 ജൂലൈ 2013 (UTC)
- അനുകൂലിക്കുന്നു പുതുതായി വരുന്നവരെ സഹായിക്കാൻ ഉള്ള ഇപ്പോൾ നടക്കുന്ന ഡിജിറ്റൈസേഷൻ തുടങ്ങിയവ ഉൾക്കൊള്ളിച്ചത് കൊണ്ട് പെരുത്തിഷ്ടായി... --ബാലു (സംവാദം) 16:03, 13 ജൂലൈ 2013 (UTC)
പ്രതികൂലം
[തിരുത്തുക]അഭിപ്രായങ്ങൾ
[തിരുത്തുക]ഇംഗ്ലീഷിലെ പൂമുഖം ഇഷ്ടപ്പെട്ടിട്ടില്ല. നമ്മുടെ ഗ്രന്ഥശാലയ്ക്ക് ഇംഗ്ലീഷിനെ അനുകരിക്കാതെ സ്വന്തമായ ലേ-ഔട്ട് എല്ലായിടത്തും വേണമെന്ന് ആഗ്രഹമുണ്ട്. ഇതുകൊണ്ടുതന്നെയാകാം പലരും പലതവണ ഉണ്ടായ ഈ നിർദ്ദേശം നിരാകരിക്കുന്നത്. ഏതായാലും മാറ്റാതിരിക്കുന്നതിലും നന്ന് ഈ മാറ്റമാണ്.--തച്ചന്റെ മകൻ (സംവാദം) 07:40, 13 ജൂലൈ 2013 (UTC)
- തീർച്ചയായും. Unique ആയ ഒരു പൂമുഖം വളരെ നന്നായിരിക്കും. പക്ഷേ, ഈയടുത്തെങ്ങും അത് നടക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാലും, ഇപ്പോളുള്ള പൂമുഖം കണ്ട് കണ്ട് പാടേ മടുത്തതിനാലും, ഇപ്പോൾ നടക്കുന്ന ഡിജിറ്റൈസേഷൻ മുതലായവ പൂമുഖത്ത് ഉണ്ടാവണമെന്ന് അത്യധികം ആഗ്രഹം ഉള്ളതിനാലും, ഞാൻ പച്ച് കുത്തുന്നു.--ബാലു (സംവാദം) 16:05, 13 ജൂലൈ 2013 (UTC)
- ബൈദബൈ , ഇതു് വല്ലോം നടക്കുമോ?? ഏഴ് ദിവസമൊക്കെ കഴിഞ്ഞിട്ട് മാസം കുറേയായി. --ബാലു (സംവാദം) 04:15, 27 നവംബർ 2013 (UTC)
- ജനുവരി 1ന് ടാർജറ്റ് ഇട്ടാലോ. ഒന്നൂടെ എല്ലാ ഫലകവും പരിശോധിയ്ക്കാനുണ്ട്. ഫൈനൽ ചെക്കിങ്ങ്.--മനോജ് .കെ (സംവാദം) 09:36, 27 നവംബർ 2013 (UTC)
- ബൈദബൈ , ഇതു് വല്ലോം നടക്കുമോ?? ഏഴ് ദിവസമൊക്കെ കഴിഞ്ഞിട്ട് മാസം കുറേയായി. --ബാലു (സംവാദം) 04:15, 27 നവംബർ 2013 (UTC)
പ്രൂഫ് റീഡിങ്ങ് മത്സരം
[തിരുത്തുക]ഇംഗ്ലീഷ് വിക്കിസോഴ്സിന്റെ പത്താം വാർഷികമാണ് ഇക്കൊല്ലമാണെന്ന് അറിയാമല്ലോ. ഇതിന്റെ വിവിധ ആഘോഷപരിപാടികളുടെ ഭാഗമായി പല തരത്തിലുള്ള പ്രവർത്തനങ്ങൾ വിക്കിസമൂഹങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ (വേണമെങ്കിൽ പറയാവുന്ന) സജീവമായ ഒരേയൊരു ഗ്രന്ഥശാലാസമൂഹം മലയാളമായത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട ഒരു പ്രൂഫ് റീഡിങ്ങ് മത്സരം