Jump to content

ബദ്ർ മാല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ബദ്ർ മാല

ബിസ്മിയും ഹംദും സ്വലാത്തും സലാമാലും
ബിണ്ടെ ഫിറകെ തുടങ്ങുന്നെൻ യാ അല്ലാഹ്
അശ്‌റഫതാനേ സ്വഹാബുൽ ബദർ മാല
ആടുവാൻ യെന്നിൽ ഉതക്കം ബശങ്ങ് അല്ലാഹ്
തശ്‌റീഫ് അതാണോർ അസ്മാക്കളൊക്കെയും
തീർത്ത് മൊശിയുവാൻ യേകണം നീ അല്ലാഹ്
ബശറിലും ജിന്നിലും ആകെ മുർസലായി
ബാണെ നബിന്റെ തണിയും അരുള് അല്ലാഹ്
അറിവീരെ സീറാ കിതാബ് പലതിലും
ആരിഫാതാനേ വലിയ്യാക്കൾ ചൊല്ലുന്നു
നിറവായെ യെല്ലാ സ്വഹാബാരെ കാണെയും
നേശം ഫടച്ചോൻ ഇവർകളെ ആക്കുമേ
ഒരു നാൾ നബിയോട് ഓതി ജീബ് രീലും
ഉൻകൾ വിചാരം അവരെ കൊണ്ടെൻതാമേ
ഉര കേട്ട് ത്വാഹാ ജവാബ് യെൻ സ്വഹാബികൾ
ഒക്കയിൽ ഫോരിശ ഫെറ്റോർ ഇവരാമേ
ഇവർ യെന്ത് കേട്ടഫ്ഫൾ റൗഹുൽ അമീനായോർ
ഇഫ്‌ഫോലെ ആകും ഫെരിയവൻ വക്കലും
ഇവരെ ഇടയിൽ ഇറങ്ങിയേ അംലാക്കാം
ആകെ മലാഇകിൽ ഫോരിശ യെന്നോവർ
ഫുവനിയിൽ ഉള്ള വലിയാർ ഫലർകളും
ഫോരിശ യേറ്റം വളർത്തി ഫറഞ്ഞോവർ
മവാഹിബത്ത് യെന്നും ഹലബിയ്യി യെന്നെയും
മറ്റും ഫലഫലേ ഹേട്ടിലും കണ്ടോവർ
കണ്ട് മുഫസ്സിരീൻ ആയെ ഉലമാക്കൾ
കാരുണം ഫെറ്റേ ഇബ്‌നു അബ്ബാസ് യെന്നോരും

കെണ്ടർ ഇബ്‌നു ബുർഹാൻ അത് യെന്നോരും
കേളി മികും അബൂ അബ്ദുല്ലാഹ് യെന്നോവർ
യെണ്ടും ഫിറകെ ജഅ്ഫർ അത് യെന്നോരും
ഇബ്‌നു മസ്ഊദും ഇഫ്‌ഫോലെ ഉത്തോവർ
നണ്ടെ ഇമാം ഉലമാക്കൾ യെത്തിരാ
നമ്പി ഇവരെ മദ്ഹും തിരിത്തോവർ
തിരഫ്‌ഫെട്ട് യെല്ലാ ബലാലും മുസ്വീബത്തും
തേറീ അടുക്കുന്നേ നേരത്തിൽ ഒക്കെയും
ബിരിദർ സ്വഹാബികൾ ഫേര് ഫറഞ്ഞാലും
ബീരിതത്തോടെ യെഴുതി ചുമന്നാലും
തെരികേ അതാകെ ബിടുന്ത് ഖൊശി എന്ന്
തീരോടെ യേറിയെ ഖോജാ ഫറഞ്ഞോവർ
ഇരവും ഫകലും ഈ യേതൊരു നേരത്തും
യെല്ലാ തലത്തിലും ഹാളിറാകുന്നോവർ
ആകും അഫ്‌ഫോലെ അവരുടെ ഹഖ്ഖാലേ
അല്ലാഹ് നോട് ഉൻകൾ ഹാജത്ത് തേടുകീൽ
ആകെയും തേടുന്നവന്റെ കൊതി ഫോലെ
അഹദായവൻ വീട്ടി കൊടുക്കും അത് യെന്നോവർ
ദാഹം ഫശിഫ്‌ഫോ കൊടുമാ തളർച്ചയോ
തടിയിൽ മരീളോ ജിൻ ശൈത്വാൻ ചതിയാലോ
ദേഹം വലഞ്ഞോൻ ഇഫ്‌ഫേരിനെ ചൊല്ലിയാൽ
തീരും മുനമേ ശിഫയാകും യെന്നോവർ
യെന്നും കൊടുമാ മികന്തൊരു ദീനത്തിൽ
അവരെ വിളിച്ച് ദുആനെ ഇരന്നെങ്കിൽ
അന്നേരം തന്നെ ശിഫാകളേ കിട്ടാതെ
ആയിട്ടതില്ല ഒരുത്തരും യെന്നോവർ
മുന്നിട്ട് മൗത്തോട് അടുത്തവനായെങ്കിൽ
മുന്തിയെ ദാഹം കൊടുമാ തളർച്ചയും
ഖന്നാസവന്റെ ചതിയും ഫലിക്കാതേ
ഖൈറ് മികന്ത് മമാതാകും യെന്നോവർ
യേറെ മികന്തുള്ള് ഫേറ്റ് വരുത്തത്തിൽ
ഇന്തെ സ്വഹാബികൾ ഫേരിനെ ഓതുകിൽ

