താൾ:Bhashabharatham Vol1.pdf/460

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

159. ബ്രാഹ്മണകമ്യാപുത്രവാക്യം

അച്ഛനും അമ്മയുമല്ല, താനാണ് ഈ ഘട്ടത്തിൽ ജീവത്യാഗത്തിനു സന്നദ്ധയാകേണ്ടതെന്ന് ബ്രാഹ്മണകന്യ വാദിക്കുന്നു. മകളുടെ പിതൃഭക്തി കണ്ടു മാതാപിതാക്കന്മാർ ഉറക്കെ കരഞ്ഞുപോകുന്നു. ഈ അവസരത്തിൽ കുന്തി അവരുടെ അടുക്കലേക്കു കടന്നുചെല്ലുന്നു.

 
   
വൈശമ്പായനൻ പറഞ്ഞു

ദുഃഖം പെരുക്കുമവർതൻ വാക്കു കേട്ടോരു നേരമേ
വായ്ക്കും ദുഃഖം പെടുമ്മാറായാക്കന്യകയുണർത്തിനാൾ . 1

കന്യക പറഞ്ഞു

അനാഥരെപോലെയെന്തിന്നാവേണം നിങ്ങൾ കേഴ്വതും?
കേട്ടുകൊള്ളുവിനെൻ വാക്കും കേട്ടു തക്തു ചെയ്യുവിൻ. 2
ധർമ്മം പാർത്താൽ ത്യാഗാജ്യായല്ലോ നിങ്ങൾക്കീ ഞാനസംശയം
 ത്യാജ്യയാം ഞാനൊരവളെ ത്യജിച്ചേൽക്കുക രക്ഷയേ. 3
എന്നെ രക്ഷിക്കുമെന്നോർത്താകുന്നൂ നേടുന്നു സന്തതി
എന്നാലീ വേണ്ട കാലത്തീയെന്നാലെ കര കേറുവിൻ. 4
ഇഹലകത്തിലോ ദുർഗ്ഗം പരലോകത്തിലോ പരം
കയറ്റിവിടുമാപ്പുത്രൻ പുത്രനെന്നോതുമേ ബുധർ. 5
ദൗഹിത്രനേക്കാത്തിരിപ്പൂണ്ടെന്നിലത്രേ പിതാമഹർ
എന്നാൽ ഞാനെന്നെ രക്ഷിപ്പേനിന്നേന്നച്ഛന്റെ ജീവനേ. 6
ബാലനെന്നന്നനുജൻ താതൻ പരലോകം ഗമിക്കുകിൽ
അധികം താമസിക്കാതെ നശിക്കുമതു നിശ്ചയം. 7
താതൻ സ്വർഗ്ഗം ഗമിക്കേയെന്നനുജൻ നഷ്ടനാകവേ
പിതൃപിണ്ഡം മുടിഞ്ഞീടുമതവർക്കതിദുഃഖമാം. 8
എന്നെപ്പിതാവും മാതാവും ഭ്രാതാവും വിട്ടുപോകിലോ
ദുഃഖത്തിലും ദുഃമായി മരിപ്പേൻ ഗതികെട്ടു ഞാൻ. 9
നീരോഗൻ നീ വിട്ടുപോന്നാലമ്മയും മമ തമ്പിയും
സന്താനവും പിണ്ഡവുമെന്നെല്ലാമേ നിലനിൽക്കുമേ. 10
താൻതാൻ പുത്രൻ തോഴി ഭാര്യ മകളോ ബുദ്ധിമുട്ടുതാൻ
ബുദ്ധുമുട്ടങ്ങൊഴിച്ചാലുമെന്നെദ്ധർമ്മത്തിനാക്കുക. 11
അനാഥയായ് കൃപണയായ് ബാലയങ്ങിങ്ങുഴന്നു ഞാൻ
താതൻ പോയാലുഴന്നേറ്റം കഷ്ടപ്പെട്ടു കുഴങ്ങുമേ. 12
എന്നാലോ ഞാൻ ചെയ്തുകൊൾവനീക്കുലത്തിന്റെ രക്ഷയെ
പുണ്യം നേടിക്കൊൾവന്നിന്നീ ദുഷ്ടകരക്രിയക്കൊണ്ടുതാൻ. 13
അതല്ലങ്ങെന്നെയും കൈവിട്ടങ്ങോട്ടേക്കു ഗമിക്കുകിൽ
കഷ്ടപ്പെട്ടു കുഴങ്ങും ഞാനതോർത്തെന്നെതുണയ്ക്കണേ! 14
നിങ്ങൾ ധർമ്മം സന്തതിയെന്നിവയ്ക്കായ് ദ്വജിസത്തമ!
ആത്മാവിനെക്കാത്തിടുകീ ത്യാജ്യയെന്നെ ത്യജിക്കുക; 15

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/460&oldid=156807" എന്ന താളിൽനിന്ന് ശേഖരിച്ചത്