ഭാഷാഭാരതം/ആദിപർവ്വം/ബകവധപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ബകവധപൎവ്വം
[ 530 ] [ 531 ]

സുഖമായ് നമ്മൾ പാർക്കുന്നീ ബ്രാഹ്മണന്റെ ഗൃഹാന്തരേ
ധാർത്തരാഷ്ട്രൻ ധരിക്കാതെസൽക്കാരാൽ ദുഖമെന്നിയേ. 12
ഈ ഞാനോർക്കുന്നിതുകണ്ടുണ്ണി, വിപ്രേന്ദ്രന്നെന്തുകൊണ്ടു ഞാൻ
പ്രീയംചെയ്യേണ്ടു ഗോഹത്താൽ സുഖമായ്പ്പാർത്തതിന്നിനി. 13
അവനല്ലോ പുമാൻ ചെയ്തോരുപകരാം കെടാത്തവൻ
പരൻ ചെയ്തതിനേക്കാളുമേറെയങ്ങോട്ടു ചെയ്യണം. 14
എന്നാലിബ്രാഹ്മണന്നേറ്റമിന്നാപത്തുണ്ടു നിശ്ചയം
അതിൽ സഹായം ഞാൻ ചെയ്താലതിപ്പോൾ ചെയ്തതായിവരും.

ഭീമസേനൻ പറഞ്ഞു

അറിഞ്ഞാലുമിവനെന്താണിപ്പോളുണ്ടായ സങ്കടം
അറിഞ്ഞതിനൊരുങ്ങാം ഞാനേറ്റം ദുഷ്കരമാകിലും. 16

വൈശമ്പായനൻ പറഞ്ഞു

അവരേവരുമുരയ്ക്കുമ്പോൾ വീണ്ടും കേൾക്കായി ഭൂപതേ!
ആർത്തിയോടാദ്വിജൻ ഭാര്യയോടൊത്ത് കേഴുന്നു നിസ്വനം. 17
പരം വിപ്രേന്ദ്രന്റെ അന്തപുരയിൽ കുന്തികേറിനാൾ
കുട്ടിയെകെട്ടിയിട്ടാർത്തിപ്പെട്ടിടും പൈക്കകണക്കിനെ. 18
ഭാര്യയോടും മകനോടും മകളോടും ദ്വിജേന്ദ്രനെ
തലതാഴ്ത്തിയിരുന്നീടും നിരയിൽക്കണ്ടിതായവൾ. 19

ബ്രാഹ്മണൻ പറഞ്ഞു

സത്തുതീർന്നിങ്ങും ജീവിപ്പതെത്രചീത്തയനർത്ഥമേ.
ദുഖാകരംപരാധീനം വായ്ക്കുമപ്രീയമാഴപ്പതാം. 20
ജീവിക്കിലേറ്റവും ദുഖം ജീവിക്കിൽ പെരുതാർത്തിയാം.
ജീവിക്കിലായവനേറ്റം കൈവരും സങ്കടം ദൃഢം 21
ആത്മാവൊരുത്തൻ ധർമ്മാർത്ഥകാമങ്ങൾ കലരുന്നവൻ
ഇവയായ് വേർവിടുമ്പോഴും കേവലം ബഹുദുഖമാം. 22
ചിലർചൊൽവൂ മോക്ഷമാം മേൽവിലയായതുനാസ്തിതാൻ
അർത്ഥം നേടുന്നതായാലിങ്ങെത്തും നരഗമാകവ. 23
അർത്ഥമാശിപ്പതേ ദുഖമർത്ഥമൊത്താലതിൽ പരം
അർത്ഥിലിഷ്ടപ്പെട്ടോനങ്ങർത്ഥനാശത്തിലേറ്റമാം. 24
എനിക്കാപ്പത്തൊഴിഞ്ഞാടാൻ കാണുന്നുല്ലൊരു മാർഗ്ഗവും
വധുബാന്ധവരോടൊത്ത് ബാധവിട്ടോടിയെങ്കിലോ? 25
തോന്നുന്നുണ്ടോ ബ്രാഹ്മിണീ, ഞാൻ മുന്നേ യത്നിച്ചതില്ലയോ?
സുഖംകിട്ടുന്നിടം പൂകനതുകേട്ടീലഹന്ത!നീ. 26
ഇങ്ങു പെറ്റുവളർന്നേൻ ഞാനിങ്ങെന്നവനുമെന്നുനീ
പറഞ്ഞില്ലേ മഹാമൂഡേ, പരം ഞാൻ പറയുമ്പോഴും? 27
വൃദ്ധൻനിന്നച്ഛനും സ്വർഗ്ഗത്തെത്തിനിന്നമ്മയും പുരാ
പൂർവ്വബന്ധുക്കളും പിന്നെന്തിവിടെപൊറുക്കുവാൻ പ്രീയം? 28
ബന്ധുപ്രീയത്താൽ ഞാൻചൊന്നതന്നു നീ കേട്ടിടായ്ക്കയാൽ

[ 532 ]

ബന്ധുനാശംവന്നുകൂടി ഹന്ത!മേ ബഹുസങ്കടം 29
അതല്ലെന്നുടെ നാശംതാനിതെൻ ബന്ധുക്കളാരെയും
നൃശംസനേപ്പോലുപേക്ഷിച്ചിഹ ജീവിക്കയില്ല ഞാൻ. 30
സധർമ്മിണിപരം ദാന്തഹിതയെന്നമ്മപോലെതാൻ
സഖീ വാനവർകൽപ്പിച്ച സുഖസൽഗതിയായവൾ, 31
അച്ഛനമ്മക്കൾ തന്നോൾ ഗാർഹസ്ഥ്യവൃത്തി നടത്തുവേൾ ,
വരിച്ചുമന്ത്രമുറയായ് പരിണീതി കഴിച്ചവൾ, 32
കുലീനശീലമുടയോൾ കുലസന്തതി പെറ്റവൾ
സ്വാദ്ധിനിർദ്ദോഷനീയെന്റെ ഭാര്യയേറ്റമനുവ്രത. 33
നിന്നേജ്ജീവന്നുവേണ്ടീട്ടു കൈവിടാൻ ശക്തനല്ലഞാൻ
പിന്നെയുണ്ടോ മകനെയങ്ങുപേക്ഷിക്കുന്നു ഞാനിഹ? 34
ചെറുപെൺപ്രായമൊക്കാത്തോൾ ചിഹ്നങ്ങൾ തികയാത്തവൾ
ഭർത്താവിന്നുകൊടുപ്പാനായ് ബ്രഹ്മാവേൽപ്പിച്ചു തന്നവൾ 35
പിതൃക്കൾക്കുമെനിക്കും ദൗഹിത്രനാൽ ഗതിനൽകുവോൾ
ഞാനുണ്ടാക്കിയൊരീക്കുട്ടിയിവളെക്കൈവിടില്ല ഞാൻ. 36
ചിലർക്കുമകനിൽ സ്നേഹമേറിക്കാണാം മനുഷ്യരിൽ
ചിലർക്കു മകളിൽ കൂടുമെന്നെനിക്കോരണ്ടുമൊപ്പമാം 37
സൽഗതിക്കും സന്തതിക്കും ദുഖത്തിന്നുമൊരാശ്രയം
ബാലയാമിവൾ നിർദ്ദോഷയിവളെക്കൈവിടാദൃഢം. 38
ആത്മത്യാഗംചെയ്തുവെങ്കിൽ പരലോകത്തു ദുഃഖമാം
ഇവർ ഞാൻ കൈവിടുന്നാകിൽ ജീവിപ്പാൻ ശക്തരായ് വരാ.
ഈ കൂട്ടത്തിലൊരാളെ വിട്ടെന്നാലും ക്രൂരകർമ്മമാം
ആത്മത്യാഗം ചെയ്കിലിവർ ഞാനില്ലാഞ്ഞുമരിക്കുമേ. 40
ഈ കഷ്ടത്തില്പെട്ടുപോയി ഞാൻ ശക്തനല്ലാർത്തി തീർക്കുവാൻ
അയ്യോ! കഷ്ടം! ബാന്ധവരൊത്തെന്തുഞാൻ ഗതിനേടുവൻ?
ഏവരും ചാകയാം ഭേദം ജീവിക്കുന്നതുകഷ്ടമാം.

