ഭാഷാഭാരതം/ആദിപർവ്വം/സ്വയംവരപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
സ്വയംവരപൎവ്വം

[ 587 ]

സ്വയംവരപർവ്വം[തിരുത്തുക]

184. പാണ്ഡവാഗമനം[തിരുത്തുക]

പാണ്ഡവന്മാർ കുന്തിയുമൊന്നിച്ച് ഏകടക്രയിൽനിന്നു പുറപ്പെടുന്നു. വഴിയിൽവെച്ചു കണ്ടുമുട്ടിയ ബ്ഹ്മണരുമെന്നിച്ച് വാർത്താലാപംചെയ്ത് അവർ പാഞ്ചാലരാജായത്തെത്തിച്ചേരുന്നു.


വൈശമ്പായൻ പറഞ്ഞു
തിണ്ണം പുറട്ടിതൈരണ്ണൻതമ്പികൾ പാണ്ഡവർ
പാഞ്ചാലിയെയുമങ്ങുള്ള മഹവും കണ്ടുകൊള്ളുവാൻ. 1
അമ്മയൊത്തവർ പോകുമ്പോൾ വഴിമദ്ധ്യ പരന്തപർ
പരം പാർത്താർ പെരുത്തൂഴിസുതന്മാർ പോയിടുന്നതും. 2
ചോദിച്ചാർ പാണ്ഡവരൊടാ ബ്രഹ്മചാരിദ്വിജാതികൾ
എങ്ങോട്ടു നിങ്ങൾ പോകുന്നിതെങ്ങുന്നു വരവെന്നുമേ. 3
യുധിഷ്ഠിരൻ പറഞ്ഞു
ഏകചക്രയിൽനിന്നാണിങ്ങേകചാരിസഹോദരർ
‌‌ഞങ്ങലമ്മൊടുംകൂടിയിങ്ങത്തിയതു വിപ്രരേ! 4
ബ്രഹ്മണൻ പറഞ്ഞു
പോകപഞ്ചാരാജ്യത്തോ ദ്രുപൻതന്റെ മന്ദിരേ
വലുതായുണ്ടു സമ്പത്തു വിളയാടും സ്വവരം. 5
ഞങ്ങള്യൊരു യോഗക്കാരങ്ങോട്ടാണു ഗമിപ്പതും
എങ്ങും കാണാതത്ഭുതമായങ്ങുണ്ടത്രേ മഹോത്സവം. 6
ദ്രപദശ്രീയജ്ഞസേനാനൃപവീരന്റെ നന്ദിനി
വേദിമദ്ധ്യത്തിലുണ്ടായോളല്ലിത്താർമിഴിയാണ്ടവൾ, 7
കാണേണ്ടോളനവദ്യാംഗി സുകുമാരി മനസ്വിനി
ദ്രോണശത്രുമഹാവീരധൃഷ്ടദ്യുമ്നന്റെ സോദരി, 8
വാളും വില്ലും ചട്ടയും വൻപാളുമമ്പുമിയന്നവൻ
ആളം തീയ്യിൽ പിറന്നോനാണാളം തീപോലെയുള്ളവൻ, 9
അവന്റെ പെങ്ങളനവാദ്യാംഗി ദ്രൗപതി സുന്ദരി
നീലോല്പലസമം ഗന്ധം വിളിപ്പാടിട വീശുമവോൾ, 10
സ്വയവരത്തിന്നെത്തുന്ന യാജ്ഞസോനിയെയും പരം
ആ മഹോത്സവവും നന്നായ്ക്കാണ്‌മാൻ നമ്മൾ പോവുക. 11
രാജക്കൾ രാജസുതരും യജ്വക്കൾ ബഹുദക്ഷിണർ

[ 588 ]

സ്വാദ്ധ്യായവന്മാർ ശൂചികൾ മഹാത്മക്കൾ യതവ്രതർ 12
ചെറുപ്പക്കാർ സുന്ദരന്മാരോരോ ദേശാലണഞ്ഞവർ
മഹാരഥർ കൃതാസ്രന്മാരൊത്തുകൂടും മഹീശ്വരൻ. 13
അവരോ വിജയം നേടാനവിടെപ്പല ദാനവും
പണം പയ് ഭക്ഷ്യഭോജ്യങ്ങളിവയേവർക്കുമേകുമേ. 14
വേണ്ടതാവക വാങ്ങിച്ചും വീണ്ടും കണ്ടും സ്വയംവരം
ഉത്സവം കണ്ടാദരിച്ചുമൊത്തു പോരാം യഥേഷ്ടമേ, 15
നടർ വൈതാളികർ പരം തുള്ളൽക്കാർ സുതമാഗതർ
കല്ലന്മാരും വന്നുചേരുമോരോ ദിക്കിങ്കൽനിന്നഹോ ! 16
ഏവമുത്സാഹമായ് കാഴ്ച കണ്ടു ദാനങ്ങൾ വാങ്ങിയും
ഞങ്ങളൊന്നിച്ചു യോഗ്യന്മാർ നിങ്ങളും പോന്നുകൊള്ളിവിൻ.
സുന്ദരന്മാർ ദേവരൂപമാർന്നൊരു നിങ്ങിൽ
ഒരാളെക്കൃഷ്ണ കണ്ടെന്നാൽ വരിച്ചെന്നും വരാമെടോ. 18
ഇവൻ നിന്നുജൻ ശ്രീമാൻസുന്ദരാംഗൻ മഹാഭുജൻ
കല്പിച്ചുവിട്ടാൽ നേടിടും കെല്പോടെ വളരെധനം; 19
നൂനമെന്നിട്ടു നിങ്ങൾക്കുമാനന്ദമുളവാക്കിടും.
യുധിഷ്ഠിരൻ പറഞ്ഞു
എന്നലങ്ങുത്സവം കാണ്മാനൊന്നിച്ചീ ഞങ്ങളും വരാം 20
നിങ്ങളെന്നിച്ചു കൊണ്ടാടാമങ്ങു കന്യസ്വയവരം.


185. ധൃഷ്ടദ്യുമ്നവാക്യം[തിരുത്തുക]

പലദിക്കിൽനിന്നുമെത്തിയ രാജക്കന്മാരെക്കൊണ്ടു നിറഞ്ഞ സ്വയംവരമണ്ഡപത്തിൽ പാപാഞ്ചാലിയുമൊത്തു ധൃഷ്ടുദ്യമ്നൻ പ്രവേശിക്കുന്നു. നിർദ്ദിഷ്ടമായ ലക്ഷ്യം ഭേദിക്കുന്ന ആളെ തനന്റെ സഹോദരി ഭർത്തവായി വരിക്കുമെന്ന് ധൃഷ്ടദ്യുമ്നൻ പ്രഖ്യാപനം ചെയ്യുന്നു.


വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടപ്പാണ്ടവന്മാർ പോയിനാർ ജനമേവജയതേ !
ദ്രുപദൻ കാത്തു വാഴുന്ന തെക്കൻ പാഞ്ചാലനാടിനായ്, 1
പിന്നെക്കണ്ടാർ പണ്ഡവന്മാർ മഹാനായ് പാപഹാരിയായ്
വിശുദ്ധനായിടും വേദവ്യാസനെത്തത്ര കേവലം. 2
അവന്നു വേണ്ട സൽക്കാരം ചെയ്താദരവുമേറ്റവർ
കഥാന്തേ സമ്മതം വാങ്ങിപ്പുകിനാർ ദ്രുപദാലയം, 3
അഴകേറും പൂവനങ്ങൾ പൊയ്ക്കയെന്നിവ കണ്ടുമെ
ഇടയ്ക്കു വിശ്രമം പൂണ്ടും നടകൊണ്ടാർ മഹാരഥർ,
സ്വാദ്ധ്യായവന്മാർ ശൂപികൾ മധുരപ്രിയവാദികൾ
ക്രമപ്പടി കടന്നാരാപ്പാഞ്ചാലത്തേക്കു പാണ്ഡവർ 5

[ 589 ]