സംഘടിപ്പിക്കാനുള്ള അവസരം വിക്കിമീഡിയ ഫൗണ്ടേഷന്റെ ആക്സസ്സ് ടു നോളേജ് പ്രോഗ്രാം ഇന്ത്യയിൽ നടപ്പിലാക്കുന്ന CIS എന്ന ഓർഗനൈസേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയിയായി കണ്ടെത്തുന്നവർക്ക് രണ്ട് സമ്മാനങ്ങൾ (one e-book reader and one portable pen-scanner) ഇവർ സ്പോൺസർ ചെയ്യുമെന്നാണ് പറയുന്നത്[1]. ഇതെങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം. പങ്കെടുക്കുന്നതിനുള്ള/വിജയിയെ തിരുമാനിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനായി പഞ്ചായത്തിൽ ചർച്ചയ്ക്ക് വയ്ക്കുന്നു. --മനോജ് .കെ (സംവാദം) 03:46, 13 നവംബർ 2013 (UTC)
- പദ്ധതി താൾ തുടങ്ങിയിടുന്നു. കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നതിനുസരിച്ച് പുതുക്കുന്നതാണ്. വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2013--മനോജ് .കെ (സംവാദം) 20:23, 26 നവംബർ 2013 (UTC)
പ്രൂഫ്‌റീഡിങ്ങ് വേണോ അതോ ടൈപ്പിങ്ങ് വേണോ? ടൈപ്പിങ്ങ് ആണെങ്കിൽ വിജയിയെ കണ്ടുപിടിക്കാൻ ഇത്തിരി കൂടി എളുപ്പമുണ്ട്. ഒരേ തരത്തിലുള്ള പുസ്തകങ്ങളാണെങ്കിൽ (ഒരു പേജിൽ ഏകദേശം ഒരേ അളവിൽ കണ്ടന്റ് ഉള്ളവ), പേജിന്റെ എണ്ണം വച്ച് വിജയിയെ നിശ്ചയിക്കാം. പുസ്തകങ്ങൾ നമ്മൾ കണ്ടുപിടിക്കുന്നതായിരിക്കും പക്ഷഭേദസംബന്ധമായ വിമർശനങ്ങൾ ഒഴിവാക്കാൻ നല്ലതു്. ഒരു നിശ്ചിത എണ്ണം പുസ്തകങ്ങളുടെ സ്കാനുകൾ ലഭ്യമാക്കും, ഒരാഴ്ച സമയം കൊടുക്കും, ഒരാഴ്ച തീരുമ്പോൾ ഏറ്റവും കൂടുതൽ പേജ് ടൈപ്പ് ചെയ്തയാളെ വിജയിയായിട്ട് പ്രഖ്യാപിക്കാം. എന്റെ തലയിൽ ആദ്യം വന്ന ഐഡിയ ഇതാണു്. ഇംപ്ലിമെന്റ് ചെയ്യുന്നതിൽ പ്രശ്നം വല്ലതും ഉണ്ടാകുമോ എന്നൊന്നും ആലോചിച്ചിട്ടില്ല. --ബാലു (സംവാദം) 08:54, 27 നവംബർ 2013 (UTC)
- വിക്കിസോഴ്സ് ലിസ്റ്റിൽ ഇത് ട്രാക്ക് ചെയ്യുന്നതിനായുള്ള ടൂളിനെക്കുറിച്ചുള്ള ചർച്ച കണ്ടു. http://lists.wikimedia.org/pipermail/wikisource-l/2013-November/date.html മുഴുവൻ വായിക്കാൻ സമയം കിട്ടിയില്ല. ഒന്ന് പരിശോധിച്ച് നമുക്ക് പറ്റുന്നരീതിയിൽ നിയമങ്ങളുണ്ടാക്കി എഴുതാമോ ? നമുക്ക് സ്പെഷൽ ആയിട്ടുള്ള സ്ക്രിപ്റ്റ് വേണമെങ്കിൽ പറഞ്ഞാൽ അവര് ചെയ്ത് തരുമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് വേറെ കുറേ കാര്യങ്ങൾ തീർക്കാനുള്ളതിനാൽ ആരെങ്കിലും മുന്നോട്ട് വന്ന് ഓരോ ഭാഗങ്ങൾ ഏറ്റെടുത്താൽ നന്നായിരുന്നു. അടുത്തുവരുന്ന ഏറ്റവും അടുത്ത സമയത്ത് തന്നെ ഈ പരിപാടി അനൗൺസ് ചെയ്യേണ്ടതുണ്ട്.--മനോജ് .കെ (സംവാദം) 09:34, 27 നവംബർ 2013 (UTC)
മത്സര നിയമാവലി
[തിരുത്തുക]ടൈപ്പിങ്ങ് മത്സരം തുടങ്ങി അത് ആവേശപൂർവ്വം പുരോഗമിയ്ക്കുകയാണ്. പരാതിയില്ലാത്തവിധം വിജയിയെകണ്ടുപിടിയ്ക്കാൻ ഒരു മെത്തഡോളജി നമുക്കാവശ്യമുണ്ട്.വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/നിയമാവലി ൽ ഡ്രാഫിറ്റിലേക്കുള്ള കണ്ണിയുണ്ട്. 15ന് മുമ്പെങ്കിലും ഇത് ചർച്ച ചെയ്ത് തിരുമാനിച്ച് മത്സരത്തിൽ പങ്കെടുക്കുന്ന ഉപയോക്താക്കളെ അറിയ്ക്കണമെന്ന് അഭ്യർഥിയ്ക്കുന്നു. --മനോജ് .കെ (സംവാദം) 05:07, 7 ജനുവരി 2014 (UTC)
ഫലപ്രഖ്യാപനവും പൊതുപരിപാടിയും
[തിരുത്തുക]മത്സരം കഴിഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു മാസം കഴിഞ്ഞു. റിസൾട്ടുകൾ തയ്യാറാക്കുന്നതിനായി ബാലു, വിശ്വേട്ടൻ, ശ്രീജിത്ത് മാഷ് എന്നിവർ ചേർന്ന് ശ്രമിയ്ക്കുന്നുണ്ട്. വ്യക്തിപരമായ അസൗകര്യങ്ങൾ കാരണങ്ങൾക്കൊണ്ടാണെന്ന് തോന്നുന്നു വൈകുന്നത്. റിസൾട്ട് പ്രഖ്യാപിയ്ക്കലും ഇതോടനുബന്ധിച്ച് ഒരു സമ്മാനവിതരണപരിപാടിയും നടത്തേണ്ടതുണ്ട്. തൃശ്ശൂരിന് പുറത്തൊരു വേദി അന്വേഷിച്ചെങ്കിലും വേണ്ടത്ര സന്നദ്ധപ്രവർത്തകരും മറ്റ് സൗകര്യവുമില്ലാത്തതുകൊണ്ട് കേരള സാഹിത്യ അക്കാദമി തന്നെ വേദിയാകുകയാണ്. പരിപാടിയ്ക്കായി വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/പൊതുപരിപാടി തുടങ്ങിയിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ മലയാളത്തിന്റെ പല മേഘലകളിൽ പ്രവർത്തിയ്ക്കുന്നവരെ ഒത്തുചേർത്തണമെന്ന് ആഗ്രഹിക്കുന്നു. ഏപ്രിൽ 5 ആണ് വേദി അനുവദിച്ച് കിട്ടിയിരിക്കുന്നത്. ഈ ഓപ്ഷനില്ലെങ്കിൽ പിന്നെ ഏപ്രിൽ അവസാന ആഴ്ചത്തേയ്ക്ക് നീട്ടേണ്ടിവരും. നിലവിലെ അവസ്ഥയിൽ അത് ഭൂഷണമാണെന്ന് തോന്നുന്നില്ല. --മനോജ് .കെ (സംവാദം) 19:10, 18 മാർച്ച് 2014 (UTC)