158. ബ്രാഹ്മണീവാക്യം[തിരുത്തുക]

പല യുക്തികളുടെയും സഹായത്തോടുകൂടി, ഭർത്താവല്ല ഭാര്യയാണ് മരണത്തിനുസന്നദ്ധയാകേണ്ടതെന്ന് ബ്രാഹ്മണപത്നി വാദിക്കുന്നു.

ബ്രാഹ്മണസ്ത്രീ പറഞ്ഞു

ഹന്ത! നീ പ്രാകൃതപ്രായം സന്തപിക്കൊല്ല ലേശവും
സന്താപകാലമല്ലിപ്പോളറിവുള്ള ഭവാനിതിൽ. 1
മനുഷ്യനായാൽ മരണംകൂടാതൊക്കില്ലൊരുനാൾക്കുമേ
കൂടാതൊക്കാത്തദിക്കിങ്കൽക്കൂട സന്താപസംഗതി. 2

[ 533 ]

ഭാര്യയും മകനും പിന്നെമകളും സ്വാർത്ഥമല്ലയോ
വ്യഥ തീർക്കൂ ബുദ്ധിയാലും ഞാൻതാനങ്ങോട്ടുപോയിടാം. 3
ഇതല്ലോമുഖ്യമായൊരു നാരീകൃത്യം സനാതനം
പ്രാണൻകളഞ്ഞുമേ ഭർത്തൃപ്രീണനം ചെയ്തുകൊള്ളണം 4
ആക്കർമ്മംചെയ്തുവെന്നാലോ സൗഖ്യമാകും ഭവാനുമേ
ഇങ്ങുമപ്പരലോകത്തും തങ്ങാത്തകീർത്തി നേടിടാം. 5
ഇതല്ലോ വലുതീം ധർമ്മമോതിടാമങ്ങയോടു ഞാൻ
അർത്ഥധർമ്മങ്ങളങ്ങേക്കുപൂർത്തിയ്ക്കാണ്മതുണ്ടിഹ. 6
ഭാര്യയെകൊണ്ടുള്ളൊരർത്ഥമാര്യനങ്ങെന്നിൽനേടീനാൻ
മകളെയും മകനേയും പെറ്റേനനൃണയായി ഞാൻ. 7
മക്കളെപ്പോറ്റിരക്ഷിപ്പാൻ ശക്തനല്ലോ ഭവാനിഹ
അവ്വണ്ണമിവരെപ്പോറ്റി രക്ഷിപ്പാൻ ശക്തയല്ലഞാൻ. 8
എനിക്കങ്ങില്ലയെന്നാലോ സർവ്വപ്രാണധനേശ്വരാ!
മക്കളേതുനിലയ്ക്കാകും രക്ഷിക്കുന്നതുമെങ്ങനെ? 9
അങ്ങില്ലായ്കിൽ ബാലപുത്രാവിധവാനാഥയായഞാൻ
മര്യാദപ്പടി നിന്നിട്ടീ മക്കളേക്കാപ്പതെങ്ങനെ ? 10
പേർത്തു കുറുമ്പേകും ദൃപ്തരർത്ഥിപ്പോരിക്കുമാരിയെ
നിൻ ചാർച്ചയ്ക്കൊത്തീടാത്തൊരിൽ നിന്ന് രക്ഷിപ്പതെങ്ങനെ?
നിലത്തിട്ടീടിലോ മാംസം പല പക്ഷികളെത്തിടും
അവ്വണ്ണം പതിയില്ലാത്തപ്പെണ്ണിലെത്തിടുമാളുകൾ. 12
ഇളക്കിതീർത്തുദുഷ്ടന്മാരലട്ടിടുമ്പോഴന്നുഞാൻ
സൽപ്പഥത്തെക്കൈവിടാതെ നിൽപ്പാൻ വിപ്ര, കുഴങ്ങുമേ. 13
നിൻ കുലത്തിൽ പിറന്നോരീ നിർദോഷപ്പെൺകിടാവിനെ
പിതൃപൈതാഹമഹപഴിക്കാക്കനാളാകയില്ല ഞാൻ. 14
അനാഥനായ് സർവ്വനാശമേറ്റൊരീചെറുപുത്രനിൽ
ധർമ്മജ്ഞനങ്ങയേപ്പോലീഞാൻ സൽഗുണംചേർപ്പതെങ്ങനെ?
അനാഥയീ നിൻമകളേതാനെന്നെനിരസിച്ചുമേ
അനർഹന്മാരാഗ്രഹിക്കും ശൂദ്രരൊത്ത് കണക്കിനെ. 16
നിൻഗുണം ചേരുമിവളെഞാൻ കൊടുക്കാതിരിക്കിലോ
ബലാൽ കൈക്കൊള്ളുമേ കാക്കയജ്ഞഹവ്യംകണക്കിനെ.
ത്വൽസ്ഥിതിക്കൊത്തമട്ടെന്ന്യേ പുത്രനെപാർത്തുനിന്നു ഞാൻ
അനർഹവശയായിടും മക്കളെ പാർത്തുമങ്ങനെ. 18
നാട്ടിൽ നിന്ദാപാത്രമായ് തന്നെതാനറിയാതഹോ!
അവലിപ്തജനംമൂലം ചാവുമേ വിപ്ര, നിശ്ചയം. 19
അങ്ങുപോയാലീകിടാങ്ങളങ്ങുകൈവിട്ട നന്ദനർ
വെള്ളം വറ്റീടിൽ മത്സ്യംപോലില്ല വാദം നശിക്കുമേ. 20

[ 534 ]