ധൃഷ്ടദ്യുമ്ന്ന വാക്യം 589

പുരവും പട നില്ക്കന്നോരിടവും കണ്ടു പാണ്ടവർ
കുംഭകാൻ വേല ചെയ്യും ശാലയിൽ ചെന്നു മേവിനാർ 6
ബ്രാഹ്മണന്മാർവൃത്തി പൂണ്ടു ഭിക്ഷയേറ്റീടിനാരവർ
അറിഞ്ഞിതില്ലാ വീരന്മാരണഞ്ഞിട്ടുള്ളതാരുമേ. 7
കീരിടീയാം പാണ്ഡവന്നു കൃഷ്ണയെത്താൻ കൊടുക്കണം
എന്നത്രേ ദ്രുപദന്നാശ പുറത്താക്കീലതായവൻ. 8
കൗന്തേയരെത്തിരഞ്ഞിട്ടാപ്പാഞ്ചാലൻ ജനമേജയ !
കുലയേറ്റാൻ കുഴങ്ങിടും കുലവില്ലന്നു തീർത്തുതേ. 9
അംബരത്തിങ്കൽ നിർത്തിടും യന്ത്രവും തീർത്തിതത്ഭുതം
ആ യന്ത്രത്തിന്നകത്തായി ലാക്കും തീർപ്പിച്ചിതാ നൃപൻ. 10
ദ്രുപദൻ പറഞ്ഞു
ഈ വില്ലു കുലയേറ്റീട്ടീ നല്ലോരമ്പുകൾകൊണ്ടുതാൻ
കടന്നു ലാക്കുറുപ്പോനായ് കൊടുപ്പനെന്റെ പുത്രിയെ. 11
വൈശമ്പായൻ പറഞ്ഞു
എന്നാസ്വയംവരം വീരൻ പരസ്യംചംയ്ത പാർഷതൻ
അതു കേട്ടവരും വന്നാർ പൃഥിവീപാലർ ഭരത ! 12
സ്വയംവരം കാണുവാനായ് സ്വയം യോഗ്യമുനീന്ദ്രനും
ദുര്യോധനൻ മുൻപിലായിക്കർണ്ണനൊത്ത കരുക്കളും. 13
യോഗ്യരാം വിപ്രരും വന്നാരോരോ ദിക്കിങ്കൽനിന്നുടൻ
ദ്രുപൻ സൽക്കരിച്ചുള്ള നൃപന്മാരവരേവരും 14
സ്വയംവരം കാണുവാനായ് മഞ്ചത്തിൽ കേറി മേവിനാർ.
ഉടനെ പൗരരെല്ലാരും കടലൊത്തൊച്ചായൊടാഹോ ! 15
ശിശുമാരശിരസ്ഥാനേ* നിരന്നാർ നൃപരൊത്തുതാൻ.
നഗരത്തിന്റെയീശാനാകോണിലായ് സമഭൂമിയിൽ 16
സമാജവാടം ശോഭിച്ചു ചുറ്റും നാനാഗൃഹത്തൊടും,
കിടങ്ങും കോട്ടയും നല്ല കമാനം വെച്ച വാതിലും 17
ഭംഗിയേറുന്ന വിവിധവിതാനങ്ങളുമായഹോ !
തുര്യഘോഷം മുഴങ്ങീടങ്ങകിലിൻ ധൂപമാണ്ടുമേ 18
ചന്ദനച്ചാർ നനച്ചേറ്റം പൂമലകൾ നിറച്ചുമേ,
കൈലാസശിഖിരംപോലെയാകാശം മുട്ടിടുംപടി 19
ചുറ്റും വെളുത്തു വിലസും പ്രസാദങ്ങൾ നിരന്നുമേ,
സുവർണ്ണജാലങ്ങളുമായ് മണ്ണിത്തിണ്ണയുമായഹോ ! 20
നല്ല കോണിയുമായ് നാനാ പീഠശയ്യാദിയാർന്നുമേ,
പൂമാല തൂക്കിയകിലിൻപുക വീശിപരന്നുമേ 21
അരയന്നനിറം പൂണ്ടും പരം ഗന്ധം പരന്നുംമേ,
തിരക്കെന്ന്യേ വാതിലാർന്നു നാനാശയ്യാസനത്തൊടും 22

[ 590 ]

590
നാനാദാതുക്കളണിയും ഹിമച്ഛിഖരപ്പടി,
പല ഭാഷയിലായ് മിന്നും പല മാളികതോറുമേ 23
കോപ്പണിഞ്ഞും മത്സരിച്ചും പാർപ്പായീ പാർത്ഥിവർഷഭർ.
അവിടെക്കാണുമാറായീ സത്വവിക്രമമാണ്ടഹോ ! 24
മഹാന്മാരാം രാജസിംഹരകിൽപൂശിയിരിപ്പവർ.
ബ്രാഹ്മണ്യന്മാർ പ്രസന്നന്മാർ സ്വരാഷ്ട്രങ്ങൾ ഭരിപിപവർ 25
ഏവർക്കും പ്രിയരായുള്ളോർ പുണ്യകർമ്മമിയന്നവർ.
പരം മഞ്ചപ്രദേശത്തു പൗരജാനപ്രദവ്രജം 26
കൃഷ്ണയെകാമുവ്നേറ്റം തൃഷയോടൊത്തു മേവിനാർ.
ബ്രാഹ്മണർക്കിടയിൽക്കൂടിപ്പാണ്ഡവന്മാരിരുന്നുതേ 27
പാഞ്ചാലരാജസമ്പത്തും പാർത്തു കൊണ്ടാടിയങ്ങനെ.
പല നാളിവിധംകൂടി വളർന്നിതു സമാജവും 28
രക്തദാനവുമായ് നാന നടനകാഴ്ചയൊത്തഹോ !
ഇത്ഥം കൂടും സമാജത്തിൽ പതിനാറാമതാം ദിനം 29
കുളിച്ചു ശുഭ്രവസ്ത്രത്തെദ്ധരിച്ചും കോപ്പണിഞ്ഞുമേ
ഭംഗിയേറുന്ന പൊന്മാലയങ്ങു കയ്യിലെടുത്തുമേ 30
രംഗത്തിൽ ദ്രൗപദി കടന്നീടിനാൾ ഭരതറ്‍ഷഭ !
ശുചിയാം ബ്രാഹ്മണശ്രേഷ്ഠൻ സോമകർക്കു പുരോഹിതൻ 31
പരിസ്തരിച്ചഗ്നിയിങ്കലാജ്യഹുതി കവിച്ചുതേ.
അഗ്നിസന്തർപ്പണംചംയ്തു വിപ്രനുഗ്രഹമേറ്റുടൻ 32
വാദ്യഘോഷങ്ങലൊക്കേയും നിർത്തിനാൻ പുനരായവൻ.
പെട്ടെന്നു ശബ്ദം നിന്നപ്പോൾ ധൃഷ്ടുദ്യുമ്നൻ മബിപതേ 33
കൃഷ്ണയെയും കൊണ്ടുച്ചെന്നു മേഘദുന്ദുഭിനിസ്വനൻ
രംഗമദ്ധ്യത്തിൽനിന്നിട്ടു മേഘഗംഭീരവാക്കിനാൽ 34
ഉച്ചത്തിൽ ശ്ലക്ഷ്ണമാംവണ്ണമർത്ഥമൊത്തേവമോതിനാൻ.
ധൃഷ്ടദ്യുമ്‌നൻ പറഞ്ഞു
ഈ വില്ലിതാലാക്കിവ സായകങ്ങൾ
കേൾക്കേണമീക്കൂടിന മന്നവന്മാർ
യന്ത്രത്തിനുള്ളീപ്പഴുതാലെയെയ്തു -
കൊൾവിൻ നഭസിൻവഴിയഞ്ചു ബാണം.
ഈവണ്ണമുള്ളത്ഭുതകർമ്മമാരോ
ചെയ്‌വോൻ കുലീനൻ ബാലരൂപശാലി
ഈകൃഷ്ണയെൻ സോദരിയായവന്നു -
താൻ ഭാര്യയാകും പൊളി ചൊല്ലിടാ ഞാൻ. 36
വൈശമ്പായനൻ പറഞ്ഞു
പാഞ്ചാഭൂവാവരോടിതോതി -
പ്പാഞ്ചാലിയാം സോദരിയോടുരച്ചാൻ
നാമം കുലം കർമ്മവുമായ് തിരിച്ചു
ഭൂമിശരങ്ങൊത്തവരേവരേയും 37

[ 591 ] ====186. രാജനാമകീർത്തനം====

സ്വയംവരമണ്ഡപത്തിൽ സന്നിഹിതരായ രാജക്കന്മാരുടെ പേരു വിവരം ധൃഷ്ടദ്യുമ്ന്ൻ സഹോദരിയെ പറഞ്ഞു മനസ്സിലാക്കുന്നു.