കൂറി മുടിയും മുനം ഫള്ള തന്നിന്ന്
കുട്ടി ഫിറക്കലിൻ ഇല്ല ശക്ക് യെന്നോവർ
ഫേരിദ് തന്നാദിനം തോറും ചൊല്ലുകിൽ
ഫെരികെ ഗുണങ്ങളെ കിട്ടും അത് യെന്നോവർ
ഫാരം ചതിയും ളറൂറത്ത് ചെയ്യുന്നേ
ഫകയരേ ശർറിന്ന് കാക്കും അത് യെന്നോവർ
അത് ഫോലെ രാജാക്കൾ കിട്ടെ അടുക്കുമ്പൾ
അസ്മാഅ് ഉരത്താൽ മയം ചെയ്യും യെന്നോവർ
ഇതിനെ ഫുരയിൽ യെഴുതി കരുതുകിൽ
ഇടമാകയില്ല കളവിനെ അത് യെന്നോവർ
മതിലുകൾ ഫൊട്ടലും തിയ്യുകൾ കത്തലും
മറ്റും ഫിത്‌നാ വരവില്ലാ യെന്നോവർ
ബദ് രീങ്കൾ ഫേരിനെ ഓതുന്ന ലോകർക്ക്
ബദനിൽ വബാകൾ അണവില്ല യെന്നോവർ
ഇല്ല മുതലും വലഞ്ഞവൻ ഓതുകിൽ
യെന്നും നിഅ്മത്തിലാകും അത് യെന്നോവർ
അല്ലൽ മികന്തെ കടത്തിൽ അകഫ്‌ഫെട്ടോൻ
അസ്മാഅ് ഉരത്താൽ കടം ബീടും യെന്നോവർ
യെല്ലാ മുറാദും ഈ നാമത്താൽ തേടുകീൽ
ഇറയവൻ വീട്ടിക്കൊടുക്കും അത് യെന്നോവർ
ചൊല്ലുന്നവർക്കുൾ മനസ്സിന്റുറഫ്ഫ് ഫോൽ
സൂക്ഷിത്ത് നായൻ ഖബൂലാക്കും യെന്നോവർ
ആക്കം നമക്കാക്കാൻ ഇൻത സ്വഹാബർ പോൽ
ആരും ഒരുത്തരും ഇല്ല അത് യെന്നോവർ
ബാക്കും ബശണം അഖലും ഫഹ്മാലും
വളരെ കുറഞ്ഞൊരു മൂഢൻ ഞാനാകുമേ
ഫാക്കിയം കെട്ടുള്ള ഫാവിയെനെയ് കൊണ്ട്
ഫാത്തിട്ടെൻ വാക്കിനെ കോട്ടിത്തം കൊള്ളാവീൻ
നോക്കി ചെറു തേനെ കാടൻ യെടുത്താലും
നോടി മധുരക്കുറവതിൻ ഇല്ലാമേയ്
മെയ്യും ഫുടാകൾ വെടുഫ്ഫാക്കി നിന്നിട്ട്
മുത്തോരേ നാമം ഫറയുന്നെ നേരത്ത്