എല്ലാംകൊണ്ടും മൂന്നുമേവമില്ലാതാവുമസംശയം
അങ്ങു പോയാലായതോർത്തിട്ടങ്ങെന്നെക്കൈവിടണമേ. 21
സ്ത്രീകൾക്കിതേ പുഷ്ടി കാന്തൻ പോകുംമുമ്പങ്ങുസൽഗതി
മക്കളെപ്പെറ്റുടൻ നേടുകെന്നല്ലോ ചൊൽവൂ ധാർമ്മികർ. 22
മകനേയും വെടിഞ്ഞേനീ മകളേയുമതേവിധം
ബന്ധുക്കളേയുമങ്ങേയ്ക്കുവേണ്ടി ഞാൻ ജീവനേയുമേ. 23
യജ്ഞം, തപസ്സുനിയമം പല ദാനമിവറ്റിലും
മുഖ്യ ഭർത്തൃപ്രിഹിതസ്ഥിതിയാം നാരികൾക്കഹോ! 24
ഞാൻ ചെയ് വാൻ തുടരുന്നോരീദ്ധർമ്മം പരമസമ്മതം
പ്രീയമാം ഹിതമാമേറ്റമിതങ്ങയ്ക്കും കുലത്തിനും. 25
ഇഷ്ടാപത്യങ്ങളും പിന്നെ വിത്തവും ബന്ധുവർഗ്ഗവും
ഭാര്യയും നല്ലവർക്കാപദ്ധർമ്മമുക്തിക്കു സാധനം. 26
ആപത്തിനായ് ധനം കാപ്പൂ ധനത്താൽ കാപ്പു ഭാര്യയെ
ആത്മാവിനെദ്ധനം ഭാര്യയിവയാൽ കാപ്പു കേവലം. 27
ദൃഷ്ടാദൃഷ്ടഫലത്തിനായ് ഭാര്യമക്കൾ ധനം ഗൃഹം
ഇവയെല്ലാം നേടിടേണമേവമാം ബുധനിശ്ചയം. 28
കുലമെല്ലാമങ്ങൊരേടം കുലവർദ്ധനനിങ്ങുതാൻ
ഇതു രണ്ടും തുല്യമാകില്ലെന്നല്ലോ ബുദ്ധനിശ്ചയം. 29
കാര്യമെന്നാൽ നിർവഹിക്ക താന്താൻ തൻഗതി നേടുക
എനിക്കനുജ്ഞ തരിക മക്കളെക്കാത്തുക്കൊള്ളണേ! 30
അവദ്ധ്യമാർ സ്ത്രീകളെന്നു ധർമ്മം ധർമ്മജ്ഞരോതുവേർ
ധർമ്മജ്ഞർപോലരക്കന്മാരെന്നെക്കൊന്നീലയെന്നുമാം. 31
പുരുഷർക്കു വധം തീർച്ച സ്ത്രീകൾക്കോ സംശയം വധം
ധർമ്മജ്ഞ, നീയിതോർത്തെന്നെച്ചൊല്ലിവിട്ടീടവേണമേ! 32
പ്രായാനുഭവവും പൂണ്ടു ധർമ്മമേറ്റം ചരിച്ചു ഞാൻ
തവ സന്തതിയും നേടി ചാവാൻ സങ്കടമില്ലമേ. 33
മക്കളേപെറ്റവർ പരം വൃദ്ധനിൽ പ്രിയകാംക്ഷിണി
ഇതെല്ലാമോർത്തിതിന്നായിട്ടൊരുങ്ങീടുന്നതാണു ഞാൻ. 34
എന്നെ കൈവിട്ടുവെന്നാലുമങ്ങയ്ക്കന്യയേ വേട്ടിടാം.
വീണ്ടുമായതിലുണ്ടാകും വേണ്ടും ധർമ്മപ്രതിഷ്ടയും . 35
അധർമ്മമല്ലോ പുരുഷർക്കേതുമേ ബഹുഭാര്യത
ആദ്യഭർത്താവിനേ ലംഘിപ്പതോ സ്ത്രീകൾക്കധർമ്മമാം. 36
ഇതെല്ലാമോർത്തുമങ്ങാത്മത്യാഗം നിന്ദ്യമതോർത്തുമേ
കാത്തുകൊള്ളുക തന്നേയും കുലവും മക്കളേയുമേ. 37

വൈശമ്പായനൻ പറഞ്ഞു

എന്നുരയ്ക്കും ഭാര്യയെത്താൻ പുല്തിബ്ഭർത്താവു ഭാരതേ!
ഭാര്യയോടൊത്തു കണ്ണീരു വാർത്തു ദുഃഖിച്ചിതേറ്റവും. 38

[ 535 ] ====159. ബ്രാഹ്മണകമ്യാപുത്രവാക്യം====

അച്ഛനും അമ്മയുമല്ല, താനാണ് ഈ ഘട്ടത്തിൽ ജീവത്യാഗത്തിനു സന്നദ്ധയാകേണ്ടതെന്ന് ബ്രാഹ്മണകന്യ വാദിക്കുന്നു. മകളുടെ പിതൃഭക്തി കണ്ടു മാതാപിതാക്കന്മാർ ഉറക്കെ കരഞ്ഞുപോകുന്നു. ഈ അവസരത്തിൽ കുന്തി അവരുടെ അടുക്കലേക്കു കടന്നുചെല്ലുന്നു.

 
   
വൈശമ്പായനൻ പറഞ്ഞു

ദുഃഖം പെരുക്കുമവർതൻ വാക്കു കേട്ടോരു നേരമേ
വായ്ക്കും ദുഃഖം പെടുമ്മാറായാക്കന്യകയുണർത്തിനാൾ . 1

കന്യക പറഞ്ഞു

അനാഥരെപോലെയെന്തിന്നാവേണം നിങ്ങൾ കേഴ്വതും?
കേട്ടുകൊള്ളുവിനെൻ വാക്കും കേട്ടു തക്തു ചെയ്യുവിൻ. 2
ധർമ്മം പാർത്താൽ ത്യാഗാജ്യായല്ലോ നിങ്ങൾക്കീ ഞാനസംശയം
 ത്യാജ്യയാം ഞാനൊരവളെ ത്യജിച്ചേൽക്കുക രക്ഷയേ. 3
എന്നെ രക്ഷിക്കുമെന്നോർത്താകുന്നൂ നേടുന്നു സന്തതി
എന്നാലീ വേണ്ട കാലത്തീയെന്നാലെ കര കേറുവിൻ. 4
ഇഹലകത്തിലോ ദുർഗ്ഗം പരലോകത്തിലോ പരം
കയറ്റിവിടുമാപ്പുത്രൻ പുത്രനെന്നോതുമേ ബുധർ. 5
ദൗഹിത്രനേക്കാത്തിരിപ്പൂണ്ടെന്നിലത്രേ പിതാമഹർ
എന്നാൽ ഞാനെന്നെ രക്ഷിപ്പേനിന്നേന്നച്ഛന്റെ ജീവനേ. 6
ബാലനെന്നന്നനുജൻ താതൻ പരലോകം ഗമിക്കുകിൽ
അധികം താമസിക്കാതെ നശിക്കുമതു നിശ്ചയം. 7
താതൻ സ്വർഗ്ഗം ഗമിക്കേയെന്നനുജൻ നഷ്ടനാകവേ
പിതൃപിണ്ഡം മുടിഞ്ഞീടുമതവർക്കതിദുഃഖമാം. 8
എന്നെപ്പിതാവും മാതാവും ഭ്രാതാവും വിട്ടുപോകിലോ
ദുഃഖത്തിലും ദുഃമായി മരിപ്പേൻ ഗതികെട്ടു ഞാൻ. 9
നീരോഗൻ നീ വിട്ടുപോന്നാലമ്മയും മമ തമ്പിയും
സന്താനവും പിണ്ഡവുമെന്നെല്ലാമേ നിലനിൽക്കുമേ. 10
താൻതാൻ പുത്രൻ തോഴി ഭാര്യ മകളോ ബുദ്ധിമുട്ടുതാൻ
ബുദ്ധുമുട്ടങ്ങൊഴിച്ചാലുമെന്നെദ്ധർമ്മത്തിനാക്കുക. 11
അനാഥയായ് കൃപണയായ് ബാലയങ്ങിങ്ങുഴന്നു ഞാൻ
താതൻ പോയാലുഴന്നേറ്റം കഷ്ടപ്പെട്ടു കുഴങ്ങുമേ. 12
എന്നാലോ ഞാൻ ചെയ്തുകൊൾവനീക്കുലത്തിന്റെ രക്ഷയെ
പുണ്യം നേടിക്കൊൾവന്നിന്നീ ദുഷ്ടകരക്രിയക്കൊണ്ടുതാൻ. 13
അതല്ലങ്ങെന്നെയും കൈവിട്ടങ്ങോട്ടേക്കു ഗമിക്കുകിൽ
കഷ്ടപ്പെട്ടു കുഴങ്ങും ഞാനതോർത്തെന്നെതുണയ്ക്കണേ! 14
നിങ്ങൾ ധർമ്മം സന്തതിയെന്നിവയ്ക്കായ് ദ്വജിസത്തമ!
ആത്മാവിനെക്കാത്തിടുകീ ത്യാജ്യയെന്നെ ത്യജിക്കുക; 15

