താൾ:Bhashabharatham Vol1.pdf/524

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ണവാക്യം

പാർത്തങ്ങു നിന്നൂ പുരുഷപ്രവീരൻ
പാർത്ഥന്റെ പാർശ്വസ്സതിദീർഗ്ഘബാഹു 17
അചിന്ത്യകർമ്മാവതി ബുദ്ധി പാർത്ഥ-
നവ്വണ്ണമണ്ണൻതൊഴിൽ കണ്ടനേരം
ആശ്ചര്യമുൾക്കൊണ്ടു ഭയം വെടിഞ്ഞു
വജ്രിപ്രഭൻ വില്ലുമെടുത്തു നിന്നാൻ. 18
ഭ്രാതാനിനോടൊഴുമർജ്ജനന്റെ
ചാതുര്യമുള്ളി നില കണ്ടു ധീമാൻ
ദാമോദരൻ സോദരനായിടുന്ന
രാമൻതന്നോടിപ്രകാരം പറഞ്ഞു.
കൃഷ്ണൻ പറഞ്ഞു
പരം പനയ്ക്കൊത്തൊരു വില്ലുലപ്പോൻ
ഹരിപ്രവീരൻപടിയായ് നടപ്പോൻ
ഇതർജ്ജനൻതാനിഹ ശങ്കയില്ലാ
ഹേ രാമ, ഞാൻ കൃഷ്ണനാണെന്നുവെച്ചേൽ
മരം ബലത്തോടു പറിച്ചെടുത്തു
നരേന്ദ്രനാശത്തിനൊരുങ്ങി നില്പോൻ
വൃകോദരൻതാനിതുപോലെ ചെയ്യവാൻ
ജഗത്തിലില്ലിന്നപരൻ സമർത്ഥൻ.
ഇതാ മുൻപേ പത്മപത്രായതാക്ഷ -
നൊതുങ്ങിയോൻ സിംഹയാനൻ വിനീതൻ
സ്വർണ്ണപ്രഭൻ മൂക്കു വലിപ്പമുള്ളോൻ
പോയിലായോ ധർമ്മജന്മാവവൻതാൻ
കുമാരരാം കാർത്തികേയോപമന്മാർ
മാദ്രേയരാണവരെന്നെന്റെ പക്ഷം
അരക്കില്ലം ചുട്ടതിൽ പാണ്ഡവന്മാർ
മരിച്ചില്ലാ കുന്തിയൊത്തെന്നു കോട്ടൻ.
വൈശമ്പയനൻ പറഞ്ഞു
തെളിഞ്ഞോതീ ശരദദ്രപ്രകാശൻ
ഹലായുധൻ തമ്പിയൊടിപ്രകാരം:
“സന്തോഷമായ് വന്നു പിതൃഷ്വസാവും
തൽപുത്രരും രക്ഷയിരക്ഷയിൽപ്പെട്ടമുലം"

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/524&oldid=156877" എന്ന താളിൽനിന്ന് ശേഖരിച്ചത്