ധൃഷ്ടദ്യുമ്ന്ൻ പറഞ്ഞു
ദുര്യോധനൻ ദുർവ്വിഷഹൻ ദുർമുഖൻ ദുഷ്‌പ്രഹർഷണൻ
വിവിംശതി വികർണൻതാൻ സഹൻ ദുശ്ശാസനൻ പരൻ 1
യുയുത്സു വായുവേഗാഖ്യൻ ഭീമവേഗരവൻ പരൻ
ഉഗ്രായുധൻതാൻ വലാകി കരകായു വിരോചനൻ 2
കണ്ഡകൻ ചിത്രസേനൻതാൻ സുവർച്ചൻ കനകദ്ധ്വജൻ
നന്ദകൻതാൻ ബാഹുശാലി തുഹുണ്ഡൻ വികടൻ പരൻ 3
ഇവരും മറ്റു പലരും ധാർത്തരാഷ്ട്രർ മഹാബലർ
കർണ്ണനോടൊത്തിടും വീരർ നിന്നെക്കാത്തിങ്ങു നില്പവർ. 4
അസംഖ്യേയർ മഹാത്മക്കൾ നൃപന്മാർ ക്ഷത്രിയർഷഭർ
സൗബാലൻ ശകുനി ശ്രീമാൻ വൃഷകൻതാൻ ബൃഹൽബലൻ 5
ഇവർ ഗാന്ധാരരാജന്റെ മക്കളാണീയിരിപ്പവർ.
അശ്വത്ഥാമാവുതാൻ ഭോജൻ സർവ്വശാസ്ത്രജ്ഞരാമിവർ 6
നിന്നെയോർത്തിങ്ങു വന്നുള്ളോർമഹാന്മാർ കോപ്പണിഞ്ഞവർ.
ബൃഹന്തൻ മണിമാൻ പിന്നെദ്ദണ്ഡധാരൻ നരേശ്വരൻ 7
സഹദേവൻ ജയത്സേനൻ മഘസന്ധി മഹീശ്വരൻ
ശംഖോത്തരസുതന്മാരുമൊത്തെഴും മത്സ്യനായകൻ 8
വാദ്ധാക്ഷമി സുശർമ്മാവു സേനാവിന്ദുമഹീപതി
സുദാമാവാം സുവർച്ചസ്സാം പുത്രനൊത്ത സുകേതുവും 9
സുചിത്രൻ സുകുമാരൻതാൻ വൃകൻ സത്യധൃതി പ്രഭു
സൂര്യദ്ധ്വജൻ രോചമാനൻ നീലൻ ചിത്രായുധൻ പരൻ 10
അംശുമാൻ ചേകിതാനൻ ശ്രേണിമാൻ സുമഹാബലൻ
സമുദ്രസേനതനയാൻ ചന്ദ്രസേനൻ പ്രതാപവാൻ 11
ജലസന്ധൻ പിതാപുത്രർ വിദണ്ഡൻ ഭണ്ഡനെന്നിവർ
പൗണ്ഡ്രകൻ വാസുദേവൻതൻ ഭഗദത്തൻ പരാക്രമി 12
കലിംഗൻ താമ്രലിപ്തൻതാൻ പത്തനാധിപനങ്ങനെ,
മദ്രരാജൻ പരം ശല്യൻ പുത്രനെത്ത മഹാരഥൻ 13
രുക്മാംഗദൻ രുക്‌മരഥനിവരോടൊത്തുചേർന്നവൻ
കൗരവ്യനാം സോമദത്തൻ തൽപുത്രന്മാർ മഹാരഥർ 14
ഭൂരിഭൂരിശ്രവസ്സേവം ശലനെന്നിവർ മൂന്നുപേർ
സുദക്ഷിണാഖ്യൻ കാംബോജൻ ദൃണ്ഡധന്വാവു പൗരൻ 15
ബൃഹൽബാലൻ സുഷേണൻതാൻ ശിബിയൗശീനരൻ പരൻ
പാടച്ചരനിഹാന്താവു കാരൂഷാധിപനിങ്ങനെ. 16

[ 592 ] ====592 സ്വയംവരപർവ്വം====

സങ്കർഷൻ വാസുദേവൻ പ്രദ്യുമ്നൻ ബഹുവീര്യവാൻ സാംബനാച്ചാരുദേഷ്ണൻതാനനിരുദ്ധൻ ഗദൻപരൻ 17 അക്രൂരൻ സാത്യാകി മഹാനുദ്ധവൻ ബഹുബുദ്ധിമാൻ കൃതവർമ്മാവു ഹാർദ്ദിക്യൻ പൃഥുവിപൃഥുവങ്ങനെ 18 വിദൂരൻ കങ്കനിവൻ ശങ്കു പിന്നെഗ്ഗവേഷണൻ ആശാവഹാനിരുദ്ധന്മാർ സമീകൻ സാരിമേജയൻ 19 നീരനാകും വാതപതിഝില്ലി പിണ്ഡാരകൻ പരൻ ഉശീനരൻ മഹാവീരൻ വൃഷ്ണിപുംഗരാണിവർ. 20 ഭഗീരഥൻ ബൃഹൽക്ഷത്രൻ സിന്ധുരാജൻ ജയദ്രഥൻ ബൃഹദ്രഥൻ ബാൽഹികൻതാൻ ശ്രുതായുസ്സു മഹാരഥൻ 21 ഉലുകൻ കൈതവനൃപൻ ചിത്രാംഗദമഹാംഗദർ വത്സരാജൻ ബുദ്ധിശാലി കോസലാധിപനിങ്ങനെ. 22 ശിശുപാലൻ മഹാവീരൻ ജാരസന്ധനുമാവിധം ഇവരും മറ്റു പലരും നാനാനാട്ടിന്നധീശ്വരർ 23 ഭദ്രേ , നിന്നെക്കാത്തുവാന്നോരത്രേ ക്ഷത്രിയപുംഗവർ. ഇവർ ഭേദിച്ചിടും നൂനം ലക്ഷ്യം നിന്നെ നിനച്ചുതാൻ 24 ലക്ഷ്യം ഭേദിക്കുമവനെ വരിച്ചീടുക നീ ശൂഭേ ! </poem>

187. രാജപരാങ്മുഖിഭവനം[തിരുത്തുക]

സ്വയവരമണ്ഡപത്തിന്റെ വർണ്ണന. രാജക്കന്മാരുടെ ചാപല്യം . കൗരവന്മാരുടെ ശല്യസാല്വാദി വീരന്മാരും ലക്ഷ്യഭേദനത്തിനൊറരുങ്ങി മുട്ടുകുത്തിവീണം മറ്റും പരിഹാസ്യരായി പിൻവാങ്ങുന്നു. ബ്രഹ്മണ വേഷധാരിയായ അർജ്ജുനൻ ലക്ഷ്യഭേദനത്തിനൊരുങ്ങുന്നു.