[ 536 ]

ദൃഢം ചെയ്യേണ്ട കാര്യത്തിൽ കാലം തെറ്റിച്ചിടായ്ക നീ.
ഇതിലും പരമെന്തുണ്ടു ദുഃഖം നീ സ്വർഗ്ഗമെത്തിയാൽ 16
നായ്ക്കൾ പോലെ പരാന്നത്തെത്തെണ്ടി ഞങ്ങൾ നടന്നീടും.
ബന്ധുക്കളൊത്തുനിരോഗനങ്ങീ ക്ലേശമൊഴിക്കുകിൽ 17
മരിക്കാത്തവിധം വാഴ്പപേൻ പരലോകേ സുഖിച്ചു ഞാൻ.
അറിവേനെന്നെ നൽകീടിൽ വിബുധന്മാർ പിതൃക്കളും 18
ഭവാൻ നല്കും ജലത്താലെ ഹിതത്തിനൊത്തിരിക്കുമേ.

വൈശമ്പായനൻ പറഞ്ഞു

ഏവമായവൾ ചൊല്ലുന്നോരാവലാതികൾ കേട്ടുടൻ 19
അച്ഛനമ്മകളും കന്യതാനും കാണിതു മൂവരും.
എല്ലാവരും കരഞ്ഞീടുന്നതുകണ്ടു കുമാരന്മാർ 20
കണ്ണുമിഴിച്ചു നിന്നേവം ചൊന്നാനവ്യക്തസുന്ദരം:
“അച്ഛനോ കരയായ്കമ്മേ, പെങ്ങളേ,”യെന്നുരച്ചുടൻ 21
പുഞ്ചിരിക്കൊണ്ടേവരിലും ചാഞ്ചാടിച്ചെന്നടുത്തുതേ.
പിന്നെപ്പുല്ലൊന്നെടുത്തിട്ടു ചൊല്ലിനാൻ ഹൃഷ്ടനായവൻ: 22
“ഇതുകൊണ്ടു വധിപ്പേൻ ഞാൻ മാംസം തിന്നുമരക്കമെ.”
ഏവം ദുഃഖിച്ചിരുന്നീടുമവർക്കുമുടനീവിധം 23
ബാലൻ കൊഞ്ചിചൊന്ന വാക്കാലേറ്റം സന്തോഷമായിതേ.
ഇതേ സമയമെന്നോർത്തു കുന്തിയങ്ങോട്ടടുത്തുടൻ 24
ചത്തവർക്കമൃതാൽ ജീവൻ കൊടുക്കുംവണ്ണമോതിനാൾ.

160. കുന്തീപ്രശ്നം[തിരുത്തുക]

എല്ലാവരും സങ്കടപ്പെടുന്നതിനുള്ള കാരണമെന്താണെന്നു കുന്തി അവരോടു ചോദിക്കുന്നു. ബ്രാഹ്മണൻ ബകന്റെ കഥ വിവരിക്കുന്നു; അന്നു ബകനു ചോറു കൊണ്ടുപോകേണ്ട ഊഴം തങ്ങളുടേതാണെന്നും അതോർത്തു സങ്കടപ്പെടുയാതണെന്നും കുന്തി അറിയിക്കുന്നു.

      
കുന്തി പറഞ്ഞു

എന്തു കാരണമീ ദുഃഖമെന്നെനിക്കറിയേണമെ
അറിഞ്ഞാലതു തീർത്തീടാം പരം തീർക്കാവതെങ്കിൽ ഞാൻ. 1

ബ്രാഹ്മണൻ പറഞ്ഞു

സത്തുക്കൾക്കൊത്തമട്ടല്ലോ ചൊൽവതും നീ തപോധനേ!
പക്ഷേ, മനുഷഷ്യന്നീദ്ദുഃഖം ശഖ്യമല്ലിഹ തീർക്കുവാൻ 2
ഈ നാടിന്നരികിൽ പാർപ്പു ബകനെന്നുള്ള രാക്ഷസൻ
ഓഈ നാടിന്നും പുരത്തിന്നുമീശയാക്കുന്നിതായവൻ. 3
മർത്ത്യമാംസം തിന്നു തിന്നു ചീർത്ത ദുഷ്ടൻ നരാശനൻ
പാലിച്ചീടുന്നിതീ രാജ്യം ബലവാനസുരാധിപൻ, 4
നാടും നഗരവും രാക്ഷസഗാഢശക്തി തികഞ്ഞവൻ:

[ 537 ]

അവൻ മൂലം ശത്രുഭയം ഭ്രതബാധയുമില്ലി 5
അവന്നിത്തിന്നിരിപ്രൃപതു പറ വെച്ചുള്ള ചോറുമേ
രണ്ടു പോത്തും കൊണ്ടുചെല്ലുമാള പതിവു കപ്പമാം 6
ഓരോരോ മനുഷ്യരേകേണം ചോറീവ്വണ്ണം ദിംനപ്രതി
പല വർഷങ്ങൾ ചെന്നാലീ നിലയ്ക്കൂഴം വരും നൃണാം. 7
അതു തെറ്റിക്കുവാനായിട്ടിതിലാരുദ്യമുക്കുമോ
ഭാര്യാപിത്രാന്വിതം തിന്നുമവരെ ദുഷരാക്ഷസൻ. 8
വേത്രകീയഗ്രഹം വാഴും രാജാവോ നോക്കിടാ നയം
ഉപായവുമെടുപ്പീലീ വിപത്തിൽ ജളനാമവൻ. 9
ശാശ്വതനാമയം നാട്ടിലീജ്ജനം നേടിടുംവിധം
ബലം കെട്ടുകുരാജാവിൻ സ്ഥലത്തിൽ പാർക്കുമിജ്ജനം 10
ഇതും സഹിച്ചു വാണിടുന്നതു കാലപ്പിഴപ്പിനാൽ.
ആർക്കുവാൻ വിപ്രശാസ്യന്മാരാർക്കുള്ളോ, രിഷ്ടചാരികൾ, 11
ഗുണം കാണുന്നിടം കൂടുമിവർ പക്ഷികൾ പോലവേ.
മുന്നം നൃപനെ നേടേണം പിന്നെബ് ഭാര്യധനങ്ങളെ 12
ഇതു മുന്നും നേടി വേണം ജ്ഞാദിപുത്രാദി രക്ഷണം.
വിപരീതത്തിലായ്പോയി നേട്ടമീ മൂന്നിലും മമ 13
അതിനാലിപ്പോഴീയാപത്തതിൽ കേഴുന്നിതിജ്ജനം.
നമുക്കായ്വന്നിതീയൂഴമിന്നീക്കുലവിനാശം 14
ചോറും പിന്നെയൊരാളെയും കപ്പമായ് ഞാൻ കൊടുക്കണം
വിലയ്ക്കൊരാളെ വാങ്ങിടാനെനിക്കു മുതലില്ലിഹ 15
സുഹൃജ്ജനത്തെ നൽകാനോ ശക്തനാകുന്നതില്ല ഞാൻ.
വഴിയില്ലാശരനിൽനിന്നൊഴുവാനീപ്പോഴൊന്നുമേ 16
വൻ കലക്കം പെടും ഘോരസങ്കടക്കലാണ്ടു ഞാൻ
എല്ലാ സ്വജനവും ചേർന്നു ചെല്ലുവേനാശരാന്തികേ 17
അല്ലലാം ഞങ്ങളെയെല്ലാം കൊല്ലുമാക്ഷുദ്രരാക്ഷസൻ.
<poem>