India Community Consultation 2014
[തിരുത്തുക]വിക്കിമീഡിയ ഫൗണ്ടേഷന്റെ ഇന്ത്യയിലെ ഭാവി പരിപാടികൾ തിരുമാനിയ്ക്കുന്നതിനായുള്ള ഒരു ചർച്ചയ്ക്കായുള്ള ഇൻവിറ്റെഷൻ കഴിഞ്ഞ ദിവസങ്ങളിൽ മെയിലിങ്ങ് ലിസ്റ്റിൽ കിട്ടിയിരുന്നു. കമ്മ്യൂണിറ്റിയിൽ ചർച്ച ചെയ്ത് ആളുകളെ അയക്കുന്നതാണ് നല്ല കീഴ്വഴക്കമെങ്കിലും വൈകിയ വേളയിൽ വിക്കിഗ്രന്ഥശാല സമൂഹത്തെ ഇവിടെ അറിയിച്ചുകൊണ്ട് എന്റെ പേര് സ്വയം നാമനിർദ്ദേശം ചെയ്യുകയും ഋഷികേശിനെക്കൂടി പ്രസ്ഥുത ചർച്ചയിലേക്ക് ഞാൻ നാമനിർദ്ദേശം ചെയ്യുകയും ചെയ്യുന്നുണ്ട്. വിശ്വേട്ടൻ വിക്കിപീഡിയ പഞ്ചായത്തിലിട്ട കുറിപ്പ് ഇവിടെ. ഫൗണ്ടേഷന്റെ പ്രസ്ഥുത പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ. --മനോജ് .കെ (സംവാദം) 09:44, 10 സെപ്റ്റംബർ 2014 (UTC)
ഇതെന്താ? വിക്കിഗ്രന്ഥശാലയ്ക്കു് വേറെ വെപ്പും കുടിയുമാണോ? :( വിശ്വപ്രഭViswaPrabhaസംവാദം 15:56, 10 സെപ്റ്റംബർ 2014 (UTC)
ദയവുചെയ്തു് പലയിടത്തുമായി ചിന്നിച്ചിതറിപ്പോവാതെ, മലയാളം വിക്കിസമൂഹത്തിന്റെ നോമിനേഷനുകളെല്ലാം ഈ താളിൽ തന്നെ ഒരുമിച്ചുചേർക്കുക! വിശ്വപ്രഭViswaPrabhaസംവാദം 16:00, 10 സെപ്റ്റംബർ 2014 (UTC)
- മലയാളം വിക്കിപീഡിയയിൽ സെൽഫ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എനിക്ക്, ഞാൻ വിചാരിച്ചാലും തിരുത്താൻ നിവൃത്തിയില്ല. ആരെങ്കിലും അങ്ങോട്ട് എടുത്തിട്ടേയ്ക്കൂ. തൽക്കാലം നിലവിലെ ഈ സ്ഥിതി മാറ്റാൻ താല്പര്യവുമില്ല. വിക്കിഗ്രന്ഥശാലയ്ക്ക് വേറെ വെപ്പും കുടിയുമുണ്ടോ എന്നറിയില്ല. പലരുടേം പെരുമാറ്റം കാണുമ്പൊ അങ്ങനെ തോന്നാറുണ്ട്. നമുക്ക് അങ്ങനെയൊന്നുമില്ല. വിക്കിയിൽ മാത്രമല്ല ഇടപെടുന്ന എല്ലാ സ്പേസിലും ഒരേ മനോഭാവത്തോടെ തന്നെയാണ് പ്രവർത്തിയ്ക്കുന്നത്. ചെറിയൊരു ബ്രേക്കിൽ ആയതിനാൽ വിക്കിയിലേയോ മെയിലിങ്ങ് ലിസ്റ്റിലേയോ ഓൺലൈൻ ചർച്ചകൾ ഫോളോ ചെയ്യാനാകുമെന്ന് തോന്നുന്നില്ല. നന്ദി. --മനോജ് .കെ (സംവാദം) 18:29, 10 സെപ്റ്റംബർ 2014 (UTC)
