താൾ:Bhashabharatham Vol1.pdf/461

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദൃഢം ചെയ്യേണ്ട കാര്യത്തിൽ കാലം തെറ്റിച്ചിടായ്ക നീ.
ഇതിലും പരമെന്തുണ്ടു ദുഃഖം നീ സ്വർഗ്ഗമെത്തിയാൽ 16
നായ്ക്കൾ പോലെ പരാന്നത്തെത്തെണ്ടി ഞങ്ങൾ നടന്നീടും.
ബന്ധുക്കളൊത്തുനിരോഗനങ്ങീ ക്ലേശമൊഴിക്കുകിൽ 17
മരിക്കാത്തവിധം വാഴ്പപേൻ പരലോകേ സുഖിച്ചു ഞാൻ.
അറിവേനെന്നെ നൽകീടിൽ വിബുധന്മാർ പിതൃക്കളും 18
ഭവാൻ നല്കും ജലത്താലെ ഹിതത്തിനൊത്തിരിക്കുമേ.

വൈശമ്പായനൻ പറഞ്ഞു

ഏവമായവൾ ചൊല്ലുന്നോരാവലാതികൾ കേട്ടുടൻ 19
അച്ഛനമ്മകളും കന്യതാനും കാണിതു മൂവരും.
എല്ലാവരും കരഞ്ഞീടുന്നതുകണ്ടു കുമാരന്മാർ 20
കണ്ണുമിഴിച്ചു നിന്നേവം ചൊന്നാനവ്യക്തസുന്ദരം:
“അച്ഛനോ കരയായ്കമ്മേ, പെങ്ങളേ,”യെന്നുരച്ചുടൻ 21
പുഞ്ചിരിക്കൊണ്ടേവരിലും ചാഞ്ചാടിച്ചെന്നടുത്തുതേ.
പിന്നെപ്പുല്ലൊന്നെടുത്തിട്ടു ചൊല്ലിനാൻ ഹൃഷ്ടനായവൻ: 22
“ഇതുകൊണ്ടു വധിപ്പേൻ ഞാൻ മാംസം തിന്നുമരക്കമെ.”
ഏവം ദുഃഖിച്ചിരുന്നീടുമവർക്കുമുടനീവിധം 23
ബാലൻ കൊഞ്ചിചൊന്ന വാക്കാലേറ്റം സന്തോഷമായിതേ.
ഇതേ സമയമെന്നോർത്തു കുന്തിയങ്ങോട്ടടുത്തുടൻ 24
ചത്തവർക്കമൃതാൽ ജീവൻ കൊടുക്കുംവണ്ണമോതിനാൾ.

160. കുന്തീപ്രശ്നം

എല്ലാവരും സങ്കടപ്പെടുന്നതിനുള്ള കാരണമെന്താണെന്നു കുന്തി അവരോടു ചോദിക്കുന്നു. ബ്രാഹ്മണൻ ബകന്റെ കഥ വിവരിക്കുന്നു; അന്നു ബകനു ചോറു കൊണ്ടുപോകേണ്ട ഊഴം തങ്ങളുടേതാണെന്നും അതോർത്തു സങ്കടപ്പെടുയാതണെന്നും കുന്തി അറിയിക്കുന്നു.

      
കുന്തി പറഞ്ഞു

എന്തു കാരണമീ ദുഃഖമെന്നെനിക്കറിയേണമെ
അറിഞ്ഞാലതു തീർത്തീടാം പരം തീർക്കാവതെങ്കിൽ ഞാൻ. 1

ബ്രാഹ്മണൻ പറഞ്ഞു

സത്തുക്കൾക്കൊത്തമട്ടല്ലോ ചൊൽവതും നീ തപോധനേ!
പക്ഷേ, മനുഷഷ്യന്നീദ്ദുഃഖം ശഖ്യമല്ലിഹ തീർക്കുവാൻ 2
ഈ നാടിന്നരികിൽ പാർപ്പു ബകനെന്നുള്ള രാക്ഷസൻ
ഓഈ നാടിന്നും പുരത്തിന്നുമീശയാക്കുന്നിതായവൻ. 3
മർത്ത്യമാംസം തിന്നു തിന്നു ചീർത്ത ദുഷ്ടൻ നരാശനൻ
പാലിച്ചീടുന്നിതീ രാജ്യം ബലവാനസുരാധിപൻ, 4
നാടും നഗരവും രാക്ഷസഗാഢശക്തി തികഞ്ഞവൻ:

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/461&oldid=156808" എന്ന താളിൽനിന്ന് ശേഖരിച്ചത്