വൈശമ്പായനൻ പറഞ്ഞു
അലംകൃന്മാർ കുണ്ഡലം മിന്നിടുന്നോർ
യുവാക്കാൾ തമ്മിൽ സ്പർദ്ധയാർന്നാ നൃപന്മാർ
അസ്രം ബലം രണ്ടുമുണ്ടെന്നുയർന്നോ-
ത്താർത്തായുധന്മാരെഴുനേറ്റാരശേഷം. 1
രൂപം വീര്യം കുലമെന്നല്ല ശീലം
വിത്തം പരം യൗവനം മറ്റുമായി
ദപ്പർത്തോടും മത്തരായോർ ഹിമാദ്രി-
മത്തദ്വിപപ്രൗണ്ഢരെപ്പോലെയുള്ളോർ, 2
പരസ്പരം സ്പർദ്ധയാൽ നോക്കിടുന്നോർ
പരം സ്മരൻ കരളിൽ പ്പെട്ടിടുന്നോർ
നമുക്കല്ലോ കൃഷ്ണയെന്നും പറഞ്ഞി-
ട്ടെഴുന്നേറ്റാരാസനം വിട്ടു വേഗം. 3

[ 593 ] ====രാജപരാങ്മുഖിഭവനം 593====


ആ ക്ഷയന്മാർ രംഗമേറിത്തിരക്കീ-

ട്ടാക്കത്തോടും കൃഷ്ണയേ നേടുവാനായ്

ലോഭത്തോടും ശോഭ തേടി ഭവാനീ-

ലാഭം കാക്കും വാനവന്മാർ കൺക്കെ.
4
ഉടൻ കാമതുരരായ് കൃഷ്ണയാളിൽ

പെടും ചിത്തത്തോടുമാ മന്നവന്മാർ

രംഗം കേറി ദ്രൗപദീലാഭമോർത്തു

തമ്മിൽ ദ്വോഷംപൂണ്ടുപോലിഷ്ടർപോലും. 5

എത്തിക്കൂടി വാനവന്മാർ വിമാനേ

രൂദ്രാദിത്യർ വസുനാസത്യരേവം

സാദ്ധ്യന്മാരങ്ങാ മരുത്തുക്കളുംതാൻ

പേർത്തും മുൻപാം യമവിത്തേശരോടും. 6

സുപർണ്ണന്മാർ ദൈത്യർ മഹോരഗങ്ങൾ

മുനീന്ദ്രന്മാർ ഗുഹ്യകർ ചാരണന്മാർ

ഗന്ധർവ്വന്മാരപ്സരോവർഗ്ഗമോടും 7

ഹലായുധൻ സത്യഭാമാമണാളൻ

വെറും കാഴ്ചക്കാർനിലയ്ക്കായിരുന്നൂ

പരം കൃഷ്ണൻചൊല്പടിക്കാ മഹാന്മാർ. 8

പത്മാസക്തദ്വിപർ 1 പോലാദ്വിജേന്ദ്ര-

ച്ഛത്മാന്വതം 2 പാർത്ഥരെപ്പങ്കജാക്ഷൻ

ഭസ്മം മൂടും തീക്കണക്കങ്ങു പാർത്തി-

ട്ടസം സത്തിൽത്താനറിഞ്ഞു മുകുന്ദൻ 9

ചൊല്ലിക്കാട്ടീ രാമനെദ്ധർമ്മപുത്രൻ

ഭീമൻ പാർത്ഥൻ യമരെന്നേവരേയും

മെല്ലെന്നെല്ലാവരെയും നോക്കി രാമൻ

സന്തുഷ്ടനായ്‌ക്കണ്ണനേ നോക്കി വീണ്ടും 10

മറ്റുള്ളോരാം രാജപുത്രാത്മജന്മാർ

മുറ്റും കൃഷ്ണാസക്തചിത്തസ്വഭാവർ 3

വിക്രാന്തിക്കായ് നിന്നിവരെക്കണ്ടതില്ല. 11

അവ്വണ്ണമേ ദീർഘബഹുക്കളകും

പാർത്ഥന്മാരും വീരർ മാദ്രേയരുംതാന്

[ 594 ] ====594 സ്വയവരപർവ്വം====


ആ ദ്രൗപദീദർശനംകൊണ്ടു പാരം

പൊയ്ക്കാർബാണക്രാന്തരായ്ക്കീർന്നിതപ്പോൾ. 12

ദേവർഷിഗന്ധര്ഡവ്വഗണങ്ങൾ ചേർന്നും

സുപർണ്ണനാഗസുരസിദ്ധരൊത്തും

ദിവ്യം സുഗന്ധം പതറിപരന്നും

ദിവ്യപ്രസൂനങ്ങൾ പരം ചൊരിഞ്ഞും, 13

മുഴക്കിടും ദുന്ദുഭിഘോമാർന്നും

മുഴങ്ങിയാകുലമായന്തരീക്ഷം;