നാമനിർദ്ദേശങ്ങൾ
[തിരുത്തുക]- പിന്താങ്ങുന്നു: വിശ്വപ്രഭViswaPrabhaസംവാദം
- പിന്താങ്ങുന്നു:--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 04:47, 11 സെപ്റ്റംബർ 2014 (UTC)
- പിന്താങ്ങുന്നു ബാലു (സംവാദം) 15:50, 11 സെപ്റ്റംബർ 2014 (UTC)
- പിന്താങ്ങുന്നു: മനോജ് .കെ
- പിന്താങ്ങുന്നു: വിശ്വപ്രഭViswaPrabhaസംവാദം
- പിന്താങ്ങുന്നു ബാലു (സംവാദം) 15:50, 11 സെപ്റ്റംബർ 2014 (UTC)
- പിന്താങ്ങുന്നു: വിശ്വപ്രഭViswaPrabhaസംവാദം
- പിന്താങ്ങുന്നു ബാലു (സംവാദം) 15:50, 11 സെപ്റ്റംബർ 2014 (UTC)
- പിന്താങ്ങുന്നു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:01, 11 സെപ്റ്റംബർ 2014 (UTC)--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:01, 11 സെപ്റ്റംബർ 2014 (UTC)
WSDC 2015
[തിരുത്തുക]ഡിജിറ്റൈസേഷൻ മത്സരത്തിന്റെ രണ്ടാം എഡിഷൻ കഴിഞ്ഞതവണത്തേക്കാൾ ഭംഗിയായും ക്രമീകരിച്ചും നടത്തണമെന്ന് ആഗ്രഹിക്കുന്നു. WSDC2015 നടത്തുന്നതിനായി ഒരു IEG ഗ്രാന്റ് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം വൊളന്ററി സമയം കണ്ടെത്താനും കൂടെ സമ്മാനവിതരണമടക്കമുള്ള കാര്യങ്ങൾക്കായി വളരെ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. ഇത്തവണ അത് ഒഴിവാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. വിക്കിഗ്രന്ഥശാലാ സമൂഹത്തിന്റെ പൂർണ്ണ പിന്തുണയും സഹകരണവും ഇതിന് ആവശ്യമാണ്. പ്രപ്പോസൽ വളരെ വൈകി, അവസാനനിമിഷം തയ്യാറാക്കിയതിനാൽ പോയന്റുകൾ വിട്ടുപോയിരിക്കാനിടയുണ്ട്. നിങ്ങളുടെ ആശയങ്ങളും ചോദ്യങ്ങളും ഗുണപരമായ നിർദ്ദേശങ്ങളും മെറ്റാവിക്കിയിൽ പ്രകടിപ്പിക്കുക. വായിച്ചുനോക്കി അനുകൂലിക്കുന്നെങ്കിൽ പ്രപ്പോസലിനെ എൻഡോഴ്സ് ചെയ്യുക. --മനോജ് .കെ (സംവാദം) 20:08, 30 സെപ്റ്റംബർ 2014 (UTC)
- അനുകൂലിക്കുന്നു:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:34, 1 ഒക്ടോബർ 2014 (UTC)
- അനുകൂലിക്കുന്നു വിശ്വപ്രഭViswaPrabhaസംവാദം 12:34, 1 ഒക്ടോബർ 2014 (UTC)