ഹയ്യാണവന്റെ രിളാ അവർക്കുണ്ടാവാൻ
ആകെ ഇസ്മിനും തേടുന്നോർ ആകുവീൻ
ഇയ്യോരേ നാമം ഫറയും മജ്‌ലിസാ
യേറ്റം മനോഹരമാക്കുവീൻ ലോകരേ
മൊയ്യും ബശണം കളിയും ചിറി ബിട്ട്
മുത്തായെ നാമത്തെ ഫാദി അറിവീരേ
ഫാടും ജനങ്ങൾ മേനോദഫെടുത്തിയാൽ
ഫാരം അദാവത്ത് ഫറ്റും അറിവീരേ
ഫേടിത്ത് അദബിൽ സ്വബൂറായി ഫാദിയാൽ
ഫെരികെ ഗുണമും ബർക്കത്തും യെത്തുമേ
ഫാടും മനുഷർക്കും ഫാടിക്കുന്നാളോർക്കും
ഫാടും മജ്‌ലിസിൽ ഹാളിറാകുന്നോർക്കും
കൂടും കൂടിന്റെ അഹ് ലോർ അടങ്കൽക്കും
കോനെ ഈ നാമത്തിൻ ഫോരിശാ ഏകല്ലാഹ്


ഇത് അസ്മാഉൽ ബദ് രിയ്യീൻ ആകുന്നു
ആദീ ബദ്‌റിന്റെ അഹ് ലുകൾ കൂട്ടത്തിൽ
അല്ലാഹ് ഫുകള്‌ന്തെ മുഹമ്മദ് ബേദാംബർ
ഖാദിർ അവന്റെ സ്വലാത്തും സലാമയും
കരുണ കെണ്ടരിൽ യെന്നും ഉണ്ടാകട്ടെ
സ്വാദിഖ് അത് യെന്ന് ഫെരിയോൻ വിദിത്തുള്ളേ
സയ്യിദ് അബൂബക്കർ സിദ്ദീഖ് അത് യെന്നോവർ
ഫേദക്കുലം ആകെ ഞെട്ടി വിറക്കുന്നേ
ഫേദയ് ഫൊളിക്കും ഉമർ ഖത്വാബെന്നോവർ
യെന്നും നബീ ദീനിൽ മാലും അശിക്കുന്നേ
യെൻകൾ ഉസ്മാൻ അത് യെന്ന് ഫേരുള്ളോവർ
മന്നർ കുഫിർ തല മുന്നിൽ മുറിക്കുന്നേ
മാനിദ ചിങ്കഫ്ഫുലിഅലീ യെന്നോവർ
ഇന്നും സഅ്ദും സഈദും വ ത്വൽഹത്തും
ഈറ്റഫ്ഫുലിയാം സുബൈറെന്ന് ചൊന്നോവർ
മന്നർ വ അബ്ദുർറഹ്മാൻ അത് യെന്നോവരും
മറുവാം അബീ ഉബൈദത്തും അതെന്നോവർ

ഹംസത്ത് ഇയാസും ഉബയ്യും അനസ് യെന്നും
അസ്അദ് അഖ്‌നസ് അബുൽ അഅ്‌വർ യെന്നോവർ
ഔസും അർഖം അബൂ കബ്ശത്ത് യെന്നും
അനസും ബഹ്ഹാസും അബൂ ത്വൽഹത്ത് യെന്നോവർ
അബ്ദുല്ലാഹ് എന്നും അബൂ ലഹിബ്ബത്ത് യെന്നും
ഹാരിസത്ത് യെന്നും അബൂ ളയ്യാഹ് യെന്നോവർ
ജബ്‌റും തമീമും അബൂ ഖാരിജത്ത് യെന്നും
ജാബിറും ഹാരിസും അബ്ദുല്ലാഹ് യെന്നോവർ
അബ്ദുല്ലാഹ് അംറും അബൂ ഖുസൈമത്ത് യെന്നും
ഹാരിസും അംറും നുഅ്മാൻ അത് യെന്നോവർ
അബ്‌സും ഉവൈമും ഉമൈറും ഉസൈ്വമത്തും
അംറും ഉമൈറും അബീ ഹൈസം യെന്നോവർ
സബ്‌റത്തും ഹാരിസും നുഅ്മാൻ ഉബാദത്തും
സഹ്ലും സുലൈമും അബൂ ദാവൂദ് യെന്നോവർ
അബ്ദുല്ലാഹ് ഹാരിസും ഹാത്വിബും റാഫിഉം
അംറും ഉമൈറും വ ളഹ്ഹാക് അത് യെന്നോവർ
വഹബും അബീ മുലൈൽ യെന്നും നുഅ്മാനും
വദഖത്ത ഹാനിഅ് അബൂ അയ്യൂബ് യെന്നോവർ
സഹ് ലും വ ഔഫും നുഅ്മാൻ മുലൈലെന്നും
സൽമത്തും സൈദും അബൂ സബ്‌റത്ത യെന്നോവർ
സഹ് ലും സഅ്ദും സിയാദും യസീദെന്നും
സാലിമും ഖൈസും ഖതാദത് അത് യെന്നോവർ
മിഹ്ജഉം മാലിക്കും അമ്മാറും അബ്ദുല്ലാഹ്
മുഹ് രിസും മാലിക്കും അബ്ദുല്ലാഹ് യെന്നോവർ
അബ്ദുല്ലാഹ് ഖല്ലാദും ഖൗലിയ്യും ഖവ്വാത്തും
ഹാരിസും ഖൈസും അബീ ശൈഖ് അത് യെന്നോവർ
ഉമൈറും ഉഖ്ബത്തും അംറും ഉമൈറെന്നും
ഉസ്മാൻ ഉത്ബത്തും ഉക്കാശത്ത് യെന്നോവർ
അബ്ദുർറബ്ബെന്നും കഅ്ബും മസ്ഊദും
അബ്ദുല്ലാഹ് ആസ്വിമും ആമിർ അത് യെന്നോവർ
അബ്ദുർറഹ്മാൻ യസീദും സിയാദെന്നും
അംറും ഹിലാലും അബീ സ്വിർമത്ത് യെന്നോവർ