വിമാനൗഘം തമ്മിൽ മുട്ടിതിരക്കീ

സമാനമായ് വേണുവീണാരവാണ്ഢ്യം 14

ക്രമേണ പിന്നെ ക്ഷിതിപാലർ കൃഷ്ണ -

നിമ്മിത്തമായ് വിക്രമമാർന്നുകൊണ്ടർ

സകർണ്ണദുര്യോധനസാല്വശല്യ -

ദ്രൗണായനിക്രാഥസുനീഥവക്‌ത്രർ. 15

കലിംഗവംഗേവംഗേശ്വരപാണ്ഢ്യപൗണ്‌ഡ്രർ

വൈദേഹനും യവനാധീശനുംതാൻ

മറ്റു പലേ ഭൂപതിപുത്രപൗത്രർ

രാഷ്ട്രാധിപന്മാർ പത്മപത്രായതാക്ഷർ 16

കിരീടഹാരാംഗദചക്രവാളം

വിരിഞ്ഞണിഞ്ഞോരവർ കൈയ്യൂക്കെഴുന്നോർ

അനുക്രമം വിക്രമസത്വമാർന്നോർ

ബലം വീര്യം രണ്ടുമാണ്ടാർത്തിടുന്നോർ. 17

ബലം കൂടിടുന്നൊരാ വില്ലെടുത്തു

കുലച്ചിടാനാതില്ലുള്ളുകൊണ്ടും

കുലയ്ക്കുമ്പോൾ നില തെറ്റിത്തെറിക്കും

വില്ലാൽ തട്ടിത്തെറ്റിയാപ്പാർത്ഥിവന്മാർ. 18

നിലത്തെത്തിപ്പിടയും തന്റെ ശിക്ഷാ -

ബലംപോലെ പുനരിങ്ങേറ്റു പോരും

ശൗര്യം കെട്ടും ഹാരകീരീടബന്ധം

തിരഞ്ഞിട്ടും നെടുവീർപ്പിട്ടടങ്ങും. 19

ഹാഹകാരം ചെയ്തുമാ വല്ലുമുലം

ഹാരാംഗദാദ്യഭരണം കൊഴിഞ്ഞും

കൃഷ്ണാനിമിത്തം കൊതിതീർന്നുമേവ -

മാർത്തിപ്പെട്ടു മിക്കതും രാജചക്രം. 20

എല്ലനൃപന്മാരെയുംമൊന്നു നോക്കി

വില്ലാളിയാം കർണ്ണനടുത്തു വീരൻ

വില്ലങ്ങെടുത്തു കുലചെയ്തു കൂസ -

ലില്ലാതെയഞ്ചമ്പുടൻ തൊടുത്തു. 21

[ 595 ] ====ലക്ഷ്യച്ഛേദനം 595====


രാഗപ്രതിജ്ഞാന്വിത 1 മഗ്നിസോമ -
സങ്കാശ 2നർക്കാത്മജനായ കർണ്ണൻ
നില്ക്കുമ്പോൾ വില്ലാളികൾ പാണ്ഡവന്മാർ
ലാക്കെയ്തറുത്താനിവനെന്നുറച്ചാർ. 22
അവ്വണ്ണമായവനെക്കണ്ടു കൃഷ്ണ -
യച്ചം ചൊന്നാൾ സൂതനേ ഞാൻ വരിക്ക;
അമർഷഹാസത്തൊടുമർക്കനെത്താൻ
നോക്കീട്ടു വില്ലിട്ടു തിരിച്ചു കർണ്ണൻ. 23
ഏവമാക്ഷത്രിയന്മാരങ്ങേവരും പിൻതിരിക്കവേ
ചേദിരാജ്യാധിപൻ വീരൻ ബലവാനന്തകോപമൻ 24
ദമഘോഷസുതൻ ധിരൻ ശിശുപാലൻ മഹാമതി
വില്ലെടുത്തു കുലയ്ക്കുമ്പോൾ മുട്ടുകുത്തിപ്പതിച്ചുപോയ്. 25
പരം ഭൂപൻ മഹാവീര്യൻ ജരാസന്ധൻ മഹാബലൻ
വില്ലിന്റെയരികില്ഡചെന്നു നിന്നൂ വന്മലപോലവേ 26
വില്ലിനാൽ പീഡയേറ്റിട്ടു മുട്ടുകുത്തിപ്പതിച്ചുപോയ്
ഉടനേറ്റ നരപതി നടന്നു തന്റെ നാട്ടിനായ്. 27
പിന്നെശ്ശല്യൻ മഹാവീരൻ മദ്രരാജൻ മഹാബലൻ
ആ വില്ലു കുലയേറ്റുമ്പോൾ മുട്ടുകുത്തിപ്പതിച്ചുപോയ്. 28
ജനങ്ങൾ സംഭ്രാന്തി പെടുന്നരങ്ങിൽ-
ജ്ജനാധിപന്മാർകളടങ്ങിയപ്പോൾ
കുന്തിസുതൻ ജിഷ്ണു നിനച്ചു താനാ -
വില്ലൊന്നെടുത്തെയ്തിടുവാൻ പ്രവീരൻ. 29

188. ലക്ഷ്യച്ഛേദനം[തിരുത്തുക]

അർജ്ജുനൻ മണ്ഡപത്തിനോടടുക്കുന്നതു കണ്ട് ബ്രഹ്മമരുംക്ഷത്രിയരും ഒരുപോലെ അമ്പരന്നു ഓരോ അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നു. അർജ്ജുനൻ മുമ്പോട്ട് ചെന്ന്ു നിഷ്‌പ്രയാസം വില്ലുകുലച്ചു ലക്ഷ്യചേദനം ചെയ്യുന്നു.


വൈശമ്പായനൻ പറഞ്ഞു
ചാപരോപണകാര്ത്തിൽ ഭൂപന്മാർ പിന്ഡവലിക്കവേ
വിപ്രമദ്ധ്യത്തിൽനിന്നേറ്റു കെല്പിയന്നീടുമർജ്ജുനൻ. 1
ക്ഷിപ്രമങ്ങജിനം 3 വീശി വിപ്രപുംഗവരാർത്തുതേ
ഇന്ദ്രകേതുപ്രഭൻ പാർത്ഥൻ ചെന്നടുക്കുന്ന കാണ്കയാൽ. 2
ചിലർക്കു ബുദ്ധിക്ഷയമായ് ചിലർക്കുണ്ടായി ഹർഷവും
ചിലർ തമ്മിൽ പറഞ്ഞാർ വൻനിനക്കാർ ബുദ്ധിജീവികൾ.

[ 596 ] ====596 സ്വയവരപർവ്വം====


ബ്രാഹ്മണർ പറഞ്ഞു
ശല്യർതൊട്ട ധനുർവ്വോദകല്യരാം ക്ഷത്രിയഷ്ഭർ
പുകന്ന ബലവാന്മാർ തോറ്റകന്നൂ കുലയേറ്റലിൽ. 4
ആ വില്ലു കുലയേറ്റാനീയകൃതാസ്രൂൻ സുദുർബലൻ
ബ്രഹ്മചാരി ദ്വിജക്കുട്ടി മതിയാവുന്നതെങ്ങനെ? 5
രാജാക്കൾക്കീ ബ്രഹ്മണരിങ്ങേവരും പരിഹാസ്യരാം
ചാപല്യത്താൽ കടന്നേറ്റീക്കാര്യം സാധിച്ചിടായ്കയിലോ 6
ദർപ്പമോ കൊതിയോ ശുദ്ധം വിപ്രചാപല്യമോയിവൻ
വില്ലെടുപ്പാൻ പോവതങ്ങു ചെല്ലൊലാ നാം തടുക്കണം 7
പരിഹാസം നമ്മുക്കേല്ക്കാ പരം ലാഘവവും വരാ
നാട്ടിൽ മന്നോർക്കു വിദ്വേഷംതട്ടിയെന്നും വരില്ലിഹ 8
വൈശമ്പായൻ പറഞ്ഞു
ചിലർ തൊല്ലി "യുവാവേറ്റം ശ്രീമാൻ കരികരോപമൻ
പീനസ്ക്കന്ധൻ ദീർഘബാഹു ധൈര്യത്താൽ ഹിമവത്സമൻ. 9
സിംഹലീലാധീരഗതി മത്തമാതംഗവിക്രമൻ
ഉവനീപ്പണി പറ്റിക്കുമുത്സാഹം കണ്ടുറച്ചീടാം. 10
ശക്തിയുണ്ടിവനുത്സാഹാൽ ശക്തി കെട്ടോൻ പുറപ്പെടാ
ലോകത്തിലെങ്ങും പാർത്താലുണ്ടാകില്ലാക്കർമ്മമൊന്നുമേ 11
വിപ്രർക്കസാദ്ധ്യമായിട്ടീ മുപ്പരിൽ പരസാദ്ധ്യമായ്.
അബ് ഭക്ഷർ 1 വായുഭക്ഷർ ഫലാഹാരർ ദൃഡവ്രതർ 12
ദുർബലന്മാർ വിപ്രർ തേജോബലത്താൽ ബലശാലികൾ,
നല്ലതോ ചീത്തയോ ചെയ്യും ബ്രഹ്മണൻ നിന്ദ്യനല്ലിഹ 13
സുഖം ദുഃഖം കർമ്മമിങ്ങു പെരുതും ചെറുതാകുമേ.
ജാമജഗ്ന്യൻ രാമനഹോ ! സമരേ കൊന്നു ഭൂപരെ 14
ആഴമുള്ളാഴി തേജസ്സാലാമിച്ചിതസ്ത്യനും
അതിനാലേവരും ചൊൽവിൻ മതിയായവനീ വടു 15
കുലയ്ക്കട്ടേ വില്ലിതെന്നായേവമെന്നായി വിപ്രരും.
ഇത്ഥം പലതരം വിപ്രരൊത്തുരയ്ക്കുന്ന നേരമേ 16
അർജ്ജുനൻ വില്ലിനരികിലദ്രിയെപ്പോലെ നിന്നുതേ.
ആ വില്ലിനു വലം വെച്ചിതാദ്യമേ പിന്നയായവൻ 17
ദേവൻ വരദാനീശനസ്വമിക്കായി നമിച്ചിടൻ
കുല്യൻ കൃഷ്ണനേയോർത്തിട്ടു വില്ലെടുത്തു ധനഞ്ജയൻ 18
ഭൂതനാഥരാ രുക്മസുനീഥവക്‌ത്ര-
രാധേയദുര്യോധനശല്യസാല്വർ
പാരം ധനുർവ്വേദവിദഗ്ദ്ധർപോലും
ജ്യാരോപമേല്ക്കാൻ2 കഴിയാത്തചാപം, 19