- അനുകൂലിക്കുന്നു--സുഗീഷ് (സംവാദം) 18:39, 2 ഒക്ടോബർ 2014 (UTC)
- അനുകൂലിക്കുന്നു--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 20:30, 3 ഒക്ടോബർ 2014 (UTC)
താളിയോല ഡിജിറ്റൈസേഷൻ (IEG Grant)
[തിരുത്തുക]ടോണിമാഷുടെ നേതൃത്വത്തിൽ ഒരു താളിയോല ഡിജിറ്റൈസേഷൻ പദ്ധതിയ്ക്കുള്ള IEG ഗ്രാന്റ് സമർപ്പിച്ചിട്ടുണ്ട്. മലയാളം വിക്കിഗ്രന്ഥശാല കമ്മ്യൂണിറ്റിക്ക് സ്വന്തമായി, ആവശ്യാനുസരണം ഉപയോഗിക്കാനായി, അത്യാവശ്യം ഉയർന്ന ഗുണമേന്മയുള്ള 2 സ്കാനറുകളും അനുബന്ധസാമഗ്രികളും കൂടെ സ്വകാര്യശേഖരം പങ്കുവയ്ക്കാൻ മുന്നോട്ടുവന്നിട്ടുള്ളവരുടെ കൈയിലെ താളിയോലകൾ ഡിജിറ്റൈസ് ചെയ്ത് വിക്കിമീഡിയ കോമൺസിലും ഗ്രന്ഥശാലയിലുമായി ലഭ്യമാക്കുക്കയാണ് ഉദ്ദ്യേശിക്കുന്നത്. പദ്ധതി പ്രപ്പോസൽ https://meta.wikimedia.org/wiki/Grants:IEG/palm_leaf_digitalization. വായിച്ചുനോക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും ചോദ്യങ്ങളും സംവാദം താളിൽ പ്രകടിപ്പിക്കുന്നതോടൊപ്പം പ്രപ്പോസലിനുള്ള പിന്തുണയ്ക്കായി എന്റോഴ്സ് ചെയ്യുക കൂടി ചെയ്യുക.--മനോജ് .കെ (സംവാദം) 11:20, 1 ഒക്ടോബർ 2014 (UTC)
- അനുകൂലിക്കുന്നു -- വിശ്വപ്രഭViswaPrabhaസംവാദം 05:20, 2 ഒക്ടോബർ 2014 (UTC)
- അനുകൂലിക്കുന്നു--സുഗീഷ് (സംവാദം) 18:39, 2 ഒക്ടോബർ 2014 (UTC)
- അനുകൂലിക്കുന്നു :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:08, 3 ഒക്ടോബർ 2014 (UTC)
- അനുകൂലിക്കുന്നു--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 20:31, 3 ഒക്ടോബർ 2014 (UTC)
സ്കാനുകൾ ഉള്ള പേജുകൾ പ്രസിദ്ധപ്പെടുത്തിയ വർഷത്തിന്റെ ഓർഡറിൽ കാണാൻ എന്തെങ്കിലും ഒരു മാർഗം?
[തിരുത്തുക]ഇപ്പോൾ ആകെ ചെയ്യാനാകുന്നത് സമീപകാല മാറ്റങ്ങളിൽ പോയി അവിടെ .pdf എന്ന് കാണുന്ന ഫയലുകളിൽ റാൻഡം ആയി ക്ലിക്ക് ചെയ്യുകയാണ്. അതിനേക്കാൾ നല്ല മാർഗങ്ങൾ വല്ലുതുമുണ്ടോ? ഇനി പകർത്തിയെഴുതാനുള്ള പേജ് ഏതെന്ന് തീരുമാനിക്കാൻ ഒരു ഉപാധികൂടിയാകും ഇങനെയൊന്നുണ്ടെങ്കിൽ.
