താൾ:Bhashabharatham Vol1.pdf/512

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സ്വയംവരപർവ്വം

184. പാണ്ഡവാഗമനം

പാണ്ഡവന്മാർ കുന്തിയുമൊന്നിച്ച് ഏകടക്രയിൽനിന്നു പുറപ്പെടുന്നു. വഴിയിൽവെച്ചു കണ്ടുമുട്ടിയ ബ്ഹ്മണരുമെന്നിച്ച് വാർത്താലാപംചെയ്ത് അവർ പാഞ്ചാലരാജായത്തെത്തിച്ചേരുന്നു.


വൈശമ്പായൻ പറഞ്ഞു
തിണ്ണം പുറട്ടിതൈരണ്ണൻതമ്പികൾ പാണ്ഡവർ
പാഞ്ചാലിയെയുമങ്ങുള്ള മഹവും കണ്ടുകൊള്ളുവാൻ. 1
അമ്മയൊത്തവർ പോകുമ്പോൾ വഴിമദ്ധ്യ പരന്തപർ
പരം പാർത്താർ പെരുത്തൂഴിസുതന്മാർ പോയിടുന്നതും. 2
ചോദിച്ചാർ പാണ്ഡവരൊടാ ബ്രഹ്മചാരിദ്വിജാതികൾ
എങ്ങോട്ടു നിങ്ങൾ പോകുന്നിതെങ്ങുന്നു വരവെന്നുമേ. 3
യുധിഷ്ഠിരൻ പറഞ്ഞു
ഏകചക്രയിൽനിന്നാണിങ്ങേകചാരിസഹോദരർ
‌‌ഞങ്ങലമ്മൊടുംകൂടിയിങ്ങത്തിയതു വിപ്രരേ! 4
ബ്രഹ്മണൻ പറഞ്ഞു
പോകപഞ്ചാരാജ്യത്തോ ദ്രുപൻതന്റെ മന്ദിരേ
വലുതായുണ്ടു സമ്പത്തു വിളയാടും സ്വവരം. 5
ഞങ്ങള്യൊരു യോഗക്കാരങ്ങോട്ടാണു ഗമിപ്പതും
എങ്ങും കാണാതത്ഭുതമായങ്ങുണ്ടത്രേ മഹോത്സവം. 6
ദ്രപദശ്രീയജ്ഞസേനാനൃപവീരന്റെ നന്ദിനി
വേദിമദ്ധ്യത്തിലുണ്ടായോളല്ലിത്താർമിഴിയാണ്ടവൾ, 7
കാണേണ്ടോളനവദ്യാംഗി സുകുമാരി മനസ്വിനി
ദ്രോണശത്രുമഹാവീരധൃഷ്ടദ്യുമ്നന്റെ സോദരി, 8
വാളും വില്ലും ചട്ടയും വൻപാളുമമ്പുമിയന്നവൻ
ആളം തീയ്യിൽ പിറന്നോനാണാളം തീപോലെയുള്ളവൻ, 9
അവന്റെ പെങ്ങളനവാദ്യാംഗി ദ്രൗപതി സുന്ദരി
നീലോല്പലസമം ഗന്ധം വിളിപ്പാടിട വീശുമവോൾ, 10
സ്വയവരത്തിന്നെത്തുന്ന യാജ്ഞസോനിയെയും പരം
ആ മഹോത്സവവും നന്നായ്ക്കാണ്‌മാൻ നമ്മൾ പോവുക. 11
രാജക്കൾ രാജസുതരും യജ്വക്കൾ ബഹുദക്ഷിണർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/512&oldid=156864" എന്ന താളിൽനിന്ന് ശേഖരിച്ചത്