[ 597 ] ====കൃഷ്ണവാക്യം 597====


അതൈന്ദ്രിയിന്ദ്രവരജപ്രഭാവ -
നതേവിധം മന്നവർ നോക്കിനില്കേ
അരക്ഷണത്താൽ കുലയേറ്റിയഞ്ചു
ശരങ്ങളും കൈയില്ലെടുത്തു പാർത്ഥൻ. 20
ലാക്കെയ്തു യന്ത്രപ്പഴുതൂടെയെയ്ക്കി-
ന്നൂക്കേല്ക്കയാലറ്റതു താഴെ വീണൂ
ഉടൻ നഭസ്സിങ്കലുദിച്ചു നാദം
ദൃണ്ഡം യമാജത്തിലുമുച്ചഘോഷം. 21
ദിവ്യപ്രസൂനങ്ങൾ ചൊരിഞ്ഞു ദേവൻ
സർവ്വരിജിത്താം വിജയന്റെ മൗലൗ.
അസംഖ്യം വിപ്രരന്നേരമാശു വസ്ത്രങ്ങൾ വീശിനാർ
അത്ഭുതപ്പെട്ടു ഹാഹായെന്നെപ്പോരും പരമാർത്തുതേ. 22
പതിച്ചു വാനിൽനിന്നെങ്ങുമുതിരും പുഷ്പവൃഷ്ടിയും
ശതാംഗതൂര്യവാദ്യങ്ങൾ വാദകന്മാർ മഴക്കിനാർ; 23
സൂധമാതഗസംഘങ്ങൾ സുസ്വരംതാൻ പുകഴ്ത്തിനാർ
അവനെ ദ്രുപദൻ നോക്കീട്ടധികം പ്രീതി നേടിനാൻ 24
പാർത്ഥന്നു സൈന്യസഹിതം പേർത്തുമോർത്തു തുണയ്ക്കുവാൻ
മുതിർന്നുഘോഷം പെരുകുന്നനേരം
യുധിഷ്ഠിരൻ ധർമ്മമെഴും വരിഷ്ഠൻ
പരം യമന്മാരൊമൊത്തുചേർന്നി -
 ട്ടിരുപ്പിടത്തേക്കു നടന്നു വേഗം. 25
ലാക്കെയ്തു വീഴിച്ചതു കണ്ടു കൃഷ്ണ
ശക്രാഭനാം പാർത്ഥനെയങ്ങു നോക്കു
ശുക്ലാംബരം മാല്യവുമായ് സ്മിതംപൂ -
ണ്ടക്കാലമങ്ങർജ്ജനപാർശ്വമെത്തി. 26
രംഗേ ജയിച്ചായവഴെ ഗ്രഹിച്ചു -
മങ്ങേറ്റവും ബ്രഹ്മണപൂജയേറ്റം
അചന്ത്യവീര്യൻ നിജപത്നിയോടൊ -
ത്തിറങ്ങി രംഗവാനി വിട്ടു പാർത്ഥൻ 27

189. കൃഷ്മവാക്യം[തിരുത്തുക]

സ്വയംവരമെന്ന പേരുംപറഞ്ഞു തങ്ങളെ ക്ഷണിച്ചുവരുത്തി ഒടുവിൽ മകളെ ബ്രഹ്മണനു കെടുത്തു ദ്രുപദരാജാവിനോടെതിർക്കാൻ രാജാക്കന്മാർ സന്നദ്ധരാകുന്നു. ഭീമാർജ്ജുനന്മാരും യുദ്ധത്തിനു തയ്യാറാകുന്നു. അവിടെ സന്നിഹിതനായിരുന്ന കൃഷ്ണൻ ഭീമാർജ്ജുനന്മാരെ തിരിച്ചറിഞ്ഞു വിവരം ബലരാമനോടു പറയുന്നു


വൈശമ്പായനൻ പറഞ്ഞു
ആ ബ്രഹ്മമന്നു മകളെബ് ഭൂപൻ നലികാൻ മുതിർന്നതിൽ

അന്യോന്യം നോക്കി നിന്നിട്ടു മന്യുവാർന്നിതു മന്നവർ 1

[ 598 ] ====598 സ്വയവരപർവ്വം====


ക്ഷത്രിന്മാർ പറഞ്ഞു
ഇണങ്ങും ഞങ്ങളെപ്പുള്ളുകണക്കെദ്ധിക്കരിച്ചിവൻ

നാരിമണി ദ്രൗപദിയെ നല്കാൻപോകുന്നു വിപ്രനായ്. 2

വൃക്ഷം വളർത്തി വയ്പിച്ചു കായ്ക്കും കാലത്തു വീഴ്ത്തിതേ

ഈ ദുഷ്ടനെക്കൊല്കതന്നെയീ നമ്മെദ്ധിക്കരിക്കയാൽ. 3

മാനത്തിനും വൃദ്ധനെന്ന പൂജയ്ക്കും യോഗ്യനല്ലിവൻ

മകനോടൊപ്പമീ രാജദ്രോഹിയെക്കൊലച്ചെയണം. 4

ഇവനീബ് ഭൂപരേയെല്ലാം വരുത്തിസ്സൽക്കരിച്ചഹോ !

നന്നായന്നാദിയും തന്നു പിന്നെ നിന്ദിച്ചിടുന്നിതാ. 5

വിണ്ണോർക്കു ശരിയയോരീ മന്നോർക്കിടയിലാരെയും

ചാർച്ചയ്ക്കു ചേർച്ചയായിട്ടീ ധൂർത്തൻ കണ്ടിലയെന്നതോ ? 6

വിപ്രന്മാർക്കില്ല വരണകൃത്യത്തിന്നധികാരവും

സ്വയംവരം ക്ഷത്രിയർക്കാണെന്നല്ലോ പുകഴും ശ്രുതി. 7

അല്ലെങ്കിലാരെയും ബോദ്ധ്യമല്ലാത്തീയൊരു കൃഷ്മയെ

തീയിൽ കൊണ്ടിട്ടു നമ്മ്ൾക്കു സ്വരാജ്യം പോകു ഭൂപരെ ! 8

ചാപല്യം കോപമിവയാൽ ബ്രഹ്മണൻ പിഴ ചെയ്തിലും
ഭൂപാലർക്കോ പിഴച്ചോരു ഭൂസുരൻ വദ്ധ്യനായാവരാ. 9
ബ്രഹ്മണർക്കാം നമ്മുളുടെ രാജ്യം ജീവൻ ധനങ്ങളും
പുത്രമിത്രാദിയായ് നമ്മൾക്കുറ്റ മറ്റുള്ളതൊക്കയും. 10
അവമാനം ഭയം സ്വന്തം ധർമ്മരക്ഷയിവറ്റിനാൽ
സ്വയംവരത്തിന്നിനിമേലിവിധം മാറ്റമാകൊലാ. 11
വൈശമ്പായനൻ പറഞ്ഞു
എന്നോതിദ്ദീർഗ്ഘബാഹുക്കൾ മന്നോരേറ്റം പ്രഹുഷ്ടരായ്
ദ്രുപദദ്ധ്വംസനത്തിന്നായ് ശസ്ത്രനേന്തിയൊരുങ്ങനാർ 12
വില്ലുമമ്പുമെത്താബ് ഭൂവല്ലഭന്മാർ ചൊടിച്ചതിൽ
ദ്രുപദൻ കണ്ടു പേടിച്ചു ശരണം പുക്കു വിപ്രരെ 13
പാഞ്ഞെത്തുംമാനകൾ കണക്കാഞ്ഞടുക്കും നരേന്ദ്രരെ
പാരം നേരിട്ടംതിർത്താരാ വീരരാം പാണ്ഡുനന്ദനർ 14
ഉടൻ പുറപ്പെട്ടിതു മന്നവന്മാർ

പടയ്ക്കുതാൻ കയ്യുറയിട്ട വീരർ

ഭീമാർജ്ജുനന്മാരെ മുടിക്കുവാനാ -

യമർഷമുണ്ടാക്കിടുമാ വിധത്തിൽ, 15

ഭിമൻ ചൊടിച്ചത്ഭുതഘോരകർമ്മൻ

ഭീമൻ മഹാവജ്രസമാനസാരൻ

കരീന്ദ്രനെപ്പോലൊരു വന്മരത്തെ -

പ്പറിച്ചു പത്രങ്ങളിരിച്ചു നിന്നാൻ.