                           ===161. ഭീമബകവധാംഗീകാരം.===
തന്റെ മക്കളിലൊരാളെ ബകന്റെ അടുക്കലേക്കാമെന്ന് കുന്തി പറയുന്നു. അരഥിതിയുടെ മരണത്തിനിടവരുത്തുന്നത് മഹാപാപമായകയാൽ താനൊരിക്കലും അതിനനുവദിക്കുകയില്ലെന്ന് ബ്രാഹ്മണൻ അതിനെയെതിർക്കുന്നു. മകൻ മരിക്കയല്ല ബകനെ കൊല്ലുകയാണുണ്ടാവുക എന്ന കുന്തി പറഞ്ഞതിനാൽ മനസ്സില്ലാമനസ്സോടെ ബ്രാഹ്മണൻ അതു സമ്മതിക്കുന്നു.
<poem>

കുന്തി പറഞ്ഞു

വിഷാദിക്കായ്ക്കായീബ് ഭീതി വിചാരിച്ചങ്ങു ലേശവും
ആരാരാക്ഷസങ്കൽ നിന്നട്ടങ്ങൊഴിവാൻ വഴി കണ്ടു ഞാൻ 1

[ 538 ]

അങ്ങേയ്ക്കൊരുമകൻപിന്നെ മകളൊന്നിവരങ്ങയോ
പത്നിയോ പോകയെന്നുള്ളതേതും ബോധിച്ചതില്ല മേ. 2
എനിക്കു മക്കളഞ്ചുണ്ടു തനിച്ചായതിനാൽ വച്ചോരാൾ
അങ്ങേയ്ക്കുവേണ്ടി യാദ്ദുഷ്ടരക്ഷസ്സിൻ ബലിക്കൊണ്ടുപോം. 3

ബ്രാഹ്മണൻ പറഞ്ഞു

ഇതുചെയ്യില്ലാഞാൻ ജീവൻകൊതിച്ചങ്ങൊരുകാലവും
അഥിതിബ്രാഹ്മണനുടെ വധം സ്വാർത്ഥത്തിനെൽക്കയോ? 4
കുലീനമാർ ധാർമ്മികകളല്ലാത്ത സ്ത്രീകൾ ചെയ്തിടാ
ആത്മത്യാഗം ബ്രാഹ്മണാർത്ഥമത്മജത്യാഗവും ദൃഡം . 5
എനിക്കുവേണ്ടും ശ്രേയസ്സീഞാനുംനോക്കേണ്ടതല്ലയോ?
ബ്രഹ്മഹത്യാത്മവധവുമതിലാത്മവധം ഗുണം 6
ബ്രഹ്മഹത്യമഹാപാപം പ്രായശ്ചിത്തവുമില്ലിഹ
അറിഞ്ഞീടാതെ ചെയ്താലുമെനിക്കാത്മവധം ഗുണം. 7
തനിയെ താനാത്മഹത്യയ്ക്കൊരുങ്ങുന്നില്ല ഞാൻ ശൂഭേ!
പരൻ കൊല്ലുന്നതാണെങ്കിൽ പാപമെന്താണെനിക്കതിൽ? 8
കൽപ്പിച്ചുക്കൂട്ടി ഞാൻ ബ്രഹ്മഹത്യചെയ്യിപ്പതാകിലോ
പ്രായശ്ചിത്തവുമില്ലേറ്റം നൃശംസംബഹുഗർഹിതം . 9
ഗൃഹാഗതത്യാഗമെവമാശ്രതത്യാഗവും‌ പരം
യാചിപ്പോനെ കൊല്ലുവതും നൃശംസം ബുധഗർഹിതം 10
നിന്ദ്യകർമ്മം ചെയ്യരുതുനൃശംസവുമൊരിക്കലും
എന്ന് പണ്ടുള്ള യോഗ്യന്മാരാപദ്ധർമ്മജ്ഞരോതുവോർ. 11
പത്നിയോടൊത്തുതാൻ ചാകയെന്നിതാണു ഗുണം മമ
ബ്രഹ്മഹത്യയ്ക്കുഞാനൊട്ടും സമ്മതിക്കില്ലൊരിക്കലും. 12

കുന്തി പറഞ്ഞു‌

എനിക്കുമീയുറപ്പാണു വിപ്രനെ കാത്തുക്കൊള്ളുവാൻ‌‌
നൂറുണ്ടുമക്കളെന്നാലും മകൻ വിപ്രീയനായ് വരാ. 13
എന്നാലീരാക്ഷസൻ ശക്തനല്ലെൻമകനേവീഴത്തുവാൻ.
ഉഗ്രവീര്യൻ മന്ത്രസിദ്ധിയൊത്തോൻ തേജ്ജസ്വീയെന്മകൻ. 14
അരക്കന്നാചോറശേഷമകമെത്തികുമായവൻ
ആത്മസംരക്ഷയുംചെയ്യുമെന്നെനിക്കുറപ്പിതിൽ 15
അരക്കരവീരനൊടുപൊരുതിക്കണ്ടതാണു ഞാൻ
ഊക്കെഴുംതടയന്മാരെയൊക്കെയും കൊന്നിതന്നവൻ. 16
ഇതാരോടും വിപ്ര, ഭവാനോതി പോകായ്കൊരിക്കലും
എൻപുത്രനെബ്ബുദ്ധിമുട്ടിച്ചീടും വിദ്യാർത്ഥിസഞ്ചയം. 17

[ 539 ]

ഗുരുസമ്മതികൂടാതെൻ മകനാമന്ത്രമോതിയാൽ
അവനാ മന്ത്രമത്രയ്ക്കു ഫലിക്കുല്ലെന്നു കേൾപ്പൂ ഞാൻ. 18

വൈസമ്പായനൻ പറഞ്ഞു

കുന്തിയേവം പറഞ്ഞപ്പോൾ പത്നിയോടൊത്തു ഭൂസൂരൻ
സമ്മോദമാർന്നു മനിച്ചാനമൃതോർക്കുന്ന വാക്കിനെ. 19
പിന്നെകുമ്തിയുമാ ബ് ഭൂസുരേന്ദ്രനും ഭീമനോടുടൻ
ഇതു ചെയ്കെന്നു ചൊന്നാരങ്ങതുമേറ്റിടീനാനവൻ.
<poem> 20


                            ===162. കുന്ചിയുധിഷ്ടിരസംവാദം===

ഭീമൻ ബകന്റെ അടുക്കലേക്കു പോകനുള്ള ആലോചനകേട്ടു ധർമ്മപുത്രൻ എതിർക്കുന്നു. ഭീമനു യാതൊരാപത്തും പറ്റുകയില്ലെന്നും, നേരെമറിച്ച് ഭീമൻ ബകനെ കൊല്ലുകയാണുണ്ടാവുകയെന്നും മറ്റും പറഞ്ഞു കുന്തി ധർമ്മപുത്രനെ ആശ്വസിപ്പിക്കുന്നു.
<poem>
 