മസ്ഊദും മിദ്‌ലാജും മുൻസിർ മിഖ്ദാദും
മഅ്‌നും അബൂ ലിഹന്നത്ത് അത് യെന്നോവർ
ഇസ്വ്മത്തും അബ്ദുല്ലാഹ് നുഅ്മാൻ യസീദെന്നും
ഇന്നും ഇയാള് അത്വിയ്യത്ത് അത് യെന്നോവർ
മിസ്വ്അബും സൈദും അബൂ ലുബാബത്ത് യെന്നും
മിസ്ത്വഹും മാലികും ഖബ്ബാബ് അത് യെന്നോവർ
മസ്ഊദും സൈദും ഉമൈറും ഉഖ്ബത്തും
മാലികും അംറും അബൂ ഖൈസ് അത് യെന്നോവർ
മുആദും സുലൈമും മുഅത്തിബും അബ്ദുല്ലാഹ്
മാലികും സഅ്ദും അബൂ ഹബീഹ് യെന്നോവർ
നുഅ്മാനും മാലിക്കും വഹബും സുലൈമെന്നും
നൗഫലും നള്‌റും അബീ ഖല്ലാദ് യെന്നോവർ
സഅ്ദും ഖുനൈസും രിഫാഅത്തും ഹാരിസും
സൈദും ശരീക്കും അബൂ മർസദ് യെന്നോവർ
മഅ്ബദും ഹാരിസും ആസ്വിമും അബ്ദുല്ലാഹ്
്മാലികും ആമിറും സാബിത്ത് അത് യെന്നോവർ
സാബിത്തും അബ്ദുല്ലാഹ് അംറും രിഫാഅത്തും
സഖ്ഫും തമീമും സഅ്‌ലബത്ത് യെന്നോവർ
ജാബിറും ഹാരിസും റാഫിഉം വാഖിദും
ജബ്ബാറും ഖബ്ബാബും ഖല്ലാദ് അത് യെന്നോവർ
സാബിത്തും റാഫിഉം അംറും ഉമൈറെന്നും
സഅ്‌ലബത്തും അബീ മഖ്ശിയ്യി യെന്നോവർ
റാഫിഉം സാലിമും ബിശ്‌റും യസീദെന്നും
റാശിദും അബ്ദുല്ലാഹ് സാഇബ് അത് യെന്നോവർ
സഅ്ദും സുറാഖത്തും ഹാരിസും സാബിത്തും
സൈദും സിയാദും അബുൽയസ്രി യെന്നോവർ
മഅ്ഖലും അബ്ദുല്ലാഹ് സൈദും സവാദെന്നും
മാലികും ഹാരിസും സാബിത് അത് യെന്നോവർ
സഅ്ദും ഉബൈദത്തും അബ്ദുല്ലാഹ് ഖൈസെന്നും
സഹ് ലും സവാദും അബീ മസ്ഊദെന്നോവർ
മഅ്‌നും അബീ ഉഖൈൽ ആമിറും ആസ്വിമും
മജ്‌സിയ്യി സ്വയ്ഫും വ അബ്ദുല്ലാഹ് യെന്നോവർ