ആ വന്മരംകൊണ്ടരിമർദ്ദനൻതാൻ

ജേവൻ പരം ദണ്ഡഭൂതത്തെന്നപോലെ

[ 599 ] ====കൃഷ്ണവാക്യം====

പാർത്തങ്ങു നിന്നൂ പുരുഷപ്രവീരൻ
പാർത്ഥന്റെ പാർശ്വസ്സതിദീർഗ്ഘബാഹു 17
അചിന്ത്യകർമ്മാവതി ബുദ്ധി പാർത്ഥ-
നവ്വണ്ണമണ്ണൻതൊഴിൽ കണ്ടനേരം
ആശ്ചര്യമുൾക്കൊണ്ടു ഭയം വെടിഞ്ഞു
വജ്രിപ്രഭൻ വില്ലുമെടുത്തു നിന്നാൻ. 18
ഭ്രാതാനിനോടൊഴുമർജ്ജനന്റെ
ചാതുര്യമുള്ളി നില കണ്ടു ധീമാൻ
ദാമോദരൻ സോദരനായിടുന്ന
രാമൻതന്നോടിപ്രകാരം പറഞ്ഞു.
കൃഷ്ണൻ പറഞ്ഞു
പരം പനയ്ക്കൊത്തൊരു വില്ലുലപ്പോൻ
ഹരിപ്രവീരൻപടിയായ് നടപ്പോൻ
ഇതർജ്ജനൻതാനിഹ ശങ്കയില്ലാ
ഹേ രാമ, ഞാൻ കൃഷ്ണനാണെന്നുവെച്ചേൽ
മരം ബലത്തോടു പറിച്ചെടുത്തു
നരേന്ദ്രനാശത്തിനൊരുങ്ങി നില്പോൻ
വൃകോദരൻതാനിതുപോലെ ചെയ്യവാൻ
ജഗത്തിലില്ലിന്നപരൻ സമർത്ഥൻ.
ഇതാ മുൻപേ പത്മപത്രായതാക്ഷ -
നൊതുങ്ങിയോൻ സിംഹയാനൻ വിനീതൻ
സ്വർണ്ണപ്രഭൻ മൂക്കു വലിപ്പമുള്ളോൻ
പോയിലായോ ധർമ്മജന്മാവവൻതാൻ
കുമാരരാം കാർത്തികേയോപമന്മാർ
മാദ്രേയരാണവരെന്നെന്റെ പക്ഷം
അരക്കില്ലം ചുട്ടതിൽ പാണ്ഡവന്മാർ
മരിച്ചില്ലാ കുന്തിയൊത്തെന്നു കോട്ടൻ.
വൈശമ്പയനൻ പറഞ്ഞു
തെളിഞ്ഞോതീ ശരദദ്രപ്രകാശൻ
ഹലായുധൻ തമ്പിയൊടിപ്രകാരം:
“സന്തോഷമായ് വന്നു പിതൃഷ്വസാവും
തൽപുത്രരും രക്ഷയിരക്ഷയിൽപ്പെട്ടമുലം"

[ 600 ] ====190. പാണ്ഡവപ്രത്യാഗമനം====

ക്ഷത്രിയരുമാരെല്ലാം യുദ്ധത്തിനു പുറപ്പെട്ടു ദ്രുപദപുത്രന്മരോടും ഭീമാർജ്ജുന്മാരോടും എതിരിട്ടുതോറ്റു പിന്മാറുന്നു. പാൺവന്മാർ പാഞ്ചാലിയോടുകൂടി തങ്ങളുടെ തൽക്കാലവസതിയായ കാലഗൃഹത്തിലെത്തിചേരുന്നു


വൈശമ്പായനൻ പറഞ്ഞു
സ്വാദ്ധ്യായക്കിൺിയും തോലും പോർത്തും പൊക്കി ദ്വിജോത്തമർ
ചൊന്നർ "പേടിക്കണ്ട ഞങ്ങൾ മന്നരോടെതിർത്തിടാം.
എന്നു ചൊല്ലും വിപ്രരോടു പുഞ്ചിരിക്കൊണ്ടു ഫൽഗുനൻ
പറഞ്ഞാൻ "കണ്ടുനിന്നിടീനരികേ നിങ്ങളേവരും. 2
കൂർത്തു മൂർത്ത ശരംകൊണ്ടു പാർത്ഥിവന്മാരെയെയ്തു ഞാൻ
മന്ത്രങ്ങളാൽ പാമ്പുകളെയെന്നപോലെ തടുക്കുവൻ" 3
എന്നു ചൊല്ലിശ ശുല്ക്കലബ്ധമൂന്നതം വില്ലുലച്ചവൻ
അണ്ണനാം ഭീമനോടൊത്തുനിന്നാൻ കുന്നുകണക്കിനെ. 4
ഉടൻ കർണ്ണൻ മുൻപെടും പടുമന്നോരടുത്തതിൽ
തടുത്തേറ്റാരെതിർഗജപ്പടയോടിഭസന്നിഭം 5
പോരിന്നു മുതിരും ഭൂപർ പരുഷോക്തികളോതിനാർ:
“എതിർത്തു പൊരുതും വിപ്രജാതിയേയും വധിച്ചിടാം.” 6
ഇത്ഥം ചൊല്ലി ക്ഷത്രിയന്മാരെത്തി വിപ്രരൊടേറ്റുടൻ
പടയിൽ പടുവാം കർണ്ണനടുത്തു പാർത്ഥനോടുടൻ 7
പിടിമുലം മറുഗജം ഗജത്തോടെന്ന പോലാവ
ആർത്തടുത്തൂ ഭീമനോടു മാദ്രേശൻ ശല്യർ ശക്തിമാൻ 8
 ദുര്യോധനാദികൾ പരം കൈയേറ്റു വിപ്രരോടുതാൻ
മൃദുവാംമട്ടു പൊരുതീ ചതുരം യത്നമെന്നിയേ. 9
അർജ്ജുനൻ വലുതാം വില്ലു വലിച്ചെയ്തു ശരങ്ങളെ
തനിച്ചു പൊരുതും വൈകർത്തനനാം കർണ്ണനിൽ പരം. 10
കൂർത്ത മൂർത്ത ശരൗഘത്തിലൻ ശക്തിയേറ്റു പൊറയ്കയാൽ
മോഹമാർന്നിട്ടു രാധേയനഹോ യത്നിച്ചെതിർത്തുതേ. 11
ചൊല്ലനല്ലതുള്ളമട്ടിലുള്ള ലാഘവമാർന്നവർ
സരോഷം ജയമാശിച്ചു പൊരുതീ തമ്മിലേറ്റവും. 12
കാണ്ക കയ്യിന്റെ മറുകൗ കാണ്ക കയ്യൂക്കിതെന്നുമേ
വീരവാദം പറഞ്ഞേറ്റു പോരിട്ടു തമ്മിലേറ്റവും. 13
അതിററ്റുള്ള പാർത്ഥന്റെയതിദോർവീര്യമപ്പൊഴേ
അറിഞ്ഞു കർണ്ണനും കോപം പൊറാഞ്ഞു പൊരുതീടിനാൻ 14
ഊക്കോടെർഝ്ഝനനെയ്തീമുഗ്രബാണഗണങ്ങളെ
തചുത്തു കർണ്ണനൊന്നാർത്താനതിൽ പൂജിച്ചു സൈന്യവും. 15

[ 601 ] ====പാണ്ഡവപ്രത്യാഗമനം 601====


കർണ്ണൻ പറഞ്ഞു
സന്തോഷിച്ചേൻ വിപ്രമുഖ്യ, നിന്റെ കൈയ്യുക്കിനാലുമേ

അവിഷാദത്തിനാലും ശാസ്ത്രാസ്ത്രജ്ഞാനത്തിനാലുമേ. 16

സാക്ഷാൽ ധനുർവ്വേദമോ നീ രാമനോ വിപ്രസത്തമ !

അല്ലങ്കിലിന്ദ്രനോ സാക്ഷാലച്യുതൻ വിഷ്ണുതന്നയോ ? 17

ദോർബലം പെരുകഗടും നീയാത്മപ്രച്ഛാദനാർമായ്

വിപ്രരൂപം പൂണ്ടു നമ്മോടിപ്പോൾ പൊരുവതായ്‌വരം 18

പടയിൽ ചൊടിപൂണ്ടൊന്നോടെതിർപ്പാനിന്ദ്രനെന്നിയേ

പടുവാം വീരനില്ലന്യനർജ്ജനൻമാത്രമെന്നിയേ. 19

വൈശമ്പായനൻ പറഞ്ഞു

ഏവം ചൊല്ലീടുമവനോടീവണ്ണം ചൊല്ലിയർജ്ജുനൻ

“ധനുർവ്വേദവുമല്ലീ ഞാൻ കർണ്ണ രാമനുമല്ല ഞാൻ 20

യുദ്ധം ശീലിച്ച വിപ്രൻ ഞാൻ ശസ്ത്രാസ്ത്രങ്ങളറിഞ്ഞവൻ.

