താൾ:Bhashabharatham Vol1.pdf/516

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

186. രാജനാമകീർത്തനം

സ്വയംവരമണ്ഡപത്തിൽ സന്നിഹിതരായ രാജക്കന്മാരുടെ പേരു വിവരം ധൃഷ്ടദ്യുമ്ന്ൻ സഹോദരിയെ പറഞ്ഞു മനസ്സിലാക്കുന്നു.


ധൃഷ്ടദ്യുമ്ന്ൻ പറഞ്ഞു
ദുര്യോധനൻ ദുർവ്വിഷഹൻ ദുർമുഖൻ ദുഷ്‌പ്രഹർഷണൻ
വിവിംശതി വികർണൻതാൻ സഹൻ ദുശ്ശാസനൻ പരൻ 1
യുയുത്സു വായുവേഗാഖ്യൻ ഭീമവേഗരവൻ പരൻ
ഉഗ്രായുധൻതാൻ വലാകി കരകായു വിരോചനൻ 2
കണ്ഡകൻ ചിത്രസേനൻതാൻ സുവർച്ചൻ കനകദ്ധ്വജൻ
നന്ദകൻതാൻ ബാഹുശാലി തുഹുണ്ഡൻ വികടൻ പരൻ 3
ഇവരും മറ്റു പലരും ധാർത്തരാഷ്ട്രർ മഹാബലർ
കർണ്ണനോടൊത്തിടും വീരർ നിന്നെക്കാത്തിങ്ങു നില്പവർ. 4
അസംഖ്യേയർ മഹാത്മക്കൾ നൃപന്മാർ ക്ഷത്രിയർഷഭർ
സൗബാലൻ ശകുനി ശ്രീമാൻ വൃഷകൻതാൻ ബൃഹൽബലൻ 5
ഇവർ ഗാന്ധാരരാജന്റെ മക്കളാണീയിരിപ്പവർ.
അശ്വത്ഥാമാവുതാൻ ഭോജൻ സർവ്വശാസ്ത്രജ്ഞരാമിവർ 6
നിന്നെയോർത്തിങ്ങു വന്നുള്ളോർമഹാന്മാർ കോപ്പണിഞ്ഞവർ.
ബൃഹന്തൻ മണിമാൻ പിന്നെദ്ദണ്ഡധാരൻ നരേശ്വരൻ 7
സഹദേവൻ ജയത്സേനൻ മഘസന്ധി മഹീശ്വരൻ
ശംഖോത്തരസുതന്മാരുമൊത്തെഴും മത്സ്യനായകൻ 8
വാദ്ധാക്ഷമി സുശർമ്മാവു സേനാവിന്ദുമഹീപതി
സുദാമാവാം സുവർച്ചസ്സാം പുത്രനൊത്ത സുകേതുവും 9
സുചിത്രൻ സുകുമാരൻതാൻ വൃകൻ സത്യധൃതി പ്രഭു
സൂര്യദ്ധ്വജൻ രോചമാനൻ നീലൻ ചിത്രായുധൻ പരൻ 10
അംശുമാൻ ചേകിതാനൻ ശ്രേണിമാൻ സുമഹാബലൻ
സമുദ്രസേനതനയാൻ ചന്ദ്രസേനൻ പ്രതാപവാൻ 11
ജലസന്ധൻ പിതാപുത്രർ വിദണ്ഡൻ ഭണ്ഡനെന്നിവർ
പൗണ്ഡ്രകൻ വാസുദേവൻതൻ ഭഗദത്തൻ പരാക്രമി 12
കലിംഗൻ താമ്രലിപ്തൻതാൻ പത്തനാധിപനങ്ങനെ,
മദ്രരാജൻ പരം ശല്യൻ പുത്രനെത്ത മഹാരഥൻ 13
രുക്മാംഗദൻ രുക്‌മരഥനിവരോടൊത്തുചേർന്നവൻ
കൗരവ്യനാം സോമദത്തൻ തൽപുത്രന്മാർ മഹാരഥർ 14
ഭൂരിഭൂരിശ്രവസ്സേവം ശലനെന്നിവർ മൂന്നുപേർ
സുദക്ഷിണാഖ്യൻ കാംബോജൻ ദൃണ്ഡധന്വാവു പൗരൻ 15
ബൃഹൽബാലൻ സുഷേണൻതാൻ ശിബിയൗശീനരൻ പരൻ
പാടച്ചരനിഹാന്താവു കാരൂഷാധിപനിങ്ങനെ. 16

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/516&oldid=156868" എന്ന താളിൽനിന്ന് ശേഖരിച്ചത്