വൈശമ്പായനൻ പറഞ്ഞു

ചെയ്തിടാമെന്നുടൻ ഭീമനോതി നിൽക്കുന്ന നേരമെ
ചെന്നെത്തിനാർ ഭിക്ഷയുമായന്നു മറ്റുള്ള പാണ്ഡവർ. 1
ആകാരംകൊണ്ടുള്ളറുഞ്ഞാപാണ്ഡുപുത്രൻ യുധിഷ്ടിരൻ‌‌
ഒറ്റയ്ക്കു ചെന്നമ്മയോടു മറ്റും ചോദിച്ചതിങ്ങനെ 2

യുധുഷ്ടിരൻ പറഞ്ഞു

എന്തു ചെയ്വാൻ പോയിടുന്നു ഭീമൻ ഭീമപരാക്രമൻ
ഇവിടെ സമ്മതത്തോടോ തനിച്ചോ ചെയ്തിടുന്നതും? 3
 
കുന്തി പറഞ്ഞു

എന്റെ വാക്കാൽ തന്നെയാണ് ചെയ്യുന്നതു പരന്തപൻ
ബ്രാഹ്മണാർത്ഥം മഹാകൃത്യമിപ്പുരരക്ഷണാർത്ഥവും. 4

യുധിഷ്ടിരൻ പറഞ്ഞു

ഇതെന്തു സഹായം ചെയ്തിതതിദുഷ്കരമാംവിധം
പുത്രത്യാഗത്തിനെചെറ്റും പ്രശംസിക്കില്ല സജ്ജനം. 5
പരപുത്രന്റെ രക്ഷയ്ക്കു തൻ പുത്രത്യാഗമെന്നതോ
ലോകവേദവിരുദ്ധം ഹാ! പുത്രത്യാഗം കഴിച്ചു നീ. 6
.ഇവന്റെ കയ്യു താങ്ങീട്ടാണുറങ്ങുന്നതമിജ്ജനം
ക്ഷുദ്രന്മാരാക്രമിച്ചൊരു രാജ്യം നേടാൻ നിനപ്പതും. 7
വീര്യമേറുമിവൻ തൻകൈവീര്യമോർത്താസ്സുയോധനൻ
രാവുറങ്ങാറില്ല ദുഃഖഭാവാൽശകുനിയൊത്തവൻ. 8
ഈ വീരൻ തന്റെ വീര്യത്താലരക്കില്ലം കടന്നുനാം
മറ്റുള്ളാപത്തുമ്മവ്വണ്ണം ദുഷ്ടൻ ചത്തു പുരോചനൻ. 9
ഇവന്റെ വീര്യം കൊണ്ടല്ലോ വസുവാണ്ടുള്ള ഭൂമിയെ
ധൃതരാഷ്ട്രരെക്കൊന്നു നേടാനോർക്കുന്നതിജ്ജനം. 10

[ 540 ]

അവ്വണ്ണമുള്ളീയിവനെയെന്തു കണ്ടു വെടിഞ്ഞു നീ?
ദുഃഖങ്ങൾ മൂലം നിൻ ബുദ്ധിയൊക്കയും കെട്ടുപോയിതോ? 11

കുന്തി പറഞ്ഞു

ഹേ! യുധിഷ്ടിരാ, മാഴ്കൊല്ല വൃകോദരനെയോർത്തു നീ
ബുദ്ധികെട്ടിട്ടില്ല തെല്ലുമുത്ഥം ഞാൻ നിശ്ചയിച്ചതും. 12
ഈ വിപ്രന്റെ ഗൃഹത്തിങ്കൽ മേവീ സൗഖ്യത്തോടീജ്ജനം
ധാർത്തരാഷ്ട്രരറിഞ്ഞീടാതാത്താദർമ്മസങ്കടം. 13
അതിന്നു പകരം ചെയ് വാനിതൊന്നേ പാർത്ഥ, കണ്ടു ഞാൻ
ഉപകരാം നശിക്കാതുള്ളുവനാകുന്നു പുരുഷൻ. 14
പരൻ ചെയ്തതിനെക്കാളും പെരുത്തങ്ങോട്ടു ചെയ്യണം
അരക്കില്ലം ചുട്ടതീലീ മാരുതുപ്രൗഡി കണ്ടു ഞാൻ; 15
ഹിഡിംബവധവും കണ്ടു വിശ്വസിക്കുന്നു ഭീമനെ.
പതിനായിരമാനയ്ക്കുമെതിരാം ഭീമദോർബലം 16
ഇവനേന്തീലയോ വാരണാവതും മുതൽ നിങ്ങളെ ?
ഊക്കിന്നീബ് ഭീമനോടൊത്തു നിൽക്കുവാനില്ല മറ്റൊരാൾ 17
ആക്രമിക്കും നൂനമിവൻ ചക്രപാണിയെയും രണേ,
ജനിച്ചനാളിലേ വീണിതെന്നങ്കാൽ മലമേലിവൻ 18
ഉടലിന്റെ കനം കൊണ്ടിട്ടുടഞ്ഞു പാറയന്നെടോ.
ബുദ്ധിക്കൊണ്ടീബ് ഭീമനോടു ശക്തിക്കണ്ടു പാണ്ഡവ ! 19
വിപ്രപ്രത്യുപകാരത്തിന്നിപ്രകാരമുറച്ചു ഞാൻ.
ലോഭമല്ലിതൊരജ്ഞാനമല്ല വിഡ്ഡിത്തമല്ല മേ 20
ധർമ്മത്തിനായ് വിചാരിച്ചു നിശ്ചയം ചെയ്തതാണു ഞാൻ.
ഉണ്ടാകുമിതുകൊണ്ടിട്ടു രണ്ടു കാര്യംയുധിഷ്ടിര! 21
നിവാസത്തിൻ പ്രതീകാരം പെരുതായുള്ള ധർമ്മവും
കാര്യങ്ങളിൽ ബ്രാഹ്മണർക്കു സഹായം ചെയ്തുവെങ്കിലോ 22
ക്ഷത്രിയൻ പുണ്യലോകത്തിലെത്തുമെന്നുണ്ടുറപ്പു മേ.
ക്ഷത്രിയൻ തൻ മൃതമോക്ഷം ക്ഷത്രിയൻ ചെയ്തുവെങ്കിലോ 23
പെരുതാം കീർത്തിയിങ്ങുണ്ടാം പരലോകത്തിലും പരം.
വൈശ്യന്നായിസ്സഹായത്തെ ക്ഷത്രിയൻ ചെയ്തുവെങ്കിലും 24
അവനല്ലോ നാട്ടിലുമേ ജനരഞ്ജനകിട്ടുമേ.
ശരണം പാർത്തു വന്നെത്തും ശൂദ്രനെക്കാത്ത പാർത്ഥിവൻ 25
സ്വാത്തേറി മന്നോർ മാനിക്കും സൽക്കുലത്തിൽ ജനിക്കുമേ.
എന്നേവം ഭഗവാൻ വ്യാസനെന്നോടു കുരുനന്ദന! 26
മൂന്നമോതിയതാണീ ഞാനിന്നേവം നിശ്ചയിച്ചതും.