ബ്രഹ്മപൗതന്ദരാദ്യസ്രുമറിവോൻ ഗുരുശാസനാൽ 21

ഉന്നു നിന്നെപ്പോരിൽ വെൽവാൻ നിന്നേൻ കുരുതി-
നില്ക്കെടോ"

എന്നു കേട്ടിട്ടു രാധേയൻ കർണ്ണൻ പോർവിട്ടടങ്ങിനാൻ 22

ബ്രാഹ്മതേജസ്സജയ്യംതാനമ്മട്ടോർത്തു മഹാരഥൻ.

മറ്റുള്ള രംഗഭാഗത്തു വീരരാം ശല്യർ ഭീമനും 23

ബലവാന്മാർ യുദ്ധദക്ഷർ വിദ്യാബലമിയന്നവർ

തമ്മിൽ പോർക്കുവിളിച്ചേറ്റാർ മത്തഹസ്തികൾപോലവേ 24

മുഷ്ടികൊണ്ടും മുട്ടുകൊണ്ടും മുട്ടിനാരവർ തങ്ങളിൽ

പ്രകർഷണാകർഷണങ്ങളദ്യാകർഷം വികർഷണം 25

ആകർഷിച്ചാർ തമ്മിലേവമിടിച്ചാർ മുഷ്ടികൊണ്ടുമേ.

ഉടൻ ചടചടശബ്ദം തുടങ്ങിയവർ തങ്ങളിൽ 26

പാറകൊണ്ടിട്ടിടിച്ചിടുംപാടെതിർത്തവരേറ്റവും

മുഹൂർത്തനേരമന്യോന്യം പരിഷ്കരിച്ചു സംഗരേ. 27

ഉടൻ ഭീമൻ കൈകൾ കൊണ്ടിട്ടെടുത്തേറ്റീട്ടു ശല്യനെ

എറിഞ്ഞിതു കുരുശ്രേഷ്ഠൻ ചിരിച്ചു വിപ്രരപ്പോഴെ 28

ആശ്ചര്യമങ്ങു കാണിച്ചു ഭീമൻ പുരുഷപുംഹവൻ

മന്നിൽ പതിച്ചിടും ശല്യർതന്നെക്കൊല്ലാതെനിലയ്ക്കയാൽ. 29

ഭീമൻ ശല്യനെ വീഴിക്കെക്കർണ്ണൻ ശങ്കിച്ചൊഴിക്കവേ

മുറ്റും ഭൂപാലർ ഭീമന്റെ ചുറ്റും ശങ്കിച്ചുകൂടിനാർ 30

ഒത്തുചൊല്ലിടീനാർ പിന്നെപ്പാർത്തുമീ ബ്രാഹ്മണോത്തമർ

എങ്ങുണ്ടായോരങ്ങു വാഴ്വോരെന്നൊക്കയും തിരക്കണം 31
രാജക്കന്മാർ പറഞ്ഞു

വീരനാകും കർണ്ണനോടു പോരിടാൻ പരിലൊരുവൻ

രാമനോ ദ്രോണനോ സാക്ഷാൽ പാണ്ഡുപുത്രൻ കിരീടിയോ

[ 602 ] ====സ്വയവരപർവ്വം====


ദേവനാം കൃഷ്ണനോ പിന്നെക്കൃപരോയിവരെന്നിയേ?

ദുര്യോധനനൊടേല്ക്കാനായ് ശക്തനായ്പോരിലാരുവാൻ? 33

നല്ല ശക്തിയെഴുന്നോരാശ്ശല്യരെന്നുള്ള വീരനെ

ബലദേവനുമാപാണ്ഡുപുത്രനാം ഭീമസേനനും 34

ദുര്യോധനനുമല്ലാതെ വീഴിപ്പാൻ പോരിലൊരുവാൻ?

വിപ്രഭൂയിഷ്ഠമായോരീ യുദ്ധമിപ്പോൾ നിറുത്തണം 35

തെറ്റു ചെയ്തീടിലും കാത്തിടേണം വിപ്രരെയെപ്പൊഴും

ഇവരാരെന്നറിഞ്ഞിട്ടു പൊരുതാം പിന്നെ നന്മയിൽ 36

വൈശമ്പായൻ പറഞ്ഞു

എന്നെല്ലാം ചൊല്ലി നില്പോരാ മന്നരെപ്പാർത്തു പിന്നെയും

മറ്റുള്ളവരെയും പാർത്തീയാശ്ചര്യക്രിയ കണ്ടുമേ. 37

ആബ്‌ഭീമസേനക്രിയകണ്ടു കൃഷ്ണൻ

കുന്തിസുതന്മരിവരെന്നു കണ്ടും

ധർപ്പടിക്കീയിവളാപ്തയെന്നായ്-

പ്പറഞ്ഞു ഭൂമിശ്വരരെത്തടഞ്ഞു. 38

പോരുവ്ട്ടഥ പിൻവാങ്ങിപ്പോരിൽ പേർ കേട്ട മന്നവർ

പാർപ്പിടത്തേക്കു പൊയ്ക്കൊണ്ടരത്ഭുതപ്പെട്ടുകൊണ്ടുതാൻ 39

ബ്രാഹ്മണോത്തരമീ രംഗം ബ്രഹ്മണർക്കായി കൃഷ്ണയും

എന്നു ചൊല്ലി നടന്നാരാ വന്നുചേർന്ന ജനങ്ങളും 40

തരും ചർമ്മം ധരിക്കും ഭൂസുരർ തിക്കിതിരക്കവേ

പണിപ്പെട്ടു പുറപ്പെട്ടാർ ഭീമസേനധനഞ്ജയർ 41

ആൾത്തിരക്കങ്ങൊഴിഞ്ഞിട്ടു ശത്രുശസ്ത്രപരിക്ഷിതർ

കൃഷ്ണാന്വിതന്മാരാ വീരരേറ്റവും ശോഭ തേടിനാര്ഡ 42

വെളുത്തവാവിൽ കാര്ഡവിട്ട ചന്ദ്രസൂര്യർ കണക്കിനെ

അവർക്കുള്ളമ്മയാപത്തുണ്ടാനതോർത്തു പലേവിധം 43

ഭൈക്ഷ്യകാലത്തു പുത്രന്മാരൊക്കയെത്തായ്ക കാരണം

അറിഞ്ഞു ധാർത്തരാഷ്ട്രന്മാർ കൊന്നില്ലല്ലോ കുമാരരെ 44

മായയേറും രാക്ഷസരോ ദൃഢവൈരരുമങ്ങനെ.

വ്യാസമാമുനിതൻ വാക്കും വിപരീതത്തിലായിതോ? 45

ഇതെല്ലാമുള്ളിലോർത്താളാസ്സുതസ്നേഹംപെടും വൃഥ

പരം ലോകരുറങ്ങുമ്പോൾ കരിങ്കാറാണ്ട ദുർദ്ദിനേ, 46

അപരാഹ്നം മൂത്തനേരം കാർ ചൂഴും ഭാസ്കരപ്പടി

പാൺവന്മാർ ചുഴന്നെത്തീ ജിഷ്ണു ഭാർഗവശാല*യിൽ 47

[ 603 ] താൾ:Bhashabharatham Vol1.pdf/528 [ 604 ] താൾ:Bhashabharatham Vol1.pdf/529 [ 605 ] താൾ:Bhashabharatham Vol1.pdf/530 [ 606 ] താൾ:Bhashabharatham Vol1.pdf/531 [ 607 ] താൾ:Bhashabharatham Vol1.pdf/532