-Cibu (സംവാദം) 05:01, 2 ഏപ്രിൽ 2015 (UTC)
ഇതൊക്കെ ഈ കാര്യത്തിനായി ഉപയോഗിക്കാവുന്നതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:52, 2 ഏപ്രിൽ 2015 (UTC)
നയങ്ങളും മാർഗ്ഗരേഖകളും
[തിരുത്തുക]വിക്കി ഗ്രന്ഥശലയിൽ നയങ്ങളും മാർഗ്ഗരേഖകളും ഇപ്പോഴും ഇംഗ്ലീഷിൽ തന്നെയാണ് ഉള്ളത്. അതൊന്ന് മലയാളീകരിക്കണ്ടേ? --സുഗീഷ് (സംവാദം) 20:07, 21 ജൂലൈ 2015 (UTC)
Wikimedia movement strategy recommendations India salon 2019
[തിരുത്തുക]ഇങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ടെന്ന് പഞ്ചായത്തിൽ അറിയിപ്പുണ്ടായിരുന്നു. സെപ്റ്റംബർ 14-15 നായി നടക്കുന്ന പ്രസ്തുത പരിപാടിയിൽ നമ്മൾ പങ്കെടുക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
പരിപാടിയെക്കുറിച്ച് അതിന്റെ ഇവന്റ് പേജിൽ meta:CIS-A2K/Events/Wikimedia movement strategy recommendations India salon
Wikimedia movement strategy 2018–2020 recommendations have been published on August 2019, and communities will be discussing the draft recommendations till 15 September 2019.
The salon aims to provide a discussion platform for experienced Wikimedians in India to learn, discuss and comment about the draft recommendations. Following this salon, the report will be sent to Wikimedia Foundation strategy team.
നാമനിർദ്ദേശങ്ങൾ
[തിരുത്തുക]1. മനോജ് .കെ (സംവാദം)
[തിരുത്തുക]- അനുകൂലിക്കുന്നു - ബാലു (സംവാദം) 06:15, 4 സെപ്റ്റംബർ 2019 (UTC)
- അനുകൂലിക്കുന്നു --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:37, 4 സെപ്റ്റംബർ 2019 (UTC)
- അനുകൂലിക്കുന്നു -- ഷാജി (സംവാദം) 15:46, 4 സെപ്റ്റംബർ 2019 (UTC)
മലയാള മാല പദ്ധതി
[തിരുത്തുക]അറബി മലയാളത്തിൽ രചിക്കപ്പെട്ട മാലപ്പാട്ടുകൾ വിക്കിഗ്രന്ഥശാലയിലും കോമൺസിലും എത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ പേരു ചേർക്കുമല്ലോ.2023 ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ ഇത് പൂർത്തിയാക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.--Akbarali (സംവാദം) 11:25, 1 ജൂലൈ 2023 (UTC)
- കൂടുതൽ വിശദാംശങ്ങൾ തരാമോ ? മുഹ്‌യദ്ദീൻ മാല, നഫീസത്ത് മാല, ബദ്ർ മാല ഒക്കെ നമ്മൾ ചെയ്തിരുന്നു. ഇതിൻ്റെ കോപ്പിറൈറ്റ് ഫ്രീ ആയിട്ടുള്ള പതിപ്പ് എങ്ങനെയാണ് കിട്ടുക. ഞാനും വിക്കിസോഴ്സ് അഡ്മിൻ ആയിരുന്ന തച്ചൻ മകനും താല്പര്യമുള്ള ആളുകളാണ്. മുമ്പ് കുറെയധികം ചർച്ചകൾ നടന്നിരുന്നു. --മനോജ് .കെ (സംവാദം) 09:19, 24 ഓഗസ്റ്റ് 2023 (UTC)
- ഇത്തരം കൃതികൾ പല മുസ്ലിം വീടുകളിലും മാപ്പിളപ്പാട്ട് ഗായകരുടെ കൈവശവും ലഭ്യമാണ്. കൂടാതെ പലതും ഇന്റർനെറ്റ് ആർക്കെവ്സിലും അപ് ലോഡ് ചെയ്തിട്ടുണ്ട്. Akbarali (സംവാദം) 20:18, 19 നവംബർ 2023 (UTC)