[ 541 ] ====163. ബകഭീമസേനയുദ്ധം‌====

ബകന് ഉണ്ണാനുള്ള സാമഗ്രികളെല്ലാം വണ്ടിയിൽ കയറ്റി ഭീമൻ ബകനിരിക്കുന്ന ദിക്കിൽ ചെല്ലുന്നു. ബകൻ കാണ്കെ അതെല്ലാം ഭീമൻ തന്നെ സാപ്പിടുന്നു. ക്രുദ്ധനായ ബകനും ഭീമനും തമ്മിൽ ഏറ്റുമുട്ടുന്നു. ഭയങ്കരമായ പോരാട്ടത്തിന്റെ അവസാനത്തിൽ ഭീമന്റെ പ്രഹരമേറ്റു ബകൻ ചോര കക്കിതാഴെ വീഴുന്നു.


യുധിഷ്ടിരൻ പറഞ്ഞു

വേണ്ടതാണിപ്പടിക്കുമ്മേ വേണ്ടുമേ ബുദ്ധിപൂർവ്വകം
ആർത്തബ്രാഹ്മണനിൽ കാരുണ്യത്താലിങ്ങനെ ചെയ്തതും. 1
പുരുഷാസനനെക്കൊന്നു വരും ഭീമനുടൻ ദൃഡം
സ്വൈരം ബ്രാഹ്മണനിൽ പാരം കാരുണ്യം നീ നിനയ്ക്കയാൽ
പരമെന്നാൽ നാട്ടുകാരിതറിയാത്ത വിധത്തിലായ്
പറഞ്ഞീ ബ്രാഹ്മണനെ നീ പരിചിൽ പാട്ടിൽ വെയ്ക്കണം. 3

വൈശമ്പായനൻ പറഞ്ഞു

പിന്നെരാത്രിക്കഴിഞ്ഞിട്ടങ്ങെന്നും വാങ്ങിച്ചു പാണ്ഡവൻ
ഭീമസേനൻ പോയ് മാംസം തിന്നു രാക്ഷസ്സനുള്ളിടം . 4
ആ രാക്ഷസനിരിക്കുന്നൊരരണ്യം പുക്കു ശക്തിമാൻ
പേർ വിളിച്ചാൻ ചോറുരുളയുരുട്ടിക്കൊണ്ടു പാണ്ഡവൻ. 5
ഉടനാ രാക്ഷസൻ ഭീമനോടെ ചൊല്ലാൽ ചൊടിച്ചഹോ!
കടുത്തുകൊണ്ടു പാഞ്ഞെത്തി യടു ഞാൻ ഭീമനുള്ളിടം. 6
മഹാകായൻ മഹാവേഗൻ മഹീചക്രം കുലുക്കുവോൻ
ചെങ്കനൽക്കണ്ണിമായ് ഗ്ഘോരൻ ചെമ്പൻമീശയുമുള്ളവൻ, 7
കാതോളം വാ തുറന്നുള്ളോൻ കാതു കൂർത്തോൻ ഭയങ്കരൻ
പുരികങ്ങൾ വളച്ചിട്ടു പരം ചുണ്ടു കടിച്ചവൻ , 8
ചോറുണ്ണും ഭീമനെക്കണ്ടും ഘോരനായുള്ള രാക്ഷസൻ
കണ്ണുരുട്ടിച്ചൊടിച്ചിട്ടു ചണ്ഡമിങ്ങനെചൊല്ലിനാൻ . 9

ബകൻ പറഞ്ഞു

എനിക്കു വച്ചു ചോറാരിങ്ങനെ ഞാൻ കണ്ടു നിൽക്കവേ
ഉണ്ടൊടുക്കുന്നു ദുർബ്ബുദ്ധിയന്തകൻ വീടു പൂകുവാൻ? 10

വൈശമ്പായനൻ പറഞ്ഞു

അതു കേട്ട ഭീമസേനൻ ചിരിച്ചുംകൊണ്ടു ഭാരത!
അരക്കനെക്കൂലിടാതെ കീഴ്പപോട്ടു നോക്കിയുണ്ടുതോ. 11
ഭയങ്കരാരവം ചെയ്തു കൈകളോങ്ങീട്ടു രാക്ഷസൻ
ഭീമന്റെ നേരെ പാഞ്ഞെത്തീ തച്ചുക്കൊൽവ്വാൻ നരാശനൻ. 12
അടുക്കുമവനേപുച്ഛത്തോടും നോക്കി വൃകോദരൻ
ചോറുണ്ടു കൊണ്ടുതാൻ വാണാൻ വൈരിജിത്തായ പാണ്ഡവൻ

[ 542 ]

അമർഷം പൂണ്ടും കൗന്തേയഭീമനെബ് ഭീമരാക്ഷസൻ
രണ്ടു കൈകൊണ്ടുമേ തച്ചുക്കൊണ്ടാനൂക്കിൽ പുറത്തഹോ! 14
രണ്ടുകൈകൊണ്ടുമിത്തല്ലുകൊണ്ടു താനൂക്കില്ലെങ്കിലും
ശക്തൻ ഭീമൻ നോക്കിയില്ലുരക്കാനെ വീണ്ടുമുണ്ടുതേ. 15
പരം ചൊടിച്ചൊരു മരം പറിച്ചിട്ടഥ രാക്ഷസൻ
മരൽസൂനുവിനെത്തല്ലെനരമൂക്കോടടുത്തുതേ. 16
ഭീമനാചോറങ്ങു മെല്ലെക്കാമം പോലുണ്ടും വാര്യവാൻ
ജലസ്പർശ്ശം കഴിച്ചിട്ടു നിലയായ്പോരടിക്കുവാൻ . 17
രക്ഷസ്സു കോപാൽ വിട്ടൊരാവൃക്ഷം വീരൻ വൃകോദരൻ
പുഞ്ചിരിക്കൊണ്ടടും കൈയാൽ തഞ്ചം നോക്കി പ്പിടിച്ചുതേ.
പല വൃക്ഷങ്ങളും പിന്നെ ബലവാനായ രാക്ഷസൻ
ഭീമനേനേർക്കറിഞ്ഞാനാബ് ഭീമനങ്ങോട്ടുമങ്ങനെ. 19
വൃക്ഷങ്ങൾ മുടിയുമാറാ വൃക്ഷയുദ്ധം ഭയങ്കരം
നരരാക്ഷസ്സരാജന്മാർ നരനാഥ നടത്തിനാർ. 20
തൻ പേർ വിളിച്ചു ചൊല്ലീട്ടാ വൻ പേറുംബകരാക്ഷസൻ
ഭീമം പാഞ്ഞേറ്റൂബലിയാം ഭീമനെപിടിക്കൂടിടാൻ. 21
കെട്ടിപ്പിടിച്ചുടൻ ഭീമൻ ദുഷ്ടരക്ഷസ്സിനേയുമേ
കുട‌ഞ്ഞുകൊൾകിലും പാരമിടഞ്ഞൂക്കിൽ വലിച്ചുതേ. 22
ഭാമൻ വലിക്കുമ്പോഴവൻ ഭീമനെയും വലിച്ചുടൻ
പരം പ്രയത്നപ്പെട്ടിട്ടു പൊരിതീ പുരുഷാശനൻ. 23
അലമായവർത്തന്നൂക്കിൽ കുലുങ്ങീ ധരണീതലം
തടിച്ചുവൃക്ഷങ്ങളെയും പൊടിച്ചാരവർൽക്കുടം 24
രക്ഷസ്സിന്നൂകിടിഞ്ഞെന്നു തൽക്ഷണം കണ്ടു മാരുതി
തട്ടിവീഴിച്ചു ഞെക്കീട്ടുമുട്ടിനാലാഞ്ഞു കുത്തിനാൻ 25
പിന്നെകാൽമുട്ടവൻ പൃഷ്ഠംതന്നിൽ കുത്തിയമർത്തുടൻ
വലംകൈയ്യാൽ കഴുത്തിന്മേൽ ബലത്തിൽ പിടികൂടുനാൻ
ഇടംകൈയ്യാൽ കടികെട്ടിലുടുചേല പിടിച്ചുടൻ
ഒടിച്ചു ഭീമനാരക്ഷിസിടിപോലലറി തദാ! 27
ഊക്കിൽ ഭീമനോടിക്കുമ്പോൾളുഗ്രരക്ഷസ്സുതന്നുടെ
വക്രത്തിൽനിന്നുടൻ ചോരക്കക്കിത്താഴത്തുചാടിതേൻ. 28