അബ്ദുല്ലാഹ് സഅ്ദും സിമാക്കും സുഫ് യാനും
ആസ്വിമും ആമിറും ഖാരിജത്ത് യെന്നോവർ
അബ്ദത്ത ഹാരിസും ഹാത്വിബും ആമിറും
അബ്ദുല്ലാഹ് ഖല്ലാദും റാഫിഅ് അത് യെന്നോവർ
ഉബൈദും സുഹൈലും ത്വുഫൈലും സ്വുഹൈബെന്നും
ഉഖ്ബത്തും ഗന്നാമും ഫർവത്ത അത് യെന്നോവർ
അബ്ദുല്ലാഹ് ആമിറും ഹാരിസും ഫാക്കിഹും
ആഇദും ആമിറും സൽമത്ത് അത് യെന്നോവർ
സഅ്ദും സിനാനും ത്വുലൈബും ത്വുഫൈലെന്നും
ശമ്മാസും അബ്ദുല്ലാഹ് ലിബ്ദത്ത് അത് യെന്നോവർ
മഅ്ബദും ഖാലിദും ഹാരിസും ഔസെന്നും
മർസദും ദുശ്ശിമാലൈനി അത് യെന്നോവർ
സഅ്ദും സലീത്വും സിനാനും മുഅവ്വിദും
സഅ്ദും സ്വബീഹും അബീ ഹസൻ യെന്നോവർ
മഅ്മറും രിബ്ഇയ്യി സഅ്ദും സുറാഖത്തും
മസ്ഊദും ദക് വാനും ആമിർ അത് യെന്നോവർ
അബ്ദുല്ലാഹ് ഖാലിദും സഅ്ദും റബീഎന്നും
അബ്ബാദും സൽമത്ത അജ്‌ലാൻ അത് യെന്നോവർ
ഖുബൈബും ഹബീബും ഹറാമും ഹുറൈസെന്നും
കൂറും ഖുലൈദും ഖലീഫത്ത് അത് യെന്നോവർ
അബ്ദുല്ലാഹ് ആഖിൽ മുആദും മുബശ്ശിറും
അബ്ദുല്ലാഹ് ഇത്ബാൻ അബീ സൽമത്ത് യെന്നോവർ
അബ്ദുല്ലാഹ് കഅ്ബും ജുബൈറും ഹുബാബെന്നും
അബ്ബാദ് അതെന്നും അബീ സലീത്വ് യെന്നോവർ
യെന്നും മുഹമ്മദ് മുഹർറർ മുലൈൽ യെന്നും
ഇംബർ ഉമൈറും ഉമാറത്ത് അത് യെന്നോവർ
ഉന്നാന് ഖിദാശും ത്വുഫൈലും ശുജാഎന്നും
ഉത്ബത്തും അബ്ദുല്ലാഹ് സഅ്‌ലബത്ത് യെന്നോവർ
ഉന്നും റബീഉം ഖിറാശും വ അബ്ദുല്ലാഹ്
ഉൻമാ ഖുസൈമും മുആദും അത് യെന്നോവർ
ചൊന്നാൻ ഖുനൈസും ഉബൈദും അദിയ്യെന്നും
ചൊല്ലും സുഹൈലും അബൂ സിനാൻ യെന്നോവർ