- Thanks for the replay. Getting a Published Content with suitable licence is very hard. We need review in our existing contents and some files may deleted. --മനോജ് .കെ (സംവാദം) 20:49, 2 ഡിസംബർ 2023 (UTC)
- Found Malayalam Mala Project & Grants:Programs/Wikimedia Community Fund/Rapid Fund/Mala Project Audio project (ID: 22216346) related to this project. why its not announced Publicly to community ? not seen its anyware about this grant at (Malayalam Wikisource Village Pump) or Mailing List or Whatsapp/Facebook Groups. "I'm not sure if I caught all of the updates. Could you please share links to any that I might have missed?"--മനോജ് .കെ (സംവാദം) 20:56, 2 ഡിസംബർ 2023 (UTC)
മലയാളം വിക്കിപീഡിയ ഇരുപത്തൊന്നാം വാർഷികം
[തിരുത്തുക]മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023 ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളുടെ അവലോകനവും പിറന്നാളാഘോഷവുമാണ് പ്രധാന അജണ്ട. കൂടാതെ ഡിജിറ്റൈസേഷൻ, സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും. ഏവരേയും പ്രസ്ഥുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.--മനോജ് .കെ (സംവാദം) 17:49, 13 ഡിസംബർ 2023 (UTC)
Rapid Grant - Reviving Malayalam Wikisource Community 2024
[തിരുത്തുക]മലയാളം വിക്കിസോഴ്സുമായി ബന്ധപ്പെട്ട്, നിർജ്ജീവമായ കമ്മ്യൂണിറ്റിയെ പുനസംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രൊജക്റ്റ് പ്രൊപ്പോസൽ, ഇത്തവണത്തെ റാപ്പിഡ് ഗ്രാന്റ് സൈക്കിളിൽ സമർപ്പിച്ചിട്ടുണ്ട്. Reviving Malayalam Wikisource Community 2024 (ID: 22764382) ഏറ്റവും ചുരുങ്ങിയ സമയത്തിൽ പെട്ടെന്ന് തയ്യാറാക്കിയതാണ്. നിലവിൽ വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ ഭാഗമായി ഡിജിറ്റൈസേഷൻ പ്രൊജക്റ്റ് ചെയ്തുവരുന്ന ടോണിമാഷും User:Tonynirappathu, വിക്കിഗ്രന്ഥശാല പ്രവർത്തകൻ ആയ ആദിത്യയും User:Adithyak1997 ഈ പദ്ധതിയുമായി ചർച്ച ചെയ്തിരുന്നു. സാധിക്കുകയാണെങ്കിൽ വിക്കിമീഡിയൻസ് ഇൻ റെഡിസൻസ് പ്രോഗ്രാം മാതൃകയിൽ വ്യക്തിപരമായി ആറുമാസം സമയം പാർട്ട് ടൈം ആയി ചിലവഴിക്കണമെന്ന് വിചാരിക്കുന്നു. പദ്ധതിയെ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായവും എന്റോഴ്സ്മെന്റുകളും വിമർശങ്ങളും പ്രതീക്ഷിക്കുന്നു. വിക്കിസോഴ്സിന്റെ പേരിൽ സ്വകാര്യമായി ഗ്രാന്റുകൾ വാങ്ങി പദ്ധതികൾ നടപ്പാക്കുന്നതിനുപകരം അത് കമ്മ്യൂണിറ്റിയെക്കുടി ശക്തിപ്പെടുത്താനുപയോഗിക്കണമെന്ന് തോന്നിയതുകൊണ്ട് കൂടിയാണ് ആരോഗ്യകരമായി നല്ല അവസ്ഥയിലല്ലെങ്കിലും ഈ ശ്രമത്തിനു പിന്നിൽ. നിങ്ങളുടെ പിന്തുണകൾ പ്രതീക്ഷിക്കുന്നു. മനോജ് .കെ (സംവാദം) 09:48, 3 ഓഗസ്റ്റ് 2024 (UTC)
- വളരെ നല്ല ഉദ്യമം. വീണ്ടും വിക്കിസോഴ്സിൽ ആക്റ്റീവാകുമെന്നറിഞ്ഞതിൽ സന്തോഷം. എല്ലാ തരത്തിലുള്ള പിൻതുണയും വാഗ്ദാനം ചെയ്യുന്നു --Ranjithsiji (സംവാദം) 15:27, 17 ഓഗസ്റ്റ് 2024 (UTC)