[ 543 ]

164. ബകവധം[തിരുത്തുക]

ബകൻ മരിച്ട വർത്തമാനം കേട്ട അവന്റെ കൂട്ടുകാർ ഓടിയെത്തുന്നു. മേലാൽ‌ മനുഷ്യരെ കൊല്ലുകയില്ലെന്നുള്ള കരാറിൽ ഭീമൻ അവരെവിട്ടയക്കുന്നു. ബകന്റെ മരണത്തെപറ്റികേട്ട് പുരാവാസികൾ ബ്രാഹ്മണനെക്കണ്ട് അതെങ്ങനെയാണ് സംഭവിച്ചതെന്ന് ചോദിക്കുന്നു. വീട്ടിൽ താമസിക്കുന്ന ആളുകളുടെ വിവരം തുറന്നു പറയാതെ ബ്രാഹ്മണൻ നടന്നതൊക്കം വിവരിക്കുന്നു. പുരാവാസികളുടെ ആഹ്ലാദപ്രകടനം.

 

വൈശമ്പായയൻ പറഞ്ഞു
ഭഗ്നപാർശ്വാംഗനായൂക്കിലലറിയിട്ടുടനായവൻ
പർവ്വതം പോലെയുള്ളൊരു ബകനങ്ങനെ ചത്തു പോയ്. 1
ആ രാക്ഷസന്റെയമ്മട്ടുള്ളൊരാരവം കേട്ടു ബാന്ധവർ
പരിചാരകരോടൊത്തു ഗൃഹംവിട്ടിടോയെത്തിനാൻ: 2
പേടിച്ചുമൂഡരായുള്ളോരവരെതത്രമാരുതീ
സമാധാനപ്പെടുത്തിയിട്ടു നിശ്ചയം ചെയ്തിരുത്തിനാൻ. 3
“മേലിൽ മാനിഷരെ കൊന്നിടല്ല ഞങ്ങളൊരിക്കലും
കൊന്നുപോയാലുടൻ തന്നെ വധം ചെയ്തിടു"മെന്നതാൻ 4
അവന്റെയാ വാക്കു കേട്ടിട്ടാ രക്ഷസ്സുകൾ ഭാരത !
ഏവാമാവാമെന്നുവച്ചാ നിശ്ചയം സ്വീകരിച്ചുതേ. 5
അന്നുതൊട്ടവിടെസ്സൗമ്യരെന്ന മട്ടായി രാക്ഷസർ
നഗരത്തിൽ കാണുമാറായ് നഗരസ്ഥർക്കുകേവലം . 6
ചത്തരാക്ഷസ്സനെഭീമൻ ശക്തികാകൊണ്ടെടുത്തുടൻ
ദ്വാരത്തിൽ‌ കൊണ്ടുവച്ചിട്ടങ്ങാരും കാണാതെപോയിനാൻ.
ഭീമന്റെ കൈയ്യൂക്കുകൊണ്ടാബകൻ ചത്തതുകണ്ടുടൻ
തൽബന്ധുലോകം പേടിച്ചിട്ടങ്ങുമിങ്ങും കടന്നുപോയ് . 8
ഭീമനായവ‌നെക്കൊന്നു വിപ്രഗേഹം ഗമിച്ചുടൻ
നടന്ന കഥയൊക്കെയും നരനാഥനോടോതിനാൻ . 9
പരം പുരാൽ പ്രഭാതത്തിൽ പുറത്തെത്തീട്ടു നാട്ടുകാർ
കണ്ടുചോരയുമാറാടി ച്ചത്തുവീണൊരരക്കനെ . 10
പർവ്വതം പോലെ വലുതായ് ക്കിടക്കും രൗദ്രമൂർത്തിയെ
കണ്ടുടൻ‌ കുളുർമെയ് പൂണ്ടു നിന്നുപോയത്ര നാട്ടുക്കാർ . 11
ഏകചക്രചയിലെത്തീട്ടീക്കഥയോതീടിനാർ ചിലർ;
പരം പത്തായിരം കുടിപ്പുരവാസികളായവർ 12
ആബാലവൃദ്ധം ബകനെക്കാണ്മാൻ നാരികളൊത്തുപോയി .
അതിമാനുഷമായൊരീക്കർമ്മം കണ്ടത്ഭുതത്തോടും 13
ദൈവതാർച്ചനചെയ്താരങ്ങേവരും ധരണീപതേ!
പിന്നെക്കണക്കാക്കിനോക്കിയിന്നാർക്കാണൂഴമെന്നവർ 14

[ 544 ]

അറിഞ്ഞാ വിപ്രനെക്കണ്ടു പരം ചോദിച്ചിതേവരും
ഇത്ഥംചോദ്യംതുടർന്നപ്പോൾ കൗന്തേയരെ മറച്ചവൻ 15
പൗരന്മാരോടിപ്രകാരം പറഞ്ഞാൻ ഭൂസിരഷ്മൻ.

ബ്രാഹ്മണൻ പറഞ്ഞു

ബന്ധുക്കളൊത്തീയശനീക്കണം നൽകേണ്ട കല്പന 16
എനിക്കു വന്നതായി കണ്ടു മന്തരസിദ്ധൻ മഹീസുരൻ
ചോദിച്ചറിഞ്ഞാനെന്നോടിപുരത്തിന്നുടെ സങ്കടം . 17
ആശ്വസിപ്പിച്ചു ചൊന്നാനാ വിപ്രൻ മന്ദസ്മിതത്തോടും
ആ ദുഷ്ടനു കൊടുക്കേണ്ടുമന്നം ഞാൻ കൊണ്ടുചെല്ലുവൻ ; 18
എന്നെപറ്റിയബ്ഭയം തെല്ലും തോന്നീടേണ്ടെന്നുമോതിനാൻ .
അദ്ദേഹമാച്ചോറുമായിട്ടെത്തീ ബകവനാന്തരേ 19
അവനായിവരാം ലോകഹിമതി ക്രിയചെയ്തതും.

വൈശമ്പായനൻ പറഞ്ഞു

ഉടനെവിസ്മയപ്പെട്ടു വിപ്രരും ക്ഷത്രീയേന്ദ്രരും 20
വൈശ്യരും ശൂദ്രരും നന്ദ്യാ നടത്തീ ബ്രാഹ്മണമണോത്സവം.
പരം പുറന്നാട്ടുകാരും പുരത്തെക്കുടന്നെത്തിനാർ 21
അത്യത്ഭുതമിതും പാർത്താർ പാർത്തു പാർത്ഥരുമിങ്ങനെ.