ബാരി ശയ്‌ക്കൊത്തെ തമീമും മുആദ് യെന്നും
ബംബർ അബൂ ഹുദൈഫ യെന്ന് ചൊന്നോവർ
ആറള ചിങ്കം അബൂ ദുജാനത്തെന്നും
ആനന്ദ ളഹ്ഹാക്കും ളംറത്ത് അത് യെന്നോവർ
ബീരിദരാണെ അബൂ ഖത്താദത്ത് യെന്നും
ബിള്ളും ബശീറും ഖുദാമത്ത് അത് യെന്നോവർ
താരള അംറും ബുജൈറും ബറാഅ് യെന്നും
തങ്ക ഇയാസും നുഅ്മാൻ അത് യെന്നോവർ
യെന്നും യസീദും ഹുബൈലും വ ഹംസത്തും
ഈറ്റ ഫുലിയാം ഖുത്വബത്ത് അത് യെന്നോവർ
ഫിന്നും റുഹൈലത്ത് അത് യെന്നും മുഅത്തിബും
ഫേശും ബിലാലും മസ്ഊദ് അത് യെന്നോവർ
മന്നർ അദാനേ യസീദും ഉഖ്ബത്തും
മാനിതരാണേ രിഫാഅത്ത് അത് യെന്നോവർ
ഇന്നും ഇമാറത്ത് അത് യെന്നും മുജസ്സറും
ഇഫ്‌ഫോലെ മെത്തെ ബസ്ബസത്ത് യെന്നോവർ
ബല്ലിദരാണെ മുഅവ്വിദ് അത് യെന്നോവർ
മസ്ഊദ് അത് യെന്നും ഉഖ്ബത്ത് അതെന്നോവർ
ചൊല്ലും നുഐമാൻ മുആദും അത് യെന്നോവർ
ചൊങ്കർ അതാനെ രിഫാഅത്ത് അത് യെന്നോവർ
നല്ലെ സ്വഫ് വാൻ അത് യെന്നും മുഅത്തിബും
നാഥൻ അതാനെ സുവൈബിത്വ് അത് യെന്നോവർ
ഖല്ലാദ് അത് യെന്നും അനസും വദീഅത്തും
ഖൈറ് മികൻതെ ശുഹദാക്കളാകുമേ
ചൊല്ലി മദ്ഹും മുടിവ് വരുത്തുവാൻ
ജോകത്തിലാർക്കും ഇടം വരാ ഇല്ലാ കേള്
യെല്ലാ വലിയ്യും ഖുത്വ്ബും ശുഹദാക്കൾ
ഇഫ്‌ഫോലെ ഗൗസും അവരെ ദറജാകൾ
കുല്ലും ഇവരെ നലവിൽ അണത്തിയാൽ
കൂടും ബഹ്‌റിൽ കടുമണി ഫോലയാം
കൊല്ലം ഹിജ്‌റ ഹസാറം സ്വഹ്‌റിൽ ഞാൻ
കൂറി ഒന്നാക്കെ മൊയ് നൂറ്റമ്പത്താറിനിൽ


താശിയദാകിനേ മുത്തും മാണിക്കവും
തങ്കത്തിൽ കൊത്തിഫ്ഫദിത്തിട്ട് കോത്തേഫോൽ
നേശ ബദ്രീങ്കൾ ആണൊരു ഫേരിനാ
നീർത്തി ഞാൻ മുന്നൂറ്റ് അറുഫത്തിമൂന്നോളം
രാശിയം മൻഫാട്ടിൽ നാമമതാം കുഞ്ഞ്
രായൻ അത് യെണ്ടെ ഈ ആസ്വി യെനിക്കുള്ളേ
ദോഷം വിടുത്തിട്ട് അഹ് ലുൽ ബദ്‌റാണേ
ദയ്യാനെ യെന്നും നിഅ്മത്തിലാക്ക് അല്ലാഹ്
അറിവും അഖലും അത് ഒന്നുമേ കൂടാതെ
അധികം ഫിശച്ചൊരു ഫാവി ഞാനാകുമേ
ചെറുതും കബീറും അകവും ഫുറവും ഒക്കാ
ചേർച്ചയിൽ കാണും ബസ്വീർ നീ ആകുമേ
നരനാർ ഇടക്കൊരു നാമൂസിനല്ലാ ഞാൻ
നള്മിദ് ചെയ്തതെൻ ആലം ഉടയോനെ
മറിവോ ഇടർച്ചാ ഇടുക്കകം ഉണ്ടെങ്കിൽ
ബദ്രീങ്ങൾ ഹഖ്ഖാണെഹ് വിട്ട് ഫൊറുക്കല്ലാഹ്
അല്ലാഹ് വിനോട് അവർ യേറ്റം അടുഫ്‌ഫോരാം
ആദരാവാനേ സ്വർഗം ഉടയോവർ
എല്ലാ ദിനമും ഹയാതായി നിഫ്‌ഫോരാം
യെല്ലാ ശഹീദോർക്കും രാജാക്കളാണോവർ
അല്ലും പകലും ഇറകൾ ഉദിക്കും നാൾ
അണ്ടം അതുക്കുടൻ ലെങ്കെന്ന് നാളിലും
ഖല്ലാഖെ നിന്റെ രിളാ അവർക്കെല്ലാർക്കും
ഖൈറാലെ യെന്നും ബശങ്ങണം മന്നാനേ

"https://ml.wikisource.org/w/index.php?title=ബദ്ർ_മാല&oldid=218264" എന്ന താളിൽനിന്ന് ശേഖരിച്ചത്