താൾ:Bhashabharatham Vol1.pdf/527

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വയവരപർവ്വം


ദേവനാം കൃഷ്ണനോ പിന്നെക്കൃപരോയിവരെന്നിയേ?

ദുര്യോധനനൊടേല്ക്കാനായ് ശക്തനായ്പോരിലാരുവാൻ? 33

നല്ല ശക്തിയെഴുന്നോരാശ്ശല്യരെന്നുള്ള വീരനെ

ബലദേവനുമാപാണ്ഡുപുത്രനാം ഭീമസേനനും 34

ദുര്യോധനനുമല്ലാതെ വീഴിപ്പാൻ പോരിലൊരുവാൻ?

വിപ്രഭൂയിഷ്ഠമായോരീ യുദ്ധമിപ്പോൾ നിറുത്തണം 35

തെറ്റു ചെയ്തീടിലും കാത്തിടേണം വിപ്രരെയെപ്പൊഴും

ഇവരാരെന്നറിഞ്ഞിട്ടു പൊരുതാം പിന്നെ നന്മയിൽ 36

വൈശമ്പായൻ പറഞ്ഞു

എന്നെല്ലാം ചൊല്ലി നില്പോരാ മന്നരെപ്പാർത്തു പിന്നെയും

മറ്റുള്ളവരെയും പാർത്തീയാശ്ചര്യക്രിയ കണ്ടുമേ. 37

ആബ്‌ഭീമസേനക്രിയകണ്ടു കൃഷ്ണൻ

കുന്തിസുതന്മരിവരെന്നു കണ്ടും

ധർപ്പടിക്കീയിവളാപ്തയെന്നായ്-

പ്പറഞ്ഞു ഭൂമിശ്വരരെത്തടഞ്ഞു. 38

പോരുവ്ട്ടഥ പിൻവാങ്ങിപ്പോരിൽ പേർ കേട്ട മന്നവർ

പാർപ്പിടത്തേക്കു പൊയ്ക്കൊണ്ടരത്ഭുതപ്പെട്ടുകൊണ്ടുതാൻ 39

ബ്രാഹ്മണോത്തരമീ രംഗം ബ്രഹ്മണർക്കായി കൃഷ്ണയും

എന്നു ചൊല്ലി നടന്നാരാ വന്നുചേർന്ന ജനങ്ങളും 40

തരും ചർമ്മം ധരിക്കും ഭൂസുരർ തിക്കിതിരക്കവേ

പണിപ്പെട്ടു പുറപ്പെട്ടാർ ഭീമസേനധനഞ്ജയർ 41

ആൾത്തിരക്കങ്ങൊഴിഞ്ഞിട്ടു ശത്രുശസ്ത്രപരിക്ഷിതർ

കൃഷ്ണാന്വിതന്മാരാ വീരരേറ്റവും ശോഭ തേടിനാര്ഡ 42

വെളുത്തവാവിൽ കാര്ഡവിട്ട ചന്ദ്രസൂര്യർ കണക്കിനെ

അവർക്കുള്ളമ്മയാപത്തുണ്ടാനതോർത്തു പലേവിധം 43

ഭൈക്ഷ്യകാലത്തു പുത്രന്മാരൊക്കയെത്തായ്ക കാരണം

അറിഞ്ഞു ധാർത്തരാഷ്ട്രന്മാർ കൊന്നില്ലല്ലോ കുമാരരെ 44

മായയേറും രാക്ഷസരോ ദൃഢവൈരരുമങ്ങനെ.

വ്യാസമാമുനിതൻ വാക്കും വിപരീതത്തിലായിതോ? 45

ഇതെല്ലാമുള്ളിലോർത്താളാസ്സുതസ്നേഹംപെടും വൃഥ

പരം ലോകരുറങ്ങുമ്പോൾ കരിങ്കാറാണ്ട ദുർദ്ദിനേ, 46

അപരാഹ്നം മൂത്തനേരം കാർ ചൂഴും ഭാസ്കരപ്പടി

പാൺവന്മാർ ചുഴന്നെത്തീ ജിഷ്ണു ഭാർഗവശാല*യിൽ 47

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/527&oldid=156880" എന്ന താളിൽനിന്ന് ശേഖരിച്ചത്